സോ​ഷ്യ​ല്‍ മീ​ഡി​യയി​ല്‍ സി​പി​എമ്മി നെ​തി​രെ വ്യാ​ജ വീ​ഡി​യോ; യൂ​ത്ത് ലീ​ഗ് നേ​താ​വി​നെ​തി​രെ കേ​സ്

നാ​ദാ​പു​രം: വാ​ട്സ്ആപ്പി​ലൂ​ടെ സി​പി​എമ്മി നെ​തി​രെ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ യൂ​ത്ത് ലീ​ഗ് നേ​താ​വ് ഉ​ള്‍​പ്പെ​ടെ ര​ണ്ടുപേ​ര്‍​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. യൂ​ത്ത് ലീ​ഗ് നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ.​നാ​സ​ര്‍, നാ​ദാ​പു​രം മീ​ഡി​യ വാ​ട്‌​സ് ആ​പ്പ് അ​ഡ്മി​ന്‍ ഇ​ഖ്ബാ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ നാ​ദാ​പു​രം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​

ഏ​പ്രി​ല്‍ ര​ണ്ടി​ന് രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്ക് നാ​ദാ​പു​രം മീ​ഡി​യ വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ ലോ​ക​്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​ര്‍​മാ​രെ സ്വീ​ധീ​നി​ക്കാ​നാ​യി വ​ര്‍​ഗീയ ധ്രു​വീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി സി​പി​എമ്മി​നെ​തി​രേ വ്യ​ാജ​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്ന് കാ​ണി​ച്ച് എ​ല്‍​ഡി​എ​ഫ് നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗം വ​രി​ക്കോ​ളി​യി​ലെ എം.​കെ.​വി​നീ​ഷാ​ണ് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച വീ​ഡി​യോ ഉ​ള്‍​പ്പെടെ പ​രി​ശോ​ധി​ച്ച് തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മെ​ന്ന് നാ​ദാ​പു​രം സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ വ​ള​പ്പി​ല്‍ പ​റ​ഞ്ഞു.

Related posts