സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ കലാലയങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി റിപ്പോര്‍ട്ട് തേടി. എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കോളജിനു മുന്നിൽ വധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കലാലയ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള സംഘര്‍ഷങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി എഡിജിപി പി.കെ. വിനോദ്കുമാര്‍ നിര്‍ദേശം നല്‍കിയത്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും അതിന്റെ പേരില്‍ കാമ്പസുകളിലെ രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഹൈകോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്പ്പിക്കുന്നതിലേക്കാണ് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓരോ റേഞ്ചുകളില്‍ നിന്നും ശേഖരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് ഇന്റലജിന്‍സ് ആസ്ഥാനത്തെത്തും വിധത്തില്‍ തയാറാക്കി അയക്കാനാണ് നിര്‍ദേശം. 10 വര്‍ഷത്തെ കണക്കുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കലാലയങ്ങളിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്രയുണ്ടെന്നും അതില്‍ പ്രതികകളായവര്…
Read MoreCategory: Kozhikode
ഗ്യാസ് ഇറക്കുന്നത് നാട്ടുകാർ തടഞ്ഞു; മുയിപ്രയിൽ സംഘർഷം; ജനവാസ കേന്ദ്രത്തിലെ ഗ്യാസ് ഗോഡൗണ്‍ അനധികൃതമെന്ന് നാട്ടുകാർ
വടകര: ഏറാമല പഞ്ചായത്തിലെ മുയിപ്രയിൽ പണിത ഗോഡൗണിൽ പാചകവാതകം ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗ്യാസ് ഗോഡൗണ്‍ അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ രംഗത്തെത്തിയത്. ജനവാസ കേന്ദ്രത്തിൽ ഗ്യാസ് ഗോഡൗണ്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി നാട്ടുകാർ ദീർഘകാലമായി സമരത്തിലാണ്. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കെട്ടിട നിർമാണ അനുമതി തേടിയെടുക്കുകയായിരുന്നുവെന്നു പറയുന്നു. എന്നാൽ ഗ്യാസ് ഗോഡൗണ്‍ തുടങ്ങാൻ പഞ്ചായത്ത് അനുമതി നൽകിയില്ല. വാണിജ്യാവശ്യത്തിനു കെട്ടിടം പണിയുന്നതിനാണ് അനുമതി നൽകിയത്. ഇതനുസരിച്ച് കെട്ടിടം പണിത ശേഷം ഗ്യാസ് സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് നേടിയെടുക്കാനായി ശ്രമം. ഇക്കാര്യത്തിൽ സർവകക്ഷികളടങ്ങിയ നാട്ടുകാർ ഗ്യാസ് ഗോഡൗണിനെതിരെ ശക്തമായ സമരത്തിലാണ്. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചതിനാൽ ഭരണസമിതിയും എതിർപിന്റെ പാതയിലാണ്. മാസങ്ങൾക്കു മുന്‍പ് പണിത കെട്ടിടത്തിൽ അടുത്ത ദിവസം തന്നെ ഗ്യാസ് സൂക്ഷിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർ എടച്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ ഗോഡൗണിലേക്കു…
Read Moreകയാക്കിംഗ് ചാന്പ്യൻഷിപ്പ്; മലയോരത്ത് ആവേശത്തിന്റെ കുത്തൊഴുക്; ചാലിപ്പുഴയില്‍ റാമ്പ് തയ്യാർ
പേരാമ്പ്ര: ആറാമത് മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി ചക്കിട്ടപാറ മീൻ തുള്ളിപ്പാറ കുറ്റ്യാടിപ്പുഴയിൽ ഇന്നലെ നടന്ന കയാക്കിംഗ് മത്സരങ്ങൾ നാടിന് ഉത്സവമായി. വനിതകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണു മത്സരം വീക്ഷിക്കാനെത്തിയത്. ജില്ലാ കളക്ടർ യു.വി ജോസ് പത്നി സമേതം എത്തിയിരുന്നു. നിശ്ചയിച്ച സമയത്തിൽ നിന്നു ഏറെ താമസിച്ചാണു മത്സരങ്ങൾ ആരംഭിച്ചതെങ്കിലും കാണികൾ ക്ഷമയോടെ കാത്തു നിന്നു.ഇന്ത്യയടക്കം പതിനേഴ് രാജ്യങ്ങളിൽ നിന്നായി വനിതകളടക്കം മുപ്പത്തി അഞ്ചു താരങ്ങളാണ് ഫ്രീസ്റ്റൈലിൽ ഇവിടെ മാറ്റുരച്ചത്. ചാലിപ്പുഴയില്‍ റാന്പ് തയ്യാർ കോടഞ്ചേരി:കായാക്കിംഗ് സ്ലാലോം ഇനം മത്സരത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റായ റാന്പിന്റെ നിര്‍മാണം പുലിക്കയം ചാലിപ്പുഴയില്‍ പൂര്‍ത്തിയായി. നെല്ലിപ്പൊയില്‍ സ്പീഡ്വെല്‍ ഡെക്കറേഷന് ടീമിലെ മധു നെല്ലിപ്പൊയില്‍, വേണു മീമുട്ടി, ബേബി പുലിക്കയം, ബൈജു പുല്ലൂരാംപാറ എന്നിവര്‍ ചേര്‍ന്നാണ് റാന്പൊരുക്കിയത്. അഞ്ചടി സമചതുരത്തിലാണ് പ്ലാറ്റ്ഫോം. അഞ്ചടി വീതിയിലും ആറടി നീളത്തിലുമാണ് റാന്പ്. ജിഐ പൈപ്പും പ്ലൈവുഡും ആണ്…
Read Moreമലബാർ സ്പോർട്സ് അക്കാദമിയിൽ കയാക്കിംഗ് ഉപകരണങ്ങളില്ല; പരിശീലനം നടത്താനാകാതെ മലയാളി താരങ്ങൾ
കോടഞ്ചേരി: കയാക്കിംഗ് ചമ്പ്യൻഷിപ്പ് തുടങ്ങി ആറു വർഷമായിട്ടും സംസ്ഥാനത്തെ കയാക്കിംഗ് താരങ്ങൾക്ക് പരിശീലനം നടത്താൻ വേണ്ട പൂർണതോതിലുള്ള സംവിധാനങ്ങൾ ഇവിടെയില്ല. മലബാർ സ്പോർട്സ് അക്കാദമിയാണ് പ്രദേശത്തെ കയാക്കിംഗ് താരങ്ങൾക്ക് പരിശീലനം നൽകുന്നത്. എന്നാൽ പരിശീലനം നൽകുന്നതിനാവശ്യമായ കയാക്കിംഗ് ഉപകരണങ്ങൾ അക്കാദമിക്ക് സ്വന്തമായില്ല. ചാമ്പ്യൻ ഷിപ്പിനെത്തുന്ന മറ്റ് കായിക താരങ്ങളുടെ കയാക്കിംഗ് ഉപകരണങ്ങളെ ആശ്രയിച്ചാണ് ഇവർ പരിശീലനം നടത്തുന്നത്. അതിനാൽ വേണ്ട വിധത്തിലുള്ള പരിശീലനം നേടാൻ സാധിക്കുന്നില്ലെന്ന പരാതി മലയാളി കായികതാരങ്ങൾക്കുണ്ട്.
Read Moreക്രിമിനൽ നിയമ ഭേദഗതി ഓർഡിനൻസ്; മൈനർ ബലാത്സംഗത്തിന് കടുത്ത ശിക്ഷ; മുൻകൂർ ജാമ്യമില്ല ,പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല
കോഴിക്കോട്: പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി ഇന്ത്യൻ ശിക്ഷാ നിയമവും (ഐപിസി), അനുബന്ധ നിയമങ്ങളും ഭേദഗതിചെയ്ത് ഉത്തരവിറങ്ങി. കഴിഞ്ഞ ഏപ്രിൽ 21ന് രാഷ്ട്രപതി വിളംബരംചെയ്ത 2018ലെ ക്രിമിനൽ നിയമ (ഭേദഗതി) ഓർഡിനൻസിന്റെ ചുവടുപിടിച്ചാണ് 1860ലെ ഇന്ത്യൻ ശിക്ഷാനിയമം, കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള 2012ലെ പോക്സോ നിയമം (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്), 1973ലെ ക്രിമിനൽ നടപടി നിയമസംഹിത(സിആർപിസി), 1872ലെ ഇന്ത്യൻ തെളിവുനിയമം(എവിഡൻസ് ആക്ട്) എന്നി നാലു പ്രധാന നിയമങ്ങളിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്.പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചാൽ അവർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ഭേദഗതികൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഭേദഗതികൾ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ജാമ്യം അനുവദിക്കേണ്ടതില്ലാത്ത മൂന്നു പുതിയ കുറ്റങ്ങൾ നിലവിൽ വന്നു. 1) 376 എ ബി- പന്ത്രണ്ടു വയസിനു താഴെയുള്ള…
Read Moreപരിസ്ഥിതി സംരക്ഷണവിദ്യാഭ്യാസ പദ്ധതിയുടെ സേവ് മഴയാത്ര 28 ന് കുറ്റ്യാടി ചുരത്തിൽ
വടകര: ജില്ലയിൽ നടപ്പാക്കുന്ന പരിസ്ഥിതി സംരക്ഷണവിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ഈ വർഷത്തെ മഴയാത്ര ജൂലൈ 28 ശനിയാഴ്ച കുറ്റ്യാടി ചുരത്തിൽ നടക്കും. പക്രന്തളത്തു നിന്ന് ആരംഭിക്കുന്ന യാത്ര പൂതംപാറ സമാപിക്കും. നിപ്പാ ഭീതി, കനത്ത കാലവർഷം ഇവയുടെ പശ്ചാത്തലത്തിൽ പ്രതീകാത്മകമായിട്ടായിരിക്കും ഇത്തവണ യാത്ര നടത്തുക. പരിസ്ഥിതി പ്രവർത്തകർ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവരാവും യാത്രയിൽ അണിചേരുക. മുതിർന്ന വിദ്യാർഥികൾ സ്വമേധയാ യാത്രയിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. കോളജ് വിദ്യാർഥികൾ എസ്പിസി, എൻഎസ്എസ്, എൻസിസി ഇവയ്ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. യാത്രയിൽ പങ്കെടുക്കുന്നവർ രാവിലെ ഒന്പതിനു മുൻപ് പക്രന്തളം ഹിൽബറക്ക് സമീപം എത്തിച്ചേരണം. ലഘുഭക്ഷണം, വെള്ളം എന്നിവ കരുതണം. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കണം. കൈയിൽ വിത്തുകൾ കരുതണം. യാത്രാമധ്യേ ഇവ കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ജൈവസന്പത്ത് വർധിപ്പിക്കാം. ആളുകളുമായി വരുന്ന വാഹനങ്ങൾ പക്രന്തളത്ത് അവരെ ഇറക്കിയ ശേഷം പൂതംപാറ ചൂരണി റോഡിൽ…
Read Moreഭക്ഷ്യസുരക്ഷ വകുപ്പിന്റഎ പരിശോധന മന്ദഗതിയിൽ ; സുരക്ഷിത ഭക്ഷണം ചോദ്യചിഹ്നമാകുന്നു
കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണം പാകം ചെയ്യുന്ന കേന്ദ്രങ്ങളിലും കോർപറേഷനും ഭക്ഷ്യസുരക്ഷ വകുപ്പും ചേർന്ന് നടത്തുന്ന പരിശോധന മന്ദഗതിയിലായതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ചോദ്യചിഹ്നമായി മാറുന്നു. കഴിഞ്ഞ വർഷം ഇതേ സമയം തകൃതിയായി നടന്ന പരിശോധനയാണ് ഇപ്പോൾ പേരിന് മാത്രമായി ഒതുങ്ങുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. നേരത്തെ ഹോട്ടലുകൾ, ലഘു ഭക്ഷണം പാകം ചെയ്യുന്ന കേന്ദ്രങ്ങൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിലായി രാപകൽ വ്യത്യാസമില്ലാതെ പരിശോധന നടത്താറുണ്ടായിരുന്നു. മുൻ വർഷം ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും കോർപറേഷൻ അധികൃതരും നേരിട്ടെത്തി നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകൾക്കും ലഖു ഭക്ഷണം പാകം ചെയ്യുന്ന കേന്ദ്രങ്ങൾക്കുമെതിരേ നടപടി സ്വീകരിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ പരവർത്തിച്ച നിരവധി ലഖു ഭക്ഷണ കേന്ദ്രങ്ങൾക്കാണ് നോട്ടീസ് നൽകിയിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച അടുക്കളയുള്ള ഹോട്ടലുകൾക്ക് പഴയും ചുമത്തിയിരുന്നു. എന്നാൽ ഇതെല്ലാം ഇന്ന് മന്ദഗതിയിലായതോടെ ജനങ്ങളുടെ പരാതിയും ഉയർന്ന് തുടങ്ങിയിട്ടുണ്ട്.…
Read Moreമജീഷ്യൻ ശ്രീജിത്തിന്റെ പ്രവചന ഗോളുകൾ ശരിയായി; ലോകകപ്പ് ജേതാക്കൾ, ഫൈനലിൽ അടിക്കുന്ന ഗോളുകൾ ടോപ്പ് സ്കോറർ, മൂന്നാം സ്ഥാനക്കാർ തുടങ്ങിയവയാണ് പ്രവചിച്ചത്
കൊയിലാണ്ടി: മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിന്റെ ലോകകപ്പ് പ്രവചനം ശരിയായി. ലോകകപ്പ് ജേതാക്കൾ, ഫൈനലിൽ അടിക്കുന്ന ഗോളുകൾ ടോപ്പ് സ്കോറർ, മൂന്നാം സ്ഥാനക്കാർ തുടങ്ങിയവയാണ് പ്രവചിച്ചത്. മത്സരത്തിന്റെ തലേ ദിവസം തന്നെ എഴുതി പെട്ടിയിലിട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പെട്ടി തുറന്നത്. കൊയിലാണ്ടി പ്രസ് ക്ലബ്ബും, മാജിക് അക്കാദമി കൊയിലാണ്ടിയു സംഘടിപ്പിച്ച പരിപാടിയിലാണ് വിജയികളെ പ്രവചിച്ചത്. കെ. ദാസൻ എംഎൽഎ പ്രസ് ക്ലബ്ബ് പ്രസിഡന്റ് രാജേഷ് കീഴരിയൂർ ,സെക്രട്ടറി പി. ഗിരീഷ് കുമാർ, എന്നിവർ ഒപ്പിട്ട പ്രസ് ക്ലബ്ബിന്റെ ലെറ്റർപാഡിലായിരുന്നു ഫൈനൽ മത്സരത്തിന്റെ പ്രവചനം രേഖപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച വൈകിട്ട് കൊയിലാണ്ടി സിഐ പി. ഉണ്ണികൃഷ്ണനാണ് പെട്ടി തുറന്നത്. തുറന്നപ്പോൾ പ്രവചനം കൃത്യമായിരുന്നു. എം.ജി. ബൽരാജ്, പി. ഗിരിഷ് കുമാർ, പി. ഹരിദാസൻ, വിനീത് പൊന്നാടത്ത്, സുധീർ കൊയിലാണ്ടി ,ബൈജു എംപീസ് എന്നിവർ സംബന്ധിച്ചു.
Read Moreബാണാസുര ഡാം പരിസരത്ത് മീൻ പിടിച്ച ഒമ്പത് പേർക്കെതിരെ കേസെടുത്തു; 2000 മുതൽ 5000 രൂപ വരെവിലക്കാണ് മീനുകളെ ഇവർ വിറ്റത്
പടിഞ്ഞാറത്തറ: ബാണാസുര ഡാം റിസർവോയറിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നതോടെ മീൻപിടിത്തക്കാരും കൂടുതലെത്തി. ഇന്നലെ രണ്ടുഷട്ടറുകൾക്കൂടി തുറന്നതോടെ നിയന്ത്രണങ്ങൾ മറികടന്ന് നിരവധി പേർ മീൻ പിടിക്കാനായി നിരോധിത മേഖലയിൽ പ്രവേശിച്ചു. രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മീൻപിടിത്തക്കാരുടെ ഒഴുക്കാണ് ഉണ്ടായത്. എന്നാൽ ഉച്ചയോടെ വൈത്തിരി സർക്കിൾ ഇൻസ്പെക്ടരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി മുഴുവൻ പേരെയും നിരോധിത മേഖലയിൽ നിന്നും ഒഴിപ്പിച്ചു. പിന്നീട് പാലത്തിന് താഴെ വെച്ചാണ് വെള്ളത്തിൽ മുങ്ങിയും വലവീശിയും മീനുകളെ പിടികൂടിയത്. 2000 മുതൽ 5000 രൂപ വരെവിലക്കാണ് മീനുകളെ വിൽപ്പന നടത്തിയത്. നിരോധിത മേഖലയിൽ പ്രവേശിച്ച് മീൻപിടിച്ചതിന് ഒന്‍പത് പേരെ പടിഞ്ഞാറത്തറ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു. രണ്ടുഷട്ടറുകൾക്കൂടി തുറന്നതോടെ പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഭീതിയിലാണ്. തരിയോട് മാങ്ങോട്ട് കോളനിയിലെ എട്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
Read Moreപ്ലാസ്റ്റിക് ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ തീരാദുരിതത്തിൽ സുമേഷും കുടുംബവും;പിഎംഎവൈ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയ മുക്കം നഗരസഭായിൽ വീടില്ലാതെ രണ്ട് കുടുംബങ്ങൾ ദുരിതത്തിൽ
മുക്കം: ചുമരുകളിലൂടെ ഒലിച്ചിങ്ങുന്ന മഴവെള്ളം. ചോർന്നൊലിക്കുന്ന കോൺക്രീറ്റ് വീടിനുള്ളിൽ പല ഭാഗത്തും പാത്രങ്ങൾ നിരത്തി വച്ചിരിക്കുന്നു. ഒരോ മഴ തോരുമ്പോഴും നിലത്തെ വെള്ളം തുടച്ചെടുക്കണം. നനഞ്ഞ ചുമരുകളിൽനിന്നും ഏതു സമയവും ഷോക്കേൽക്കുമെന്നതിനാൽ വീടിന്റെ ചുമരിൽ തൊടാതെയുള്ള “സാഹസികയാത്ര’ വേറെ. മുക്കം നഗരസഭയിലെ കിഴക്കുംപാടത്ത് ഭാസ്കരന്റെ വീടിന്റെ അവസ്ഥയാണിത്. 25 വർഷങ്ങൾക്കുമുമ്പ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച 35000 രൂപയ്ക്കാണ് വീട് നിർമിച്ചത്. വർഷങ്ങൾ കഴിയും തോറും ചോർച്ച കൂടിയതോടെ പഞ്ചായത്ത് അംഗത്തെയും (മുക്കം പഞ്ചായത്തായിരുന്നപ്പോൾ ) നഗരസഭാ കൗൺസിലറെയും പല തവണ സമീപിച്ചു. യാതൊരു ഫലവുമുണ്ടായില്ല. ഭവന പദ്ധതികളില്ലെന്നും അപേക്ഷിക്കേണ്ട സമയം കഴിഞ്ഞെന്നുമെല്ലാം പറഞ്ഞ് തദ്ദേശസ്ഥാപനാംഗങ്ങളും അധികൃതരും ഇവരെ കയ്യൊഴിഞ്ഞു. അയൽവാസിയായ കിഴക്കുംപാടത്ത് സുമേഷിന്റെ വീടിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റിട്ട ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞ എട്ട് വർഷമായി താമസിക്കുന്നത്.…
Read More