എ.എ.റഹീം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി; എസ്.സതീശ് പ്രസിഡന്‍റ്

കോ​ഴി​ക്കോ​ട്: ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്‍റായി എസ്.സതീശിനെയും കോഴിക്കോട്ട് ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്.കെ.സജീഷാണ് പുതിയ സംസ്ഥാന ട്രഷറർ. സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജും പ്രസിഡന്‍റായിരുന്ന എ.എൻ.ഷംസീറും സ്ഥാനമൊഴിഞ്ഞു.

വ​ര്‍​ഗീ​യ​ത​യ്ക്കും കേ​ന്ദ്ര​ സ​ര്‍​ക്കാ​റി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​യ്ക്കു​മെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് 14-ാം സം​സ്ഥാ​ന സ​മ്മേ​ള​നം സമാപിക്കുന്നത്. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണി​നി​ര​ക്കു​ന്ന റാ​ലി​ വൈകിട്ട് കോഴിക്കോട്ട് നടക്കും.

തുടർന്ന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഭോ​യ് മു​ഖ​ര്‍​ജി, സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം​ ക​രീം എം​പി, മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ തുടങ്ങിയവർ പ്രസംഗിക്കും.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ 619 പ്രതിനിധികളാണ് ചർച്ചകളിൽ പങ്കെടുത്തത്. ഓ​രോ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 508 പ്ര​തി​നി​ധി​ക​ളും 22 സൗ​ഹാ​ര്‍​ധ പ്ര​തി​നി​ധി​ക​ളും നാ​ല് നി​രീ​ക്ഷ​ക​രും 85 സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങളും ഉൾപ്പടെയായിരുന്നു ഇത്.

Related posts