വി​ല്‍​പ്പ​ന​യ്ക്കാ​യി  സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശമ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

നാ​ദാ​പു​രം:​ വി​ല്‍​പ്പ​ന​യ്ക്കാ​യി സ്‌​ക്കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശ മ​ദ്യ ശേ​ഖ​ര​വു​മാ​യി യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ലാ​യി.​ വ​ള​യം ചെ​റു​മോ​ത്ത് സ്വ​ദേ​ശി ച​പ്പാ​രി​ച്ചം ക​ണ്ടി വീ​ട്ടി​ല്‍ ബാ​ബു (48)നെ​യാ​ണ് നാ​ദാ​പു​രം എ​ക്‌​സൈ​സ് പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ ത​റോ​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.​

ശ​നി​യാ​ഴ്ച്ച രാ​ത്രി പ​ത്തോ​ടെ​വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ തൊ​ട്ടി​ല്‍ പാ​ലം പെ​ട്രോ​ള്‍ പ​മ്പ് പ​രി​സ​ര​ത്താ​ണ് ബാ​ബു പി​ടി​യി​ലാ​യ​ത്.​ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കെ​എ​ല്‍ 18 പി 2386 ​ന​മ്പ​ര്‍ സ്‌​കൂ​ട്ട​റും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​
സ്‌​കൂ​ട്ട​റി​ന്‍റെ ഡി​ക്കി​യി​ല്‍ ഒ​ളി​പ്പി​ച്ചുവ​ച്ച നി​ല​യി​ലാ​യി​രു​ന്നു 500 എം ​എ​ല്ലി​ന്‍റെ 28 കു​പ്പി വി​ദേ​ശ മ​ദ്യം.

​വ​ള​യം ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​യാ​ള്‍ വി​ദേ​ശ മ​ദ്യവി​ല്‍​പ്പന ന​ട​ത്തിവ​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.​സി​ഇ​ഒ​മാ​രാ​യ കെ.​ഷി​രാ​ജ്, പ്ര​മോ​ദ് പു​ളി​ക്കൂ​ല്‍, ഷി​ജി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts