പെ​രു​വ​ണ്ണാ​മൂ​ഴി ബൂ​ത്തി​ൽ വ​നി​ത ബി​എ​ൽ​ഒ കു​ഴ​ഞ്ഞു വീ​ണു; ന​ര​യം​കു​ള​ത്തും ചെ​റു​ക്കാ​ടും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പ​ണി​മു​ട​ക്കി

പേ​രാ​മ്പ്ര : ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ണ്ണാ​മൂ​ഴി കെ​വൈ​ഐ പി ​ഓ​ഫീ​സ് ബൂ​ത്തി​ലെ വ​നി​ത ബി​എ​ൽ​ഒ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നു കു​ഴ​ഞ്ഞു വീ​ണ സം​ഭ​വ​മു​ണ്ടാ​യി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി.
മി​ക്ക പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ലും സു​ഗ​മ​മാ​യി വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു.

ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ പെ​ട്ട ന​ര​യം​കു​ളം എ​യു​പി സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 44 ാം ന​മ്പ​ര്‍ ബൂ​ത്തി​ലും, ചെ​റു​ക്കാ​ട് കെ​വി​എ​ല്‍​പി സ്‌​കൂ​ളി​ലെ 53 ാം ന​മ്പ​ര്‍ ബൂ​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷീ​ന്‍ പ​ണു​മു​ട​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് വോ​ട്ടിം​ഗ് തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. ഇ​രു ബൂ​ത്തു​ക​ളി​ലും കാ​ല​ത്ത് മു​ത​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​ര്‍ കാ​ത്തു നി​ല്‍​ക്കു​ക​യാ​ണ്.

ജോ​ലി​ക്ക് പേ​കേ​ണ്ട​വ​രും​പോ​കേ​ണ്ട​വ​രും മ​റ്റും വോ​ട്ട് ചെ​യ്ത് പോ​കാ​മെ​ന്ന് ക​രു​തി​യാ​ണ് ഇ​ന്ന് കാ​ല​ത്ത് ത​ന്നെ​യെ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​ര​മ​ണി​ക്കൂ​റാ​യി​ട്ടും വോ​ട്ട് ചെ​യ്യാ​നാ​വാ​തെ കാ​ത്തു നി​ല്‍​ക്കു​ക​യ​ണ്.

പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ല്‍ ക​ല്പ​ത്തൂ​ര്‍ വാ​യ​ന​ശാ​ല സ്‌​കൂ​ളി​ലെ ബൂ​ത്തി​ല്‍ മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ എ​ത്തി ഉ​ട​ന്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക​യും മോ​പ്പ് പോ​ളിം​ഗ് ന​ട​ത്തി​യ ശേ​ഷം വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.​പേ​രാ​മ്പ്ര ക​ല്ലോ​ട്ടെ ഒ​രു ബൂ​ത്തി​ലും സ​മാ​ന പ്ര​ശ്ന​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts