മുന്‍വൈരാഗ്യം! യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു; പോലീസിന് തുണയായത് മൊബൈല്‍ ലൊക്കേഷന്‍

വ​ളാ​ഞ്ചേ​രി: യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വ​ളാ​ഞ്ചേ​രി മ​ന​ക്ക​ള​പ്പ​ടി ചാ​ര​ത്ത് മു​ഹ​മ്മ​ദ് ഹ​നീ​ഫ​യെ (27)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 25നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

യു​വ​തി​യോ​ട് മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്ന പ്ര​തി വീ​ട്ടി​ൽ ക​യ​റി ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ര​ണ്ടാ​ഴ്ച​യോ​ളം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൃ​ത്യ​ത്തി​നു​ശേ​ഷം സ്ഥ​ലം​വി​ട്ട പ്ര​തി​യെ തി​ങ്ക​ളാ​ഴ്ച എ​റ​ണാ​കു​ളം ഏ​ലൂ​രി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

​പ്ര​തി​യു​ടെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക്കെ​തി​രെ വീ​ട് ക​യ​റി ആ​ക്ര​മി​ക്ക​ൽ, മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്ക​ൽ, വ​ധ​ശ്ര​മം എ​ന്നി​വ​ക്ക് കേ​സെ​ടു​ത്തു. വ​ളാ​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​പി​ഒ അ​നി​ൽ കു​മാ​ർ, സി​പി​ഒ​മാ​രാ​യ നാ​സ​ർ, ജെ​റോം, ഗ​ണേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts