എ​ട​പ്പാ​ൾ തി​യ​റ്റ​ർ പീ​ഡ​നം;  കു​റ്റ​പ​ത്രം അ​ടു​ത്ത മാ​സം;  തിയറ്റർ ഉ​ട​മ സ​തീ​ഷ് ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി വി​ല​പേ​ശ​ൽ നടത്തിയെന്ന പോലീസ് വാദം തള്ളി ക്രൈംബ്രാഞ്ച്

മ​ല​പ്പു​റം: എ​ട​പ്പാ​ൾ പീ​ഡ​ന​ക്കേ​സി​ൽ തീ​യേ​റ്റ​ർ ഉ​ട​മ സ​തീ​ഷി​നെ സാ​ക്ഷി​യാ​ക്കി അ​ടു​ത്ത മാ​സം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. തി​യേ​റ്റ​ർ ഉ​ട​മ​യെ അ​റ​സ്റ്റ് ചെ​യ്ത​ത് പോ​ലി​സി​ന്‍റെ വീ​ഴ്ച​യാ​ണ്. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ഉ​ട​മ പ്ര​ച​രി​പ്പി​ച്ചി​ല്ലെ​ന്നും ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന പോ​ലി​സി​നെ അ​റി​യി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും ക്രൈം​ബ്രാ​ഞ്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

അ​തേ​സ​മ​യം ഉ​ട​മ സ​തീ​ഷ് ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി വി​ല​പേ​ശ​ൽ ന​ട​ത്തി​യെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്്റ്റെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​ത് പാ​ടെ ത​ള്ളി​ക്ക​ള​യു​ന്ന​താ​ണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. പോ​ക്സോ കേ​സു​ക​ൾ അ​ട​ക്കം ചു​മ​ത്തി​യാ​യി​രു​ന്നു സ​തീ​ഷി​നെ എ​ട​പ്പാ​ൾ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി ഷാ​ജി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത് തീ​യേ​റ്റ​ർ ഉ​ട​മ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. തി​രി​ച്ചെ​ത്തി​യ ശേ​ഷം ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞാ​ണ് പീ​ഡ​ന വി​വ​രം അ​റി​യു​ന്ന​ത്. അ​ന്ന് ത​ന്നെ സ​തീ​ഷ് സം​ഭ​വം ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന പോ​ലി​സി​നെ അ​റി​യി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts