വടകര: റോഡ് നിർമാണത്തിനുള്ള സ്ഥലത്തെ സംബന്ധിച്ച തർക്കത്തിന്റെ പേരിൽ പാർട്ടി അനുഭാവിക്കു സിപിഎം പ്രവർത്തകരുടെ ക്രൂര മർദനം. ഇരുന്പ് ദണ്ഡ് കൊണ്ടുള്ള അടിയിൽ മുഖത്ത് സാരമായി പരിക്കേറ്റ കുട്ടോത്ത് സ്വദേശി ഷാജുവിനെ (43) വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജുവും സിപിഎം പ്രാദേശിക നേതാവും തമ്മിൽ ജലനിധി കിണറിനടുത്തേക്കുള്ള റോഡ് നിർമാണം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. തന്റെ അനുവാദമില്ലാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടെ റോഡ് നിർമിക്കാനുള്ള ശ്രമം തടഞ്ഞതാണ് ഷാജുവിനെതിരായ വൈരാഗ്യത്തിനു കാരണം. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഒരു വിവാഹ സൽക്കാരത്തിനിടെ നേതാവും ഷാജുവും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി കുട്ടോത്ത് നായനാർഭവനു സമീപത്ത് വെച്ച് മൂന്ന് പേരടങ്ങിയ സംഘം തന്നെ ആക്രമിച്ചതെന്നു ഷാജു പറയുന്നു. ഇരുപത് വർഷത്തിലേറെയായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന തനിക്കെതിരെ നടന്ന അക്രമത്തിൽ ഷാജുവിന് രോഷമുണ്ട്. വടകരയിൽ…
Read MoreCategory: Kozhikode
കോഴിക്കോട്ടെ ജനങ്ങളുടെ സ്നേഹമാണ് വിജയം; തന്നെ ആക്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് എം.കെ.രാഘവന്
കോഴിക്കോട്: തന്നെ കടന്നാക്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്. ചില മാധ്യമങ്ങളും പോലീസും സിപിഎമ്മും തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. മോശമായി ചിത്രീകരിച്ചു. എന്നാല്‍ കോഴിക്കോട്ടെ ജനങ്ങളുടെ സ്നേഹമാണ് വിജയം. അവരോട് കടപ്പെട്ടിരിക്കുമെന്നും എം.കെ രാഘവന് പറഞ്ഞു.
Read Moreരാഹുൽ ഗാന്ധിക്കു അത്യുജ്വല വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ! വയനാട്ടിൽ എൽഡിഎഫ് കേന്ദ്രങ്ങളിൽ മുഖംവാട്ടം
കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കു അത്യുജ്വല വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ എൽഡിഎഫ് കേന്ദ്രങ്ങളിൽ മുഖംവാട്ടത്തിനു കാരണമായി. തെരഞ്ഞെടുപ്പുഫലം എക്സിറ്റ് പോൾ പ്രവചനത്തിനു അടുത്തുനിന്നാൽ മണ്ഡലത്തിൽ അരയും തലയും മുറുക്കി എൽഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണം വൃഥാവ്യായാമത്തിനു തുല്യമാകും. മണ്ഡലത്തിൽ മുന്നണി ഇത്രയേ ഉള്ളൂവെന്നു ലോകം അറിയും. ഇതാണ് ഇടതു ക്യാന്പുകളിലെ ഖിന്നതയ്ക്കു കാരണം. രാഹുൽഗാന്ധി ജയിക്കുമെങ്കിലും ഭൂരിപക്ഷം ഭീമമാകില്ലെന്ന അനുമാനത്തിലായിരുന്നു മണ്ഡലത്തിലെ എൽഡിഎഫ് നേതാക്കൾ. വോട്ടെടുപ്പിന്റെ രണ്ടാംപക്കം കൽപ്പറ്റയിലെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ ഒത്തുകൂടിയ ഇടതു നേതാക്കളിൽ ചിലർ എൻഡിഎ വോട്ടിൽ ചോർച്ചയുണ്ടായില്ലെങ്കിൽ രാഹുൽ ഗാന്ധി പരാജയപ്പെടുമെന്നുപോലും അഭിപ്രായപ്പെടുകയുണ്ടായി. എന്നിരിക്കെയാണ് പോൾ ചെയ്ത വോട്ടിൽ 52 ശതമാനം യുഡിഎഫ് നേടുമെന്ന എക്സിറ്റ് പോൾ പ്രവചനം. 2009ൽ മണ്ഡലം രൂപീകരണത്തിനുശേഷം നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എം.ഐ. ഷാനവാസിനു 49.86 ശതമാനം(…
Read Moreമൂന്ന് തവണകളിലായി 30,000 രൂപ ! എസ്ബിഐ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി
അഞ്ചുകുന്ന്: എസ്ബിഐ അഞ്ചുകുന്ന് ശാഖയിലെ ഇടപാടുകാരനായ കൂളിവയൽ സ്വദേശി മുഹമ്മദ് അസ്്ലമിന്റെ അക്കൗണ്ടിൽ നിന്നും മൂന്ന് തവണകളിലായി 30,000 രൂപ നഷ്ടപ്പെട്ടതായി പരാതി. ഏപ്രിൽ 21ന് അർധരാത്രിയും 22ന് പുലർച്ചെയുമായാണ് മൂന്നതവണകളിലായി ബംഗളൂരുവിലെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചത്. തുടർന്ന് ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്തെന്നും എന്നാൽ പിന്നീടും പ്രസ്തുത എടിഎം ഡ്യൂപ്ലിക്കേറ്റ് കാർഡുപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചതായും അതിന്റെ മെസേജും തനിക്ക് വന്നിരുന്നതായും മുഹമ്മദ് പറഞ്ഞു. സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ ബാങ്ക് മാനേജർക്കും പനമരം പോലീസിലും പരാതി നൽകിയതായി അസ്്ലം പറഞ്ഞു. എന്നാൽ പരാതി നൽകി ഒരുമാസമായിട്ടും തനിക്ക് പണം തിരികെ ലഭിച്ചിട്ടില്ലെന്നും അസ്ലം പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായി അന്വേഷണം നടത്തി പരാതി കൃത്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രം പണം നഷ്ടപ്പെട്ടയാൾക്ക് തുക നൽകുമെന്നും അതിനുള്ള നടപടിക്രമങ്ങൾക്ക് സമയമെടുക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
Read Moreവോട്ടെണ്ണൽ: ആപ്ലിക്കേഷനുകളിൽ ട്രയൽ റണ്‍ നടത്തി; ആഹ്ലാദപ്രകടനം വൈകിട്ട് ആറുവരെ മാത്രം
മലപ്പുറം: വോട്ടെണ്ണലിന്റെ ഒരോ ഘട്ടത്തിലും ഫലം ജനങ്ങൾക്ക് തത്സമയം ലഭ്യമാകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചതായി ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർണ്ണതോതിൽ സജ്ജമായി. ഫലപ്രഖ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ ഇ-സുവിധ, ട്രെൻഡ് വെബ്സെറ്റുകൾ വഴിയാണ് വിവരങ്ങൾ ലഭ്യമാകുക. ഇതിന്റെ ഒരുക്കങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി ജില്ലാ കളക്ടർ നേരിട്ട് കണ്ട് വിലയിരുത്തുകയും കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഉദ്യോഗസ്ഥർക്കുമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആപ്ലിക്കേഷനുകളിൽ ട്രയൽ റണ്‍ നടത്തി. നാളെ രാവിലെ ഏഴരയ്ക്കാണ് സ്ട്രോംഗ് റൂമിൽനിന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ ഹാളിലേക്കു മാറ്റുക. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ചുമതലയുള്ള ഉദ്യോഗസ്ഥരും എആർഒമാരും 6.30ന് തന്നെ കേന്ദ്രത്തിൽ ഹാജരാകണമെന്നും കളക്ടർ ആവശ്യപ്പെട്ടു. രണ്ടു മണ്ഡലത്തിന്റെയും പോസ്റ്റൽ വോട്ടുകൾ മലപ്പുറം ഗവണ്മെന്റ്…
Read Moreറോഡിലെ പോസ്റ്റ് മാറ്റാതെ ഇതെന്ത് നവീകരണം..? വെള്ളമുണ്ട ടൗണില്‍ വിചിത്രമായ രീതിയില്‍ അധികൃതരുടെ അനുവാദത്തോടെ റോഡ് ടാറിംഗ്
വെള്ളമുണ്ട: നേരത്തെയുണ്ടായിരുന്ന റോഡിന്റെ വീതി കൂട്ടി നവീകരിച്ചപ്പോൾ റോഡിലേക്ക് കയറിയ ഇലക്ട്രിക്് പോസ്റ്റ് മാറ്റാതെ ടാറിംഗ് പൂർത്തിയാക്കി. വെള്ളമുണ്ട ടൗണിലാണ് വിചിത്രമായ രീതിയിൽ അധികൃതരുടെ അനുവാദത്തോടെ റോഡ് ടാറിംഗ് നടത്തിയിരിക്കുന്നത്. തരുവണ മുതൽ കാഞ്ഞിരങ്ങാട് വരെ ഒന്‍പത് മീറ്റർ വീതിയിൽ ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് വെള്ളമുണ്ട ടൗണിലും കൾവർട്ടുകളുടെയും സ്ലാബുകളുടെയും പ്രവൃത്തികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം റോഡ് ടാർ ചെയ്തത്. എന്നാൽ ഒന്നര മീറ്ററോളം റോഡിലേക്ക് കയറി നിൽക്കുന്ന പോസ്റ്റ് മാറ്റാത്തതിനെ കുറിച്ചന്വേഷിച്ചപ്പോൾ നേരത്തെ തയാറാക്കിയ എസ്റ്റിമേറ്റിൽ പോസ്റ്റ് മാറ്റുന്നത് സംബന്ധിച്ച് ഫണ്ട് വകയിരുത്തിയില്ലെന്നതാണ് മറുപടി. ടൗണിലെ നിരവധി സ്ഥാപനങ്ങളിലേക്ക് വൈദ്യുതി നൽകുന്നതും എച്ച് ഡി ലൈൻ കടന്നു പോവുന്നതുമായ പോസ്റ്റ് മാറ്റാൻ ഉയർന്ന സാന്പത്തിക ബാധ്യതയാവുമെന്നതിനാലാണ് പോസ്റ്റ് മാറ്റുന്നതൊഴിവാക്കിയതായി പറയുന്നത്. പകൽ സമയങ്ങളിൽ ടൗണിലെ ഓട്ടോ സ്റ്റാൻഡായി മാറുന്ന റോഡിന്റെ ഈ ഭാഗത്ത് നിന്നും രാത്രിയോടെ…
Read Moreജിഎസ്ടി കുറച്ചിട്ടും ഇന്ത്യയിൽനിന്ന് ഹജ്ജിന് സാന്പത്തിക ചെലവ് കൂട്ടുന്നു; ഏഴിടങ്ങളിൽ മൂന്ന് ലക്ഷത്തിലേറെ തുക
കൊണ്ടോട്ടി: ഇന്ത്യയിൽ നിന്ന് ഹജ്ജ് കമ്മിറ്റികൾ മുഖേനയുളള ഹജ്ജ് തീർഥാടനത്തിന് ചിലവ് കൂടുന്നു. ഈ വർഷം ഏഴ് എംപാർക്കേഷൻ പോയിന്റുകളിൽ നിന്നുളള ഹജ് തീർഥാടനത്തിന് മൂന്ന് ലക്ഷത്തിന് മുകളിലാണ് നിരക്ക്. ഹജ്ജ് സബ്സിഡി ഒഴിവാക്കൽ, വിമാന ടിക്കറ്റ് നിരക്ക്, കെട്ടിടങ്ങളുടെ വാടക നിരക്കുകളുടെ വർധവ് തുടങ്ങിയവയാണ് ഇന്ത്യയിലെ ഹജ്ജ് തീർഥാടനത്തിന് നിരക്ക് ഉയരാൻ കാരണം. കേരളത്തിൽ നിന്ന് ഈവർഷം കരിപ്പൂരിൽ നിന്ന് ഒന്നാം കാറ്റഗറിയിൽ 2,82,550 രൂപയും അസീസിയ്യ കാറ്റഗറിയിൽ 2,45,500 രൂപയുമാണ്. എന്നാൽ കഴിഞ്ഞ വർഷം ഒന്നാം കാറ്റഗറിയിൽ 2,56,350 രൂപയും, അസീസിയ്യിൽ 2,22,200 രൂപയുമായിരുന്നു. കാൽലക്ഷം രൂപയുടെ മാറ്റമാണ് ഒരു വർഷത്തിനിടെയുണ്ടായത്. ഹജ്ജിന്റെ സബ്സിഡി കഴിഞ്ഞ വർഷം മുതലാണ് പൂർണമായും എടുത്തുകളഞ്ഞത്. വിമാന ടിക്കറ്റ് നിരക്കിനാണ് നേരത്തെ സബ്സിഡി നൽകിയിരുന്നത്. വിമാന ടിക്കറ്റലിലെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ടെങ്കിലും തീർഥാടന…
Read Moreപിഎസ്സി കോച്ചിംഗ് സെന്ററിലെ ബാത്ത്റൂമില്‍ ഒളികാമറ! അധ്യാപകന് കുടുങ്ങി; ക്യാമറ കണ്ടെത്തിയത് ജീവനക്കാരി
കോഴിക്കോട് : കുന്ദമംഗലത്തെ സ്വകാര്യ പിഎസ്സി കോച്ചിംഗ് സെന്ററിലെ ബാത്ത്റൂമില്‍ ഒളികാമറ സ്ഥാപിച്ച അധ്യാപകനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും. കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന പിഎസ്സി കോച്ചിംഗ് സെന്ററിലെ ഗസ്റ്റ് അധ്യാപകന് തിരുവനന്തപുരം വെട്ടുക്കാട് വിപിന്‍ നിവാസില്‍ പ്രവീണ്‍ കുമാര്‍ (37)നെയാണ് കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിക്കുന്നത്. പ്രതി കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലേയും പല സ്ഥാപനങ്ങളിലും ക്ലാസുകളെടുക്കാറുണ്ട്. കൂടാതെ തിരുവനന്തപുരത്തും ഇയാള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റിടങ്ങളിലെവിടെയെങ്കിലും കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നത്. നിലവില്‍ മൊബൈല്‍ഫോണില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. താമസ്ഥലത്തും മറ്റും പോലീസ് പരിശോധന നടത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് ഇന്‍സ്പക്ടര്‍ കെ.രാജീവ്കുമാര്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. ഇന്നലെയാണ് അധ്യാപകനെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.…
Read Moreവിദ്യാർഥികളുടെ യാത്ര സുഗമമാക്കാൻ മോട്ടോർ വാഹന വകുപ്പ്; നിര്‍ദേശങ്ങള്‍ ഇങ്ങനെ…
മലപ്പുറം: വിദ്യാർഥികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടങ്ങി. ഇതു സംബന്ധിച്ച് സ്കൂളുകൾക്കു കത്തു നൽകി. വിദ്യാർഥികളുടെ യാത്രാ വിഷയവുമായി ബന്ധപ്പെട്ടു ഓരോ വിദ്യാലയങ്ങളിലും അധ്യാപക, രക്ഷാകർതൃ പ്രതിനിധികളടങ്ങിയ കമ്മിറ്റി രൂപീകരിക്കുകയും ഒരു അധ്യാപകനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തുകയും വേണമെന്ന് നിർദേശമുണ്ട്. ഓരോ കുട്ടിയുടെയും യാത്ര സംവിധാനം ഏതെല്ലാമാണെന്നു തരംതിരിച്ചു ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, രക്ഷിതാവിന്റെ പേര്, ബന്ധപ്പെടേണ്ട ഫോണ്‍ നന്പർ എന്നിവ ശേഖരിച്ചു പ്രത്യേകം രജിസ്റ്റർ തയാറാക്കണം. വാഹനത്തെ സംബന്ധിച്ച് വിവരങ്ങൾ സ്കൂൾ പ്രധാനാധ്യാപകൻ, ഗതാഗത ചുമതലയുള്ള നോഡൽ ഓഫീസർ, പിടിഎ പ്രതിനിധി എന്നിവർ ഒപ്പിട്ട 14 നിർദേശം അടങ്ങിയ സത്യവാങ്മൂലം ജൂണ്‍ 15 നകം അതത് ആർടിഒ, സബ്ആർടി ഓഫീസുകളിൽ നൽകണം. ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശലംഘനങ്ങൾ കുട്ടികളുടെ യാത്രാ വേളകളിൽ ഉണ്ടാകുന്ന പക്ഷം വിവരം…
Read Moreഇഞ്ചി ചാക്കിനു 7,000 രൂപ; നേരത്തേ വിളവെടുത്ത കർഷകർ നിരാശയിൽ
പുൽപ്പള്ളി: ഇഞ്ചി വിളവെടുപ്പ് നേരത്തേ നടത്തിയ കർഷകർ നിരാശയിൽ. വില കിലോഗ്രാമിനു 110 രൂപകവിഞ്ഞപ്പോൾ വിൽക്കാൻ ഇഞ്ചിയില്ലാത്തതാണ് കൃഷിക്കാരെ നിരാശയിലാക്കുന്നത്. വിളവെടുപ്പ് നീട്ടിവച്ച കർഷകർക്കു മാത്രമാണ് വില ഉയർന്നതിന്റെ ഗുണം. 2014നുശേഷം ആദ്യമാണ് ഇഞ്ചിക്കു ഇത്രയും ഉയർന്ന വില. കർണാടക വിപണികളിൽ ചാക്കിനു(60 കിലോഗ്രാം) 7,000 രൂപ വരെ വിലയ്ക്കു കഴിഞ്ഞ ദിവസങ്ങളിൽ ഇഞ്ചിക്കച്ചവടം നടന്നു. വയനാട്ടിൽ ഇഞ്ചി ചാക്കിനു 6,200 രൂപയാണ് വില. വയനാട്ടിൽനിന്നടക്കം മലയാളി കർഷകർ കർണാടകയുടെ വിവിധ ഭാഗങ്ങളിലാണ് കൂടുതലും ഇഞ്ചികൃഷി നടത്തുന്നത്. ഏക്കറിനു ഒന്നേകാൽ ലക്ഷം രൂപ വരെ വാർഷിക പാട്ടം നൽകിയെടുക്കുന്ന ഭൂമിയിലാണ് ഇഞ്ചികൃഷി. വയനാട്ടിൽ നാമമാത്ര കർഷകർക്കു മാത്രമാണ് ഇഞ്ചി വിളവെടുക്കാനുള്ളത്. പ്രളയകാലത്തു വെള്ളം കെട്ടിക്കിടന്നും രോഗം ബാധിച്ചും ഇഞ്ചികൃഷി വൻതോതിൽ നശിച്ചതും ചെറുകിട കർഷകർ വിളവെടുപ്പ് നേരത്തേ നടത്തിയതുമാണ് വിപണിയിൽ ഇഞ്ചി ലഭ്യത കുറയുന്നതിനും വില വർധനവിനും…
Read More