ഉ​പ​ജി​ല്ലാ ക​ലോ​ത്സവ​ത്തി​നി​ടെ പീ​ഡ​നം;  പ​രി​ശീ​ല​ക​ന്‍റെ സ​ഹാ​യി പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍

പ​യ്യോ​ളി: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നി​ടെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പ​രി​ശീ​ല​ക​ന്‍റെ സ​ഹാ​യി അ​റ​സ്റ്റി​ലാ​യി. പേ​രാ​മ്പ്ര പെ​രു​വ​ണ്ണാ​മൂ​ഴി ആ​വ​ടു​ക്ക വാ​ണി​യംക​ണ്ടി മു​നീ​ര്‍ (35) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​യ്യോ​ളി ഹൈ​സ്കൂ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മേ​ല​ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ആ​റോ​ളം ആ​ണ്‍​കു​ട്ടി​ക​ളാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ആ​ദ്യം ഒ​രു വി​ദ്യാ​ര്‍​ഥി​യാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​വി​ദ്യാ​ര്‍​ഥി​യു​ടെ മൊ​ഴി പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​റ്റ് അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളും പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ ആ​കെ ആ​റ് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പോ​ക്സോ നി​യ​മപ്ര​കാ​രം ഒ​രേ സം​ഭ​വ​ത്തി​ല്‍ വ്യ​ത്യ​സ്ത പ​രാ​തി​ക്കാ​രു​ണ്ടാ​യാ​ല്‍ പ്ര​ത്യേ​കം കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. വ​നി​താ എ​സ്ഐ യു. ​പ​ത്മി​നി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts