ബാ​ബു​വി​നും കു​ടും​ബ​ത്തി​നും ച​ങ്കാ​ണ​വ​ർ; രാഹുൽ ഗാന്ധിയുടെ വിജയത്തിനായി പ്രചരണ ഗാനം ഒരുക്കുന്ന തിരക്കിൽ കുടുംബം; സിഡി ഇറക്കുന്നത് സ്വന്തം കൈയിലെ കാശുമുടക്കി

മു​ക്കം: വ​യ​നാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​ന​മൊ​രു​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഒ​രു ക​ലാ​കു​ടും​ബം. മു​ക്കം പ​ന്നി​ക്കോ​ട് സ്വ​ദേ​ശി ബാ​ബു പൊ​ലു​കു​ന്ന​ത്തും കു​ടും​ബ​വു​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്കും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ .​മു​ര​ളീ​ധ​ര​ൻ, ര​മ്യ ഹ​രി​ദാ​സ് എ​ന്നി​വ​ർ​ക്കാ​യി ഓ​ഡി​യോ സി​ഡി പു​റ​ത്തി​റ​ക്കി​യ​ത്.

കെ​പി​സി​സി ക​ലാ​സാം​സ്കാ​രി​ക സാ​ഹി​തി അം​ഗം കൂ​ടി​യാ​ണ് ബാ​ബു. ഏ​ഴു​പാ​ട്ടു​ക​ൾ അ​ട​ങ്ങി​യ സി​ഡി​യി​ലെ പാ​ട്ടു​ക​ളു​ടെ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ബാ​ബു ത​ന്നെ​യാ​ണ്. പാ​ട്ട് പാ​ടി​യ​ത് ബാ​ബു​വി​നെ കൂ​ടാ​തെ അ​നു​ജ​ൻ വി​ജീ​ഷ് പൊ​ലു കു​ന്ന​ത്ത്, സ​ഹോ​ദ​ര പു​ത്രി ക​ല്ലു​മോ​ൾ എ​ന്നി​വ​രും ബ​ന്ധു​വാ​യ ശ​ശി ക​ല്ല​ട​യു​മാ​ണ്.

രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി മൂ​ന്നു​പാ​ട്ടു​ക​ളും മു​ര​ളീ​ധ​ര​നും ര​മ്യ ഹ​രി​ദാ​സി​നു​മാ​യി ഓ​രോ പാ​ട്ടു​ക​ളും ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യ​ത്തി​നാ​യി ര​ണ്ട് പാ​ട്ടു​ക​ളു​മാ​ണ് സി ​ഡി യി​ൽ ഉ​ള്ള​ത്. എ​ഡി​റ്റിം​ഗി​നും മി​ക്സി​ംഗിനും മ​റ്റു​മാ​യി 30,000 രൂ​പ​യോ​ളം ചെ​ല​വാ​യ​താ​യി ബാ​ബു പ​റ​ഞ്ഞു.

യു​ഡി​എ​ഫി​നെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും സ്നേ​ഹി​ക്കു​ന്ന​വ​രി​ൽനി​ന്ന് ല​ഭി​ച്ച തു​ക​യും ബാ​ക്കി സ്വ​ന്തം കീ​ശ​യി​ൽ നി​ന്ന് ചെല​വ​ഴി​ച്ചു​മാ​ണ് ഗാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്. ഇ​നി രാ​ഹു​ൽ ഗാ​ന്ധി​യെ നേ​രി​ട്ട് ക​ണ്ട് സി​ഡി കൈ​മാ​റ​ണ​മെ​ന്നാ​ണ് ബാ​ബു​വി​ന്‍റെ​യും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ഗ്ര​ഹം. ഈ ​മാ​സം 16, 17 ദി​വ​സ​ങ്ങ​ളി​ൽ രാ​ഹു​ൽ കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ൾ അ​തി​ന് ക​ഴി​യും എ​ന്ന് ത​ന്നെ​യാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ

Related posts