ജീവിതത്തിൽ ഇതുവരെ വായ്പയെടുക്കാത്ത വിജയന്  ജില്ലാ ബാങ്കിന്‍റെ വക കിട്ടിയത് നാല് ലക്ഷത്തിന്‍റെ ജപ്തി നോട്ടീസ്; ജി​ല്ലാ ബാ​ങ്കി​ൽ അം​ഗ​മോ അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​റോല്ലെന്ന് വി​ജ​യ​ൻ  

ക​ൽ​പ്പ​റ്റ: വാ​യ്പ എ​ടു​ക്കാ​ത്ത ആ​ൾ നാ​ല​ര ല​ക്ഷം അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്ജി​ല്ലാ ബാ​ങ്ക് നോ​ട്ടീ​സ്. കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ഈ​രം​കൊ​ല്ലി വി​ജ​യ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ൽ നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ല​ഭി​ച്ച​ത്. വി​ജ​യ​ൻ ജി​ല്ലാ ബാ​ങ്കി​ൽ അം​ഗ​മോ അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​റോ അ​ല്ല.

വ​ന​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​യാ​ൾ ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ ബാ​ങ്ക് വാ​യ്പ എ​ടു​ത്തി​ട്ടി​ല്ല. ഈ 22 ​നാ​ണ് ബാ​ങ്കി​ൽ നി​ന്ന് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. വെ​ങ്ങ​പ്പ​ള്ളി ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​ക്ക് വേ​ണ്ടി കു​ന്നു​മ്മ​ൽ റോ​ഡ് ടാ​റിം​ഗ്, മ​ല​ങ്ക​ര ചെ​റു​ക​ര റോ​ഡ് ടാ​റിം​ഗ് എ​ന്നീ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി വാ​യ്പ​യെ​ടു​ത്തെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്.

പ​ന​മ​രം പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജീ​നി​യറു​മാ​യി പ​വ​ർ ഓ​ഫ് അ​റ്റോ​ണി​യു​ണ്ടെ​ന്നും ക​ത്തി​ലു​ണ്ട്. വാ​യ്പാ​തു​ക ഏ​ഴ് ദി​വ​സ​ത്തി​ന​കം തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള നോ​ട്ടീ​സ് കി​ട്ടി​യ​തോ​ടെ എ​ന്ത് ചെ​യ്യു​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് വി​ജ​യ​ൻ.

വാ​യ്പ​യെ​ടു​ക്കാ​ത്ത ത​നി​ക്ക് നോ​ട്ടീ​സ​യ​ച്ച് പീ​ഡി​പ്പി​ക്കു​ന്ന ബാ​ങ്കി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​ജ​യ​ൻ പ​റ​ഞ്ഞു.

Related posts