മ​ത്സ്യ​വ്യാ​പാ​രം ചെ​യ്യാ​ൻ പ്ര​വാ​സി​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കി​യില്ല;  മൂന്നുവർഷം കയറിങ്ങി മടുത്ത വേണു പഞ്ചായത്തിന് മുന്നിൽ ആത്മഹത്യയ്ക്കൊരുങ്ങി;  ഒടുവിൽ പ്രസിഡന്‍റ് ഇടപെട്ട് കാര്യം തീരുമാനമായതിങ്ങനെ…

കാ​ട്ടി​ക്കു​ളം: പ​തി​ന​ഞ്ച് വ​ർ​ഷം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത് തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക്ക് മ​ത്സ്യ​വ്യാ​പാ​രം ചെ​യ്യാ​നു​ള്ള അ​നു​മ​തി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പ​ണം. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​വാ​സി​യാ​യ കാ​ട്ടി​ക്കു​ളം രേ​ഷ്ന നി​വാ​സി​ൽ പി.​വി. വേ​ണു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11 നാ​ണ് കാ​ട്ടി​ക്കു​ള​ത്തെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​പി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. എ​ല്ലാ​വി​ധ രേ​ഖ​ക​ളു​മ​ട​ക്കം മൂ​ന്ന് വ​ർ​ഷം മു​ന്പാ​ണ് മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്താ​നു​ള്ള ലൈ​സ​ൻ​സി​നാ​യി പ്ര​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് നി​ര​വ​ധി​ത​വ​ണ ക​യ​റി​യി​റ​ങ്ങി​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​വാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് വേ​ണു ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച് അ​നു​മ​തി​യും ന​ൽ​കി​യ​താ​യും വേ​ണു പ​റ​ഞ്ഞു. എ​ല്ലാ രേ​ഖ​ക​ളും ഉ​ണ്ടാ​യി​ട്ടും അ​നു​മ​തി ന​ൽ​കാ​ത്ത​തി​ലു​ള്ള മ​നോ​വേ​ദ​ന​യി​ലാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​തെ​ന്ന് വേ​ണു പ​റ​ഞ്ഞു. രാ​വി​ലെ 11 ഓ​ടെ​യാ​ണ് പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി​യു​മാ​യി…

Read More

മുതുകാട് കർഷക പ്രശ്നം; ഡിഎഫ്ഒ മാന്യത പുലർത്തണം; ദ്രോ​ഹി​ച്ചാ​ൽ വ​നം ഓ​ഫീ​സിന്‍റെ കാര്യം  ക​ർ​ഷ​ക​ർ തീ​രു​മാ​നി​ക്കുമെന്ന് ക​ൺ​വൻ​ഷ​ൻ

പേ​രാ​മ്പ്ര: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കു സ്ഥ​ലം വി​ട്ടു കൊ​ടു​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ മു​തു​കാ​ട്ടി​ൽ പ​ക​രം ന​ൽ​കി​യ ഭൂ​മി​യു​ടെ മേ​ൽ വ​നം വ​കു​പ്പ് ഉ​ന്ന​യി​ക്കു​ന്ന അ​വ​കാ​ശം സം​ബ​ന്ധി​ച്ച് നാ​ളെ ക​ള​ക്ട​റേ​റ്റി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ മു​തു​കാ​ട്ടി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക​രു​ടെ​യും ഭൂ​വു​ട​മ​ക​ളു​ടേ​യും ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ ന​ൽ​കി​യ കൃ​ത്യ​മാ​യ രേ​ഖ​ക​ളോ​ടെ ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ങ്കി​ൽ അ​വ​രു​ടെ ഓ​ഫീ​സ് പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ വേ​ണ​മോ​യെ​ന്നു ക​ർ​ഷ​ക​രും തീ​രു​മാ​നി​ക്കും. കോ​ഴി​ക്കോ​ട് ഡി​എ​ഫ്ഒ മാ​ന്യ​ത പു​ല​ർ​ത്ത​ണം. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടു സ്വീ​ക​രി​ച്ച ജി​ല്ലാ ക​ള​ക്ട​റു​മാ​യി കൊ​മ്പു​കോ​ർ​ത്ത് മ​ല​യോ​ര ക​ർ​ഷ​ക​രെ​യും കു​ടും​ബ​ങ്ങ​ളെ​യും ദ്രോ​ഹി​ച്ചാ​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഡി​എ​ഫ്ഒ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നു ക​ൺ​വ​ൻ​ഷ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി. താ​മ​ര​ശേ​രി രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യോ​ര കു​ടി​യേ​റ്റ ജ​ന​ത​യ്ക്കു നേ​രെ ഉ​യ​രു​ന്ന വെ​ല്ലു​വി​ളി​ക​ളെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു…

Read More

മാ​വോ​യി​സ്റ്റ് ജ​ലീ​ലി​ന്‍റെ മ​ര​ണം; മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി

ക​ൽ​പ്പ​റ്റ: മാ​വോ​യി​സ്റ്റ് സി.​പി. ജ​ലീ​ൽ മാ​ർ​ച്ച് ആ​റി​നു രാ​ത്രി വൈ​ത്തി​രി ഉ​പ​വ​ൻ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ പോ​ലീ​സ് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ മ​ല​പ്പൂ​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഖേ​ന സ​മ​ൻ​സ് അ​യ​ച്ച​തി​ൽ ജ​ലീ​ലി​ന്‍റെ മാ​താ​വും സ​ഹോ​ദ​ര​ങ്ങ​ളും ബ​ന്ധു​ക്ക​ളും അ​ട​ക്കം ഒ​ന്പ​തു​പേ​ർ ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ലെ​ത്തി തെ​ളി​വു ന​ൽ​കി. ജ​ലീ​ലി​ന്‍റെ മാ​താ​വ് മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് ചെ​റു​ക്ക​പ്പ​ള്ളി പി.​പി. അ​ലീ​മ, പ​ട്ടി​ക്കാ​ട് ചെ​ട്ടി​യാം​തൊ​ടി സി.​ടി. ഷെ​രീ​ഫ, പാ​ണ്ടി​ക്കാ​ട് ചെ​റു​ക്കാ​പ്പ​ള്ളി സി.​പി. മൊ​യ്തീ​ൻ, സി.​പി. റ​ഷീ​ദ്, സി.​പി. ഇ​സ്മ​യി​ൽ, സി.​പി. അ​ൻ​സാ​ർ, സി.​പി. ജീ​ഷാ​ദ്, സി.​പി. ഖ​ദീ​ജ, സി.​പി. നൂ​ർ​ജ​ഹാ​ൻ, സി.​പി. ന​ഹാ​സ് റ​ഹ്മാ​ൻ, ക​രു​വാ​ര​ക്കു​ണ്ട് പു​ല​മ​ണ്ണ ചെ​റു​ക്കാ​പ്പ​ള്ളി അ​ബ്ദു​ൽ അ​സീ​സ്, പാ​ണ്ടി​ക്കാ​ട് മു​ക്കി​ല​ങ്ങാ​ടി കു​ന്ന​ത്തു​പ​റ​ന്പ വേ​ലു​ക്കു​ട്ടി, മ​ക​ൻ വി​നോ​ദ്, മ​ല​പ്പു​റം ചോ​ല​യ്ക്ക​ൽ പ​രു​ത്തി​പ്പ​റ്റ പി.​പി. പു​ഷ്പ​ല​ത എ​ന്നീ 14 പേ​ർ​ക്കാ​ണ്…

Read More

ഡോ​ക്ട​റെ ക​ണ്ടെ​ത്താ​നാ​യി​ല്ല; തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഡോ​ക്ട​റെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ തീ​ര്‍​ത്ഥാ​ട​ന സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള തീ​ര്‍​ത്ഥാ​ട​ന സ്ഥ​ല​ങ്ങ​ളി​ലെ​വി​ടെ​യെ​ങ്കി​ലും ഡോ​ക്ട​ര്‍ എ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​റ്റു പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഡോ​ക്ട​റു​ടെ ഫോ​ട്ടോ അ​യ​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ നി​ന്ന് ഡോ​ക്ട​ര്‍ ഓ​ട്ടോ റി​ക്ഷ​യി​ല്‍ ക​യ​റി പോ​വു​ന്ന​ത് സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ കാ​മ​റ​ക​ളി​ലും ഡോ​ക്ട​റോ​ട് സാ​മ്യ​ത​യു​ള്ള​യാ​ളെ കാ​ണു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹം ഡോ​ക്ട​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് ന​ട​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു. റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​നി​ല്‍ ഡോ​ക്ട​റോ​ട് സാ​മ്യ​ത​യു​ള്ള ആ​ളെ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടു​ത്ത ജി​ല്ല​ക​ളി​ലും പു​റ​ത്തു​മാ​യു​ള്ള തീ​ര്‍​ത്ഥാ​ട​ന​സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ എ​റ​ണാ​കു​ള​ത്തും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ക​ണ്ണൂ​ര്‍​റോ​ഡ് ഭാ​ഗ​ത്തെ ഗാ​ന്ധി​റോ​ഡ് ജം​ഗ്ഷ​നി​ലെ ‘വ​സ​ന്തം’ വീ​ട്ടി​ല്‍ ഡോ.​വി.​പി. അം​ബു​ജാ​ക്ഷ​നെ​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ന​ട​ക്കാ​വ് പോ​ലീ​സ് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ഡോ​ക്ട​ര്‍ വീ​ട്ടി​ല്‍ വ​ച്ച് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചി​രു​ന്നു.…

Read More

വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച 65 കാ​ര​ൻ പി​ടി​യി​ൽ

നാ​ദാ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളെപീ​ഡി​പ്പി​ച്ച 65കാരൻ അ​റ​സ്റ്റി​ൽ. കു​റ്റ്യാ​ടി അ​ടു​ക്ക​ത്ത് സ്വ​ദേ​ശി പാ​റ​ച്ചാ​ലി​ൽ അ​ബു (65)നെ​യാ​ണ് കു​റ്റ്യാ​ടി സി​ഐ എ​ൻ.​സു​നി​ൽ കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.​ പീ​ഡ​ന​ത്തി​നി​ര​യാ​യ ഒ​രു പെ​ൺ​കു​ട്ടി സം​ഭ​വം ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ കു​റ്റ്യാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​രു​ടേ​യും പ​രാ​തി​യി​ൽ പോ​ക്സോ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.​പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ലെ ക​രി​ങ്ക​ൽ  ക്വാ​റി​ക​ൾ​ക്ക് അ​ധി​കൃ​ത​രുടെ ഒ​ത്താ​ശ;  പണം നൽകിയാണ് അനുമതി വാങ്ങുന്നുവെന്നാണ് നാട്ടുകാരുടെ പരാതി

നി​ല​ന്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ലെ ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്ക് ഒ​ത്താ​ശ ന​ൽ​കി റ​വ​ന്യൂ, പോ​ലീ​സ് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ അം​ഗീ​കൃ​ത ക്വാ​റി​ക​ൾ​ക്ക് വ​രു​ന്ന ഓ​ഗ​സ്റ്റ് മാ​സം വ​രെ റ​വ​ന്യൂ വ​കു​പ്പും, പോ​ലീ​സും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ  ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​പ്പെ​ടു​ക​യും ജി​ല്ല​യി​ലെ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ തു​ര​ങ്ക​മു​ഖം ഇ​ടി​യു​ക​യും ചെ​യ്ത ആ​ഢ്യ​ൻ​പാ​റ​ക്ക് സ​മീ​പ​വും പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​മു​റ്റ​ത്തും അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​ത്. ക്വാ​റി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ക​രി​ങ്ക​ല്ലി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ൻ​തോ​തി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ സ്റ്റോ​ക്ക് ചെ​യ്താ​ണ് അ​ന​ധി​കൃ​ത പാ​റ പൊ​ട്ടി​ക്ക​ൽ ന​ട​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ​ക്കും പ​ണം ന​ൽ​കി​യാ​ണ് ക്വാ​റി മാ​ഫി​യ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ടു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഭീ​ഷ​ണി​യാ​യ​തോ​ടെ റ​വ​ന്യൂ, പോ​ലീ​സ് അ​ധി​കൃ​ത​ർ​ക്ക്…

Read More

പരാതിക്കാരിയും മകനും വീട്ടിൽ വന്നാൽ..! കോ​ടി​യേ​രി​ക്ക് ഹി​ന്ദി ഭാ​ഷാ​സ​ഹാ​യി അ​യ​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം

വ​ട​ക​ര: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു ഹി​ന്ദി ഭാ​ഷ സ​ഹാ​യി അ​യ​ച്ച് പ്ര​തി​ഷേ​ധം. ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രെ പ​രാ​തി കൊ​ടു​ത്ത യു​വ​തി​യും മ​ക​നും വീ​ട്ടി​ൽ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ടി​യേ​രി​ക്ക് ഹി​ന്ദി എ​ളു​പ്പ​ത്തി​ൽ പ​ഠി​ക്കാ​നാ​ണ് ഭാ​ഷാ സ​ഹാ​യി അ​യ​ച്ച​ത്. പോ​സ്റ്റ​ലാ​യി ഭാ​ഷാ​സ​ഹാ​യി അ​യ​ച്ചാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ.​ര​ഗേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ശ്രീ​ജേ​ഷ് ഉൗ​ര​ത്ത്, അ​നൂ​പ് വി​ല്യാ​പ്പ​ള്ളി, കെ.​പി.​ബി​ജു, ഫാ​യി​സ് ചെ​ക്യാ​ട്, ശീ​ത​ൾ രാ​ജ്, പി.​ടി.​കെ.​ന​ജ്മ​ൽ, വി.​കെ.​ര​ജീ​ഷ്, ബ​വി​ത് മ​ലോ​ൽ, സി.​പി. സു​ഹാ​ന​ദ്, ഷാ​ജ​ഹാ​ൻ കാ​ര​യാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ഫോ​ണ്‍ ചെ​വി​യി​ല്‍ വേ​ണ​മെ​ന്നി​ല്ല..!ഡ്രൈ​വിം​ഗി​നി​ടെ ഫോ​ണി​ല്‍  എങ്ങിനെ സം​സാ​രി​ച്ചാ​ലും ശി​ക്ഷ..!

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന് പോ​ലീ​സും മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഡ്രൈ​വിം​ഗി​നി​ടെ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​വു​ന്നു. അ​തി​നാ​ല്‍മൊ​ബൈ​ല്‍​ഫോ​ണി​ല്‍സം​സാ​രി​ച്ചു​കൊ​ണ്ടു​ള്ള ഡ്രൈ​വിം​ഗി​നെ​തി​രേ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സും മോ​ട്ടോ​ര്‍​ വാ​ഹ​ന​വ​കു​പ്പും തീ​രു​മാ​നി​ച്ച​ത്. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ല്‍ ഡ്രൈ​വിം​ഗി​നി​ടെ പ​ല​രും ഫോ​ണ്‍ ചെ​വി​യി​ല്‍ വ​യ്ക്കാ​തെ ഹാ​ന്‍​ഡ്‌​സ് ഫ്രീ ​ആ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് കു​റ്റ​ക​ര​മ​ല്ലെ​ന്ന ധാ​ര​ണ​യിലാ​ണ് ഇ​പ്ര​കാ​രം ചെ​യ്യു​ന്ന​ത്. ഏ​തു രീ​തി​യി​ലും ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രാ​ളു​മാ​യി സം​സാ​രി​ക്കു​ന്ന​ത് സെ​ന്‍​ട്ര​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്. ഇ​പ്ര​കാ​രം ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ആ​ക്റ്റ് 19 പ്ര​കാ​രം ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍റ് ചെ​യ്യു​മെ​ന്നും മോ​ട്ടോ​ര്‍​ വാ​ഹ​ന​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പോ​ലീ​സും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള അ​റി​യി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ന​മ്മു​ടെ ശ്ര​ദ്ധ, ന​മ്മോ​ട് സം​സാ​രി​ക്കു​ന്ന ആ​ളി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് വ്യ​തി​ച​ലി​ക്ക​പ്പെ​ടും. ബ്ലൂ​ടൂ​ത്ത്, ഹെ​ഡ്‌​സെ​റ്റ്,…

Read More

പ​ട്ടാ​പ്പ​ക​ല്‍ മി​ഠാ​യി കാ​ണി​ച്ച് കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ച്ചു  ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം; ​സം​ഘ​മെ​ത്തി​യ​ത് ന​മ്പ​റി​ല്ലാ​ത്ത എ​ക്‌​സ്‌​യു​വി വാ​ഹ​ന​ത്തി​ല്‍

കോ​ഴി​ക്കോ​ട്: പ​ട്ടാ​പ്പ​ക​ല്‍ അ​ഞ്ചു വ​യ​സു​ള്ള കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​വാ​ന്‍ ശ്ര​മം.​ ത​ല​ക്കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​റ​മ്പ​ത്ത് അ​ങ്ങാ​ടി​ക്ക് പ​ടി​ഞ്ഞാ​റുഭാ​ഗ​ത്ത് ത​നി​യാ​ട​ത്ത് പ​ള്ളി​യ്ക്കുസ​മീ​പ​ത്തു വ​ച്ചാ​ണ് മി​ഠാ​യി കാ​ണി​ച്ച് കു​ട്ടി​ക​ളെ ത​ട്ടി​ക്കൊണ്ടു​പോ​കാന്‍ ശ്ര​മം നടന്നത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. രാ​വി​ലെ 11.45 ഓ​ടെ റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​ക​ള്‍​ക്കുസ​മീ​പം മ​ഹീ​ന്ദ്ര എ​ക്‌​സ്‌​യു​വി വാ​ഹ​നം നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ കു​ട്ടി​ക​ളെ മി​ഠാ​യി കാ​ണി​ച്ച് കാ​റി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മി​ഠാ​യി കാ​ണി​ച്ച​യു​ട​ന്‍ അ​ത് വാ​ങ്ങാ​തെ കു​ട്ടി​ക​ള്‍ തി​രി​ഞ്ഞോ​ടി. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സ​മീ​പ​ത്തു​ള്ള​യാ​ള്‍ വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ വാ​ഹ​നം ധൃ​തി​യി​ല്‍ തി​രി​ച്ചു​പോ​കുക​യാ​യി​രു​ന്നു. ര​ജി​സ്‌​ട്രേ​ഷ​നി​ല്ലാ​ത്ത വാ​ഹ​ന​വു​മാ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്. സ​മീ​പ​ത്തു​ള്ള പാ​ലോ​റ​മ​ല ജം​ഗ്ഷ​നി​ലെ കാ​ര്‍​ വ​ര്‍​ക്ക്‌​ഷോ​പ്പി​ന്‍റെ സി​സി​ടി​വിയി​ലും വാ​ഹ​നം ക​ടന്നുപോ​കുന്ന​താ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ എ​ല​ത്തൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​തേ​സ​മ​യം വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​റി​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് എ​ല​ത്തൂ​ര്‍ പോ​ലീ​സ് പ​റ​യു​ന്ന​ത്. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​വാ​നു​ള്ള ശ്ര​മം ന​ട​ന്ന​താ​യും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും…

Read More

വാഹന കച്ചവടത്തിന്‍റെ മറവിൽ  നിരോധിക്കപ്പെട്ട മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ;   മുംബൈയിൽ നിന്നാണ്  പ്രതികൾ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ്

കൊ​ണ്ടോ​ട്ടി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു ഇ​ന​ത്തി​ൽ​പ്പെ​ട്ട എം.​ഡി.​എ​യു​മാ​യി മൂ​ന്നു പേ​രെ കൊ​ണ്ടോ​ട്ടി സി​ഐ എ​ൻ.​ബി ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മോ​ങ്ങം വാ​രി​യ​ത്ത് ഷാ​ഹു​ൽ ഹ​മീ​ദ് (33), കു​റ്റി​പ്പു​റം മ​ട​ത്തി​ൽ അ​ർ​ഷാ​ദ് (32), മോ​ങ്ങം പൊ​റ്റ​തൊ​ടു​വി​ൽ മു​സ്ത​ഫ (43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ണ്ടോ​ട്ടി പാ​ണ്ടി​ക്കാ​ട്ട് വ​ച്ചാ​ണ് മൂ​ന്നു പേ​രെ​യും മും​ബൈ ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​മ​ട​ക്കം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ൽ നി​ന്നു ആ​റു ഗ്രാം ​എം​ഡി​എ ക​ണ്ടെ​ത്തി. ഒ​രു വ​ർ​ഷം മു​ന്പു ഇ​വ​രു​ടെ സു​ഹൃ​ത്ത് മു​സ്ലി​യാ​ര​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ 16 ഗ്രാം ​എം​ഡി​എ​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നു മൂ​വ​ർ സം​ഘ​ത്തെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ഇ​വ​രെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മും​ബൈ കേ​ന്ദ്രീ​ക​രി​ച്ചു കേ​ര​ള​ത്തി​ലേ​ക്കു മ​യ​ക്കു​മ​രു​ന്നു എ​ത്തി​ക്കു​ന്ന സം​ഘ​മാ​ണ് മൂ​വ​രു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ…

Read More