പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ബാ​ത്ത്‌​റൂ​മി​ല്‍ ഒ​ളി​കാ​മ​റ! അധ്യാപകന്‍ കുടുങ്ങി; ക്യാ​മ​റ ക​ണ്ടെ​ത്തി​യത് ജീവനക്കാരി

കോ​ഴി​ക്കോ​ട് : കു​ന്ദ​മം​ഗ​ല​ത്തെ സ്വ​കാ​ര്യ പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ബാ​ത്ത്‌​റൂ​മി​ല്‍ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച അ​ധ്യാ​പ​ക​നെ പോ​ലീ​സ് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്‍ തി​രു​വ​ന​ന്ത​പു​രം വെ​ട്ടു​ക്കാ​ട് വി​പി​ന്‍ നി​വാ​സി​ല്‍ പ്ര​വീ​ണ്‍ കു​മാ​ര്‍ (37)നെ​യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ കോ​ട​തി​യി​ല്‍ പോ​ലീ​സ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

പ്ര​തി കു​ന്ദ​മം​ഗ​ല​ത്തെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ക്ലാ​സു​ക​ളെ​ടു​ക്കാ​റു​ണ്ട്. കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​ര​ത്തും ഇ​യാ​ള്‍ അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ​വി​ടെ​യെ​ങ്കി​ലും കാ​മ​റ സ്ഥാ​പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. താ​മ​സ്ഥ​ല​ത്തും മ​റ്റും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​രാ​ജീ​വ്കു​മാ​ര്‍ “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു.

ഇ​ന്ന​ലെ​യാ​ണ് അ​ധ്യാ​പ​ക​നെ കു​ന്ദ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്റ​റി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യി എ​ത്തി​യ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ബാ​ത്ത്‌​റൂ​മി​ല്‍ ഒ​ളി ക്യാ​മ​റ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രി ക്യാ​മ​റ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ്ഥാ​പ​ന ഉ​ട​മ​യ അ​റി​യി​ക്കു​ക​യും സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts