മ​ദ്യ​പി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ബാ​ർ സെ​ക്യൂ​രി​റ്റി​ക്കാ​ർ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​യി​ലാ​ണു സം​ഭ​വം. ച​മ​ൽ പൂ​വ​ൻ​മ​ല വീ​ട്ടി​ൽ റി​ബാ​ഷ് (40) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്പ​ത് മ​ണി​യോ​ടെ​യാ​ണു സം​ഭ​വം.

സം​ഭ​വ​ത്തി​ൽ ബാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​യ അ​ഞ്ചു​പേ​രെ താ​മ​ര​ശേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബാ​റി​ലെ ജീ​വ​ന​ക്കാ​രു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണു മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. മ​ദ്യ​പി​ച്ച​ശേ​ഷം റി​ബാ​ഷ് ബാ​റി​നു​പു​റ​ത്തു​വ​ച്ചു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രോ​ടു വ​ഴ​ക്കു​ണ്ടാ​ക്കി​യ​താ​യി പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. റി​ബാ​ഷി​നെ ബാ​ർ ജീ​വ​ന​ക്കാ​ർ വ​ലി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തും അ​ടി​ച്ചു വീ​ഴ്ത്തു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ത്ര​മി​ടാ​ൻ വ​ന്ന​യാ​ളാ​ണു ക​ട​ത്തി​ണ്ണ​യി​ൽ റി​ബാ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts