വീ​ട്ട​മ്മ​യു​ടെ സ​ത്യ​സ​ന്ധ​ത; യു​വ​തി​യു​ടെ ആ​റുപ​വ​ന്‍ സ്വ​ര്‍​ണമാ​ല തി​രി​കെ ല​ഭി​ച്ചു; ജാനുവിനെ അഭിനന്ദിച്ച്  പോലീസും നാട്ടുകാരും

നാ​ദാ​പു​രം: ​റോ​ഡി​ല്‍ നി​ന്ന് ല​ഭി​ച്ച ആ​റ് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം വീ​ട്ട​മ്മ ഉ​ട​മ​സ്ഥ​യ്ക്ക് തി​രി​ച്ചേ​ല്‍​പ്പി​ച്ചു.​ വ​ള​യം കു​യ്‌​തേ​രി​യി​ലെ തു​ണ്ടി​യി​ല്‍ ജാ​നു​വി​നാ​ണ് റോ​ഡി​ല്‍ നി​ന്ന് ല​ഭി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം ഉ​ട​മ​സ്ഥ​യാ​യ പെ​രി​ങ്ങ​ത്തൂ​ര്‍ സ്വ​ദേ​ശി പ​ടി​ക്ക​ല​ക്കാ​ട്ടി​ല്‍ ഷ​രീ​ഫ​യ്ക്ക് തി​രി​കെ ന​ല്‍​കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ള​യ​ത്ത് നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ ക​ള്ളുഷാ​പ്പി​ന് മു​ന്‍​വ​ശ​ത്തെ റോ​ഡി​ല്‍നി​ന്നാ​ണ് ജാ​നു​വി​ന് സ്വ​ര്‍​ണമെ​ന്ന് തോ​ന്നി​ക്കു​ന്ന മാ​ല ല​ഭി​ച്ച​ത്.​

വീ​ട്ട​മ്മ മാ​ല വ​ള​യം പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. മാ​ല സ്വ​ര്‍​ണ​മാ​ണോ എ​ന്ന് പ​രി​ശാ​ധി​ക്കാ​ന്‍ പോ​ലീ​സ് വ​ള​യം ടൗ​ണി​ലെ ജ്വ​ല്ല​റി​യെ സ​മീ​പി​ച്ചു. ആ​റ് പ​വ​ന്‍റെ സ്വ​ര്‍​ണ മാ​ല​യാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞ​തോ​ടെ ജ്വ​ല്ല​റി ഉ​ട​മ റോ​ഷി​ബ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ മാ​ല ല​ഭി​ച്ച വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

ആ​ഭ​ര​ണം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച ഉ​ട​മ​സ്ഥ പെ​രി​ങ്ങ​ത്തൂ​ര്‍ സ്വ​ദേ​ശി പ​ടി​ക്ക​ല​ക്കാ​ട്ടി​ല്‍ ഷ​രീ​ഫ വ​ള​യം സ്റ്റേ​ഷ​നി​ല്‍വ​ന്ന് മാ​ല തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്ന് വൈ​കി​ട്ടോ​ടെ മാ​ല ല​ഭി​ച്ച തു​ണ്ടി​യി​ല്‍ ജാ​നു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വ​ള​യം എ​സ്‌​ഐ ആ​ര്‍.സി.​ബി​ജു ഉ​ട​മ​സ്ഥ​യ്ക്ക ് മാ​ല കൈ​മാ​റി. ജാ​നു​വി​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രും അ​ഭി​ന​ന്ദി​ച്ചു.

Related posts