മേ​യ​റേ എ​ന്തെ​ങ്കി​ലു​മൊ​ന്ന് ചെ​യ്യു​മോ…തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ വ​ല​ഞ് ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ർ; കഴിഞ്ഞ ദിവസം രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു; നായശല്യം ഒഴിവാക്കാൻ മേയർക്ക് ഹർജി നൽകി ജീവനക്കാർ

കോ​ഴി​ക്കോ​ട്: തെ​രു​വു​നാ​യ്ക​ളെ പേ​ടി​ക്കാ​തെ എ​ന്നാ​ണ് ഞ​ങ്ങ​ൾ​ക്ക് ജോ​ലി​ക്ക് വ​രാ​ൻ സാ​ധി​ക്കു​ക? തെ​രു​വു​നാ​യ​ക​ളു​ടെ ക​ടി​യേ​ൽ​ക്കാ​തെ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ൻ വേ​ണ്ടി മേ​യ​ർ​ക്ക് എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യു​മോ? ചോ​ദി​ക്കു​ന്ന​ത് ആ​നി​ഹാ​ൾ റോ​ഡി​ന് സ​മീ​പ​ത്തെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​ണ്. ആ​നി​ഹാ​ൾ റോ​ഡി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ വ​ലി​യ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. നാ​യ​ശ​ല്യം സ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ർ മേ​യ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ നി​ന്ന് ത​ങ്ങ​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മേ​യ​ർ​ക്ക് ജീ​വ​ന​ക്കാ​ർ ഹ​ർ​ജി ന​ൽ​കി​യ​ത്.

വ​യ​നാ​ട് കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ടെ​ലി​കോം റ​വ​ന്യൂ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് നി​ര​വ​ധി പേ​ർ എ​ത്തു​ന്ന ഓ​ഫീ​സാ​ണ് ആ​നി​ഹാ​ൾ റോ​ഡി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ്. കൂ​ടാ​തെ ക​സ്റ്റ​മ​ർ​കെ​യ​ർ സ​ർ​വീ​സും ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ എ​ത്താ​റു​ള്ള​ത്.

ഓ​ഫീ​സി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ജോ​ലി​ക്കെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും സു​ര​ക്ഷ ഒ​രു​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ മു​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്ത് ര​ണ്ട് വ​നി​താ ഹോ​സ്റ്റ​ലും ഒ​രു സ്കൂ​ളും ആ​ശു​പ​ത്രി​യു​മു​ള്ള​ത് ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു​ണ്ട്. ആ​നി​ഹാ​ൾ റോ​ഡി​ന് സ​മീ​പം മാ​ലി​ന്യം ത​ള്ളു​ന്ന​തി​നാ​ലാ​ണ് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ​ക​ൾ വ​ർ​ധി​ക്കു​ന്ന​തെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Related posts