ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്കാ​യി  അ​ന​ധി​കൃ​ത ഇ​ല​ക്‌ട്രിക് ബ്ലാ​സ്റ്റിം​ഗ്; പ്രതിഷേധവുമായി നാട്ടുകാരും യുഡിഎഫും

മു​ക്കം: സി​പി​എം നേ​തൃ​ത്വ​ത്തി​ൽ മു​ക്കം പാ​ല​ത്തി​നു സ​മീ​പം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്കാ​യി ന​ട​ക്കു​ന്ന നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും.
മാ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് പാ​റ പൊ​ട്ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടേ​യോ യാ​തൊ​രു അ​നു​മ​തി​യു​മി​ല്ലാ​തെ​യാ​ണ് ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ഇ​ത്ര​യും കാ​ലം പ​ര​സ്യ​മാ​യി ന​ട​ന്നി​രു​ന്ന നി​ർ​മാ​ണം ഷീ​റ്റു​പ​യോ​ഗി​ച്ച് മ​റ​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രി​ൽ സം​ശ​യ​മു​യ​ർ​ന്ന​ത്.

പാ​റ പൊ​ട്ടി​ക്കു​ന്ന​തി​ന്‍റെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​ന്ന​ലെ നാ​ട്ടു​കാ​ർ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ന​ധി​കൃ​ത ഖ​ന​നം നി​ർ​ത്തി​വ​യ്ക്കാ​ൻ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​പി. ഷി​ഹാ​ബ്, സു​ഹ​റ ക​രു വോ​ട്ട്, എ​ൻ.​കെ.​അ​ൻ​വ​ർ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​കോ​യ, എം.​ടി. സൈ​ദ് ഫ​സ​ൽ, സ​ത്യ​ൻ മു​ണ്ട​യി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts