പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് സൂപ്പിക്കട ഭാഗത്ത് കരിമ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ. കൂടുതൽ വിദഗ്ധ പഠനത്തിനായി എന്റൊമോളജി വിഭാഗം ഇന്നു പരിശോധനയ്ക്കെത്തും. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂപ്പിക്കട സ്വദേശിയായ 42 കാരനിലാണ് കരിമ്പനി ലക്ഷണങ്ങളോടെയുള്ള പനി ശ്രദ്ധയില്‍ പെട്ടത്. ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കരിമ്പനി സ്ഥിരീകരിക്കുകയും ചെയ്തു. കടുത്ത പനിയും കഴല തടിക്കല്‍, രക്തക്കുറവ്, ആന്തരികാവയവങ്ങള്‍ തടിക്കുന്നത് മൂലമുണ്ടാകുന്ന വയര്‍വീര്‍ക്കല്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഡിഎംഒ (മാസ്മീഡിയ) ഇസ്മയില്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് കുമാരന്, പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ. ആലി, ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ ബിജേഷ് ഭാസ്ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സ്റ്റാഫ് ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ മണലീച്ചയെ കണ്ടെത്താനായില്ല. രോഗലക്ഷണം കണ്ട വ്യക്തിയുമായി…
Read MoreCategory: Kozhikode
മുന്‍വൈരാഗ്യം! യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു; പോലീസിന് തുണയായത് മൊബൈല്‍ ലൊക്കേഷന്‍
വളാഞ്ചേരി: യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വളാഞ്ചേരി മനക്കളപ്പടി ചാരത്ത് മുഹമ്മദ് ഹനീഫയെ (27)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 25നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയോട് മുൻവൈരാഗ്യമുണ്ടായിരുന്ന പ്രതി വീട്ടിൽ കയറി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൃത്യത്തിനുശേഷം സ്ഥലംവിട്ട പ്രതിയെ തിങ്കളാഴ്ച എറണാകുളം ഏലൂരിൽനിന്നാണ് പിടികൂടിയത്. പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പ്രതിക്കെതിരെ വീട് കയറി ആക്രമിക്കൽ, മാരകായുധം ഉപയോഗിച്ച് ആക്രമിക്കൽ, വധശ്രമം എന്നിവക്ക് കേസെടുത്തു. വളാഞ്ചേരി സ്റ്റേഷനിലെ സീനിയർ സിപിഒ അനിൽ കുമാർ, സിപിഒമാരായ നാസർ, ജെറോം, ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreരണ്ടാം ഭാര്യയെ കൊന്ന് മുങ്ങിയ പ്രതി പോലീസ് പിടിയിൽ; ഒന്നരവർഷം മുമ്പായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹം
കൊയിലാണ്ടി: തിക്കോടിയിൽ വീട്ടമ്മ സത്യ (46)കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവിനെ പോലീസ് പിടികൂടി. മുചുകുന്ന് വലിയമല കോളനിയിലെ ബാലൻ (51) നെയാണ് പാലക്കാടുവച്ച് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സത്യയെ രക്തം വാർന്നുമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള മരത്തിൽ ഉയരത്തിൽ സാരി കെട്ടിയ നിലയിൽ കണ്ടിരുന്നു. ഒന്നര വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. രണ്ടു പേരുടെയും രണ്ടാം വിവാഹമാണ്. കഴിഞ്ഞ ദിവസം ബാലൻ നാട്ടിലെ ബന്ധുവിനെ ഫോൺ ചെയ്തിരുന്നു. ഈ നമ്പറിൽ ടവർ ലോക്കേഷൻ നോക്കി പിൻതുടർന്നാണ് പ്രതിയെ പാലക്കാട് ബാറിനു സമീപംവച്ച് പിടികൂടിയത്. പയ്യോളി സിഐ ദിനേശൻ കോറോത്തിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായി പാലക്കാട്ടേക്ക് പുറപ്പെട്ടു.
Read Moreഅപകടമീ നടപ്പാത ; വടകര റെയിൽവെ സ്റ്റേഷൻ റോഡിലെ നടപ്പാതയിൽ അപകടം പതിയിരിക്കുന്നു; പ്രശ്നത്തിന് പരിഹാരം കാണാതെ അധികൃതർ
വടകര: റെയിൽവെ സ്റ്റേഷൻ റോഡിലെ നടപ്പാതയിൽ അപകടം പതിയിരിക്കുന്നു. തകർന്നതും നിരപ്പില്ലാത്തതുമായ സ്ലാബുകളിലൂടെയുള്ള കാൽനട യാത്ര പലപ്പോഴും അപകടത്തിലാണ് അവസാനിക്കുന്നത്. നടപ്പാത നേരെയാക്കണമെന്ന മുറവിളി അധികാരികൾ കേട്ട ഭാവം നടിക്കുന്നില്ല. എടോടിയിൽ നിന്ന് ഏതാണ്ട് അര കിലോമീറ്റർ അകലെയുള്ള റെയിൽവെ സ്റ്റേഷനിലേക്കും മറ്റും ആളുകൾ നടന്നുപോകുന്നതിന് വേണ്ടി റോഡിനു വടക്കുഭാഗത്തു നിർമിച്ച ഫുട്പാത്താണ് വില്ലനായിരിക്കുന്നത്. ഇതിനിടയിലെ വിടവുകളിൽ കുടുങ്ങി പരിക്കേൽക്കുന്ന സംഭവം വർധിക്കുകയാണ്. പകൽപോലും അപകടം ഉണ്ടാകുന്പോൾ രാത്രിയിലെ കാര്യങ്ങൾ വിവരണാതീതമാണ്. നേരാം വണ്ണം തെരുവുവിളക്കില്ലാത്തതിനാൽ ഫുട്്പാത്തിലൂടെയുള്ള നടത്തം എളുപ്പം അപകടത്തിലേക്ക് നയിക്കുന്നു. ട്രെയിൻ എത്തിയാൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങി നടന്നുപോകുന്ന വഴിയിലാണ് അപകടക്കെണിയുള്ളത്. പലരും സ്ലാബുകൾക്കിടയിലൂടെ ഓവുചാലിൽ വീഴുകയാണ്. ഇതിനു പരിഹാരം ഉണ്ടാകാത്തതിലാണ് ഏവർക്കും അതിശയം. അധികാരികളുടെ ശ്രദ്ധയിൽപെടുത്തി മടുത്തെന്നാണ് ആളുകളുടെ വിമർശനം.
Read Moreറോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി-നിരവിൽപ്പുഴ റൂട്ടിൽ സ്വകാര്യ ബസ് സമരം
വെള്ളമുണ്ട: മാനന്തവാടി-നിരവിൽപ്പുഴ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ ഇന്ന് മുതൽ സർവീസ് നിർത്തിവെക്കും. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് റൂട്ടിലെ സ്വകാര്യ ബസ്തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് പടിഞ്ഞാറത്തറ പൊതുമരാമത് വകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. മാനന്തവാടി നിരവിൽപ്പുഴ റൂട്ടിൽ തരുവണ മുതൽ മക്കിയാട് വരയെുള്ള പത്ത് കിലോമീറ്ററോളം ദൂരം പൂർണ്ണമായി തകർന്നിരിക്കുകയാണ്. 2015-2016 വർഷത്തിൽ റോഡ് നവീകരണത്തിനായി പത്ത് കോടി രൂപ അനുവദിക്കുകയും നവീകരണ പ്രവൃത്തികൾ 2017 നവംബറിൽ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രവൃത്തികൾ കൂടുതൽ ദുരിതത്തിലാണ് യാത്രക്കാരെ എത്തിച്ചത്. കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥ കാരണം പ്രവർത്തി പാതിവഴിൽ പോലുമെത്തിയില്ല. റോഡ് വീതികൂട്ടാനായി അശാസ്ത്രീയമായി മണ്ണെടുത്ത സ്ഥലങ്ങളിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസത്തിനിടയാക്കി. റോഡ് പൊളിച്ച് മെറ്റൽ ചെയ്ത ഭാഗങ്ങൾ മഴയിൽ ഒലിച്ച് റോഡിന്റെ പലഭാഗങ്ങളിലും വൻകുഴികൾ രൂപപ്പെട്ടു.…
Read Moreഎൽഡിഎഫ് വിപുലീകരണം; മുന്നണി പ്രവേശനത്തിൽ ഐഎൻഎല്ലിന് തികഞ്ഞ പ്രതീക്ഷ
സ്വന്തം ലേഖകൻ കോഴിക്കോട്: എൽഡിഎഫ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി മുന്നണിക്ക് പുറത്ത് നിന്ന് പിന്താങ്ങുന്നവരെ ഘടകകക്ഷിയാക്കാനുള്ള നീക്കങ്ങൾ തികഞ്ഞ പ്രതീക്ഷ നൽകുന്നതാണെന്ന് ഐഎൻഎൽ. ഐഎഎൻഎല്ലിന്റെ മുന്നണി പ്രവേശനം ഇത്തവണ സാധ്യമാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുഴുവൻ പ്രവർത്തകരുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് രാഷ്ട്രദീപികയോട് പറഞ്ഞു. 26ന് നടക്കുന്ന എൽഡിഎഫ് യോഗത്തിലാണ മുന്നണി വിപുലീകരണത്തെ കുറിച്ച് ചർച്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി സിപിഎം നേതാക്കൾ വിവിധ ഘടകകക്ഷികളുമായി നേരത്തെ തന്നെ കൂടിയോലോചനകൾ നടത്തിയിട്ടുണ്ട്. 1994ൽ ഇബ്രാഹിം സുലൈമാന്റെ നേതൃത്വത്തിൽ ഇടത് മുന്നണിയെ പിന്തുണയ്ക്കാൻ തുടങ്ങിയ ഇന്ത്യൻ നാഷ്ണൽ ലീഗിനെ ഇനിയുള്ള കാലം എൽഡിഎഫിന് പുറത്ത് നിർത്താൻ സാധിക്കില്ലെന്നും അബ്ദുൾ വഹാബ് പറഞ്ഞു. ഐഎൻഎൽ രൂപീകരിച്ചത് മുതൽ ഇടതുപക്ഷ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പാർട്ടിയുടെ രൂപീകരണം പോലും ഇതേ നിലപാടിനെ തുടർന്നായിരുന്നു. ഒരേ തരത്തിലുള്ള മുതലാളിത്വ-സാമ്രാജ്യത്വ അജൻഡകൾ പിന്തുടരുന്ന ബിജെപിക്കും…
Read Moreരണ്ടുവയസുകാരന്റെ മരണകാരണം ഷിഗെല്ല ബാക്ടീരിയല്ല; സ്ഥിരീകരിച്ച് പരിശോധനാഫലം
കോഴിക്കോട്: വയറിളക്കവും ഛർദിയും ബാധിച്ച് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു വയസുകാരൻ മരിച്ചതിനു കാരണം ഷിഗെല്ല ബാക്ടീരിയല്ലെന്നു സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗെല്ലയല്ലെന്ന് തെളിഞ്ഞത്. അടിവാരം തലക്കുന്നുമ്മൽ തേക്കിൽ ടി.കെ. അർഷാദിന്റെ മകൻ മുഹമ്മദ് സിയാൻ ആണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. കുട്ടിക്ക് ഷിഗെല്ല ബാക്ടീരിയ ബാധിച്ചാണെന്ന് തുടക്കത്തിൽ റിപ്പോർട്ടുണ്ടായിരുന്നു. അമിതമായ നിർജലീകരണം കാരണമാണ് മരണം. വിദഗ്ധ പരിശോധനയ്ക്കായി സാന്പിൾ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. സിയാന്റെ ഇരട്ട സഹോദരൻ സയാനും വയറിളക്കത്തെ തുടർന്ന് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ തീവ്രപരിചരണത്തിലാണ്. കഴിഞ്ഞ പതിനെട്ടിനാണ് രോഗബാധിതരായ ഇരട്ടക്കുട്ടികളെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
Read Moreതഹസിൽദാരുടെ ഉത്തരവിന് പുല്ലുവില; വീടിനു ഭീഷണിയായ മരം മുറിച്ചുമാറ്റാതെ പിഡബ്ല്യുഡി; ഭീതിയോടെ ഉറങ്ങാനാവാതെ ഒരുകുടുംബം
നാദാപുരം: വീടിനു ഭീഷണിയായ മരം മുറിച്ചു മാറ്റാൻ താഹസിൽദാരുടെ ഉത്തരവുണ്ടായിട്ടും പിഡബ്ല്യുഡി അധികൃതർക്ക് അനങ്ങാപ്പാറ നയം. ഫണ്ടില്ലെന്ന ഒഴുക്കൻ മറുപടിയാണിവർപറയുന്നത്. അതേസമയം കോമത്ത്താഴെക്കുനി പൊക്കന്റെ കുടുംബം ഏതു നിമിഷവും വീടിനു മുകളിലേക്ക് പതിച്ചേക്കാവുന്ന കൂറ്റൻ ആൽമരത്തെ ഓർത്ത് തീ തിന്നു കഴിയുകയാണ്. 2017ൽ ആണ് പുറമേരി വില്ലേജിലെ കോമത്ത് താഴെക്കുനി പൊക്കൻ തന്റെ വീടിനടുത്തായുള്ള പുറമേരി കുനിങ്ങാട് റോഡിലെ വലിയ ആൽ മരം വീടിനു മുകളിലേക്ക് ചാഞ്ഞിരിക്കയാണെന്നും ഏതു നിമിഷവും വീണ് വീട് തകർന്നേക്കുമെന്നും കാണിച്ച് വടകര തഹസിൽദാർക്ക് അപേക്ഷ സമർപ്പിച്ചത്. തഹസിൽദാർ അന്വേഷണം നടത്തി മരത്തിന്റെ ശാഖകൾ വീടിനു ഭീഷണിയാണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ വടകര തഹസിൽദാർ പി.കെ.സതീഷ്കുമാർ മരത്തിന്റെ ശാഖകൾ മുറിച്ചുമാറ്റാൻ പിഡബ്ല്യുഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർക്ക് ഉത്തരവിട്ടു. പതിനഞ്ച് ദിവസത്തിനകം തുടർ നടപടി സ്വീകരിക്കാനായിരുന്നു ഉത്തരവ്. ക്രിമിനൽ…
Read Moreകണ്ടത്തുവയൽ ഇരട്ട കൊലപാതകം; സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഹെൽമെറ്റ് തന്റെയാണെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ നേതാവ് രംഗത്ത് വന്നതിൽ ദൂരുഹത
വെള്ളമുണ്ട: കണ്ടത്തുവയലിൽ യുവദന്പതികൾ കൊല്ലപ്പെട്ട ദിവസം സംഭവം നടന്ന വീടിനടുത്ത് നിന്നും ലഭിച്ച ഹെൽമറ്റിൽ ദുരൂഹത. ഈ മാസം ആറിന്പൂരിഞ്ഞി പന്aത്രണ്ടാം മൈൽ വാഴയിൽ ഉമ്മർ (26) ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പറയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ദിവസമാണ് വീടിന് സമീപത്തു നിന്ന് പോലീസ് ഹെൽമെറ്റ് കണ്ടെത്തിയത്. അന്ന് തന്നെ സംഭവസ്ഥലത്ത് തടിച്ചുകൂടിയ നിരവധിയാളുകളെ ഈ ഹെൽമെറ്റ് പോലീസ് കാണിച്ചെങ്കിലും ഉടമസ്ഥനെ തിരിച്ചറിയാനായിരുന്നില്ല. എന്നാൽ കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം തന്റെ ഹെൽമെറ്റാണതെന്ന് അവകാശപ്പെട്ട് സ്ഥലത്തെ പ്രബല രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവ് പോലീസിനെ സമീപിച്ചിരുന്നു. ഹെൽമറ്റ് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് ഇയാൾ പോലീസിനെ സമീപിച്ചതെന്നതിലാണ് ദുരൂഹത ഉയരുന്നത്. ഹെൽമെറ്റ് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം പുറത്ത് വന്നാലേ എന്തെങ്കിലും പറയാനാകൂ എന്ന നിലപാടിലാണ് പോലീസ്.
Read Moreവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ മൂവർസംഘം പിടിയിൽ
മാനന്തവാടി: യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തൊട്ടിൽ പാലം കുണ്ടുതോട് കിണറുള്ള പറന്പത്ത് കുണ്ടുതോട് കിണറുള്ള പറന്പത്ത് ടി. അജ്മൽ (33), കുറ്റ്യാടിവളയം നെല്ലിക്കണ്ടി പിടിക ഇടത്തിപറന്പിൽ കെ.കെ. ഫാസിൽ (26) കുറ്റ്യാടി അടുക്കത്ത് കക്കോട്ട് ചാലിൽ അന്പലക്കണ്ടി സുഹൈൽ(29) എന്നിവരാണ് പിടിയിലായത്. കേസിലുൾപ്പെട്ട മൂന്ന് കാറുകളും പിടിച്ചെടുത്തു. മാനന്തവാടി പോലീസ് ഇൻസ്പക്ടർ പി.കെ. മണിയുടെ നേതൃത്വത്തിൽലാണ് ഇവരെ പിടികൂടിയത്. മാനന്തവാടിയിൽ നിന്നും ഒരുസ്ത്രീയുടെ സഹായത്തോടെ കാസർഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി കർണാടകത്തിലെ പൊന്നന്പേട്ടയിൽ സ്വകാര്യ റിസോർട്ടിൽ തടങ്കലിൽ പാർപ്പിച്ച് മോചനദ്രവ്യമായി 15 ലക്ഷം ആവശ്യപ്പെട്ട കേസിലാണ് ഇവർ പിടിയിലായത്. വ്യാപാരിയെ ദേഹോപദ്രവം ഏൽപിക്കുകയും പണം കവർച്ച ചെയ്യുകയും ചെയ്തതായും കേസുണ്ട്. വ്യാപാരിയുടെ സുഹൃത്ത് മുഖേന 1.5 ലക്ഷം കഴിഞ്ഞ 17ന് പ്രതികൾക്ക്…
Read More