അ​​​ജ്ഞാ​​​ത​​​ന്‍ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി​യി​ൽ അ​​​ജ്ഞാ​​​ത​​​ന്‍ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ മ​രി​ച്ചു. മ​ല​ബാ​ര്‍ ഫി​നാ​ന്‍​സി​യേ​ഴ്‌​സ് ഉ​ട​മ കു​പ്പാ​യ​ക്കോ​ട് സ്വ​ദേ​ശി ഒ​ള​വ​ക്കു​ന്നേ​ല്‍ സ​ജി കു​രു​വി​ള(52) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കു​രു​വി​ള​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​ജ്ഞാ​ത​ന്‍ സ്ഥാ​പ​ന​ത്തി​ലെ ഓ​ഫീ​സി​ല്‍ ക​യ​റി കു​രു​വി​ള​യു​ടെ ദേ​ഹ​ത്തു പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. മ​ല​ബാ​ര്‍ ഫി​നാ​ന്‍​സി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്ന അജ്ഞാതൻ മു​ള​കു​പൊ​ടി വി​ത​റി​യ​തി​ന് ശേ​ഷ​മാ​ണ് കു​രു​വി​ള​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളാ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. അ​ക്ര​മി കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്‍​വ​ശ​ത്തു​കൂ​ടി ര​ക്ഷ​പ്പെ​ട്ടു.പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

അജ്ഞാതൻ പെട്രോൾ ഒഴിച്ചു കത്തിച്ചു; ധനകാര്യ സ്ഥാപന ഉടമ ഗുരുതരാവസ്ഥയിൽ;  അക്രമിക്കായി അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: പുതുപ്പാടിയിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ അജ്ഞാതൻ പെട്രോൾ ഒഴിച്ചു കത്തിച്ചു. മലബാർ ഫിനാൻസ് ഉടമ കോടഞ്ചേരി ഇടവക്കുന്നേൽ സജി കുരുവിളയെയാണ് കൊല്ലാൻ ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 60 ശതമാനം പൊള്ളലേറ്റതായാണ് വിവരം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്രമി രക്ഷപ്പെട്ടതായും ഇയാൾക്കായി അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു

Read More

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ബസിൽ യാത്രചെയ്യണമെങ്കിൽ കുടചൂടണം;  വി​ൻ​ഡോ ഷ​ട്ട​റിലൂടെ വെള്ളം വീഴാതിരിക്കാൻ  പ​ഴ​യ ഫ്ല്ക്സ് ​ബോ​ർ​ഡു​ക​ൾ

കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്യാ​നും കു​ട പി​ടി​ക്ക​ണം. ന​ഗ​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ മി​ക്ക​തും ചോ​ർ​ന്നൊ​ലി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ക​ന​ത്ത മ​ഴ പെ​യ്യു​ന്പോ​ൾ സി​റ്റി ബ​സു​ക​ൾ​ക്കു​ള്ളി​ൽ വെ​ള്ളം എ​ത്തു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. ഏ​ത് സീ​റ്റി​ൽ ഇ​രു​ന്നാ​ലും യാ​ത്ര​ക്കാ​രു​ടെ ത​ല​യി​ൽ വെ​ള്ളം വീ​ഴു​ന്ന സ്ഥി​തി​യാ​ണ്. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്പോ​ൾ അ​ടി​മു​ടി ന​ന​ഞ്ഞാ​ണ് ജ​ന​ങ്ങ​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. രാ​വി​ലെ ഓ​ഫീ​സി​ലേ​ക്ക് ജോ​ലി​ക്ക് പോ​കു​ന്ന​വ​ർ ബ​സി​ൽ ക​യ​റു​ന്ന​തോ​ടെ ന​ന​ഞ്ഞ് കു​ളി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. സീ​റ്റി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ അ​ടി​വ​സ്ത്രം വ​രെ ന​ന​യു​മെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. വി​ൻ​ഡോ ഷ​ട്ട​റി​ന് പ​ക​രം ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ർ​പാ​യ​ക​ൾ പ​ല ബ​സു​ക​ളി​ലും കീ​റി​പ്പ​റി​ഞ്ഞ നി​ല​യി​ലാ​ണ്. ഷീ​റ്റു​ക​ൾ കീ​റി​യി​രി​ക്കു​ന്ന​തി​നാ​ൽ ജ​ന​വാ​തി​ലി​നു​ള്ളി​ലൂ​ടെയും വെ​ള്ളം ബ​സി​ന​ക​ത്ത് എ​ത്തും. ചി​ല ബ​സു​ക​ളി​ൽ കീ​റി​യ വി​ൻ​ഡോ ഷീ​റ്റി​ന് പ​ക​രം പ​ഴ​യ ഫ്ല്ക്സ് ​ബോ​ർ​ഡു​ക​ളും മ​റ്റും വ​ച്ചാ​ണ് ജ​ന​വാ​തി​ൽ…

Read More

വയനാട് ജില്ലാജയിലിൽ നിന്നും ഉത്പനങ്ങൾ വിൽപനയ്ക്ക്; വി​ല​ക്കു​റ​വ് മാ​ത്ര​മ​ല്ല ഗു​ണ​മേന്മയും ഉ​റ​പ്പ് വ​രു​ത്തു​ന്ന​താ​ണ് ഉ​ൽ​പ​ന്ന​ങ്ങളെന്ന്  ജ​യി​ൽ സൂ​പ്ര​ണ്ട്

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്തെ മ​റ്റ് ജ​യി​ലു​ക​ളി​ലെ അ​ന്തേ​വാ​സി​ക​ൾ നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന​തു പോ​ലെ വ​യ​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും ഇ​നി പൊ​തു വി​പ​ണി​യി​ലേ​ക്ക്. മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ളാ​ണ് മൊ​ഴു​കു​തി​രി മു​ത​ൽ എ​സി ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ നി​ർമി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ ആ​ദ്യ​മാ​യാ​ണ് ജ​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത് മൊ​ഴു​കു​തി​രി, ടോ​യ്ല​റ്റ് ക്ലീ​ന​ർ, ലി​ക്വി​ഡ് ഡി​ഷ് വാ​ഷ്, തു​ണി സ​ഞ്ചി, എ​ൽ​ഇ​ഡി ബ​ൾ​ബ്, സോ​പ്പ് പൊ​ടി, വാ​ഷിം​ഗ് മി​ഷ്യ​ൻ പൊ​ടി, പ്ലം​ബിം​ഗ്, എ​സി, ഫ്രി​ഡ്ജ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അ​ന്തേ​വാ​സി​ക​ൾ നി​ർ​മി​ക്കു​ന്നു. തു​ച്ഛ​മാ​യ വി​ല​യു​മാ​ണ് ഉ​ത്​പ​ന്ന​ങ്ങ​ൾ​ക്ക് ഈ​ടാ​ക്കു​ന്ന​ത്. മെ​ഴു​ക് തി​രി​ക്ക് ഒ​രു രൂ​പ, ഒ​രു കി​ലോ സോ​പ്പ് പൊ​ടി​ക്ക് 50 രൂ​പ, ഒ​ന്പ​ത് വാ​ട്ട് എ​ൽ​ഇ​ഡി ബ​ൾ​ബി​ന് 90 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്കു​ക​ൾ. വി​ല​ക്കു​റ​വ് മാ​ത്ര​മ​ല്ല ഗു​ണ​മേ·​യും ഉ​റ​പ്പ് വ​രു​ത്തു​ന്ന​താ​ണ് ഉ​ൽ​പ​ന്ന​ങ്ങ​ൾ. ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്ക് ഒ​രു വ​രു​മാ​ന മാ​ർ​ഗം കൂ​ടി​യാ​വും ജ​യി​ലി​ലെ…

Read More

മാ​ന​ന്ത​വാ​ടി​യി​ൽ സി​പി​എം-​സി​പി​ഐ മ​ഞ്ഞു​രു​ക്കം; ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നം സി​പി​ഐ​ക്ക്

മാ​ന​ന്ത​വാ​ടി: സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ നി​ല​നി​ന്നി​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. ഇ​തോ​ടെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നം സി​പി​ഐ​ക്ക് ല​ഭി​ക്കും. നി​ല​വി​ലെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​പി​എ​മ്മി​ലെ പ്ര​ദീ​പ ശ​ശി അ​ടു​ത്ത ദി​വ​സം രാ​ജി ന​ൽ​കും. പു​തി​യ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി സി​പി​ഐ​യി​ലെ ശോ​ഭ​രാ​ജ​ൻ നി​യ​മി​ത​യാ​വും. ഇ​തോ​ടെ മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും പോ​ർ​മു​ഖ​ത്താ​യി​രു​ന്ന സി​പി​എം-​സി​പി​ഐ പാ​ർ​ട്ടി​ക​ൾ സ​മ​ന്വ​യ​ത്തി​ന്‍റെ പാ​ത​യി​ലു​മാ​വും. മാ​ന​ന്ത​വാ​ടി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു പാ​ർ​ട്ടി​ക​ളും പോ​ർ​മു​ഖ​ങ്ങ​ളി​ലാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സം​വി​ധാ​ന​ത്തി​ൽ സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്പോ​ൾ ഇ​രു പാ​ർ​ട്ടി​ക​ളും ഒ​ന്നി​ച്ച് ന​ട​ത്താ​തെ ഒ​റ്റ​ക്ക് ഒ​റ്റ​ക്ക് ന​ട​ത്തു​ന്ന പ​തി​വാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ പൊ​തു​വെ ശ​ക്തി​യി​ല്ലാ​തി​രു​ന്ന സി​പി​ഐ ഈ​യ​ടു​ത്ത കാ​ല​ത്താ​ണ് ശ​ക്തി​യാ​ർ​ജ്ജി​ച്ച​ത്. സി​പി​എം നേ​താ​വാ​യി​രു​ന്ന ഇ.​ജെ. ബാ​ബു​വും കൂ​ട്ട​രും രാ​ജി​വ​ച്ച് സി​പി​ഐ​യി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ് സി​പി​ഐ മാ​ന​ന്ത​വാ​ടി​യി​ൽ ക​രു​ത്താ​ർ​ജി​ച്ച​ത്. ആ​ദ്യ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ന​ഗ​ര​സ​ഭ ഭ​ര​ണം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. സി​പി​എ​മ്മി​ന് 18 അം​ഗ​ങ്ങ​ളും സി​പി​ഐ​ക്ക് ര​ണ്ട്…

Read More

പൊന്നാനി അഴിമുഖത്ത് ഒഴുക്കിൽപ്പെട്ടു 11  വള്ളങ്ങൾ കാണാതായി ; അഞ്ചിലധികം വള്ളങ്ങൾ പൂർണമായും തകർന്നു; കടലോരവാസികൾ ഭീതിയിൽ;

ചങ്ങരംകുളം: ശക്തമായ ഒഴുക്കിൽപ്പെട്ടു പൊന്നാനിയിൽ 11 ഓളം വള്ളങ്ങൾ കാണാതായി. ഇന്നലെ രാത്രിയോടെ പൊന്നാനി അഴിമുഖത്താണ് ശക്തമായ കാറ്റും മഴയും മൂലം വള്ളങ്ങൾ ഒഴുക്കിൽപ്പെട്ടത്. പൊന്നാനി പടിഞ്ഞാറെക്കര അഴിമുഖത്ത് വടം കൊണ്ടു കെട്ടിയിട്ട വള്ളങ്ങളാണ് ശക്തമായ ഒഴുക്കിൽ പെട്ട് കാണാതായത്. തെരച്ചിലിൽ ഏതാനും വള്ളങ്ങൾ കണ്ടെടുത്തു. അഞ്ചിലധികം വള്ളങ്ങൾ പൂർണമായും തകർന്ന നിലയിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ചിലതെല്ലാം കടലിൽ മുങ്ങിത്താണു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പ്രദേശത്തെ കടലാക്രമണങ്ങൾ രൂക്ഷമായത് കടലോരവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.

Read More

ക​ക്ക​യം ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി സ​മ​ർ​പ്പ​ണം 16ന്; ​ട്ര​യ​ൽ റ​ൺ ആ​രം​ഭി​ച്ചു

കൂ​രാ​ച്ചു​ണ്ട്: പ്ര​തി​വ​ർ​ഷം 10.39 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പ്പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ക​ക്ക​യ​ത്ത് വൈ​ദ്യു​തി വ​കു​പ്പ് ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് മെ​ഗാ​വാ​ട്ട് ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി 16ന് ​രാ​വി​ലെ 10.30 ന് ​വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്ത് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൽ പ​ദ്ധ​തി​യു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മം നി​ർ​വഹി​ക്കും. ക​ക്ക​യം കെ​എ​സ്ഇ​ബി കോ​ള​നി മൈ​താ​നി​യി​ൽ പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ എം.​കെ. രാ​ഘ​വ​ൻ എം.​പി. മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. നി​ല​വി​ലു​ള്ള 100 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ നി​ന്നും പു​റ​ന്ത​ള്ളു​ന്ന ജ​ല​മു​പ​യോ​ഗി​ച്ചാ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി പ​വർ​ഹൗ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ചു​ള്ള ട്ര​യ​ൽ റ​ൺ ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

അ​ഭി​മ​ന്യു വ​ധം; മു​ഖ്യ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സാ​ധി​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ

കോ​ഴി​ക്കോ​ട്: അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട് 10 ദി​വ​സം പി​ന്നി​ട്ടി​ട്ടും മു​ഖ്യ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സാ​ധി​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. സ​ച്ചി​ൻ​ദേ​വ്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ എ​സ്എ​ഫ്ഐ​ക്ക് പ​രാ​തി​യി​ല്ലെ​ന്നും സ​ച്ചി​ൻ​ദേ​വ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത​ക്കു​റ​വു​ള്ള​താ​യി തോ​ന്നി​യി​ട്ടി​ല്ല. തീ​വ്ര​വാ​ദ ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കേ​സ് അ​തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് കേ​സി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ക്ര​മം ന​ട​ന്ന അ​ന്ന് ത​ന്നെ നാ​ല് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​ർ കേ​സി​ൽ മ​ഖ്യ​പ​ങ്ക് വ​ഹി​ച്ച​വ​ർ ത​ന്നെ​യാ​ണെ​ന്നും സ​ച്ചി​ൻ​ദേ​വ് പ​റ​ഞ്ഞു. തു​ട​ക്ക​ത്തി​ൽ ത​ന്നെ പോ​ലീ​സി​ന് അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത് വി​ല​കു​റ​ച്ച് കാ​ണാ​ൻ എ​സ്എ​ഫ്ഐ ത​യ്യാ​റ​ല്ല. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ​യും എ​സ്ഡി​പി​ഐ​യു​ടെ​യും ഓ​ഫീ​സു​ക​ളി​ലും ക്യാ​ന്പു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ൻ ക​ഴി​യി​ല്ല. പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ ക​യ​റി പോ​ലീ​സ് പ​രി​ശോ​ധ​ന…

Read More

പേ​രാ​മ്പ്രയിൽ പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​നു​ള്ള  ​ഒരു കോ​ടി രൂ​പയുടെ മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ് പി​ടി​കൂ​ടി

പേ​രാ​മ്പ്ര: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പോ​ണ്ടി​ ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ആ​ഡം​ബ​ര​കാ​ർ പേ​രാ​മ്പ്ര​യി​ൽ പി​ടി​കൂ​ടി. ര​ജി​സ്‌​ട്രേ​ഷ​നി​ല്ലാ​ത്ത റോ​ഡ് റോ​ള​റും പി​ടി​കൂ​ടി. ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വയ്​ക്കാ​നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. നാ​ദാ​പു​രം സ്വ​ദേ​ശി അ​മ്മ​തി​ന്‍റെ കൈ​വ​ശ​മു​ള്ള ആ​ഡം​ബ​ര​കാ​റി​ന് സം​സ്ഥാ​ന​ത്ത് നി​കു​തി അ​ട​യ്ക്കാൻ മൂ​ന്നു​ത​വ​ണ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ു . പി​വൈ 01 ബി​ഡ​ബ്‌​ള്യു 220 ന​മ്പ​ര്‍ വാ​ഹ​ന​മാ​ണ് ഇ​ന്ന​ലെ പേ​രാ​മ്പ്ര ടൗ​ണി​ല്‍ വ​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ തടഞ്ഞത്. ഒ​രു കോ​ടി രൂ​പ വി​ല വ​രു​ന്ന മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ് കാ​റി​ന്‍റെ 20 ശ​ത​മാ​നം നി​കു​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട​താ​ണ്. പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി സൂ​ര​ജ് ബാ​ബു എ​ന്ന​യാ​ളു​ടെ വി​ലാ​സ​ത്തി​ലാ​ണ് കാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ര​ജി​സ്‌​ട്രേ​ഷ​നി​ല്ലാ​തെ പേ​രാ​മ്പ്ര​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യുംു…

Read More

അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ​ണ​സം​ഘത്തിലെ ആസിഡ് ബിജുവുംകുട്ടനും പോലീസ് പിടിയിൽ;  മോഷണം നടത്തുന്ന വീട്ടിലെ  ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ പ​ക​ർ​ത്തു​ന്ന​ത് ഇഷ്ടവിനോദം; വി​വി​ധ​യി​ട​ങ്ങ​ളി​ൽനി​ന്നു ക​വ​ർ​ന്ന​തു 70 പ​വ​ൻ

നി​ല​ന്പൂ​ർ: അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ പി​ടി​യി​ലാ​യ കേ​സി​ൽ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് കോ​ത​മം​ഗ​ലം നെ​ല്ലി​മ​റ്റം സ്വ​ദേ​ശി മാ​ൻ​ക​ഴി​ക്കു​ന്നേ​ൽ ബി​ജു(43) എ​ന്ന ആ​സി​ഡ് ബി​ജു​വും കൂ​ട്ടാ​ളി കൊ​പ്പം തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി നീ​ള​ൻ​തൊ​ടി​യി​ൽ വീ​ട്ടി​ൽ രാ​ജീ​വ്(​കു​ട്ട​ൻ41) എ​ന്നി​വ​രാ​ണ് നി​ല​ന്പൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​ന്‍റെ മ​ണ്‍​സൂ​ണ്‍ ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​പി.​മോ​ഹ​ന​ച​ന്ദ്ര​ൻ, സി​ഐ കെ.​എം.​ബി​ജു, നി​ല​ന്പൂ​ർ ടൗ​ണ്‍ ഷാ​ഡോ പോ​ലീ​സ് സം​ഘം എ​ന്നി​വ​ർ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വ​ച്ച് ക​വ​ർ​ച്ച ന​ട​ത്താ​നു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ പ​ട്ടാ​ന്പി, കൊ​പ്പം, തൃ​ത്താ​ല, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ നി​ന്നു ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഏ​ക​ദേ​ശം 70 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​യി പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.…

Read More