ജെ​സ്നയെ മലപ്പുറത്ത് കണ്ടെന്ന സംശയം;  ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സി​സി​ടി​വിയുടെ ഹാ​ർ​ഡ് ഡി​സ്ക് ഹൈ​ടെക് സെ​ൽ പ​രി​ശോ​ധി​ക്കും

മ​ല​പ്പു​റം: പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു കാ​ണാ​താ​യ ജെ​സ്ന​യെ മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ൽ ക​ണ്ട​താ​യ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നു ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നാ​യി ഹാ​ർ​ഡ് ഡി​സ്ക് തി​രു​വ​ന​ന്ത​പു​രം ഹൈടെ​ക് സെ​ല്ലി​നു കൈ​മാ​റും. പാ​ർ​ക്കി​ൽ ക​ണ്ട പെ​ണ്‍​കു​ട്ടി ജെ​സ്ന​യ​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കാ​ണ് ഹാ​ർ​ഡ് ഡി​സ്ക് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

15 ദി​വ​സം ക​ഴി​യു​ന്തോ​റും പാ​ർ​ക്കി​ലെ സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്ക് ചി​ത്ര​ങ്ങ​ൾ ത​നി​യേ ന​ഷ്ട​പ്പെ​ടും. ഇ​തു​തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് സൈ​ബ​ർ ഹൈ​ടെ​ക് സെ​ല്ലി​നെ ഏ​ൽ​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം മ​ല​പ്പു​റ​ത്തെ​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘം പാ​ർ​ക്ക് മാ​നേ​ജ​ർ, സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ൻ, സ​മീ​പ​വാ​സി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നു വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

ചു​രു​ണ്ട മു​ടി​യു​ള്ള പെ​ണ്‍​കു​ട്ടി​യേ​യും സു​ഹൃ​ത്തു​ക്ക​ളേ​യും മേ​യ് മൂ​ന്നി​ന് പാ​ർ​ക്കി​ൽ ക​ണ്ടി​രു​ന്നെ​ന്നും എ​ന്നാ​ൽ അ​ത് ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന ജ​സ്ന​യ​ല്ലെ​ന്നു​മാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം.​സം​ശ​യം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ക്കി​ലെ സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്ക് അ​ന്വേ​ഷ​ണ സം​ഘം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നും കോ​ട്ട​ക്കു​ന്ന് റോ​ഡി​ലെ ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ച്ചി​റ​യി​ലെ എ​സ്ഐ സി.​ദി​നേ​ശ​നും സം​ഘ​വു​മാ​ണ് മ​ല​പ്പു​റ​ത്തെ​ത്തി​യ​ത്.ജ​സ്ന​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന പോ​സ്റ്റ​ർ കോ​ട്ട​ക്കു​ന്ന് പാ​ർ​ക്കി​ൽ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

മ​ല​പ്പു​റം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ൽ ജെ​സ്ന​യു​ടെ ചി​ത്ര​മു​ള്ള അ​റി​യി​പ്പു പ​തി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച് 22ന് ​കാ​ണാ​താ​യ ജെ​സ്ന​യെ 44 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം കോ​ട്ട​ക്കു​ന്നി​ൽ ക​ണ്ടെ​ന്നാ​യി​രു​ന്നു വി​വ​രം.

Related posts