ഫേ​സ്ബു​ക്ക് വ​ഴി ഭീ​ക​രസം​ഘ​ട​ന​ക​ളെ പ്ര​കീ​ർ​ത്തി​ച്ചു സ​ന്ദേ​ശം;  മഞ്ചേരി സ്വദേശി അസ്കർ അറസ്റ്റിൽ

 മ​ഞ്ചേ​രി : ഫേ​സ്ബു​ക്ക് വ​ഴി നി​ര​ന്ത​രം മ​ത, സാ​മു​ദാ​യി​ക വി​ദ്വേ​ഷ​വും വ​ർ​ഗീ​യ​ത​യും ഉ​ണ്ടാ​ക്കു​ന്ന രീ​തി​യ​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ മ​ഞ്ചേ​രി ആ​ന​ക്ക​യം ക​ള​ത്തി​ങ്ങ​ൽ​പ​ടി സ്വ​ദേ​ശി അ​സ്ക​റി (47) നെ ​മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫേ​സ്ബു​ക്കു വ​ഴി നി​ര​ന്ത​രം തീ​വ്ര മ​ത വ​ർ​ഗീ​യ സ​ന്ദേ​ശ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന​തി​ലൂ​ടെ മാ​സ​ങ്ങ​ളാ​യി ഇ​യാ​ൾ ര​ഹ​സ്യ​പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു പു​റ​മെ വി​വി​ധ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ ന്യാ​യീ​ക​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള പോ​സ്റ്റു​ക​ളും ഇ​യാ​ൾ പ്ര​ച​രി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം മ​ല​പ്പു​റം ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ, മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി. ഷൈ​ജു, എ​സ്ഐ ഇ.​ആ​ർ ബൈ​ജു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്ര​തി​യെ മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കെ.​എ​സ് മ​ധു റി​മാ​ൻ​ഡ്് ചെ​യ്തു.

ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​നെ പ്ര​കീ​ർ​ത്തി​ച്ചും ജ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ൻ മ​സൂ​ദ് അ​സ്ഹ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി യു​എ​ൻ പ്ര​ഖ്യാ​പി​ച്ച​തു തെ​ളി​വി​ല്ലാ​തെ​യാ​ണെ​ന്നാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ച്ച​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഇ​തി​നു പു​റ​മെ മും​ബൈ ഭീ​ക​ര​ണാ​ക്ര​മ​ത്തി​ൽ അ​ജ്മ​ൽ ഖ​സ്ബ​യെ തൂ​ക്കി​ലേ​റ്റി​യ​തി​നെ​തി​രേ ഇ​യാ​ൾ മു​ന്പു പോ​സ്റ്റി​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സം​ഘ​ട​ന​ക​ളു​ടെ സ​ന്ദേ​ശ​ങ്ങ​ളും മ​റ്റും ഇ​യാ​ൾ​ക്കു ല​ഭി​ക്കു​ന്ന​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ കോ​ട​തി​യി​ൽ ഇ​ന്നു അ​പേ​ക്ഷ ന​ൽ​കു​മെ​ന്നു എ​സ്ഐ അ​റി​യി​ച്ചു.

Related posts