പ​ശു​വി​ന് വീ​ണ്ടും പേ​യി​ള​കി; മ​ന്ത​ര​ത്തൂ​രി​ൽ ജനങ്ങൾ ആ​ശ​ങ്ക​യിൽ; പേയിളകി ഇതുവരെ ചത്തത് ആറോളം പശുക്കൾ

വ​ട​ക​ര: മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ന്ത​ര​ത്തൂ​ർ എ​ട​വ​ന​ക്ക​ണ്ടി അ​മ്മ​തി​ന്‍റെ പ​ശു​കൂ​ടി പേ ​വി​ഷ​ബാ​ധ​യേ​റ്റു ച​ത്ത​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വി​ടെ പ​ശു​വി​ന് പേ​യി​ള​കി​യി​രു​ന്നു. ആ​റു പ​ശു​ക്ക​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് മ​ര​ണ​പ്പെ​ട്ട​ത്. മ​ര​ണം പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി.

വെ​റ്റ​റി​ന​റി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വ​ട​ക​ര താ​ലൂ​ക്ക് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ സ്നേ​ഹ​രാ​ജി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രാ​യ സു​നി​ൽ, പ്ര​മോ​ദ്, സു​നി​ൽ, രം​ൻ​ജി​ത്ത്, ശ്രീ​ലേ​ഷ് എ​ന്നി​വ​ർ പ​ശു​വി​ന്‍റെ ജ​ഡം പോ​സ്റ്റ് മോ​ർ​ട്ടം ചെ​യ്ത് അ​വ​യ​വ​ങ്ങ​ൾ വ​യ​നാ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു.

സം​ഭ​വ​സ്ഥ​ലം പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തി​രു​വ​ള്ളൂ​ര് മു​ര​ളി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. ഡോ​ക്ട​ർ​മാ​രു​മാ​യി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക്ഷീ​ര​ക​ർ​ഷ​ക സൊ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​ന്ത​ര​ത്തൂ​ർ എം​എ​ൽ​പി സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​ട​ത്തി. ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ​മാ​രാ​യ എ​സ്.​ആ​ർ.​പ്ര​ഭാ​ക​ര​പി​ള​ള, അ​സി.​ഡ​യ​ര​ക്ട​ർ നീ​നാ​കു​മാ​ർ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രാ​യ പി.​ഗി​രീ​ഷ് കു​മാ​ർ, പ്ര​മോ​ദ്, എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ഷ​ഹ​ബ​ത്ത് ജൂ​ന, പി.​ടി.​ര​മ, കു​ഞ്ഞി​രാ​മ​ൻ, സു​രേ​ഷ്, ക്ഷീ​ര​ക​ർ​ഷ​ക സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ​മാ​രാ​യ കു​ഞ്ഞ​ബ്ദു​ള്ള, സു​ജാ​ത, ബാ​ല​ൻ, എ​ൻ.​ക​ണ്ണ​ൻ, അ​പ്പു​ണ്ണി ,കെ.​കെ.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts