കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ മലബാര്‍ ഓപ്പറേഷന് ഇനി കോഴിക്കോട് നിന്ന് നിയന്ത്രിക്കും. കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചതിന്റെ ഭാഗമായി നോര്ത്ത്സോണിന്റെ പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് കേന്ദ്രീകരിച്ച് നടപ്പാക്കുന്നത്. ഉത്തരമേഖലാ ഓഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒൻപതിന് വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. കെഎസ്ആര്‍ടിസി കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ഉത്തരമേഖലയ്ക്ക് കീഴില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണുള്ളത്. മൂന്നു സോണുകളില്‍ ഏറ്റവും കൂടുതല്‍ ജില്ലകളുള്ളത് നോര്‍ത്ത് സോണിനു കീഴിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലുണ്ട്. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ മൂന്നായി തിരിച്ചത്. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു…
Read MoreCategory: Kozhikode
ഹണി ട്രാപ്പ് സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും; പയ്യന്നൂർ സ്വദേശിയിൽ നിന്നും തട്ടിയത് 45 ലക്ഷം
മാനന്തവാടി: ഹണി ട്രാപ്പിൽപ്പെടുത്തി കാസർഗോട് ചട്ടഞ്ചാലിലെ യുവവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. ഈ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ പയ്യന്നൂർ പെരുന്പ സ്വദേശിക്കായി പോലീസ് തെരച്ചിൽ നടത്തി. ഈ കേസിലെ മറ്റു പ്രതികൾക്കായും അന്വേഷണം തുടരുകയാണ്. അന്തർ സംസ്ഥാന ബന്ധമുള്ള വൻ റാക്കറ്റാണ് ഫോണ്‍ കെണിക്ക് പിന്നിലുള്ളതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റിയാടി അടുക്കത്തു സ്വദേശികളായ കിഴക്കേവീട്ടിൽ കെ.എം. റഷീദ് (40), നരയംകോട്ട് വീട്ടിൽ ബഷീർ (40) എന്നിവരെ മാനന്തവാടി സിഐ പി.കെ. മണിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയിതിരുന്നു. സന്പന്നരായ ആളുകളുടെ മൊബൈൽ നന്പർ സംഘടിപ്പിച്ച് സംഘം സ്ത്രീകൾക്ക് നൽകും. ഇവർ ഈ നന്പറുകളിലേക്കു മിസ്ഡ് കോൾ ചെയ്യും. തിരിച്ചു വിളിക്കുന്നവരുമായി ബന്ധം സ്ഥാപിക്കും. പിന്നീട് ഇത്തരക്കാരോട് ഏതെങ്കിലും സ്ഥലത്തെത്താൻ ആവശ്യപ്പെടുകയും അവിടെ നിന്നും വാഹനത്തിൽ കയറ്റി…
Read Moreജീവനക്കാരൻ ഗേറ്റ് പൂട്ടി പോയി; കൊടുവള്ളി ബ്ലോക്ക് ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ കുടുങ്ങി
കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് ഓഫീസിന്റെ പ്രധാന കവാടം പൂട്ടി ഓഫീസ് ജീവനക്കാരൻ പോയതോടെ കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കെട്ടിടത്തിൽ കുടുങ്ങി. സ്ഥലംമാറി പോകുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകുന്ന ചടങ്ങ് കെട്ടിടത്തിന്റെ മുകൾ നിലയിൽ നടക്കുന്നത് അറിയാതെയാണ് ജീവനക്കാരൻ താഴെ നിലയിലെ പ്രവേശന കവാടം പൂട്ടി പോയത്. തൊട്ടടുത്ത മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർടി ഓഫീസിൽ നിന്ന് ആളുകളെത്തി പൂട്ട് പൊളിച്ചാണ് സ്ത്രീകൾ അടക്കമുള്ള ജീവനക്കാരെ പുറത്തെത്തിച്ചത്.
Read Moreപോലീസിന്റെ ഫേസ്ബുക്ക് പേജ് ട്രോളുകളാല്‍ വൈറല്‍ ; “ഇടിക്കാണ്ടിരിക്ക്യോ?’ ഇല്ലെന്ന് പോലീസ്..!
കോഴിക്കോട്: “പോസ്റ്റ് ഷെയര്‍ ചെയ്ത് റീച്ച് കൂട്ടിയാല്‍ എന്തെങ്കിലും കേസില്‍ പെട്ട് വന്നാ ഇടിക്കാണ്ടിരിക്ക്യോ?’… കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് ലൈക്കിട്ട് നമുക്ക് ഒന്നാമതെത്തണ്ടേ ..? എന്ന പോസ്റ്റിന്റെ കമന്റ് ബോക്സിലാണ് ആശങ്കയും ഹാസ്യവും കലര്‍ത്തിയുള്ള ചോദ്യം ഉയര്‍ന്നത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ “ഇല്ലന്നേ’ എന്ന മറുപടിയുമായി പോലീസ് എത്തിയപ്പോള്‍ സംഗതി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. കാലിക വിഷയങ്ങളെ ഹാസ്യരൂപേണ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ തരംഗമായി മാറുന്നതിനിടെയാണ് പോലീസും ഈ മാര്‍ഗം സ്വീകരിച്ചത്. ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക്ക് പേജുകളില്‍ കേരളത്തെ രണ്ടാമതെത്തിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കികൊണ്ടും അത് ഒന്നാമതാക്കണമെന്നുമുള്ള പോലീസിന്റെ തന്നെ ട്രോളിനുള്ള കമന്റിലാണ് ഇടിക്കാതിരിക്കണമെന്ന അഭ്യര്‍ത്ഥന ഉയര്‍ന്നത്. കമ്മട്ടിപ്പാടം സിനിമയിലെ കഥാപാത്രങ്ങളായ ബാലനും സഹോദരന് ഗംഗയുടേയും സംഭാഷണരൂപേണയാണ് പോലീസ് ട്രോളിറക്കിയത്. പോലീസിന്റെ ഫേസ്ബുക്ക് പേജുകളില്‍ ഒന്നാമതെത്താന്‍ വേണ്ടി “ആണോ … എന്നാപ്പിന്നെ തുടങ്ങുവല്ലേ ? എന്ന ബാലന്റെ…
Read Moreകരിമ്പനി: മണലീച്ചയെ തുരത്താൻ ഐആർഎസ് സ്പ്രേ പ്രയോഗിക്കും; രക്തം സ്വീകരിച്ചതിലൂടെ രോഗം പകരില്ല
പേരാമ്പ്ര: കരിമ്പനി രോഗം റിപ്പോർട്ടു ചെയ്ത കടിയങ്ങാട് സൂപ്പിക്കടയില്‍ എന്റമോളജി വിഭാഗം ഇന്നലെ നടത്തിയ പരിശോധനയില്‍ മണലീച്ചയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ചങ്ങരോത്ത് സൂപ്പിക്കടയിൽ അര കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ അടുക്കള ഒഴിച്ചുള്ള ഭാഗങ്ങളിൽ ഐആർഎസ് സ്പ്രേ നടത്തുമെന്നു ആരോഗ്യ വകുപ്പ്. ഇന്നലെ സൂപ്പിക്കട മേഖലയിൽ സോണല്‍ എന്റമോളജി യൂണിറ്റ് കോഴിക്കോട്, ഡിസ്ട്രിക്ട് വെക്ടര്‍ കണ്ട്രോള് യൂണിറ്റ് കോഴിക്കോട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ രോഗം സ്ഥിരീകരിച്ചയാളുടെ വീടും പരിസരവും പരിശോധന നടത്തി. ഈ പ്രദേശത്ത് വ്യാപകമായി മണലീച്ചയുടെ സാന്നിധ്യം ഉള്ളതായി അധികൃതര്‍ പറഞ്ഞു. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ മുട്ടയിട്ട് വിരിയുന്ന വളരെ ചെറിയ ഇനം ഈച്ചകളാണ് മണലീച്ചകള്‍. വളര്‍ച്ചയെത്തിയ ഈച്ചകളെ സാധാരണ ഗതിയില്‍ തേക്കാത്ത ചുവരുകളുടെ ചെറു സുഷിരങ്ങളിലും അട്ടിയിട്ട പലകളിലുമാണ് കണ്ട് വരുന്നത്. അഞ്ച് സെന്റീമീറ്റര്‍ ദൂരത്തിലും ആറ് അടി ഉയരിലും മാത്രം സഞ്ചരിക്കുന്ന ഇവ പറക്കുന്നതിനു പകരം…
Read Moreയുവവ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ; രണ്ടുപേർ കൂടി അറസ്റ്റിൽ
മാനന്തവാടി: കാസർഗോഡ് സ്വദേശിയായ യുവവ്യാപാരിയെ ഹണിട്രാപ്പിൽപ്പെടുത്തി തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ടുപേർ കൂടി പോലീസ് പിടിയിലായി. കുറ്റിയാടി അടുക്കത്ത് കിഴക്കേവീട്ടിൽ റഷീദ്(40), അടുക്കത്ത് നരയംകോട്ട് ബഷീർ(40) എന്നിവരെയാണ് ബുധനാഴ്ച പുലർച്ചെ മൈസൂരുവിനു സമീപം ഹൊസൂരിൽനിന്നും മാനന്തവാടി സിഐ പി.കെ. മണി, സിവിൽ പൊലീസ് ഓഫീസർമാരായ ടി.കെ. ബിജു, ടി. പോൾസണ്‍, കെ.ബി. ബൈജു എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കേസിൽ ഇതിനകം പിടിയിലായവരുടെ എണ്ണം അഞ്ചായി. തൊട്ടിൽപ്പാലം കുണ്ടുതോട് കിണറുള്ള പറന്പത്ത് അജ്മൽ(33), കുറ്റിയാടി വളയം നെല്ലിക്കണ്ടിപീടിക ഇടത്തിപൊയിൽ ഫാസിൽ(26), കുറ്റിയാടി അടുക്കത്ത് കാക്കോട്ടുചാലിൽ അന്പലക്കണ്ടി സുഹൈൽ(29) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ഇവരും റിമാൻഡിലാണ്. മാനന്തവാടി സ്വദേശിനിയുടെ സഹായത്തോടെയാണ് സംഘം യുവവ്യാപാരിയെ തേൻകെണിയിൽ കുടുക്കിയത്. വ്യാപാരിയെ സ്ത്രീ മുഖേന കഴിഞ്ഞ 16ന് മാനന്തവാടിക്ക് വിളിച്ചുവരുത്തുകയും കർണാടകയിലെ…
Read Moreമലാപ്പറമ്പ് ബൈപാസ് മാലിന്യ കൂമ്പാരത്തിൽ; പകര്‍ച്ചവ്യാധി ഭീതിയില്‍ പ്രദേശവാസികള്‍
കോഴിക്കോട്: മലാപ്പറമ്പ്-രാമനാട്ടുകര ബൈപാസില്‍ പാച്ചാക്കില്‍ ഭാഗത്ത് മാലിന്യം കുമിഞ്ഞുകൂടുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. റോഡിന്റെ ഇരുവശത്തുമായി കെട്ടിടങ്ങള്‍ പൊളിച്ച അവശിഷ്ടം മുതല്‍ അറവ് മാലിന്യം വരെ വാഹനത്തിലെത്തുന്നവര്‍ ഇവിടെ തള്ളുന്നത് പതിവാണ്. ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇവിടെ മാലിന്യം കൂമ്പാരമായി കിടക്കുന്നത്. അറവ് മാലിന്യവും കല്യാണ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും ചാക്കിലാക്കി തള്ളുന്നത് പ്രദേശത്ത് അസഹ്യ ദുര്‍ഗന്ധമാണ് പടര്‍ത്തുന്നത്. ഇറച്ചി മാലിന്യവും ഭക്ഷണ അവശിഷ്ടങ്ങളും കുന്നുകൂടി കിടക്കുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ചാക്കില്‍ കെട്ടി തള്ളുന്ന മാലിന്യം മഴ പെയ്യുന്നതോടെ അളിഞ്ഞ് നാറാന്‍ തുടങ്ങിയിട്ടുണ്ട്. അറവ് മാലിന്യം മഴയത്ത് അളിഞ്ഞതോടെ റോഡരികില്‍ മലിനജലമായി കെട്ടിക്കിടക്കാനും തുടങ്ങിയിട്ടുണ്ട്. ഇതാണ് പ്രദേശവാസികളെ ഏറെ ഭീതിയിലാഴ്ത്തുന്നത്. മഴക്കാലത്ത് പടര്‍ന്ന് പിടിക്കുന്ന സാംഗ്രമിക രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന മാലിന്യങ്ങള്‍ ഇവിടെ നിന്ന് നീക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. റോഡരികില്‍ മലിനജലം…
Read Moreകുവൈറ്റിൽ മലയാളി യുവാവിന്റെ സത്യസന്ധത നാടിന് അഭിമാനമായി; ടാക്സിയിൽ ഇരുന്ന് കിട്ടിയ ബാഗ് ഉടമയ്ക്ക് നൽകുമ്പോൾ ഈജിപ്തുകാരന് തിരികെ കിട്ടിയത് ലക്ഷങ്ങൾ; സംഭവത്തെക്കുറിച്ച് ഹാഫി പറയുന്നതിങ്ങനെ…
കൊയിലാണ്ടി: കുവൈറ്റിൽ മലയാളി യുവാവിന്റെ സത്യസന്ധതയിൽ ഈജിപ്തുകാരന് തിരിച്ചു കിട്ടിയത് ലക്ഷങ്ങൾ. കൊയിലാണ്ടി കൊല്ലം കുളപറമ്പിൽ ഹാഫിൽ ആണ് പ്രവാസി മലയാളികൾക്കും കൊല്ലം ദേശത്തിനും അഭിമാനമായത്. കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹാഫിൽ. കഴിഞ്ഞ ദിവസം ടാക്സിയിൽ യാത്ര ചെയ്ത ഈജിപ്തുകാരനായ അബ്ദുൽ ഹലീം എന്നയാളുടെ ആയിരത്തിലധികം കുവൈറ്റ് ദിനാർ അടങ്ങുന്ന ബാഗ് വാഹനത്തിൽ വച്ച് മറക്കുകയായിരുന്നു. ഇയാൾക്കുശേഷം മറ്റു രണ്ടുപേർ ടാക്സിയിൽ യാത്ര ചെയ്തിരുന്നെങ്കിലും അവരുടെ ശ്രദ്ധയിൽ ബാഗ് പെടാതിരുന്നത് ഭാഗ്യമായെന്ന് ഹാഫിൽ പറഞ്ഞു. വണ്ടി പാർക്കിംഗിനായി നിർത്തിയപ്പോഴാണ് പിൻസീറ്റിൽ ബാഗ് ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ വലിയ തുക അടങ്ങിയ ബാഗാണെന്ന് കണ്ടെത്തുകയും സ്യൂട്ട് കേയ്സിൽ നിന്നും ബന്ധപ്പെടാവുന്ന നമ്പർ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് എത്തി പണമടങ്ങിയ ബാഗ് കൈമാറുകയായിയിരുന്നു. ജോലി ചെയ്യുന്ന കമ്പനിയുടെ കളക്ഷൻ തുകയായിരുന്നു നഷ്ടപ്പെട്ടിരുന്നത്. തുക തിരികെ എത്തിച്ച ഹാഫിലിനെ…
Read Moreസ്വയംപ്രതിരോധത്തിന്റെ പാഠവുമായി “സേഫ്റ്റിപിൻ’; മലപ്പുറം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഹ്രസ്വചിത്രം ഒരുങ്ങുന്നു
മലപ്പുറം: സ്ത്രീ സുരക്ഷയ്ക്ക് സ്വയംപ്രതിരോധത്തിന്റെ പാഠവുമായി മലപ്പുറം ജില്ലാ പോലീസിന്റെ ’സേഫ്റ്റിപിൻ’ ഹ്രസ്വചിത്രം ഒരുങ്ങുന്നു. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്നാണ് പത്തുമിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്. ബസ് യാത്രയിലും രാത്രിയിൽ പൊതുസ്ഥലത്ത് ഒറ്റപ്പെടുന്പോഴും സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ, മദ്യപനായ കുടുംബനാഥൻ വീട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങൾ, മാലപൊട്ടിക്കൽ എന്നിവ ’സേഫ്റ്റിപിൻ’ ചർച്ച ചെയ്യുന്നു. സുരേഷ് ഇരിങ്ങല്ലൂരാണ് സംവിധാനം. മലപ്പുറം പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ ഫിലിപ്പ് മന്പാടിന്േറതാണ് കഥയും തിരക്കഥയും. സ്റ്റേറ്റ് വിമൻസ് ഡിഫൻസ് ട്രെയിനിംഗ് ജില്ലാകേന്ദ്രത്തിലെ ട്രെയിനർമാരായ കെ.വത്സലയുടെയും സിനിമോളുടെയും നേതൃത്വത്തിലാണ് അഭിനേതാക്കൾക്കുള്ള പരിശീലനം. സോന മധു, നിയമ വിദ്യാർഥിനി അനഘ ജോസഫ്, സിപിഒ സുബിന, ഡോളി ഫിലിപ്പ്, രൂപലക്ഷ്മി, അർജുൻ, ആസിഫ് അലി, അശ്വതികൃഷ്ണ, ആർജവ് ലാൽ, നിസ്വിൻ ഷിബു എന്നിവരാണ് അഭിനയിക്കുന്നത്. എഡിജിപി ബി.സന്ധ്യ, ഉമ ബഹ്റ, ഡോ.ശുഭ ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ…
Read Moreലോറി സമരം ആറാം ദിവസത്തിലേക്ക്; വിപണി പ്രതിസന്ധിയിലേക്ക്; വിലകുതിച്ചുയരുന്നു
കോഴിക്കോട്: രാജ്യ വ്യാപകമായി നടക്കുന്ന ലോറി സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ വിപണി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പച്ചക്കറി വില ഇന്നലെയോടെ കുതിച്ചുയർന്നത് ജനങ്ങൾക്ക് ഇരുട്ടടിയായിട്ടുണ്ട്. എന്നാൽ വലിയങ്ങാടിയിലെ കടകളിൽ അരിയുടെ സ്റ്റോക്ക് ഉള്ളതിനാൽ വിലയിൽ മാറ്റം വന്നിട്ടില്ല. സമരം തുടരുന്നതോടെ പച്ചക്കറിയുടെ വരവ് തീരെ കുറഞ്ഞരിക്കുന്നതായി പാളയത്തെ പച്ചക്കറി മൊത്തവിതരണ വ്യാപാരി കുട്ടൻ പറഞ്ഞു. ഇന്ന് രാവിലെയും ചെറിയ വാഹനങ്ങളിൽ ലോഡ് എത്തുന്നുണ്ടെങ്കിലും ഇത് പര്യാപ്തമാകുന്നില്ല. ഇന്നലെ മുതൽ പച്ചക്കറി വിലയിൽ വലിയ മാറ്റമാണുണ്ടായത്. ഉള്ളിക്കും തക്കാളിക്കുമെല്ലാം രണ്ടു മുതൽ നാല് രൂപ വരെ വർധിച്ചപ്പോൾ ഉരുളക്കിഴങ്ങിന് ആറ് രൂപയുടെ വർധനവാണുണ്ടായത്. കഴിഞ്ഞ ദിവസം വരെ 18 രൂപയ്ക്ക് വിറ്റിരുന്ന സവാള ഇന്നലെ മുതൽ 22 രൂപയ്ക്കാണ് വിൽക്കുന്നത്. 18 രൂപയായിരുന്ന തക്കാളി 22 രൂപയായി. 22 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 28 രൂപയായെന്നും പച്ചക്കറി കുട്ടൻ പറഞ്ഞു.…
Read More