പരിമിതികളെ അതിജീവിച്ച മാതൃകാപരമായ നേട്ടം ! കാലുപയോഗിച്ച് എഴുതുന്ന ദേവികയുടെ കാലില്‍ പിടിച്ച് അഭിനന്ദിച്ച് സുരേഷ് ഗോപി

തേ​​​ഞ്ഞി​​​പ്പ​​​ലം: ജ​​​ന്മ​​​നാ ഇ​​​രു​​​കൈ​​​ക​​​ളു​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ കാ​​​ലു​​​കൊ​​​ണ്ട് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ എ​​​ഴു​​​തി മു​​​ഴു​​​വ​​​ൻ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ​​​പ്ല​​​സ് നേ​​​ടി​​​യ വ​​​ള്ളി​​​ക്കു​​​ന്ന് ഒ​​​ലി​​​പ്രം​​ക​​ട​​വ് ചോ​​​യി​​​മ​​​ഠ​​​ത്തി​​​ൽ പാ​​​തി​​​രാ​​​ട്ട് വീ​​​ട്ടി​​​ൽ ദേ​​​വി​​​ക​​​യെ​​​യും കു​​​ടും​​​ബ​​​ത്തെ​​​യും സു​​​രേ​​​ഷ് ഗോ​​​പി എം​​​പി സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

പ​​​രി​​​മി​​​തി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ച് മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച ദേ​​​വി​​​ക​​​യെ സു​​​രേ​​​ഷ് ഗോ​​​പി അ​​​ഭി​​​ന​​​ന്ദി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​ത്തോ​​​ടെ​​​യാ​​​ണ് സു​​​രേ​​​ഷ് ഗോ​​​പി​​​യും സം​​​ഘ​​​വും പാ​​​തി​​​രാ​​​ട്ട് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. ദേ​​വി​​ക​​യു​​മാ​​യി സം​​സാ​​രി​​ച്ച് അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം ചെ​​​ല​​​വ​​​ഴി​​​ച്ച അ​​ദ്ദേ​​ഹം പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചാ​​​ണ് മ​​​ട​​​ങ്ങി​​​യ​​​ത്.

എ​​​ൻ​​​ഡി​​​എ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ കെ.​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ, പീ​​​താം​​​ബ​​​ര​​​ൻ പാ​​​ലാ​​​ട്ട്, ദീ​​​പ പു​​​ഴ​​​ക്ക​​​ൽ, പി.​ ​​രം​​​ഗ​​​രാ​​​ജ​​​ൻ, പി.​ ​​വി​​​നോ​​​ദ് കു​​​മാ​​​ർ, ആ​​​ർ.​ കൃ​​​ഷ്ണ​​​ദാ​​​സ് എ​​​ന്നി​​​വ​​​രും സു​​​രേ​​​ഷ് ഗോ​​​പി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്ന് സു​​​രേ​​​ഷ് ഗോ​​​പി പ​​​റ​​​ഞ്ഞ​​​താ​​​യി ദേ​​​വി​​​ക​​​യു​​​ടെ അ​​​ച്ഛ​​​ൻ സ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. പ​​​ക​​​രം ആ​​ളെ​​ക്കൊ​​ണ്ട് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യി​​​ട്ടും ദേ​​​വി​​​ക കാ​​ലു​​പ​​യോ​​ഗി​​ച്ച് സ്വ​​യം എ​​ഴു​​താ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​​യി​​​രു​​​ന്നു.

Related posts