കോഴിക്കോട്: വായ്പാതുക ബാങ്കില്‍ തിരിച്ചടച്ചിട്ടും കാര്‍ഷിക വായ്പയുടെ പേരില്‍ പീഡനമെന്ന് പരാതി . കേരള ഗ്രാമീണ്‍ ബാങ്ക് മാനേജരാണ് ബാങ്ക് നിബന്ധനകള്‍ മറികടന്ന് അടച്ച പണം വീണ്ടും വായ്പയെടുത്തയാളില്‍ നിന്ന് ഈടാക്കുന്നതിന് സമ്മര്‍ദ്ധം ചെലുത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പെടുത്ത വായ്പാ തുകയില്‍ അനധികൃതമായി ആവശ്യപ്പെട്ട തുക പലിശയടക്കം ജാമ്യക്കാരന് നല്‍കിയിട്ടും ബാങ്ക് മാനേജര്‍ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്ന പരാതിയുമായാണ് മലാപറമ്പ് സ്വദേശി ബാബു രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മലാപറന്പിലെ ഗ്രാമീൺ ബാങ്കില്‍നിന്ന് ബാബു 20,000 രൂപ പേഴ്സണല്‍ ലോണ്‍ എടുത്തത്. അന്നത്തെ വനിതാ മാനേജര്‍ പറഞ്ഞതനുസരിച്ചുള്ള തുക അടച്ചുതീര്‍ത്ത് പിന്നീട് ലോണ്‍ ക്ളോസുചെയ്യുകയും ചെയ്തു. എന്നാല്‍ 700 രൂപയോളം ഇനിയും അടയ്ക്കനുണ്ടെന്നുപറഞ്ഞ് വീണ്ടും നോട്ടീസ് വന്നു. മാനേജര്‍ നിശ്ചയിച്ച തുക പൂര്‍ണമായും അടച്ചുതീര്‍ത്തതിനാല്‍ മേല്‍ തുക അടയ്ക്കാനാകില്ലെന്ന് ബാബു ബാങ്കിന് മറുപടിയും കൊടുത്തു. പി. അഷ്റഫ് എന്നയാളാണ് ബാബുവിന് ജാമ്യം…
Read MoreCategory: Kozhikode
ലഹരി ഉപയോഗം ;വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി എക്സൈസ് ‘കയറും; ‘സ്കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുമെന്നു അസി.കമ്മീഷണര്‍
കോഴിക്കോട് : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും വര്‍ധിക്കുന്നതായി എക്സൈസ്. സ്കൂള്‍ ,കോളജ് തലങ്ങളില്‍ വിദ്യാര്‍ഥികളാണ് മയക്കുമരുന്ന് വില്പന നടത്തുന്നതെന്നും വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതിനായി പ്രത്യേകം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും എക്സൈസിന് വിവരം ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ട് കയറി പരിശോധന നടത്തില്ലെന്നതിനാലാണ് ഇവിടം കേന്ദ്രമാക്കി വില്പനയും ഉപയോഗവും വര്‍ധിച്ചത്. നിലവിലെ സാഹചര്യത്തില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും പുറത്ത് നിന്നുള്ള പരിശോധന കൂടാതെ അകത്ത് കയറി പരിശോധിക്കാനും നിരീക്ഷിക്കാനുമാണ് എക്സൈസ് തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതോ വില്പന നടത്തുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ സ്കൂള്‍ അധികൃതരുടെ അനുമതിയോടെ പിടികൂടും. പല സ്കൂളുകളിലും കോളജുകളിലും എക്സൈസ് ബോധവത്കരണം നടത്തുന്നുണ്ട്. ഇതിനു പുറമേയാണ് ആവശ്യമെങ്കില്‍ പരിശോധന നടത്താനും തീരുമാനിച്ചത്. ഇതിന് സ്കൂള്‍ ,കോളജ് അധികൃതരുടെ സഹകരണം പ്രതീക്ഷിക്കുന്നതായി എക്സൈസ് അസി.കമ്മീഷണര്‍ വി.ആര് . അനില്‍കുമാര്‍ അറിയിച്ചു. മേയ് മാസത്തില്‍ മാത്രം 30…
Read Moreഫോണില്‍ അശ്ലീലച്ചുവയോടെ സംസാരം: നടൻ വിനായകന് ജാമ്യം; ശബ്ദരേഖയുടെ ഫോറൻസിക് പരിശോധന നടത്തി പോലീസ്
കല്‍പ്പറ്റ: ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനു ജാമ്യം. ഇന്നു രാവിലെ അഭിഭാഷകനും ജാമ്യക്കാര്‍ക്കുമൊപ്പം കല്‍പ്പറ്റ പോലീസ് സ്റ്റേഷനിൽ ഹാജരായാണ് വിനായകൻ ജാമ്യമെടുത്തത്. അന്വേഷണസംഘം വിനായകന്റെ മൊഴി രേഖപ്പെടുത്തി. ഏപ്രിൽ 18നു യുവതി കൽപ്പറ്റയിലായിരുന്നപ്പോഴാണ് കേസിന് ആധാരമായ ഫോൺ വിളി. കോട്ടയം പാമ്പാടി സ്വദേശിനിയായ ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിലാണ് വിനായകനെതിരെ കൽപ്പറ്റ പോലീസ് കേസെടുത്തത്. സംഭവം നടന്നപ്പോൾ യുവതി വയനാട്ടിലായതിനാൽ പരാതി കൽപ്പറ്റ പോലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. വിനായകനും യുവതിയുമായുള്ള ശബ്ദരേഖയുടെ ഫോറൻസിക് പരിശോധന നടത്തുവരികയാണ്.
Read Moreഎല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയം; ശബരിമല വിഷയം കാരണമായി; സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോര്ട്ടിലുള്ളതിങ്ങനെ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത പരാജയത്തിന് കാരണം ശബരിമല വിഷയമെന്ന് ഇന്റലിജന്‍സ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ തുടര്‍ന്ന് വിശ്വാസികളിലെ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ ലഭിക്കാതായെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനും നിയമസഭയുള്പ്പെടെയുള്ള തെരഞ്ഞെടുപ്പിനും മുന്നോടിയായി പരാജയത്തിന്റെ കാരണം കണ്ടെത്തി വീഴ്ചകള്‍ പരിഹരിക്കുന്നതിനും വേണ്ടിയാണ് ഇന്റലിജന്‍സിന്റെ വിലയിരുത്തലും വിശദമായ റിപ്പോര്‍ട്ടും ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു തെരഞ്ഞെടുപ്പ് പരാജയ കാരണം ശബരിമലയാണെന്ന് വ്യക്തിമാക്കിയത്. അതേസമയം ഇന്റലിജന്‍സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ശബരിമല മാത്രമാണ് കാരണമെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ പരാജയ കാരണങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കണമെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകള്‍ക്കുശേഷം റിപ്പോര്‍ട്ട് തയാറാക്കിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ , കോഴിക്കോട് റേഞ്ചുകളില്‍ നിന്നായി വോട്ട്ചോര്‍ച്ച സംബന്ധിച്ചുള്ള…
Read Moreകണ്ണില്ലാ ക്രൂരത! നെഞ്ചിലെ മറുക് കാണാതിരിക്കാന്‍ ഷര്‍ട്ടിന്റെ കഴുത്തിന്റെ ഭാഗത്തുള്ള ബട്ടണ്‍സ് ഇട്ടു; ഇതു ചോദ്യം ചെയ്ത് പ്ലസ്ടു വിദ്യാര്‍ഥികളുടെ മര്‍ദനം
വണ്ടൂർ: പ്ലസ് വണ്‍ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായവരെ ഇന്നു കോടതിയിൽ ഹാജരാക്കും. മലപ്പുറം ജില്ലയിലെ വാണിയന്പലം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്ലസ്ടു വിദ്യാർഥികളെയാണ് വണ്ടൂർ പോലീസ് ഇന്നു രാവിലെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കുന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥിക്കെതിരേയും കേസുണ്ട്. നിലവിൽ നാലുപേർക്കെതിരേയാണ് കേസ്. എന്നാൽ മൈനർ വിഭാഗത്തിൽപ്പെട്ട മറ്റൊരു വിദ്യാർഥിയും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ കൂടുതൽ അന്വേഷണത്തിനു ശേഷമേ എത്രപേർ ഇതിലുണ്ടെന്നു വ്യക്തമാകൂവെന്നു വണ്ടൂർ സിഐ എം.സി കുഞ്ഞിമൊയ്തീൻ അറിയിച്ചു. മർദനമേറ്റ പ്ലസ് വണ്‍ വിദ്യാർഥി ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൈയ്ക്കു പൊട്ടലേറ്റിട്ടുണ്ട്. വിദ്യാർഥിയെ ആദ്യം വണ്ടൂർ താലൂക്കാശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. നാലു ദിവസം മുന്‍പാണ് വിദ്യാർഥി സ്കൂളിലെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുതിർന്ന വിദ്യാർഥികൾ…
Read Moreമത്സ്യത്തിലെ മായം! “വല വീശി’ ഭക്ഷ്യസുരക്ഷാ വിഭാഗം; കോഴിക്കോട് നിന്ന് ഇന്നലെ മാത്രം ശേഖരിച്ചത് 12 സാമ്പിളുകള്‍
കോഴിക്കോട്: ട്രോളിംഗ് നിരോധന കാലത്തെ വില്പന നടത്തുന്ന മത്സ്യങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. സംസ്ഥാനത്തുടനീളം മത്സ്യമാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ രത്തന്‍ കേല്‍ക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. തുടര്‍ന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാവിഭാഗം അസി.കമ്മീഷണര്‍ പി.കെ. ഏലിയാമ്മയുടെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ പരിശോധന ആരംഭിച്ചു. ഫിഷിംഗ് ഹാര്‍ബറുകളിലും കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലും നടത്തിയ പരിശോധനയില്‍ 12 സാമ്പിളുകളാണ് ശേഖരിച്ചത്. മലാപ്പറമ്പിലെ റീജ്യണല്‍ അനലറ്റിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ഫോര്മാലിനോ മറ്റു രാസപദാര്‍ത്ഥങ്ങളോ മത്സ്യങ്ങള്‍ കേടാവാതിരിക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. പരിശോധന ഇന്നും തുടരും. ചോമ്പാല മുതല്‍ ബേപ്പൂര്‍ വരെയുള്ള ഹാര്‍ബറുകളിലും മത്സ്യവിപണന കേന്ദ്രങ്ങളിലുമാണ് ട്രോളിങ് തീരുന്നതുവരെ പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ.വിഷ്ണു.എസ്.ഷാജി, പി. സുബിന്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്.…
Read Moreതലമുറകളുടെ വില്ലന്‍! ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു; ടിപ്പർ നിർത്താതെ പോയി
മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് രണ്ടു പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ മലപ്പുറം കാവനൂർ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാൾ സ്വദേശി മക്ബൂൽ (51) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ മുക്കത്തിനടുത്ത ഓടത്തെരുവിലാണ് സംഭവം. അരീക്കോട് ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടർ ടിപ്പറിൽ ഇടിച്ച് അതിന്റെ പിൻചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടശേഷം ടിപ്പർ നിർത്താതെ പോവുകയും ചെയ്തു. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ ശരീരത്തിന് മുകളിലൂടെ ടിപ്പർ കയറി ഇറങ്ങുകയായിരുന്നു. മുക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Read Moreവിൽപനയ്ക്ക് എത്തിച്ച 10 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; ട്രെയിൻമാർഗം ബംഗളൂരുവിൽ നിന്നാണ് കൊണ്ടുവന്നതെന്ന് അൻസാർ
കോഴിക്കോട്: വില്‍പ്പനയ്ക്കായെത്തിച്ച 10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്സൈസ് ഇന്റലിജന്‍സും എക്സൈസ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ടുവന്നത്. റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ശേഷം ലിങ്ക്റോഡിലൂടെ വരുന്നതിനിടെയാണ് എക്സൈസ് അന്‍സാറിനെ പിടികൂടിയത്. അന്‍സാര്‍ കഞ്ചാവുമായി കോഴിക്കോടെത്തുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എക്സൈസ് സ്ക്വാഡ് അന്‍സാറിനെ കണ്ടെത്തിയത്. അന്‍സാര്‍ ആര്‍ക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നതിനെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്‍സാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സ്ഥിരമായി കോഴിക്കോട് കഞ്ചാവ് വില്‍പ്പന നടത്തുന്നവരെ കുറിച്ച് അറിയാനാവുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജിത്കുമാര്‍, ഇന്‍സ്പക്ടര്‍ സുധാകരന്, ഇന്റലിജന്‍സ് ഫീല്‍ഡ് ഓഫീസര്‍മാരായ അബ്ദുള്‍ ഗഫൂര്‍, കെ.എന്‍.റിമേഷ്, യു.പി.മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റെനീഷ്, അനുരാജ്, വനിതാ…
Read Moreവേങ്ങേരി കവര്‍ച്ച;30 പേരുടെ വിരലടയാളം ശേഖരിച്ചു ; സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ക്കായി ഡിസിആര്ബിയെ സമീപിച്ചു
സ്വന്തംലേഖകന്‍ കോഴിക്കോട്: വേങ്ങേരിയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസില്‍ 30 പേരുടെ വിരലടയാളം ശേഖരിച്ചു. സമീപത്തെ കെട്ടിടത്തിന്റെ നിര്‍മാണത്തിനെത്തിയ ബംഗാളികളുടേയും സമീപവാസികളുടേയും ഉള്‍പ്പെടെ വിരലടയാളമാണ് ഇന്നലെ ശേഖരിച്ചത്. കഴിഞ്ഞ ദിവസം ഇതരദേശതൊഴിലാളികളോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയുന്നു. അതിനാല്‍ തൊഴിലാളികളാരും നാട്ടിലേക്ക് പോയിരുന്നില്ലെന്നും ടിക്കറ്റ് എടുത്തവര്‍ അത് റദ്ദാക്കിയാണ് സ്റ്റേഷനില്‍ ഹാജരായതെന്നും പോലീസ് അറിയിച്ചു. വിരലടയാള വിദഗ്ധര്‍ കവര്‍ച്ച നടന്ന വീടിനുള്ളില്‍ പരിശോധന നടത്തിയിരുന്നു. രണ്ടു വിരലടയാളം ഇവര്‍ക്ക് ലഭിച്ചതായാണ് അറിയുന്നത്. ഈ വിരലടയാളവുമായി യോജിക്കുന്നവ കണ്ടെത്താനാണ് പോലീസ് സ്റ്റേഷനില്‍ ബംഗാളികളുടേയും സമീപവാസികളുടേയും ഉള്‍പ്പെടെ വിരലടയാളം ശേഖരിക്കുന്നത്. കൂടാതെ ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലുള്ള സ്ഥിരം കുറ്റവാളികളുടെതുമായും ഇവ താരതമ്യം ചെയ്യും. ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള സ്ഥിരം കുറ്റവാളികളായ രണ്ടുപേര്‍ ജയിലിലാണുള്ളത്. അതിനാല്‍ പുറത്തു നിന്നുള്ളവരായിരിക്കാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കോഴിക്കോട് നഗരത്തിലും പുറത്തുമായി…
Read Moreകരിപ്പൂർ എയർപോർട്ടിൽ യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾക്കു ഉടൻ പരിഹാരം കാണുമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കരിപ്പൂർ എയർപോർട്ടിൽ യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും കോഴിക്കോട് എയർപോർട്ട് അഡ്വൈസറി ബോർഡ് ചെയർമാനും എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എയർപോർട്ടിൽ യാത്രക്കാർ നേരിടുന്ന വിവിധ പ്രായസങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാലിക്കട്ട്് എയർപോർട്ട് പ്രൊട്ടക്ഷൻ കൗണ്‍സിൽ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയായാലും ഉദ്യോഗസ്ഥരുടെ കുറവ് മൂലം ലഗേജുകൾ കിട്ടാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് കൗണ്‍സിൽ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഒന്നിലധികം വിമാനങ്ങൾ ഇറങ്ങുന്ന സമയത്ത് ഈ കാത്തിരിപ്പിന്റെ സമയം കൂടുകയും ചെയ്യുന്നു. എയർപോർട്ടിന്റെ പുതിയ ടെർമിനൽ വന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കുറവ് മൂലം പ്രയാസപ്പെടുന്നത് യാത്രക്കാരാണ്. ചർച്ചയിൽ കൗണ്‍സിൽ ജനറൽ കണ്‍വീനർ ടി.പി.എം. ഹാഷിർ അലി, ചീഫ് കോ-ഓർഡിനേറ്റർ…
Read More