“അ​ധ്യാ​പ​ക​ർ പ​രീ​ക്ഷ എ​ഴു​തി​യ​ത്  ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല’; ഉദ്യോഗസ്ഥർക്ക് മുന്നിൽ  വി​ദ്യാ​ർ​ഥി​ക​ള്‍  നൽകിയ മൊഴിയിൽ പറ‍യുന്നത് 

മു​ക്കം: നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രീ​ക്ഷ വി​ഭാ​ഗം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി ജോ. ​ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്.​എ​സ് വി​വേ​കാ​ന​ന്ദ​ൻ, ഡി​ഡി​ആ​ർ ഗോ​കു​ല​കൃ​ഷ്ണ​ൻ, സൂ​പ്ര​ണ്ട് അ​പ​ർ​ണ്ണ എ​ന്നി​വ​ർ സ്കൂ​ളി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച മൊ​ഴി​യെ​ടു​ക്ക​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.

അ​ധ്യാ​പ​ക​ർ പ​രീ​ക്ഷ എ​ഴു​തി​യ​ത് ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലെന്നാ​ണ് ഫ​ലം ത​ട​ഞ്ഞു​വ​ച്ച മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളും മൊ​ഴി ന​ൽ​കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ​യാ​ണ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി​ വി​ഭാ​ഗം റീ​ജ​ണ​ൽ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഗോ​കു​ല​കൃ​ഷ്ണ​ൻ മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ പോലീസ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ള്‍​മാ​റാ​ട്ടം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി​യ പ​രാ​തി​യി​ലാ​ണ് മു​ക്കം പോലി​സ് കേ​സെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ​യു​ള്ള വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം നാ​ളെ ആ​രം​ഭി​ക്കും.

നീ​ലേ​ശ്വ​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദ്, പ്രി​ന്‍​സി​പ്പ​ല്‍ കെ. ​റ​സി​യ, ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ പി.​കെ ഫൈ​സ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് റീ​ജ്യ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ നേ​രി​ട്ടെ​ത്തി ന​ൽ​കി​യ പ​രാ​തി​യി​ൽ മു​ക്കം പോ​ലി​സ് കേ​സെ​ടു​ത്ത​ത്.

ആ​ള്‍​മാ​റാ​ട്ടം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ലാ​യി ഐ​പി​സി 419, 420, 465, 468 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. മു​ക്കം എ​സ്.​ഐ അ​നി​ല്‍​കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. അ​ധ്യാ​പ​ക​ന്‍ പ​രീ​ക്ഷ​യെ​ഴു​തി​യ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വ​കു​പ്പു​ത​ല​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചു.

Related posts