നാദാപുരം: മലയോര മേഖലയായ വിലങ്ങാട്ടെ ആദിവാസി കോളനികളിൽ നിന്ന് പോലീസ് വാഹനത്തിൽ കോഴിക്കോട്ടെത്തിയതാണ് ഈ കുട്ടികൾ. വിലങ്ങാട് അടുപ്പിൽ, കെട്ടിൽ കോളനികളിലെ അഞ്ചു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളാണ്, റൂറൽ എസ്പി എം.കെ.പുഷ്ക്കരൻ, ഡിവൈഎസ്പി വി.കെ.രാജു എന്നിവർ മുൻ കൈയെടുത്താണ് ജനമൈത്രി പോലീസിന്റെ സഹായത്തോടെ കോഴിക്കോട് ടൗണും പരിസരവും സന്ദർശിക്കാൻ എത്തിയത്. ഇന്നലെ രാവിലെ ഏഴരക്ക് വിലങ്ങാട് നിന്നും പോലീസ് ബസിലാണ് 22 പെൺകുട്ടികളും 13 ആൺകുട്ടികളും വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്കൂളിലെ രണ്ടു അധ്യാപകർക്കൊപ്പം യാത്ര തിരിച്ചത്. മലയോര മേഖലയിലെ ഉൾഭാഗങ്ങളിൽ കാടിൻന്റെ കാട്ടരുവികളുടെയും സംഗീതം ശ്രവിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്തിരുന്ന കുട്ടികൾക്ക് ടൗണിന്റെ പകിട്ടും, ആരവവും, തിരക്കും, വാഹനങ്ങളും, വലിയ കെട്ടിടങ്ങളും, പ്ലാനറ്റോറിയത്തിലെ നക്ഷത്ര ലോകവും, ദീപാലംകൃതമായ കോഴിക്കോട് നഗരവും എല്ലാം തികഞ്ഞ കൗതുകം തന്നെയായിരുന്നു. ബേപ്പൂർ തുറമുഖം, പ്ലാനറ്റോറിയം, കടൽ…
Read MoreCategory: Kozhikode
ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചു ആശങ്കകളും പ്രതിഷേധവും; ദേശീയപാത സർവേ നിർത്തിവയ്ക്കണമെന്ന് കാട്ടി മുസ്ലിംലീഗ് കളക്ടർക്കു നിവേദനം നൽകി
മലപ്പുറം: ദേശീയപാത വികസനത്തിനായി ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചു ആശങ്കകളും പ്രതിഷേധവും നിലനിൽക്കുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിച്ചുചേർത്തു ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്നു മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആശങ്കയകറ്റി അർഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതു വരെ ദേശീയപാത വികസനത്തിനുള്ള സർവേയും കല്ലിടൽ പ്രവൃത്തിയും നിർത്തിവയ്ക്കാൻ നടപടികളുണ്ടാകണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും സംഘർഷാവസ്ഥ ഉള്ളതിനാൽ വൻ പോലീസ് സന്നാഹത്തോടെയാണ് സർവേ നടപടികൾ നടന്നുകൊണ്ടിരിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കാതെ സർവേ നടക്കുന്നതാണ് പ്രശ്നങ്ങൾക്കു കാരണം. നിലവിലുള്ള റോഡ് പരമാവധി ഉപയോഗപ്പെടുത്തുന്നവിധം അലൈമെന്റ്് വരുന്നില്ല. ഭൂമി നഷ്ടപ്പെടുന്നവർക്കു കിട്ടുന്ന നഷ്ടപരിഹാരമെന്തൊക്കെയെന്നു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആസ്തി നഷ്ടപ്പെടുന്നവരെ വിളിച്ചുചേർത്തു നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും യഥാർഥ വസ്തുതകൾ ബോധ്യപ്പെടുത്തിയതിനു ശേഷമേ സർവേ നടപടികൾ ആരംഭിക്കൂവെന്നു എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.…
Read Moreപയ്യന്നൂർ കുന്നരുവിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറുകള് പെട്രോളൊഴിച്ച് കത്തിച്ചു; സംഭവത്തിനെക്കുറിച്ച് സുരേന്ദ്രൻ പറയുന്നതിങ്ങനെ…
പയ്യന്നൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ദമ്പതികളുടെ സ്കൂട്ടറുകള് കത്തിച്ചു.കുന്നരു കാരന്താട് യൂപി സ്കൂളിന് സമീപത്തെ കൂലേരി സുരേന്ദ്രന്റെയും ഭാര്യയുടേയും സ്കൂട്ടറുകളാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീട്ടുമുറ്റത്ത് അടുത്തടുത്തായി നിര്‍ത്തിയിട്ടിരുന്ന രണ്ടു സ്കൂട്ടറുകള്‍ക്കാണ് തീവച്ചത്. തീയും പുകയും കണ്ട് വീട്ടുകാര്‍ ഉണര്‍ന്നെഴുന്നേറ്റ് വന്ന് വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുമ്പോഴേക്കും രണ്ടു സ്കൂട്ടറുകളും പൂര്‍ണമായും കത്തി നശിച്ചിരുന്നു. പെട്രോളൊഴിച്ചാണ് സ്കൂട്ടറുകള്‍ക്ക് തീവെച്ചതെന്നാണ് കരുതുന്നത്. സുരേന്ദ്രന്റെ കെഎല്‍ 59 ക്യു 8854, കുഞ്ഞിമംഗലത്തെ ബാങ്ക് ജീവനക്കാരിയായ ഭാര്യ കെ.വി. ഷീനയുടെ കെഎല്‍ 59 കെ 8501 എന്നീ ഹീറോ ഹോണ്ടയുടെ സ്കൂട്ടറുകള്‍ക്കാണ് തീവെച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണമാരംഭിച്ചു. കുഞ്ഞിമംഗലം അണിയക്കര ക്ഷേത്രത്തിന്റെ കമ്മിറ്റിയംഗവും ഉപക്ഷേത്രമായ കുന്നരു അണിയക്കര ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു വരികയാണ് സുരേന്ദ്രന്. കുറച്ച് നാളുകളായി കുഞ്ഞിമംഗലം അണിയക്കര ക്ഷേത്രം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍…
Read Moreപണം തിരികെ ലഭിക്കും, കാരണം കിട്ടിയത് ഓട്ടോ ഡ്രൈവർക്കാണ്; കളഞ്ഞുകിട്ടിയ അരലക്ഷം രൂപയും രേഖകളും ഉടമയ്ക്ക് നൽകി മാതൃകയായി രാമചന്ദ്രൻ
വടകര: ഓട്ടോഡ്രൈവറുടെ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം. ഓട്ടോറിക്ഷയിൽ നിന്ന് വീണു കിട്ടിയ അരലക്ഷം രൂപയും രേഖകളും അടങ്ങിയ ബാഗ് ഉടമക്ക് തിരികെ നൽകി പുതുപ്പണം കോട്ടക്കടവ് പോക്കകണ്ടിയിൽ രാമചന്ദ്രൻ ഏവർക്കും മാതൃകയായി. മടപ്പള്ളി അമ്മുഹൗസിൽ നാരായണന്റേതാണ് പണം. യാത്രകഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഡ്രൈവർ രാമചന്ദ്രൻ ഓട്ടോയുടെ സീറ്റിൽ ബാഗ് കാണുന്നത്. നാൽപത്തിയെട്ടായിരം രൂപയും ബാങ്ക് പാസ് ബുക്കും മറ്റു രേഖകളും അടങ്ങിയ ബാഗ് ഉടൻ വടകര പോലീസിൽ ഏൽപിക്കുകയായിരുന്നു. ഇതിനു പിന്നാലെ ബാഗ് നഷ്ടപ്പെട്ട നാരായണൻ പോലീസ് സ്റ്റേഷനിൽ എത്തി. പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട് ഏതാനും സമയത്തിനകം ഇത് തിരികെ ലഭിച്ച സന്തോഷത്തിലായിരുന്നു നാരായണൻ. ട്രാഫിക് എസ്ഐ എം.എം.സുദർശനകുമാർ ബാഗ് ഉടമയെ ഏൽപിച്ചു. ഡ്രൈവർ രാമചന്ദ്രന്റെ സത്യസന്ധതയെ പോലീസും നാരായണനും അഭിനന്ദിച്ചു.
Read Moreചൂട് കൂടി; പാമ്പുകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക്! മട്ടന്നൂരില്‍ അടുക്കളയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി; മൂര്‍ഖന്‍ രണ്ടുമീറ്ററോളം നീളം
മട്ടന്നൂർ: അടുക്കളയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ചാലോട് പൂവത്തൂരിലെ തുമ്പത്തു വാസുവിന്റെ വീടിന്റെ കിച്ചണ്‍ കബോഡിനകത്തു നിന്നുമാണ് രണ്ടുമീറ്ററോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി വീടിന്റെ അടുക്കളയിൽ പാമ്പിനെ കണ്ടതിനെ തുടർന്നു പ്രസാദ് ഫാൻസ് റെസ്ക്യൂ വിംഗ് ഹെഡും റാപിഡ് റെസ്പോൻഡ്സ് ടീം റെസ്ക്യൂ സ്റ്റാഫുമായ നിധീഷ് ചാലോടിനെ വിവരമറിയിക്കുകയായിരുന്നു. നിധീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.പിടികൂടിയ പാമ്പിനെ വനത്തിൽ വിട്ടു. ചൂട് കാലമായതിനാൽ പാമ്പ് ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് വ്യാപകമായിരിക്കുകയാണ്.
Read Moreപെരുന്തൽമണ്ണയിൽ വില്പനക്ക് കൊണ്ടുവന്ന 43,000 മയക്കുമരുന്ന് ഗുളികകളുമായി രണ്ടുപേർ പിടിയിൽ; വിപണിയിൽ 86 ലക്ഷം രൂപ വിലവരുമെന്ന് പോലീസ്
പെരിന്തൽമണ്ണ: മയക്കുമരുന്നു വില്പനക്കാരായ രണ്ടുപേരെ പെരിന്തൽമണ്ണയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്മള സ്വദേശി പട്ടർക്കടവൻ അബ്ദുൾജലീൽ (44), വണ്ടൂർ പൂങ്ങോട് സ്വദേശി ഒറ്റകത്ത് വീട്ടിൽ മുബാറക്ക് (36) എന്നിവരെയാണു ഇന്നലെ രാവിലെ പതിനൊന്നോടെ പെരിന്തൽമണ്ണ ബൈപ്പാസിലുള്ള ഓഡിറ്റോറിയത്തിനു മുന്നിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തത്. തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന 43,000 മയക്കുമരുന്നു ഗുളികകളുമായാണു സംഘം പോലീസിന്റെ പിടിയിലായത്. വിപണിയിൽ 86 ലക്ഷം രൂപ മൂല്യമുള്ളതാണിത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രൻ, ഇൻസ്പെക്ടർ ടി.എസ്. ബിനു, എസ്ഐമാരായ വി.കെ. കമറുദീൻ, അബുൾ അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. വിദേശത്ത് ഒരു ഗുളികയ്ക്ക് 300 – 400 രൂപയും ഇന്ത്യയിൽ 100 മുതൽ…
Read Moreബസിൽ സംവരണം ചെയ്ത സീറ്റ് ലഭ്യമാക്കിയില്ല; കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു ; പരാതിപ്പെട്ടപ്പോൾ കണ്ടക്ടർ അപമാനിച്ചുവെന്ന പരാതിയിലാണ് നടപടി
കോഴിക്കോട്: മുതിര്‍ന്ന പൗരന്മാര്ക്ക് സംവരണം ചെയ്ത സീറ്റ് ലഭ്യമാക്കാതെ അപമാനിച്ച സ്വകാര്യബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മുചുകുന്ന് -കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ കെ.പ്രകാശന്റെ ലൈസന്‍സാണ് ആര്‍ടിഒ കെ.പോള്‍സണ്‍ സസ്പെന്‍ഡ് ചെയ്തത്. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വെസ്റ്റ്ഹില്‍ യൂണിറ്റ് പ്രസിഡന്റ് സി.ചന്ദ്രശേഖരന്റെ പരാതിയിലാണ് നടപടി. ചന്ദ്രശേഖരന് ബസില്‍ കയറിയപ്പോള്‍ മുതിര്‍ന്ന പൗരന്മാര്ക്കായി സംവരണം ചെയ്ത സീറ്റില്‍ രണ്ട് ചെറുപ്പക്കാര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരോട് സീറ്റ് ഒഴിഞ്ഞുതരാന്‍ പറഞ്ഞെങ്കിലും കേട്ടില്ല. കണ്ടക്ടറോട് പരാതിപ്പെട്ടപ്പാള് അത് തന്റെ പണിയല്ലെന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പില്‍ പരാതിപ്പെട്ടു. എഎംവിഐ വി.എം. വിനോദ് നടത്തിയ അന്വേഷണത്തില്‍ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് മനസ്സിലായി. തുടര്‍ന്നാണ് ഒരു മാസത്തേക്ക് ലൈസന്‍സ് അയോഗ്യമാക്കിയത്.
Read Moreചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലെയും നീലഹരിത ആല്‍ഗ; കോഴിക്കോട്ടെ പ്രതിരോധ പ്രവര്‍ത്തനം പാളി
മുക്കം: ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലും വ്യാപകമായി കണ്ടെത്തിയ നീല ഹരിത ആല്‍ഗയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണക്കും കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസിനും വ്യത്യസ്ത നിലപാടുകള്‍. രണ്ടു ദിവസത്തിന്റെ വ്യത്യാസത്തിലാണ് മലപ്പുറം ജില്ലാ പരിധിയില്‍ ചാലിയാറിലും കോഴിക്കോട് ജില്ലാ പരിധിയില്‍ ഇരുവഴിഞ്ഞിയിലും ആല്‍ഗ കാണപ്പെട്ടത്. എന്നാല്‍ മലപ്പുറം ജില്ലാ ഭരണകൂടം ആ സമയത്ത് തന്നെ ഉണര്‍ന്നുപ്രവര്‍ത്തിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വകുപ്പുകള്‍ തമ്മിലുള്ള എകോപനമില്ലായ്മ കോഴിക്കോട്ടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി. ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മലപ്പറുത്ത് അരീക്കോട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടപടികളെടുത്തു. പുഴയിലേക്ക് ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യമടക്കം ആല്‍ഗ പടരാന്‍ കാരണമാവുമെന്ന തിരിച്ചറിവില്‍ പഞ്ചായത്തിലെ മുഴുവന്‍ ഓടകളും തുറന്നുപരിശോധന നടത്തിയിരുന്നു. കൂടാതെ അരീക്കോട് ടൗണിലേയും മറ്റും മുഴുവന്‍ കടകളിലേയും മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നത് പരിശോധിക്കുകയും നിയമലംഘനം…
Read Moreവധ ഭീഷണിയിൽ പൊറുതിമുട്ടി ലീഗ് നേതൃത്വത്തിന് കാരാട്ട് റസാഖ് എംഎല്‍എയുടെ കത്ത്
താമരശേരി: വധഭീഷണിയും സമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തലും പൊറുതിമുട്ടിക്കുന്ന സാഹചര്യത്തില്‍ ലീഗ് നേതൃത്വത്തിന് കാരാട്ട് റസാഖ് എംഎല്‍എ കത്തയച്ചു. മുസ്ലീംലീഗ് ജനാധിപത്യവും ജനവിധിയും അംഗീകരിക്കണമെന്നും ലീഗ് പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ ബോധം നല്‍കണമെന്നും ലീഗ് സംസ്ഥാ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി കാരട്ട് റസാഖ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു. മുസ്ലീംലീഗിൽനിന്ന്് രാജിവച്ച് ഇടതുപക്ഷ പിന്തുണയോടെ സ്ഥാനാർഥിയായതു മുതല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വേട്ടയാടുകയാണ്. പല തവണ നവമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മുസ്ലീം ലീഗിന്റെയും കെഎംസിസി അടക്കമുള്ള പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ അര്‍ദ്ധ രാത്രിയല് വരെ നിരന്തരമായി ഫോണില്‍ വിളിച്ച് അസംഭ്യം പറയുകയും വധഭീഷണി മുക്കുകയുമാണ്. പരാതിയില്‍ കൊടുവള്ളി പോലീസ് അന്വേഷണം നടത്തി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreകോഴിവളത്തിനടിയിൽ ലോറിയിൽ സ്ഫോടകവസ്തുക്കൾ ; രണ്ടുപേർ പിടിയിൽ; സ്വകാര്യഗോഡൗണിലും സ്ഫോടകവസ്തുക്കൾ; കൂടുതൽപേർ കുടുങ്ങിയേക്കും
കൊണ്ടോട്ടി: പാലക്കാട് -കോഴിക്കോട് ദേശീയപാത മോങ്ങത്ത് കോഴി വളത്തിന്റെ മറവിൽ എത്തിച്ച ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൊണ്ടോട്ടി പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്ഫോടകവസ്തുക്കൾ എത്തിച്ച കെഎ 46. 5639 ലോറി കസ്റ്റഡിയിലെടുത്തു. കോയന്പത്തൂരിൽ നിന്നാണ് ലോറി എത്തിയതെന്നാണ് കരുതുന്നത്. പോലീസിന്റെ വാഹനപരിശോധനക്കിടയാണ് വാഹനത്തിൽ കടത്തിയ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. മോങ്ങത്തെ പോസ്റ്റ് ഓഫീസിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ ഗോഡൗണിൽ കോഴിക്കാട്ടം വളം ഇറക്കുന്നതിനിടയിലാണ് ലോറി കസ്റ്റഡിയിൽ എടുത്തത്. ലോറിയിൽ കോഴിക്കോട്ടം വളം നിറച്ച് ഇതിന്റെ മധ്യത്തിലായാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. കരിങ്കൽ ക്വാറികളിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണെന്നാണ് പ്രാഥമികവിവരം. കസ്റ്റഡിയിൽ എടുത്തവരെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഗോഡൗണിലും സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതായി കണ്ടെത്തിയത്. അഞ്ചു ടണ്ണിലേറെ സ്ഫോടകവസ്തുക്കൾ ഉണ്ടെന്നാണ് നിഗമനം. അനധികൃതമായി പ്രവർത്തിക്കുന്ന മേഖലയിലെ കരിങ്കൽ ക്വാറിയിലേക്ക് എത്തിച്ചതാമെന്നു കരുതുന്നു. ലോറി പിൻതുടർന്ന പോലീസ് ഗോഡൗണിൽ വളം ഇറക്കുന്നതിനിടയിലാണ്…
Read More