മുക്കം: ജില്ലയെ പിടിച്ചുകുലുക്കിയ നിപ്പാ വൈറസ് ബാധയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവർക്ക് അവാർഡ് നൽകിയതിനെ ചൊല്ലി കൊടിയത്തൂരിൽ വിവാദം കനക്കുന്നു. അർഹരെ ഒഴിവാക്കി അനർഹർക്ക് അവാർഡ് നൽകിയതായാണ് പരാതി. നിപ്പ വൈറസ് ബാധിച്ച് പഞ്ചായത്തിലെ മാട്ടു മുറിയിൽ ഒരാൾ മരണപ്പെട്ടിരുന്നു. ഇതോടെ ജനങ്ങളാകെ ഭീതിയിലായപ്പോൾ പഞ്ചായത്തധികൃതരും ആരോഗ്യ വകുപ്പും നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ വ്യക്തിവിരോധത്തിന്റെ മാത്രം പേരിൽ ഒരു ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറെ തഴഞ്ഞതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചുള്ളിക്കാപറമ്പിൽ നടന്ന യോഗത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തല കറങ്ങി വീഴുന്ന അവസ്ഥ വരെയുണ്ടായി. ഞായറാഴ്ചകളിൽ പോലും വിശ്രമമില്ലാതെ കർമ്മനിരതനായ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറെ തഴഞ്ഞ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്.
Read MoreCategory: Kozhikode
എസ്എഫ്ഐ നേതാവിന് വെട്ടേറ്റസംഭവം: എസ്ഡിപിഐ നേതാവ് അറസ്റ്റിൽ; മുളക്പൊടി വിതറിയ ശേഷം വിഷ്ണുവിനെ വെട്ടുകയായിരുന്നു
കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് കാരയാട് എസ്എഫ്ഐ ലോക്കൽ സെക്രട്ടറിയെ വെട്ടിയ സംഭവത്തിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. എസ്ഡിപിഐ ജില്ലാ നേതാവായ കാരയാട് രായ്രോത്ത് മുഹമ്മദിനെയാണ് മേപ്പയ്യൂർ പോലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതിന് നേരത്തെ ഇയാൾക്കെതിരേ കേസ് ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി 10.15ഓടെയാണ് എസ്എഫ്ഐ കാരയാട് ലോക്കൽ സെക്രട്ടറി എസ്.എസ്. വിഷ്ണുവിനെ ആറംഗ സംഘം വെട്ടി പരിക്കേൽപ്പിക്കുന്നത്. വീഷ്ണുവിന്റെ വീടിന് പുറത്ത് കാത്ത് നിന്ന സംഘമാണ് അക്രമിച്ചതെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടി. അതുൽ പറഞ്ഞു. വീടിനുപുറത്ത് ആയുധങ്ങളുമായി കാത്ത് നിന്ന സംഘം വിഷണു പുറത്തിറങ്ങിയ ഉടൻ വെട്ടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുളക്പൊടി വിതറിയ ശേഷമായിരുന്നു അക്രമമെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യു വധവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുന്‍പ് പ്രദേശത്ത് പ്രതിഷേധ പ്രടകനം നടത്തിയിരുന്നു. ഇതിൽ എസ്ഡിപിഐക്ക് എതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. തങ്ങൾക്കെതിരേ…
Read Moreനഴ്സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; ആരോഗ്യ വകുപ്പിൽ ക്ലാർക്കായി നിയമനം നൽകി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്
കോഴിക്കോട്: നിപാ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷിന് ആരോഗ്യ വകുപ്പിൽ ക്ലാർക്കായി നിയമനം. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. കോഴിക്കോട്ട് ഒഴിവുള്ള തസ്തിക കണ്ടെത്തി അടുത്ത ദിവസം തന്നെ ഡിഎംഒ നിയമന ഉത്തരവ് കൈമാറും. മെയ് 20ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ലിനി മരിച്ചത്. സജീഷ് അപ്പോൾ ഗൾഫിലായിരുന്നു. മെയ് 23ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചത്. ഇവരുടെ രണ്ടു മക്കൾക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു.
Read Moreയുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം! അഞ്ചുപ്രതികൾക്കായി അന്വേഷണം ശക്തം; തട്ടിക്കൊണ്ടുപോകൽ സിനിമാക്കഥയെ വെല്ലുന്നരീതിയിൽ
തിരൂർ: പത്തനംതിട്ട, എറണാകുളം സ്വദേശികളായ യുവാക്കളെ തട്ടികൊണ്ടുപോയി പണം കവർന്ന കേസിൽ ഒളിവിലുള്ള അഞ്ചുപ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി. രണ്ടാം പ്രതി പറവണ്ണ സ്വദേശി ഷഫീഖ് എന്ന സമീർ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ആന്ധ്ര, തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലഹരി കടത്തു സംഘങ്ങളുമായി പ്രതികൾ ചേർന്ന് പ്രവർത്തിക്കുന്നതായി പോലീസ് പറഞ്ഞു. സംഘത്തിലെ മുഖ്യപ്രതി ഇന്നലെ അറസ്റ്റിലായിരുന്നു. പറവണ്ണ അരയന്റെ പുരക്കൽ അബ്ബാസ് മകൻ ഫമീസ് (26) ആണ് പിടിലായത്. ഫമീസ് നിരവധി കേസുകളിൽ പ്രതിയായ ക്വട്ടേഷൻ സംഘാംഗമാണെന്നും സംഭവത്തിനു പിന്നിൽ കഞ്ചാവ് ഇടപാട് ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. മാസങ്ങൾക്ക് മുന്‍പ് തീരദേശ മേഖലയിൽ ഓട്ടോറിക്ഷ കത്തിച്ച കേസ്, ബസിൽ കയറി കണ്ടക്ടറെ വെട്ടിയ കേസ് ഉൾപ്പടെ പത്തോളം കേസിൽ ഫമീസ് പ്രതിയാണെന്ന് എസ്ഐ സുമേഷ് സുധാകരൻ പറഞ്ഞു. ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകൻ…
Read Moreമൈസൂര്‍ മല “പൊട്ടിച്ച് തീര്‍ത്ത്’ ക്വാറി മാഫിയ; വ്യാജരേഖകള്‍ ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടെ കയ്യേറിയാണ് ഇവിടെ ക്വാറിമാഫിയയുടെ തേരോട്ടം
മുക്കം : കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ഭാഗത്ത് മൈസൂര്‍മലയുടെ ചുറ്റുഭാഗങ്ങളില്‍ അനധികൃത ക്വാറി മാഫിയ പ്രവര്‍ത്തനം സജീവം. 600 ഹെക്ടര്‍ വാട്ടര്‍ഷെഡ്ഡ് പ്രദേശത്ത് തണ്ണീര്‍ത്തടങ്ങളും തോടുകളും ഗതിമാറ്റിയും തടസ്സപ്പെടുത്തിയുമാണ് റവന്യു, ജിയോളജി അധികാരികളുടെ ഒത്താശയോടെ നിയമംലംഘിച്ച്വ്യാപകമായ പാറഖനനം നടക്കുന്നത് . ഏകദേശം 300 ഏക്കറോളം സ്ഥലം ഇപ്രകാരം ക്വാറി മാഫിയ കയ്യടക്കിയിട്ടുണ്ട്. രംഗശേഷ ഹില്‍സില്‍ വരുന്ന 732 ഏക്കര്‍ മിച്ചഭൂമിയില്‍ വ്യാപകമായ കയ്യേറ്റം നടന്നിട്ടും അധികാരികള്‍ ആലസ്യം വിട്ടുണര്‍ന്നിട്ടില്ല. പുലര്‍ച്ചെ മുതല്‍ നേരം ഇരുട്ടുവോളം തോട്ടുമുക്കം പ്രദേശത്ത് കല്ലുമായി പോകുന്ന ടിപ്പറുകളുടെ ചീറിപ്പാച്ചിലാണ്. 26 ചെറുകിട തോടുകള്‍ ചേര്‍ന്ന് രൂപപ്പെട്ട പെരുവമ്പൊയില്‍ വലിയ തോടിന്റെ നിലനില്‍പ്പ് തന്നെ ഇതോടെ അവതാളത്തിലായിരിക്കുകയാണ്. മാത്രമല്ല സ്ഥലത്ത് മലയിടിച്ചിലും മണ്ണൊലിപ്പുംകാരണം മൈസൂര്‍മല താഴോട്ട്പോകാന് അധികകാലം വേണ്ടിവരില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജരേഖകള്‍ ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടെ കയ്യേറിയാണ് ഇവിടെ ക്വാറിമാഫിയയുടെ തേരോട്ടം.…
Read Moreലോകകപ്പ് ആവേശം കഴിഞ്ഞു… പക്ഷെ, ഫ്ളക്സുകള്‍ ഇവിടെ ആവശ്യമുണ്ട്; കീറുകയോ കത്തിക്കുകയോ ചെയ്താല്‍ പണികിട്ടും
കോഴിക്കോട്:ലോകകപ്പ് ഫുട്ബോള്‍ കഴിഞ്ഞു. ഓരോ ടീമിന്റെയും ആരാധകർ നാട്ടിലുടനീളം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളെല്ലാം എന്തുചെയ്യുമെന്നാലോചിച്ച് തലപുകയ്ക്കേണ്ട.അതിന് ഒരു വഴിയൊരുക്കുകയാണ് ജില്ലാ ഭരണകൂടം. നീക്കം ചെയ്യുന്നഫ്ലക്സുകള് കോഴിക്കോട് കോര്‍പറേഷന്റെ വെസ്റ്റ്ഹില്ലിലുള്ള പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ സംഭരിക്കാന്‍ കേന്ദ്രീകൃത സംവിധാന ഒരുക്കിയിട്ടുണ്ടെന്നും ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ യു.വി. ജോസ് ആവശ്യപ്പെട്ടു. ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായി ഉയര്‍ത്തിയിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും തന്നെയും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ മാസം 17ന് വൈകീട്ട് ആറിനകം നീക്കം ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്. ഫ്ലക്സുകള്‍ യാതൊരു കാരണവശാലുംവലിച്ചു കീറിയും കത്തിച്ചും നശിപ്പിക്കാതെ ശേഖരിച്ച് വെസ്റ്റ്ഹില്‍ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്. പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിധം ഫ്ലക്സുകള്‍ നീക്കം ചെയ്യാതെ നിലനിര്‍ത്തുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമവും പഞ്ചായത്ത് രാജ്, മുന്‍സിപ്പല്‍ നിയമവും ഉപയോഗിച്ച് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക്…
Read Moreബാണാസുര അണയുടെ ഷട്ടർ തുറന്നു; സെക്കൻഡിൽ ഒഴുകുന്നത് 15 ക്യുബിക് മീറ്റർ വെള്ളം; വിലക്ക് ലംഘിച്ച് റിസർവോയർ പരിസരത്ത് മീൻപിടിത്തം
പടിഞ്ഞാറത്തറ: വൃഷ്ടിപ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴയിൽ സംഭരണശേഷിയുടെ 97.6 ശതമാനം വെള്ളമെത്തിയതോടെ ബാണാസുര അണയുടെ നാലു സ്പിൽവേ ഷട്ടറുകളിൽ ഒന്ന് 20 സെന്റീമീറ്റർ തുറന്നു. അണയിൽ 775.5 മീറ്റർ ഉയരത്തിൽ വെള്ളമെത്തിയ സാഹചര്യത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഷട്ടർ ഉയർത്തിയതെന്നു ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. സെക്കൻഡിൽ 15 ക്യൂബിക് മീറ്റർ തോതിലാണ് വെള്ളം കരമാൻ തോടിലൂടെ കബനി നദിയുടെ കൈവഴിയായ പനമരം പുഴയിലേക്കു തുറന്നുവിട്ടത്. വെള്ളം ഒഴുകുന്ന കുപ്പാടിത്തറ, പുതുശേരിക്കടവ്, കക്കടവ്, പാലയാണ, കൊമ്മയാട്, കാരക്കാമല, പനമരം പ്രദേശങ്ങളിൽ പുഴയിൽ കുളിക്കാനും അലക്കാനും ഇറങ്ങുന്നവരും തീരങ്ങളിൽ കന്നുകാലികളെ കെട്ടുന്നവരും ജാഗ്രത പുലർത്തണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിൽ മെയ് 31 മുതൽ ബാണാസുര അണയിൽനിന്നു വെള്ളം വൈദ്യുതി ഉത്പാദത്തിനു കക്കയത്തേക്ക് നൽകിയിരുന്നില്ല. ഇതിനു മുന്‍പ് 2014 ഓഗസ്റ്റ്…
Read Moreഅപകടത്തിൽപെട്ടാൽ ചികിത്സ സൗജന്യമായി നൽകുമെങ്കിലും പൊലീസിനെ അറിയിക്കാൻ “ഫീസ്’ വാങ്ങി ഡോക്ടർമാർ
മുക്കം: കിടത്തി ചികിത്സയും മരുന്നും സൗജന്യമായി ലഭിക്കുന്ന സർക്കാർ ആശുപത്രിയിൽ അപകടത്തിലോ ആക്രമണത്തിലോ പരിക്കേറ്റു ചെല്ലുന്നവർ പണം നൽകണമെന്ന്. ആശുപത്രിയിൽ നിന്നുള്ള ‘ഇൻറിമേഷൻ’ പോലീസ് സ്റ്റേഷനിൽ കൊടുക്കാനാണ് ഡോക്ടർക്ക് പണം നൽകേണ്ടി വരുന്നത്. ആശുപത്രിയിൽ നിന്ന്ഇന്റിമേഷൻ ലഭിച്ചെങ്കിലേ ഇത്തരം സംഭവങ്ങളിൽ പോലീസിന് മേൽനടപടി സ്വീകരിക്കാനാവു. എന്നാൽ ഇന്റിമേഷൻ നൽകണമെങ്കിൽ പണം കിട്ടണമെന്ന് മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒരു ഡോക്ടർ നിർബന്ധം പിടിച്ചതായാണ് പരാതി ഉയർന്നത്. മർദ്ദനമേറ്റ് പരിക്കുകളോടെ ചികിൽസ തേടിചെന്നമുക്കത്തെ ഓട്ടോറിക്ഷ തൊഴിലാളിയായ അബൂബക്കർ (36 ) ആണ് പരാതിക്കാരൻ. സഹപ്രവർത്തകരായ ഓട്ടോ തൊഴിലാളികളാണ് അബൂബക്കറിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്.ഇന്റിമേഷൻ പൊലീസ് സ്റ്റേഷനിൽ കൊടുക്കണമെങ്കിൽ 500 രൂപ നൽകണമെന്ന മെഡിക്കൽ ഓഫീസറുടെ ചാർജ് വഹിക്കുന്ന ഡോക്ടറുടെ നിർബന്ധത്തിന് ഇവർ വഴങ്ങുകയായിരുന്നു. ഡോക്ടർ 500 രൂപ എണ്ണി വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവർ പകർത്തി. ഇവരുടെ അന്വേഷണത്തിൽ…
Read Moreഫോർമാലിനും ട്രോളിംഗ് നിരോധനവും; അവസരം മുതലാക്കി ഓൺലൈൻ മത്സ്യവിപണി
കോഴിക്കോട്: തീൻമേശയിലെത്തുന്ന മത്സ്യത്തിൽ വിഷാംശം കണ്ടെത്താൻ തുടങ്ങിയതോടെ ഓൺലൈൻ മത്സ്യവിപണിക്ക് വൻ സ്വീകാര്യത. മത്സ്യവിൽപ്പന മേഖലയിൽ ഓൺലൈൻ ശൃംഖല നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും കേരളത്തിൽ ഇവയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. മാർക്കറ്റിൽ നിന്ന് നേരിട്ട് മത്സ്യം വാങ്ങി വീട്ടിൽ കൊണ്ടുപോയി കറി വയ്ക്കുന്ന മലയാളിയുടെ തനത് രീതിയെ മറികടക്കാൻ മുന്‍പ് ഓൺലൈൻ വിപണിക്ക് ആയിരുന്നുമില്ല. എന്നാലിപ്പോൾ കാര്യങ്ങളെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. മറ്റെല്ലാ മേഖലയിലും വ്യക്തമായ സ്വാധീനമുറപ്പിച്ച ഓൺലൈൻ വിപണി മത്സ്യക്കച്ചവടത്തിലും ഇപ്പോൾ അരങ്ങുതകർക്കുകയാണ്. മാർക്കറ്റിൽ നിന്ന് വാങ്ങുന്നവയേക്കാൾ ശുദ്ധമായ മത്സ്യം ഓൺലൈൻ വിപണിയിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ഒന്നാകെ ഓൺലൈൻ മത്സ്യവിപണിക്ക് പുറകേ ഓടുന്നത്. മറ്റു ഉത്പന്നങ്ങളെ പോലെ ഓൺലൈൻ മത്സ്യവിപണിയിൽ പരസ്യം കൂടി വരുന്നതിനാൽ ജനങ്ങളെ വിശ്യാസ്യത്തിലെടുക്കാനും ഇവർക്ക് സാധിക്കുന്നുണ്ട്. ശുദ്ധമായ മത്സ്യം ശുദ്ധമായ ഐസിൽ സൂക്ഷിക്കുന്നു എന്ന ഒറ്റ വാചകം മാത്രമാണ് ജനങ്ങളെ ഓൺലൈൻ…
Read Moreതിരൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു; തീ പടർന്ന് 16 വയസുകാരിക്ക് പൊള്ളലേറ്റു
മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കുറിയന്റെപുരക്കല്‍ സൈനുദ്ദിന്റെ വീടാണ് അജ്ഞാത സംഘം മണ്ണെണ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തില്‍ വീടിനുള്ളില്‍ ഉറങ്ങികിടന്ന 16 വയസുകാരിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്. നേരത്തെ കൂട്ടായിലുണ്ടായ സിപിഎം- ലീഗ് സംഘര്‍ഷത്തില്‍ ഇതേ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
Read More