വീ​ണ്ടും ബാ​ങ്കിം​ഗ് ത​ട്ടി​പ്പ്; വീ​ട്ട​മ്മ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ഒ​രു ല​ക്ഷം രൂ​പ; എ​ട​ച്ചേ​രി പോ​ലീ​സി​ൽ പ​രാ​തി നല്‍കി

കോ​ഴി​ക്കോ​ട്: ബാ​ങ്കി​ൽ​നി​ന്നു വി​ളി​ക്കു​ന്നെ​ന്ന വ്യാ​ജേ​ന അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ എ​ട​ച്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഓ​ർ​ക്കാ​ട്ടേ​രി ത​രി​പ്പ​യി​ൽ ഖ​ദീ​ജ​യു​ടെ ഒ​രു ല​ക്ഷം രൂ​പ​യാ​ണ് വ​ട​ക​ര എ​സ്ബി​ഐ​യി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഖ​ദീ​ജ​യു​ടെ ഡ​ൽ​ഹി​യി​ലു​ള്ള ഭ​ർ​ത്താ​വി​നെ ബാ​ങ്കി​ൽ​നി​ന്നു വി​ളി​ക്കു​ന്ന​താ​ണെ​ന്നു​പ​റ​ഞ്ഞു ഫോ​ണ്‍ സ​ന്ദേ​ശം എ​ത്തി​യ​ത്. കെ​വൈ​സി വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഭ​ർ​ത്താ​വി​ന് അ​റി​യാ​ത്ത​തി​നാ​ൽ വൈ​കു​ന്നേ​രം ഖ​ദീ​ജ​യെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ഖ​ദീ​ജ ഒ​ടി​പി ന​ന്പ​ർ അ​ട​ക്കം പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​തി​നു പി​ന്നാ​ലെ ഒ​രു ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ട​താ​യി സ​ന്ദേ​ശ​മെ​ത്തി. ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ എ​ട​ച്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts