എല്ലാം ശരിയാക്കാൻ 300 കോടികൂടിവേണം.! മാ​ഹി ക​നാ​ല്‍ നി​ര്‍​മാ​ണം ഒ​രു വ​ര്‍​ഷ​ത്തി​ന​കം  പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

വ​ട​ക​ര: വ​ട​ക​ര-​മാ​ഹി ക​നാ​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ഉ​റ​പ്പു ന​ല്‍​കി. ക​നാ​ല്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ്യാ​ടി എം​എ​ല്‍​എ പാ​റ​ക്ക​ല്‍ അ​ബ്ദു​ല്ല അ​വ​ത​രി​പ്പി​ച്ച ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നു മ​റു​പ​ടി ന​ല്‍​ക​വേ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​തു സം​ബ​ന്ധ​മാ​യ ഉ​റ​പ്പു ന​ല്‍​കി​യ​ത്. പ​ദ്ധ​തി പൂ​ര്‍​ണ​തോ​തി​ല്‍ സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ല്‍ ഇ​നി​യും ഏ​ക​ദേ​ശം 300 കോ​ടി​യു​ടെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും 32 ഹെ​ക്ട​റി​ല​ധി​കം ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യി​ട്ടു​ണ്ടെ​ന്നും ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ല്‍ എം​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ്ധ​തി​ക്കാ​യി കു​ഴി​ച്ചെ​ടു​ത്ത ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മ​ണ്ണ് മ​ല പോ​ലെ വ​ഴി​യോ​ര​ങ്ങ​ളി​ലും വീ​ടു​ക​ളു​ടെ മു​ന്നി​ലു​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കോ ക​രാ​റു​കാ​ര്‍​ക്കോ നി​ശ്ച​യ​മി​ല്ല. കൂ​ടാ​തെ വ​ന്‍​തോ​തി​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്നു. സ​മീ​പ​വാ​സി​ക​ള്‍ ക​ടു​ത്ത പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പോ​കു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ളും ആ​ശു​പ​ത്രി​യി​ലും മ​റ്റും പോ​കു​ന്ന രോ​ഗി​ക​ളു​മെ​ല്ലാം ക​ടു​ത്ത ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഇ​ത് കൂ​ടാ​തെ 16 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള പു​ഴ​യി​ലെ ഉ​പ്പു​വെ​ള്ളം ക​യ​റി വീ​ടു​ക​ളി​ലെ കി​ണ​റു​ക​ള്‍…

Read More

ച​ട്ട​വി​രു​ദ്ധ​മാ​യി ക്വാ​റി​ക​ൾ​ക്ക് പെ​ർ​മി​റ്റ്; സ​സ്പെ​ൻ​ഷ​നി​ലാ​യ ജി​യോ​ള​ജി​സ്റ്റി​നെ പ്ര​മോ​ഷ​ൻ ന​ൽ​കി നി​യ​മി​ക്കാ​ൻ നീ​ക്കമെന്ന് ആക്ഷേപം

മു​ക്കം: ച​ട്ട​വി​രു​ദ്ധ​മാ​യി ക്വാ​റി​ക​ൾ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്പെ​ൻ​ഷ​നി​ലാ​യ കോ​ഴി​ക്കോ​ട് സീ​നി​യ​ർ ജി​യോ​ള​ജി​സ്റ്റി​നെ പ്ര​മോ​ഷ​ൻ ന​ൽ​കി തി​രു​വ​ന​ന്ത​പു​ര​ത്ത് ജി​യോ​ള​ജി ഡ​യ​റ​ക്ട​റേ​റ്റി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​ക്കാ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം. സ​സ്പെ​ന്‍​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​തേ സ​മ​യം ഇ​യാ​ൾ​ക്കെ​തി​രെ വി​ജി​ല​ൻ​സ് കേ​സ് നി​ല​വി​ലു​ണ്ട​ന്നും ഇ​തു മ​റ​ച്ചു വെ​ച്ചാ​ണ് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ച് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രാ​യ ജി.​അ​ജി​ത്കു​മാ​റും കെ.​ബാ​ല​കൃ​ഷ്ണ​നും മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഭൂ​രി പ​രി​ഷ്ക്ക​ര​ണ നി​യ​മ​ത്തി​ലെ കെ.​എ​ൽ.​ആ​ർ ആ​ക്ട് സെ​ക്ഷ​ൻ 81 പ്ര​കാ​രം തോ​ട്ട ഭൂ​മി​ക​ളി​ൽ ക്വാ​റി​ക​ൾ പാ​ടി​ല്ല​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച് ക്വാ​റി​ക​ൾ അ​നു​വ​ദി​ക്കു​ക​യും കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജി​ലെ റീ​സ​ർ​വെ 172 ൽ ​മി​ച്ച​ഭൂ​മി​യി​ൽ പോ​ലും ക്വാ​റി​ക​ൾ അ​നു​വ​ദി​ക്കു​ക​യും പാ​രി​സ്ഥി​തി​ക അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്ത ആ​ളാ​ണ് ഇ​ദ്ധേ​ഹ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ സം​ബ​ന്ധി​ച്ച് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​മ​ര​ശ്ശേ​രി താ​ലൂ​ക്കി​ലെ…

Read More

ജേഷ്ഠൻ വിവാഹം കഴിക്കാത്തതുമൂലം തന്‍റെ  വിവാഹവും നടക്കുന്നില്ല; അ​നു​ജ​ൻ ജ്യേ​ഷ്ഠ​നെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; കരുവാരക്കുണ്ട് സംഭവത്തിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെയൊക്കെ

ക​രു​വാ​ര​കു​ണ്ട്: പാ​ണ്ടി​ക്കാ​ട് കൊ​ട​ശേ​രി തോ​ടാ​ലു​ങ്ങ​ലി​ൽ അ​നു​ജ​ൻ ജ്യേ​ഷ്ഠ​നെ പെ​ട്രോ​ളൊ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ന്പാ​ട​ൻ ഷൗ​ക്ക​ത്തി (40)നെ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്കു 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ട്ട സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദി (31) നെ ​ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടെ തോ​ടാ​ലു​ങ്ങ​ലി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. പ​റ​ന്പി​ലെ തേ​ങ്ങ​യി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ലെ​ത്തി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ​ഹോ​ദ​ര​ൻ​മാ​രാ​യ ഇ​വ​ർ ഒ​രു വീ​ട്ടി​ലാ​ണ് താ​മ​സം. എ​ന്നാ​ൽ നി​ര​ന്ത​രം വാ​ക്കേ​റ്റ​വും അ​ടി​പി​ടി​യും ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. നാ​ൽ​പ്പ​തു​കാ​ര​നാ​യ ഷൗ​ക്ക​ത്ത് വി​വാ​ഹം ക​ഴി​ക്കാ​ത്ത​തു അ​നു​ജ​നാ​യ 31 കാ​ര​ൻ മു​ഹ​മ്മ​ദി​ന്‍റെ വി​വാ​ഹ​ത്തി​നും ത​ട​സ​മാ​യി. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ഇ​രു​വ​രും ത​മ്മി​ൽ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ള്ള​ത്. ഇ​വ​രോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന മാ​താ​വ്…

Read More

കി​ണ​ർ റീ​ചാ​ർ​ജിം​ഗി​നാ​യി കു​ളം നി​ർ​മി​ച്ചു; മ​ത്സ്യ​വും പ​ച്ച​ക്ക​റി​യും ആ​വോ​ളം;  കാ​ര​ശേ​രി സ്വ​ദേ​ശി അ​ബ്ദു പൊ​യി​ലി​ന് കൃഷിയെക്കുറിച്ച് പറയാനേറെ…

മു​ക്കം: കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗി​നാ​യി നി​ര്‍​മി​ച്ച കു​ള​ത്തി​ല്‍ “ചാ​ക​ര’. കാ​ര​ശേ​രി സ്വ​ദേ​ശി അ​ബ്ദു പൊ​യി​ലി​ന്‍റെ ഒ​ന്ന​ര​യേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് മ​ത്സ്യ​വും പ​ച്ച​ക്ക​റി​ക​ളും സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​ത്. കി​ണ​ർ റീ​ചാ​ർ​ജിം​ഗി​നാ​യി കു​ളം നി​ർ​മ്മി​ച്ച​തോ​ടെ ഇ​ന്ന് കി​ണ​റ്റി​ൽ സു​ല​ഭ​മാ​യി വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്തെ ഫ​ല​വൃ​ക്ഷ കൃ​ഷി​യി​ടം ന​ന​ക്കു​ന്ന​തി​നും മ​ത്സ്യ​കൃ​ഷി​ക്കും അ​ക്വാ പോ​ണി​ക് കൃ​ഷി രീ​തി​യി​ലൂ​ടെ പ​ച്ച​ക്ക​റി​ക​ള്‍​ക്കും ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യി മാ​റി​യ​ത്. വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ലെ കാ​ർ​ഷി​ക വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി പ​ഠി​ച്ചാ​ണ് അ​ബ്ദു സ്വ​ന്തം ആ​ശ​യ​ങ്ങ​ൾ കൂ​ടി കൂ​ട്ടി ചേ​ർ​ത്ത് കി​ണ​ർ​ റിചാ​ർ​ജിം​ഗ് ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം വ​റ്റി​വ​ര​ണ്ട അ​ബ്ദു​വി​ന്‍റെ വീ​ട്ടി​ലെ കി​ണ​ർ ഇ​ത്ത​വ​ണ ജ​ല​സ​മൃ​ദ്ധ​മാ​യ​ത്.​ ര​ണ്ട് ല​ക്ഷ​ത്തി എ​ൺ​പ​തി​നാ​യി​രം ലി​റ്റ​ർ വെ​ള്ളം ശേ​ഖ​രി​ക്കാ​നു​ള്ള ശേ​ഷി ഈ ​കു​ള​ത്തി​നു​ണ്ട്. കു​റ​ഞ്ഞ ചി​ല​വി​ൽ നൂ​ൽ ചാ​ക്കി​ൽ സി​മ​ൻ​റ് മു​ക്കി​യാ​ണ് കു​ളം നി​ർ​മ്മി​ച്ച​ത്. റീ​ചാ​ർ​ജിം​ഗ് തു​ട​ങ്ങി​യ​തോ​ടെ പ​രി​സ​ര​ത്തെ കി​ണ​റു​ക​ളി​ലും ഈ ​വേ​ന​ലി​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല​ന്ന് അ​ബ്ദു…

Read More

ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ മാ​തൃ​ക​യാ​യി

മു​ക്കം: കു​മാ​ര​നെ​ല്ലൂ​ർ ആ​സാ​ദ് മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ ലൈ​ബ്ര​റി​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​ കാ​ര​മൂ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ വാ​യ​നാ​ശീ​ലം വ​ള​ർ​ത്താ​നു​ള്ള ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.വീ​ടു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ചും വി​ല കൊ​ടു​ത്ത് വാ​ങ്ങി​യു​മാ​ണ് പു​സ്ത​ക​ൾ സ്കൂ​ളി​ന് ല​ഭ്യ​മാ​ക്കി​യ​ത്. ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​നി​ധി പ​ങ്ക​ജാ​ക്ഷ​ൻ സി.​എം.​വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി സി.​ടി. റി​ൻ​ഷി​ദ​ക്ക് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി.​ച​ട​ങ്ങി​ൽ എം ​പി ഷൈ​ന കെ.​സു​ജി​ത്ത് കു​മാ​ർ സി.​പി. ഹ​സീ​ന, എം.​സി. ഹാ​രി​സ് ,ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ. ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​യ യു. ​ഷ​ഫീ​ഖ് ,ടി.​കെ. മ​നു , സി.​കെ. ഹാ​ഷി​ർ , എം. ​ബി​ജു , റ​ഫീ​ഖ് ഉ​ള്ള​ടാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ബം​ഗ​ളൂ​രു​വി​ല്‍ വാ​ഹ​നാ​പ​ക​ടം; ബാ​ലു​ശേ​രി സ്വ​ദേ​ശി​കളായ രണ്ട് യുവാക്കൾ മരിച്ചു

കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ നാ​രോ​ത്ത് വീ​ട്ടി​ല്‍ സ​ദാ​ന​ന്ദ​ന്‍റെ മ​ക​ന്‍ ആ​ദി​ത്ത് (23), കാ​ട്ടാം​വ​ള്ളി സ്വ​ദേ​ശി അ​ഭി​രാം (21)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ഖി​ല്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ ബം​ഗ​ളൂ​രു രാ​ജ​രാ​ജേ​ശ്വ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പം കും​ബ​ള​കോ​ട് വ​ച്ചാ​ണ് അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഹുണ്ടാ​യി വേ​ര്‍​ണ കാ​ര്‍ നി​ര്‍​ത്തി​യി​ട്ട സി​മ​ന്‍റ് മി​ക്‌​സ​ര്‍ ലോ​റി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ആ​ദി​ത്തും അ​ഭി​രാ​മും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​ര്‍ ബം​ഗ​ളൂ​രു​വി​ലേ​ക്ക് കോ​ഴി​ക്കോ​ട്നി​ന്ന് തി​രി​ച്ച​ത്. പ​ഠ​ന​ത്തി​നു ശേ​ഷം ബം​ഗ​ളു​രു​വി​ല്‍ ത​ന്നെ എ​ഡ്യു​ക്കേ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​സി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ര്‍ . ശ്രീ​ജ​യാ​ണ് ആ​ദി​ത്തി​ന്‍റെ അ​മ്മ. ‍

Read More

കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂ​രു ഇ​ന്‍റ​ർ​സി​റ്റി ഫ​യ​ലി​ൽ; വേ​ണം സു​ര​ക്ഷി​ത യാ​ത്ര​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ

രാ​ജേ​ഷ് കൊ​ല്ല​റേ​ത്ത് ക​ണ്ണൂ​ർ: സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ബം​ഗ​ളൂ​രു യാ​ത്ര യാ​ത്രി​ക​രെ വ​ല​യ്ക്കു​മ്പോ​ള്‍ ഈ ​റൂ​ട്ടി​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​ൻ സ​ര്‍​വീ​സു​ക​ള്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. കെ​എ​സ്‌​ആ​ര്‍​ടി​സി കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ൾ തു​ട​ങ്ങി​യി​ല്ലെ​ങ്കി​ല്‍ കാ​ൽ​ല​ക്ഷ​ത്തി​ന​ടു​ത്തോ​ളം യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​വു​ക. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​തി​ക്ര​മ​ത്തി​ന് യാ​ത്ര​ക്കാ​ര്‍ ഇ​ര​യാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബം​ഗ​ളൂ​രു റൂ​ട്ടി​ലേ​ക്ക് കൂ​ടു​ത​ല്‍ ട്രെ​യി​ൻ സ​ര്‍​വീ​സു​ക​ള്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​ത്. പ്ര​തി​ദി​ന​മു​ള്ള അ​ഞ്ച് ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന ആ​ശ്ര​യം. ആ​ഴ്ച​യി​ല്‍ വ​ട​ക്കെ മ​ല​ബാ​റി​ൽ നി​ന്നും എ​ട്ട് സ​ർ​വീ​സു​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് 44 സ​ര്‍​വീ​സു​ക​ളു​മാ​ണ് ഇ​പ്പോ​ൾ റെ​യി​ല്‍​വേ ന​ട​ത്തു​ന്ന​ത്. ഇ​ത് തീ​ര്‍​ത്തും പ​രി​മി​ത​മാ​ണ്. ഈ ​ട്രെ​യി​നു​ക​ളി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലെ യാ​ത്ര ദു​രി​ത പൂ​ർ​ണ​മാ​ണ്. ചി​ല​പ്പോ​ൾ റി​സ​ർ​വ്ഡ് കോ​ച്ചു​ക​ളി​ലും വെ​യി​റ്റിം​ഗ് ലി​സ്റ്റ് ടി​ക്ക​റ്റു​കാ​ർ നി​റ​യു​ന്നു. ക​ണ്ണൂ​രി​ൽ നി​ന്നും മം​ഗ​ളൂ​രു​വി​ൽ നി​ന്നും ര​ണ്ടും വീ​തം ട്രെ​യി​നു​ക​ളാ​ണ് മം​ഗ​ളൂ​രു വ​ഴി​യും ഷൊ​ർ​ണൂ​ർ വ​ഴി​യും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.…

Read More

 കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റി കാ​മ്പ​സി​ൽ ജീ​വ​ന​ക്കാ​രും ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം;  സംഭവത്തെക്കുറിച്ച് ഡ്രൈവർമാർ പറഞ്ഞതിങ്ങനെ…

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് വാ​ക്കേ​റ്റം. കാ​ർ ഓ​ടി​ച്ച സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ര​നും ഓ​ട്ടോ​ഡ്രൈ​വ​റും ത​മ്മി​ലാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ജീ​വ​ന​ക്കാ​രും ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രും സം​ഘ​ടി​ച്ച​തോ​ടെ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​യി. ഇ​രു​വാ​ഹ​ന​ങ്ങ​ളും തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. കാ​ന്പ​സി​നു​ള്ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം പ്ര​വേ​ശ​ന​മു​ള്ളൂ​വെ​ന്ന രീ​തി​യി​ലാ​ണ് പ​ല​രു​ടെ​യും പെ​രു​മാ​റ്റ​മെ​ന്നും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് പ​തി​വാ​ണെ​ന്നും ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. കാ​ന്പ​സി​ലെ ലൈ​ബ്ര​റി​ക്ക് സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യും സ​ർ​വ​ക​ലാ​ശാ​ലാ ഉ​ദ്യാ​ഗ​സ്ഥ​ന്‍റെ കാ​റും ത​മ്മി​ൽ ത​ട്ടി​യു​ണ്ടാ​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു തു​ട​ക്കം. ഓ​ട്ടം വി​ളി​ച്ചു വ​ന്ന ജീ​വ​ന​ക്കാ​രി​യെ ഇ​റ​ക്കാ​ൻ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ പാ​ർ​ക്കിം​ഗി​ലേ​ക്ക് ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ർ ചെ​റി​യ തോ​തി​ൽ ത​ട്ടു​ക​യാ​യി​രു​ന്നെ​ന്നും തെ​റ്റ് ഉ​ദ്യാ​ഗ​സ്ഥ​ന്‍റെ ഭാ​ഗ​ത്താ​യി​ട്ടും ഇ​യാ​ൾ ഡ്രൈ​വ​ർ​ക്കു നേ​രെ ത​ട്ടി​ക്ക​യ​റു​ക​യും പോ​ലി​സി​ൽ പ​രാ​തി ന​ൽ​കു​യാ​യി​രു​ന്നു​വെ​ന്നു ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.…

Read More

കാറ്റൊന്നടിച്ചാൽ… സ്കൂ​ൾ പ​രി​സ​ര​ത്തെ ആ​ൽ​മ​രം ഭീ​ഷ​ണി​യാകുന്നു; മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമായി

വ​ട​ക​ര : വ​ട​ക​ര മേ​മു​ണ്ട റോ​ഡി​ൽ മാ​ക്കൂ​ൽ​പീ​ടി​ക​യി​ൽ ജെ​ബി സ്കൂ​ളി​ന​ടു​ത്തു​ള്ള ആ​ൽ​മ​രം ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. റോ​ഡി​നോ​ട് ചേ​ർ​ന്ന ആ​ൽ​മ​രം മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. സ്കൂ​ൾ പ​രി​സ​ര​ത്തെ ക​ച്ച​വ​ട​ക്കാ​രാ​ണ് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​തു വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. പി​ന്നീ​ട് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ലേ​ല​ത്തി​നെ​ടു​ക്കാ​ൻ ആ​ളെ​ത്താ​ത്ത​താ​ണ് മ​രം മു​റി​ച്ചു മാ​റ്റാ​ത്ത​തി​നു പി​ന്നി​ലെ​ന്നു​മാ​ണ് വി​വ​രം ല​ഭി​ച്ച​ത്. റോ​ഡ് വി​ക​സ​ന​ത്തി​നും ത​ട​സ​മാ​യി നി​ൽ​ക്കു​ക​യാ​ണ് ആ​ൽ​മ​രം. ചെ​റി​യ കു​ട്ടി​ക​ൾ ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ സ​ദാ ന​ട​ന്നു​പോ​കു​ന്നി​ട​ത്താ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി മ​രം നി​ൽ​ക്കു​ന്ന​ത്.ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മാ​ക്കൂ​ൽ​പീ​ടി​ക നന്മ ​കൂ​ട്ടാ​യ്മ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഉ​സ്മാ​ൻ വി.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

5000 കു​ടും​ബ​ങ്ങ​ള്‍​ക്ക് ബാ​ങ്ക് വാ​യ്പ ല​ഭ്യ​മാ​ക്കാ​നൊ​രു​ങ്ങി കു​ടും​ബ​ശ്രീ;  നിബന്ധനകൾ ഇങ്ങനെ…

മു​ക്കം: സം​സ്ഥാ​ന​ത്തെ 5,000 കു​ടും​ബ​ങ്ങ​ള്‍​ക്ക് ബാ​ങ്ക് വാ​യ്പ ന​ല്‍​കാ​നൊ​രു​ങ്ങി കു​ടും​ബ​ശ്രീ. കു​ടും​ബ​ശ്രീ​യും പൊ​തു മേ​ഖ​ലാ ബാ​ങ്കാ​യ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും ത​മ്മി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യു​ടെ (പി.​എം.​എ.​വൈ) ഭാ​ഗ​മാ​യ ക്രെ​ഡി​റ്റ് ലി​ങ്ക്ഡ് സ​ബ്സി​ഡി സ്കീം (​സി​എ​ല്‍​എ​സ്എ​സ്) അ​നു​സ​രി​ച്ചാ​ണ് പ​ദ്ധ​തി. 2020 മാ​ര്‍​ച്ചോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണു​ദ്യേ​ശി​ക്കു​ന്ന​ത്. നേ​ര​ത്തേ ആ​ക്സി​സ് ബാ​ങ്കു​മാ​യും സി​എ​ല്‍​എ​സ്എ​സി​നു വേ​ണ്ടി കു​ടും​ബ​ശ്രീ ക​രാ​റി​ലെ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ 93 ന​ഗ​ര​സ​ഭ​ക​ളി​ല്‍ നി​ന്നു​ള്ള 9436 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​ത​നു​സ​രി​ച്ച് വാ​യ്പ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. പി​എം​എ​വൈ (ന​ഗ​രം) യു​ടെ കേ​ര​ള​ത്തി​ലെ നോ​ഡ​ല്‍ ഏ​ജ​ന്‍​സി കു​ടും​ബ​ശ്രീ​യാ​ണ്. 2022 ഓ​ടെ ന​ഗ​ര​പ്ര​ദേ​ശ​ത്തെ എ​ല്ലാ​വ​ർ​ക്കും ഭ​വ​നം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പി​എം​എ​വൈ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര പ്ര​ദേ​ശ​ത്തെ ഭ​വ​ന ര​ഹി​ത​ര​ര്‍​ക്ക് ഭ​വ​നം വാ​ങ്ങു​ന്ന​തി​നോ നി​ര്‍​മി​ക്കു​ന്ന​തി​നോ നി​ല​വി​ലു​ള്ള വീ​ടു​ക​ള്‍ താ​മ​സ യോ​ഗ്യ​മാ​ക്കു​ന്ന​തി​നോ കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ല്‍ ബാ​ങ്കു​ക​ള്‍ മു​ഖേ​ന വാ​യ്പ ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. കേ​ര​ള​ത്തി​ലെ…

Read More