സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വി​ദ്യാ​ർ​ഥി​യേയും പെൺകുട്ടിയേയും മ​ണി​ക്കൂ​റു​ക​ളോ​ളം  റോ​ഡി​ൽ ത​ട​ഞ്ഞുവ​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

നാ​ദാ​പു​രം: ക​ല്ലാ​ച്ചി ഈ​യ്യ​ങ്കോ​ട് സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ ത​ട​ഞ്ഞുവ​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ഈ​യ്യ​ങ്കോ​ട് വെ​ള​ളി​യോ​ട​ങ്ക​ണ്ടി മു​ഹ​മ്മ​ദ് റാ​ഫി (32)യെയാണ് ​നാ​ദാ​പു​രം എ​സ്ഐ എ​ൻ. പ്ര​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ‌ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ തോ​ട്ട​ട പോ​ളിടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൺ​കു​ട്ടി​യേ​യും പെ​ൺ​കു​ട്ടി​യേ​യും ഈ​യ്യ​ങ്കോ​ട് പു​ഷ്പ ഗ്യാ​സ് ഏ​ജ​ൻ​സി​ക്ക് സ​മീ​പ​ത്തുവ​ച്ച് ബൈ​ക്ക് ത​ട​ഞ്ഞുനി​ർ​ത്തി ബ​ലം പ്ര​യോ​ഗി​ച്ച് ബൈ​ക്കി​ൽനി​ന്ന് ഇ​റ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ കൈ​വ​ശ​പ്പെ​ടു​ത്തി മ​ണി​ക്കൂ​റി​ലേ​റെ ത​ട​ഞ്ഞുവ​ച്ചു. ക​ണ്ണൂ​ർ പോ​ളി ടെ​ക്നി​ക്കി​ലെ അ​വ​സാ​ന വ​ർ​ഷ ഇ​ല​ക്‌​ട്രോ​ണി​ക്സ് വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ട്ടം​ഗ സം​ഘം വ​ള​യം കു​യ്തേ​രി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ കാ​റി​ലും ബൈ​ക്കി​ലു​മാ​യി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ബൈ​ക്ക് ഒ​രു സം​ഘം ത​ട​ഞ്ഞുനി​ർ​ത്തി​യ​ത്. സം​ഭ​വം ക​ണ്ട് നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് നാ​ദാ​പു​രം പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സ്റ്റേഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.…

Read More

 വാർത്ത തുണയായി;  പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തിയ മ​ലാ​പ്പ​റ​മ്പ് ബൈ​പാ​സി​ലെ മാ​ലി​ന്യം നീ​ക്കിത്തുട​ങ്ങി: ആ​റുപേ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി മ​ലാ​പ്പ​റ​മ്പ്-​രാ​മ​നാ​ട്ടു​ക​ര ബൈ​പാ​സി​ല്‍ പാ​ച്ചാ​ക്കി​ല്‍ ഭാ​ഗ​ത്ത് കു​മി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യം കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ നീ​ക്കി തു​ട​ങ്ങി. റോ​ഡി​ന്‍റെ ഇ​രു വ​ശ​ത്തു​മാ​യി മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ രോ​ഗ​ഭീ​തി​യി​ലാ​ഴ്ത്തി​യി​രു​ന്നു. സം​ഭ​വം ക​ഴി​ഞ്ഞ 26ന് ​രാ​ഷ്‌​ട്ര​ദി​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ലി​ന്യം നീ​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി കോ​ർ​പ​റേ​ഷ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ച അ​വ​ശി​ഷ്ടം മു​ത​ല്‍ അ​റ​വ് മാ​ലി​ന്യം വ​രെ വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന​വ​ര്‍ ഇ​വി​ടെ ത​ള്ളി​യി​രു​ന്നു. ഇ​തെ​ല്ലാം നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. നീ​ക്കം ചെ​യ്യു​ന്ന മാ​ലി​ന്യം പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ആ​റ് പേ​രെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ച​തെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. ബാ​ബു​രാ​ജ് പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് കോ​ർ​പ​റേ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ബൈ​പാ​സി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ല ത​വ​ണ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. ഏ​ക​ദേ​ശം ഒ​രു…

Read More

ഉ​പ​കാ​രം ചെ​യ്തി​ല്ലെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്ക​രു​തേ..;  നി​യ​മ​വി​രു​ദ്ധ​മാ​യി  ഒന്നും ചെയ്യില്ലെന്നത് പറഞ്ഞത് വിനയായി; അ​പേ​ക്ഷ​യോ​ടെ ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ

പേ​രാ​മ്പ്ര: അ​പ​ക​ട​ങ്ങ​ളും രോ​ഗ​വും കാ​ര​ണം വേ​ദ​ന സ​ഹി​ച്ചു ജോ​ലി ചെ​യ്യു​ന്ന വ​നി​ത വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​യു​ന്നു; ഉ​പ​കാ​രം ചെ​യ്തി​ല്ലെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്ക​രു​തേ​യെ​ന്ന്.ക​ഴി​ഞ്ഞ ദി​വ​സം ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​തു ഈ ​വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഉ​ന്നംവ​ച്ചാ​ണ്. എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ച യു​ഡി​എ​ഫി​നെ അ​വ​ഗ​ണി​ച്ചാ​ണു എൽ ഡിഎഫ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. മൂ​ന്നു മാ​സം മു​മ്പാ​ണു ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ആ​ല​പ്പു​ഴ​ക്കാ​രി​യാ​യ ഓ​ഫീ​സ​ർ സാ​ഫി ഫി​ലി​പ്പ് ചാ​ർ​ജെ​ടു​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട രേ​ഖക​ൾ യ​ഥാ​സ​മ​യം ന​ൽ​കി​യി​ല്ലെ​ന്നും അ​പമ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം. ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ വാ​ല്യൂ വേ​ഷ​ൻ സം​ബ​ന്ധി​ച്ച രേ​ഖ​യാ​യി​രു​ന്ന​ത്. പു​തി​യ​താ​യി വ​ന്ന​തി​നാ​ൽ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്ക​ണ​മെ​ന്നു ഓ​ഫീ​സ​ർ പ​റ​ഞ്ഞ​താ​ണു പ്ര​ശ്ന​മാ​യ​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക​യി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ചു നി​ന്ന​താ​ണു അ​വ​ർ​ക്കു വി​ന​യാ​യ​ത്. ബൈ​ക്കപകടത്തെ തുടർന്ന് ദീ​ർ​ഘ​കാ​ലം അ​ബോ​ധാ​വ​സ്ഥ​യി​ലും തു​ട​ർ​ന്നു ലീ​വെ​ടു​ത്തും ക​ഴി​ഞ്ഞ ഇവ​രു​ടെ കാ​ലു​ക​ൾ​ക്കും പ്ര​ശ്ന​മു​ണ്ട്. മ​റ്റൊ​രു അ​സു​ഖ​ത്തി​നു ഓ​പ്പ​റേ​ഷ​നും…

Read More

ഷൈന്‍റെ വിരുന്ന് നാടകം നാട്ടിൽ പാട്ടായി; തന്‍റെ വിരുന്നിന് നാടകം ശരിക്കും നാടകമായിരുന്നെന്ന്; കൊയിലാണ്ടിയിലെ നാടകക്കഥയിങ്ങനെ…

കൊ​യി​ലാ​ണ്ടി: വി​വാ​ഹവീ​ടു​ക​ളി​ൽ ഗാ​ന​മേ​ള​യും ഗ​സ​ലും ഒ​പ്പ​ന​യും നമ്മൾ കണ്ടിട്ടുണ്ട്. എ​ന്നാ​ൽ കീ​ഴൂ​ർ ഷൈ​നു ത​ച്ച​ൻ​കു​ന്നി​ന്‍റെ​യും സി​ജി​യു​ടെ​യും വി​വാ​ഹസ​ൽക്കാ​ര വേ​ള​യി​ൽ ഒ​രു നാ​ട​ക​മാ​യി​രു​ന്നു വി​രു​ന്നു​കാ​രെ കാ​ത്തി​രു​ന്ന​ത്. നാ​ട​ക​വേ​ദി​ക​ളി​ൽ ദീ​പ നി​യ​ന്ത്ര​ണം ചെ​യ്യാ​റു​ള്ള ഷൈ​നു ത​ന്‍റെ ക​ല്യാ​ണ​ത്തി​ന് അ​വ​ത​രി​പ്പി​ക്കാ​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് ക്ഷേ​മ​ങ്ക​രി ക​ലാ​വേ​ദി ചേ​മ​ഞ്ചേ​രി അ​വ​ത​പ്പി​ച്ച “അ​ഗ്നി​ച്ചി​ല​മ്പ്’ എ​ന്ന നാ​ട​ക​മാ​യി​രു​ന്നു. സം​ഘകാ​ല​ത്തെ പ​ഞ്ച​മ​ഹാ​കാ​വ്യ​ങ്ങ​ളി​ൽ പ്ര​ഥ​മ​ ഗ​ണ​നീ​യ​മാ​യ ചി​ലപ്പ​തി​കാ​ര​ത്തി​ലെ ക​ണ്ണ​കി​യെ​യും തു​ട​ർ​ന്ന വ​ന്ന മ​ണിമേ​ഖ​ല എ​ന്ന കാ​വ്യ​ത്തി​ലെ മാ​ധ​വി​യെ ബ​ന്ധി​പ്പി​ക്കു​ന്നതാ​ണ് നാ​ട​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ​ഷൈ​നു ത​ന്നെ ദീ​പനി​യ​ന്ത്ര​ണ​ം നി​ർ​വഹി​ച്ച നാ​ട​കം സം​വി​ധാ​നം ചെ​യ്ത​ത് ദീ​പു തൃ​ക്കോ​ട്ടൂ​രാ​ണ്. ര​ച​ന ഡോ. ​അ​ജി​ത് ബാ​ബു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഷൈ​നു​വി​ന്‍റെ വി​വാ​ഹം. നാ​ട​കം കാ​ണാ​ൻ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും നാ​ട​കപ്ര​മി​ക​ളു​മാ​യി നി​ര​വ​ധി പേ​ർ എത്തി.

Read More

സാ​ട്ട​യെ​ടു​ക്കു​മ്പോ​ള്‍ പോ​ലീ​സു​കാ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി​രി​ക്ക​ണം; ജോ​ലി സ​മ​യം വ​ര്‍​ധി​പ്പി​ച്ചു; സേ​ന​യ്ക്കു​ള്ളി​ല്‍ പൊ​ട്ടി​ത്തെറി

കോ​ഴി​ക്കോ​ട്: സി​റ്റി പോ​ലീ​സി​ല്‍ ജോ​ലി സ​മ​യം വ​ര്‍​ധി​പ്പി​ച്ചു​കൊ​ണ്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശം. രാ​വി​ലെ എ​ട്ടി​നു ത​ന്നെ എ​ല്ലാ പോ​ലീ​സു​കാ​രും സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ത​ലേ​ദി​വ​സ​ത്തെ കേ​സു​ക​ളെ കു​റി​ച്ചും മ​റ്റും അ​റി​യു​ന്ന​തി​നാ​യി രാ​വി​ലെ​യു​ള്ള സാ​ട്ട (വി​വ​ര​ശേ​ഖ​ര​ണം) എ​ടു​ക്കു​മ്പോ​ള്‍ പോ​ലീ​സു​കാ​ര്‍ അ​ത​ത് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഓ​രേ സ്‌​റ്റേ​ഷ​നി​ലേ​ക്ക് രാ​വി​ലെ എ​ട്ടി​നാ​ണ് സാ​ട്ട എ​ടു​ക്കു​ന്ന​തി​നു​ള്ള ഫോ​ണ്‍ കോ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ക​മ്മീ​ഷ​ണ​റാ​ണ് സാ​ട്ട എ​ടു​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ ജോ​ലി സൗ​ക​ര്യാ​ര്‍​ത്ഥം ര​ണ്ട് സ​ബ്ഡി​വി​ഷ​ന്‍ അ​സി.​ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്ക് ഇ​ത് വി​ഭ​ജി​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ അ​ത​ത് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ക്കു​മ്പോ​ള്‍ അ​വി​ടെ എ​ല്ലാ പോ​ലീ​സു​കാ​രും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ നി​ര്‍​ദേ​ശം. സാ​ട്ട എ​ടു​ക്ക​മ്പോ​ള്‍ പോ​ലീ​സു​കാ​ര​ന്‍റെ പേ​ര് പ​റ​ഞ്ഞാ​ല്‍ അ​പ്പോ​ള്‍ ത​ന്നെ അ​ദ്ദേ​ഹം ഫോ​ണി​ല്‍ സം​സാ​രി​ച്ച് സ്‌​റ്റേ​ഷ​നി​ല്‍ ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ന് നി​ര്‍​ദേ​ശം. നി​ല​വി​ലെ സ​മ​യ​മാ​റ്റം പോ​ലീ​സു​കാ​രെ മാ​ന​സി​ക​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ട്…

Read More

ക​മ്മീ​ഷ​ണ​റേ ഇ​ത് കാ​ശ്മീ​ര​ല്ല, കോ​ഴി​ക്കോ​ടാ​ണ് … സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സി​നെ പി​ന്‍​വ​ലി​ച്ചി​ല്ല;  ക​മ്മീ​ഷ​ണ​ർ “വി​ഐ​പി തന്നെ’

കോ​ഴി​ക്കോ​ട് : പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി വി​വാ​ദം ചൂ​ടാ​റാ​തെ നി​ല്‍​ക്കു​മ്പോ​ള്‍ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ല്‍ ക​മ്മീ​ഷ​ണ​ര്‍​ക്ക് “ഇ​സെ​ഡ്’ സു​ര​ക്ഷ. ക​മ്മീ​ഷ​ണ​ര്‍ എ​വി​ടെ പോ​വു​ക​യാ​ണെ​ങ്കി​ലും കൂ​ട്ടി​ന് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സും ഉ​ണ്ടാ​വും. ദാ​സ്യ​പ്പ​ണി വി​വാ​ദ​ത്തെ തു​ട​ര്‍​ന്നു ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഐ​പി​എ​സു​കാ​ര്‍ അ​വ​രു​ടെ കൂ​ടെ​യു​ള്ള പോ​ലീ​സു​കാ​രെ പി​ന്‍​വ​ലി​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ ഇ​തി​ന് ത​യാ​റാ​യി​ട്ടി​ല്ല. എ​ആ​ര്‍ ക്യാ​മ്പി​ല്‍ നി​ന്നും സ്ഥി​ര​മാ​യി 12 പേ​രെ​യാ​ണ് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സാ​യി വി​ന്യ​സി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളോ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളോ ഉ​ണ്ടാ​വു​മ്പോ​ള്‍ ഇ​ട​പെ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സി​നെ ത​യാ​റാ​ക്കി നി​ര്‍​ത്തു​ന്ന​ത്. എ​ന്നാ​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റ​തി​നു ശേ​ഷം സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സി​നെ അ​ദ്ദേ​ഹം “സ്വ​ന്ത​മാ​ക്കി’. ക​മ്മീ​ഷ​ണ​ര്‍ എ​വി​ടെ പോ​വു​മ്പോ​ഴും ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ ടെ​മ്പോ​ ട്രാ​വ​ല​റി​ല്‍ സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സും ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്കും…

Read More

ബി​ജെ​പി​യു​ടെ ആ​ത്മാ​വ് ഹി​ന്ദുത്വം; ​വി​വാ​ദ​ത്തി​ന് തി​രികൊ​ളു​ത്തി ഹി​ന്ദു​ത്വ പ​രാ​മ​ർ​ശം; ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്ക് തു​ട​ക്ക​ത്തി​ലേ ക​ല്ലു​ക​ടി

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ബി​ജെ​പി​യു​ടെ പു​തി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള കോ​ഴി​ക്കോ​ട്ട് ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ന​ട​ത്തി​യ ഹി​ന്ദു​ത്വ പ​രാ​മ​ർ​ശം ച​ർ​ച്ച​യാ​കുന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ദ്യ​മാ​യി ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ന്നെ ഹി​ന്ദു​ത്വ പ​രാ​മ​ർ​ശം ന​ട​ത്തി​യ​താ​ണ് ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ മു​റു​മു​റു​പ്പു​ണ്ടാ​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ ആ​ത്മാ​വ് ഹി​ന്ദുത്വ​മാ​ണെ​ന്നും ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ള്ള​തി​നാ​ൽ ത​ന്നെ​യാ​ണ് താ​ൻ പ്ര​സി​ഡ​ന്‍റാ​യ​തെ​ന്നുമാണ് ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തൊ​രു മ​തസം​ഘ​ട​നാ നേ​താ​വി​ന്‍റെ വാ​ക്കു​ക​ളാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് ഒ​രു വി​ഭാ​ഗം. ബി​ജെ​പി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യ​ണ​മെ​ന്നും ഇ​ക്കൂ​ട്ട​ർ പ​റ​യു​ന്നു. ഭൂ​രി​പ​ക്ഷ​ത്തി​നുവേ​ണ്ടി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല ബി​ജെ​പി എ​ന്ന വാ​ദ​വും ഇ​വ​ർ മു​ന്നോ​ട്ടുവ​യ​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും തു​ല്യ നീ​തി, ആ​രോ​ടു​മി​ല്ല പ്രീ​ണ​നം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ബി​ജെ​പി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​ത്ത​രം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​റ​യു​ന്നു. ബി​ജെ​പി മു​ന്നോ​ട്ടുവ​യ്ക്കു​ന്ന…

Read More

പേടിയില്ലാതെ സുരക്ഷിതമായി ഇവർക്ക്  താമസിക്കാനാകുമോ? ഓഫീസുകൾ കയറിയിറങ്ങി മടുത്തു;  ചോ​ർ​ന്നൊ​ലിക്കു​ന്ന കൂ​ര​യ്ക്കു​ള്ളി​ൽ വി​ക​ലാം​ഗ​നാ​യ ആ​ദി​വാ​സി കു​ടും​ബം

കമ്പ​ള​ക്കാ​ട്: ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യ്ക്കു​ള്ളി​ൽ ആ​ദി​വാ​സി കു​ടും​ബം ദു​രി​ത​ത്തി​ൽ. കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡി​ലെ കാ​പ്പം​കൊ​ല്ലി രാ​ജ​ൻ(41), ഭാ​ര്യ ല​ക്ഷ്മി, കു​ട്ടി​ക​ളാ​യ അ​വ​ന്തി​ക(11), അ​രു​ണ്‍(​ഏ​ഴ്) എ​ന്നി​വ​രാ​ണ് ക​ഴി​യു​ന്ന​ത്. ആ​സ്ബ​സ്റ്റോ​സ് വെ​ച്ച് 15 കൊ​ല്ലം​മു​ൻ​പ് പ​തി​നാ​യി​രം രൂ​പ​യ്ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച വീ​ടാ​ണി​ത്. പി​താ​വ് അ​ച്ച​പ്പ​നും അ​മ്മ കും​ഭ​യും ഇ​ന്നി​ല്ല. സം​സാ​രി​ക്കാ​നാ​വാ​ത്ത 55 കാ​രി​യാ​യ സ​ഹോ​ദ​രി​യും വി​ക​ലാം​ഗ​നാ​യ രാ​ജ​നോ​ടൊ​പ്പ​മാ​ണ് താ​മ​സം. വെ​ള്ളം വീ​ഴു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പാ​ത്രം വെ​ച്ച് വെ​ള്ളം ഇ​ട​യ്ക്കി​ടെ പു​റ​ത്തേ​ക്ക് ക​ള​യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ​ട്ടി​ക​വ​ർ​ഗ്ഗ വ​കു​പ്പി​നാ​യി ല​ക്ഷ​ങ്ങ​ൾ ധൂ​ർ​ത്ത​ടി​ച്ചു​ക​ള​യു​ന്പോ​ഴാ​ണ് വി​ക​ലാം​ഗ​രും വ​ന​വാ​സി​യും ദാ​രി​ദ്ര രേ​ഖ​യ്ക്കു​താ​ഴെ​യു​ള്ള ഒ​രു കു​ടും​ബം വീ​ടി​നു​വേ​ണ്ടി ഓ​ഫീ​സു​ക​ൾ ക​യ​റി ഇ​റ​ങ്ങു​ന്ന​ത്. രാ​ജ​നും സ​ഹോ​ദ​രി​ക്കും ല​ഭി​ക്കു​ന്ന വി​ക​ലാം​ഗ​പെ​ൻ​ഷ​നാ​ണ് ഇ​വ​രു​ടെ വ​രു​മാ​ന​മാ​ർ​ഗ്ഗം. ഗ്രാ​മ​സ​ഭ​യും ഉൗ​രു​കൂ​ട്ട​വു​മെ​ല്ലാം വീ​ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്പോ​ഴും വീ​ടെ​ന്ന സ്വ​പ്ന​വു​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് രാ​ജ​നും കു​ടും​ബ​വും.

Read More

ടി​പി കേ​സ് പ്ര​തി​ക​ളു​ടെ ച​ട്ട​വി​രു​ദ്ധ പ​രോ​ൾ: മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് എ​ൻ.​വേ​ണു

വ​ട​ക​ര: ടിപി കേ​സ് പ്ര​തി​ക​ളു​ടെ ച​ട്ട​വി​രു​ദ്ധ പ​രോ​ളും ജ​യി​ലു​ക​ളി​ലെ വി​ഐ​പി പ​രി​ഗ​ണ​ന​യും സം​ബ​ന്ധി​ച്ച് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു ആ​വ​ശ്യ​പ്പെ​ട്ടു. വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് പ​രോ​ളും സു​ഖ​ചി​കി​ത്സ​യും അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക താ​ൽ​പ​ര്യ പ്ര​കാ​ര​മാ​ണ് എ​ന്ന​ത് പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​യു​മാ​യി ആ​ർ​എം​പി​ഐ മു​ന്നോ​ട്ട് പോ​വും. അ​ടി​യ​ന്തി​ര പ​രോ​ളി​ൽ ഇ​റ​ങ്ങി​യ കു​ഞ്ഞ​ന​ന്ത​ൻ സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത വാ​ർ​ത്ത തെ​ളി​വ് സ​ഹി​തം പു​റ​ത്ത് വ​ന്ന​ത് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം പ്ര​മേ​യ​മാ​യി അ​വ​ത​രി​ച്ച​പ്പോ​ൾ ഈ ​സ​ർ​ക്കാ​ർ കൊ​ല​യാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. കോ​ട​തി ശി​ക്ഷി​ച്ച ടി​പി കേ​സ് പ്ര​തി​ക​ൾ​ക്ക് മ​റ്റാ​ർ​ക്കും ല​ഭി​ക്കാ​ത്ത ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത് ജു​ഡീ​ഷ്യ​റി​യോ​ടു​ള്ള വെ​ല്ലു​വി​ളി​കൂ​ടി​യാ​ണ്. ടി​പി വ​ധ ഗൂ​ഡാ​ലോ​ച​ന​യി​ൽ ഉ​ന്ന​ത സി​പി​എം നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ള്ള​ത് കൊ​ണ്ടാ​ണ് ഒ​രു ഘ​ട്ട​ത്തി​ൽ നി​യ​മ​വും ച​ട്ട​ങ്ങ​ളും മ​റി​ക​ട​ന്ന്…

Read More

അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ൽ;  പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടുത്തൽ; ഒളിവിൽ കഴിയുന്ന പ്രതിയുടെ   മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി

മ​ഞ്ചേ​രി: ക​ഠുവ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2018 ഏ​പ്രി​ൽ 16ന് ​ന​ട​ന്ന അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ൽ ദി​വ​സം പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.​ കാ​ളി​കാ​വ് പ​ള്ളി​ശ്ശേ​രി കു​ട്ട​ശ്ശേ​രി അ​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. കേ​സി​ലെ 29-ാം പ്ര​തി​യാ​ണ് ഇ​യാ​ൾ.​കാ​ളി​കാ​വ് – വ​ണ്ടൂ​ർ റോ​ഡി​ൽ ക​ല്ല്, മ​ര​ത്ത​ടി തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും ത​ട​യാ​നെ​ത്തി​യ പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​വ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്.

Read More