കോഴിക്കോട്: വടകരയിലും കോഴിക്കോട്ടും ബിജെപി വ്യാപകമായി വോട്ട് മറിച്ചതായി സിപിഎം വിലയിരുത്തല്‍ . കോഴിക്കോടും വടകരയിലും കടുത്ത മത്സരമാണ് നടന്നതെന്നും ബിജെപി വോട്ട്മറിച്ചതുമാത്രമാണ് വിജയപ്രതീക്ഷയ്ക്ക് അല്‍പ്പം മങ്ങലേല്പ്പിച്ചതെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. സംഘടനാസംവിധാനം പുര്‍ണമായും മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട്ടെയും വടകരയിലെയും ഉയര്‍ന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് വിലയിരുത്താന്‍ കോഴിക്കോട്ട് സിപിഎംജില്ലാ നേതാക്കള്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. കോഴിക്കോട്ട് 81.47%, വടകര 82.48% എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് 79.75 ശതമാനവും വടകരയില്‍ 81.13 ശതമാനവും വോട്ടുകളാണ് പോള്‍ ചെയ്തത്. വിശദമായ വിലയിരുത്തലില്‍ മിക്കയിടത്തും കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയെന്നാണ് സിപിഎം പറയുന്നത്. തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ വടകരയില്‍ കോ-ലീ-ബി രഹസ്യസഖ്യമുണ്ടെന്ന് (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സ്ഥാനാര്‍ഥി പി.ജയരാജനടക്കം ആരോപിച്ചിരുന്നതാണ്. പോളിംഗിനുശേഷം സിപിഎം ആരോപണം ആവര്‍ത്തിക്കുകയാണ്. ഇരു മണ്ഡലങ്ങളിലും വളരെ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും കാര്യമായി പ്രചാരണം പോലും…
Read MoreCategory: Kozhikode
രൂക്ഷമായ കടല്‍ക്ഷോഭം! കടല്‍ കര കവര്‍ന്നു; 500 മീറ്റര്‍ മണല്‍തിട്ട രൂപപ്പെട്ടു
തിരൂർ: രൂക്ഷമായ കടൽക്ഷോഭത്തെ തുടർന്ന് കൂട്ടായിയിലും സമീപ പ്രദേശങ്ങളിലും കടൽ കരയിലേക്കു കയറി. 15 മീറ്ററോളം കരഭാഗം കടൽ കവർന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടോടെയാണ് കടൽ കയറി തുടങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. കൂട്ടായി വാടിക്കൽ, പള്ളി വളപ്പ്, സുൽത്താൻ വളവ്, വാക്കാട്, അഴീക്കൽ, പറവണ്ണ തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. കടലാക്രമണം രൂക്ഷമായതോടെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന വള്ളങ്ങളും സാമഗ്രികളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. രാത്രി ഏറെ വൈകിയും തീരദേശ വാസികൾ ജാഗ്രതയോടെയിരുന്നു. ഏകദേശം 8 മീറ്റർ വീതിയിലും 500 മീറ്റർ നീളത്തിലും കടലിൽ മണൽ ചാൽ രൂപപ്പെട്ടു.
Read Moreവീണ്ടും ‘വിഷമത്സ്യം’! കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തത് 400 കിലോ പഴകിയ മീൻ
കോഴിക്കോട്: നഗരത്തിലെ പ്രധാന മത്സ്യ മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന 400 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗവും കോർപറേഷൻ ആരോഗ്യവകുപ്പും ചേർന്ന് ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. പുതിയാപ്പ ഹാർബറിലും പരിശോധന നടത്തി. മത്സ്യങ്ങൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന വാഹനം അടക്കമാണ് പിടിച്ചെടുത്തത്. മുറിച്ച് പാക്കറ്റുകളിലാക്കി സൂക്ഷിച്ച പഴകിയ അയക്കൂറയും വിൽപ്പന നടത്താനുള്ള മത്സ്യവും ഒരുമിച്ച് വച്ചതിനാലാണ് വാഹനം അടക്കം പിടിച്ചെടുത്തതെന്ന് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ പറഞ്ഞു. എന്നാൽ പരിശോധന സമയത്ത് തന്നെ നടത്തിയ ലിറ്റ്മസ് ടെസ്റ്റിൽ രാസപഥാർത്ഥങ്ങൾ ഉള്ളതായി തെളിയിക്കാനായില്ല. ഭക്ഷ്യ വകുപ്പിന്റെ വിശദ പരിശോധനയ്ക്കായി മാർക്കറ്റിൽനിന്നും നാല് തരം സാമ്പിളുകൾ ശേഖരിച്ചു. അയക്കോറ, ആവോലി, തിരണ്ടി തുടങ്ങിയ മീനുകളാണ് പിടിച്ചെടുത്തത്. ആറുമാസത്തോളം പഴക്കം തോന്നിക്കുന്ന മീനുകളാണ് പിടിച്ചെടുത്തവയിലുള്ളത്.…
Read Moreഎൻഡിഎ വോട്ട് ചോർന്നില്ലെങ്കിൽ വയനാട്ടിൽ രാഹുൽ ഗാന്ധി തോൽക്കുമെന്നു എൽഡിഎഫ്
കൽപ്പറ്റ: ബിജെപി-ബിഡിജഐസ് വോട്ടിൽ ചോർച്ച ഉണ്ടായില്ലെങ്കിൽ വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി തോൽക്കുമെന്നു എൽഡിഎഫ്. ഇന്നലെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ ചേർന്ന അവലോകന യോഗത്തിലാണ് എൻഡിഎ വോട്ടുകൾ യുഡിഎഫിനു പോയില്ലെങ്കിൽ വിജയം എൽഡിഎഫിനൊപ്പമാകുമെന്ന വിലയിരുത്തൽ. മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ സി.കെ. ശശീന്ദ്രൻ എംഎൽഎ, ജനറൽ കണ്‍വീനർ സി.പി. സന്തോഷ്കുമാർ, ട്രഷറർ വിജയൻ ചെറുകര, തിരുവന്പാടി എംഎൽഎ ജോർജ് എം. തോമസ്, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സ്ഥാനാർഥി പി.പി. സുനീർ തുടങ്ങിയവരാണ് അവലോകനയോഗത്തിൽ പങ്കെടുത്തത്. 10.87 ലക്ഷം വോട്ടാണ് മണ്ഡലത്തിൽ പോൾ ചെയ്തത്. ഇതിൽ ഏകദേശം പത്തു ലക്ഷം വോട്ട് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ ചിഹ്നങ്ങളിൽ വീഴും. കുറഞ്ഞതു 4.86 ലക്ഷം വോട്ട് എൽഡിഎഫിനു ലഭിക്കും. ബിജെപി-ബിഡിജെസ് വോട്ടുകളിൽ കാര്യമായ ചോർച്ചയില്ലെങ്കിൽ രാഹുൽ…
Read Moreകടുത്ത ചൂടിലും മുസ്തഫയുടെ ടെറസില്‍ തണുപ്പാണ്..! എല്ലാ പിന്തുണയും നൽകി ഒപ്പം ഭാര്യ ലൈലാബിയും
മുക്കം: കത്തുന്ന വെയിലിലും പൊള്ളുന്ന ചൂടിലും ഹരിതാഭ നിലനിർത്തുന്ന ഒരു പച്ചത്തുരുത്താണ് മുക്കം ടൗണിനു നടുവിലെ നാഫിയ മുസ്തഫയുടെ വീടിന്റെ ടെറസ്സ്. അസഹ്യമായ ചൂടിലും ഈ മട്ടുപ്പാവിലെ പച്ചപ്പു കണ്ടാൽ വീട്ടുകാരുടെ മാത്രമല്ല സന്ദർശകരുടെയും മനം കുളിർക്കും. വേനൽ കനക്കുകയും കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുകയും ചെയ്യുന്ന ഇക്കാലത്തും മുസ്തഫയും ഭാര്യയും രണ്ടുനേരവും നട്ടുനനച്ച് തങ്ങളുടെ കുഞ്ഞുങ്ങളെപോലെ പരിപാലിച്ചു വളർത്തുന്നത് വിവിധ തരം പച്ചക്കറികളാണ്. ചീര, വെണ്ട, കൈപ്പ, തക്കാളി, പീച്ചിങ്ങ, വിവിധതരം പച്ചമുളക്, പൊതീന എന്നിവ കൊണ്ടെല്ലാം സമൃദ്ധമാണ് ഈ ഇരുനില വീടിന്റെ മട്ടുപ്പാവ്. മുക്കം ടൗണിൽ കച്ചവടക്കാരനായ മുസ്തഫ ശരീരത്തിന് ഒരു വ്യായാമം എന്ന നിലയിലാണ് നാലുവർഷം മുൻപ് ടെറസിന് മുകളിലെ കൃഷി ആരംഭിച്ചത്. ജൈവകാർഷിക രീതിയാണ് ഇവർ അവലംബിക്കുന്നത്. കുമ്മായവും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും മണലും എല്ലാം ചേർത്ത് മണ്ണ് ഒരുക്കി മൂന്ന്…
Read Moreനാൽപ്പതു വർഷത്തിന്റെ ഓർമകളുമായി ചെമ്പനോട സെന്റ് ജോസഫ്സിലെ ആദ്യബാച്ച് പത്താം ക്ലാസുകാർ ഒത്തുചേർന്നു
പേരാമ്പ്ര: നാൽപ്പതു വർഷം മുമ്പ് പത്താം ക്ലാസ് പരീക്ഷയെഴുതി പിരിഞ്ഞു പോയവർ ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. കുടിയേറ്റ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ചെമ്പനോടയിൽ ഹൈസ്കൂൾ സ്ഥാപിതമായ ശേഷം ആദ്യമായി 1979ൽ എസ്എസ്എൽസി പരീക്ഷ എഴുതിയത് 58 പേരാണ്. വിദേശത്തും സ്വദേശത്തുമായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ഇവരിൽ 33 പേരാണു ബാച്ചിന്റെ പ്രഥമ കൂടിച്ചേരലിൽ പങ്കു ചേർന്നത്. കാലയവനികയ്ക്കു പിന്നിൽ മറഞ്ഞു പോയ സ്കൂളിന്റെ സ്ഥാപക മാനേജർ ഫാ. റാഫേൽ തറയിൽ, ആദ്യ പ്രധാനാധ്യാപകൻ എ.ഡി ആന്റണി, പ്രധാനാധ്യാപകൻ സി.ഡി തോമസ് , ആദ്യ ബാച്ചിലെ സഹപാഠികളായ ബാലകൃഷ്ണൻ, ലൂസി അമ്പാട്ട്, മറിയാമ്മ എന്നിവരെ സ്മരിച്ചുകൊണ്ടാണു സംഗമം ആരംഭിച്ചത്. സ്കൂൾ മാനേജർ ഫാ. മാത്യു ചെറുവേലിൽ ഉദ്ഘാടനം ചെയ്തു. സ്മരണിക പ്രകാശനവും നടത്തി. കെ. ഡി. മത്തായി അധ്യക്ഷത വഹിച്ചു.ചെമ്പനോട ഹൈസ്കൂൾ പ്രധാനാധ്യാപകൻ സജി…
Read Moreആത്മവിശ്വാസത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; ശബരിമല അജണ്ടയായി,വോട്ട് പെട്ടിയിലായോ എന്ന് ഉറപ്പില്ല…
കോഴിക്കോട്: കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഇത്തവണ കഴിയുമെന്ന ഉറച്ച പ്രതീക്ഷയില്‍ ബിജെപി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ പൂര്‍ണ ആത്മിശ്വാസത്തിലാണ് പി.എസ്. ശ്രീധരന് പിള്ള. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന പ്രത്യാശയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഇന്നലെ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ആത്മവിശ്വാസം പ്രകടമായിരുന്നു. ശബരിമല വിഷയം പ്രചാ രണരംഗത്ത് സജീവമായതാണ് കേരളത്തില്‍ ഇത്രയും ശക്തമായ പോളിംഗിന് വഴിവച്ചതെന്നാണ് ബിജെപിയുടെ അവകാശവാദം. പക്ഷെ ശബരിമല വോട്ടായി ബിജെപിയുടെ പെട്ടിയില്‍ വീണോ എന്ന ചോദ്യമാണ് ഉയരുന്നത്. അഞ്ചു സീറ്റ് ലഭിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും പത്തനംതിട്ടയിലും തിരുവനന്തപുരത്തും മാത്രമാണ് ബിജെപി വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. ബിജെപിയുടെ കേരളത്തിലെ ഭാവി നിര്‍ണയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ അജണ്ട നിശ്ചയിക്കുമെന്ന് പറഞ്ഞത് ശരിയായില്ലേ എന്ന് ഇന്നലെ ശ്രീധരന് പിള്ള…
Read Moreവടകര മറിയുമോ; യന്ത്രത്തിലായ വോട്ടിനെ കൂട്ടിയും കിഴിച്ചും ആകാംക്ഷയോടെ മുന്നണികൾ
വടകര: യന്ത്രത്തിലായ വോട്ട് സംബന്ധിച്ച ആശങ്കയും ആശ്വാസവും നിറഞ്ഞ് മുന്നണികൾ. പോളിംഗ് കഴിഞ്ഞതോടെ ഇനിയുള്ള ഒരു മാസം ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് നേതാക്കളും പ്രവർത്തകരും. റെക്കോർഡ് പോളിംഗ് ആരെ തുണക്കുമെന്ന കാര്യത്തിൽ എല്ലാവരും അവകാശ വാദത്തിലാണ്. മറ്റു മണ്ഡലങ്ങളെ പോലെ വടകരയിലും കനത്ത പോളിംഗാണ് അനുഭവപ്പെട്ടത്. 81.24 ശതമാനമാണ് 2014 ലെ പോളിംഗെങ്കിലും ഇത്തവണയും ഇതിനടുത്ത് വോട്ടിംഗ് നടന്നിട്ടുണ്ട്. വാശിയേറിയ മത്സരം കൊണ്ടു സംസ്ഥാനം മുഴുക്കെ ശ്രദ്ധപിടിച്ചുപറ്റിയ വടകര ആർക്കൊപ്പമായിരിക്കുമെന്ന് വോട്ടിംഗിലെ ട്രെന്റ് കൊണ്ടു പറയാനാവില്ലെങ്കിലും അക്രമരാഷ്ട്രീയത്തിനെതിരെയുള്ള പ്രതികരണം ഉറപ്പെന്നാണ് ഐക്യമുന്നണിയുടെ നിലപാട്. വടകരയോടു ചേർന്നു കിടക്കുന്ന വയനാട്ടിലെ രാഹുൽഗാന്ധിയുടെ സാന്നിധ്യവും മോദിവിരുദ്ധ വികാരവും അനുകൂല ഘടകമാണെന്നു യുഡിഎഫ് അവകാശപ്പെടുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി വയനാട്ടിലുണ്ടായ വോട്ടുവർധന രാഹുൽഗാന്ധിയുടെ താരപരിവേഷം കൊണ്ടുതന്നെയാണ്. ഇത് മറ്റു മണ്ഡലങ്ങളിലും പ്രതിഫലിച്ചെന്നും ഇതിന്റെ ഗുണം വടകരയിലും ഉണ്ടാവുമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കൂകൂട്ടൽ.…
Read Moreകൊടുവള്ളിയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
കോഴിക്കോട്: കൊടുവള്ളി നരിക്കുനിയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കൊടുവള്ളി മേലേപ്പാട്ട് ജമാല്‍ (കരീം 30) ആണ് അറസറ്റിലായത്. രണ്ടുദിവസം മുന്‍പാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട നാട്ടുകാരില്‍ ചിലരാണ് പരാതിനല്‍കിയത്. തുടര്‍ന്ന് കൊടുവള്ളിപോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read Moreമലായിക്ക് വയസ് 105, ജനാധിപത്യത്തിന്റെ മൂല്യമറിഞ്ഞ് വോട്ട്
വെള്ളമുണ്ട: ജനാധിപത്യത്തിന്റെ മൂല്യം ഉൾക്കൊണ്ട് 105-ാം വയസിലും മലായിയുടെ വോട്ട്. തരുവണ പള്ളിയാൽ ആദിവാസി കോളനിയിലെ മലായിയാണ് നൂറ്റഞ്ചിന്റെ അവശതകളെ അവഗണിച്ചു വോട്ടുചെയ്യാനെത്തിയത്. തരുവണ ഗവ. ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ മലായി രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള മുഴുവൻ തെരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തതായി അവകാശപ്പെടുന്നു. വാഴത്തോപ്പുകളിൽനിന്നു ഇല വെട്ടി ഹോട്ടലുകളിലെത്തിച്ചായിരുന്നു മലായിയുടെ ഉപജീവനം. കാഴ്ചക്കുറവുമൂലം ആറു മാസം മുന്‍പാണ് തൊഴിൽ നിർത്തിയത്. എന്നാല്‍ കോളനിയിൽ ചടഞ്ഞുകൂടാൻ മലായി തയാറല്ല. ദിവസവും തരുവണ അങ്ങാടിയിലെത്തി നാട്ടുകാരുമായി സൗഹൃദം പങ്കുവയ്ക്കുന്നുണ്ട് ഈ വയോധികൻ. ദുശീലങ്ങളൊന്നുമില്ലാത്ത മലായിയുടെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണെന്നു നാട്ടുകാർ പറയുന്നു.
Read More