തേഞ്ഞിപ്പലം: ദേശീയപാതയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ ഇടിമുഴിക്കലിനും തലപ്പാറയ്ക്കും ഇടയിൽ അനധികൃത പാർക്കിംഗ് നിരോധിക്കാൻ നാലുമാസം മുന്‍പ് തീരുമാനിച്ചിട്ടും നടപ്പായില്ല. പി.അബ്ദുൽ ഹമീദ് എംഎൽഎ വിളിച്ചുചേർത്ത റവന്യു,പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ യോഗത്തിൽ എടുത്ത തീരുമാനമാണ് ഇതുവരെയും നടപ്പാകാത്തത്. എൻഎച്ചിൽ ഗതാഗത കുരുക്ക് രൂക്ഷമായത് വാർത്തയായതിനെ തുടർന്നായിരുന്നു എംഎൽഎ ഇപെട്ടത്. എംഎൽഎ തന്നെ മുൻകൈ എടുത്ത് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ചരക്കുലോറികളും മറ്റും ഇപ്പോഴും പാതയോരം കയ്യടക്കുന്നു. ഇതു കാരണം കാൽനടക്കാർ പലപ്പോഴും റോഡിലേക്കിറങ്ങി പോകേണ്ട അവസ്ഥയാണ്. വാഹനങ്ങൾ നിയന്ത്രണമൊന്നുമില്ലാതെ പോകുന്നതിനാൽ ഗതാഗതക്കുരുക്കും പതിവ്. ഇടിമുഴിക്കൽ, കാക്കഞ്ചേരി, പാണന്പ്ര, ചേളാരി തുടങ്ങിയ സ്ഥലങ്ങളിൽ അധിക സമയവും കുരുക്ക് തന്നെ. അനധികൃത പാർക്കിംഗ് നിരോധിച്ച് സുഗമമായ ഗതാഗതത്തിന് വഴിതുറക്കാനുള്ള പദ്ധതിയായിരുന്നു യോഗത്തിലെ തീരുമാനം. ഇത് ആര് എങ്ങിനെ നടപ്പാക്കുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.…
Read MoreCategory: Kozhikode
ഹംസ ഇന്ത്യൻ പൗരനായി; പതിനാലാം വയസിൽ തൊഴിൽ തേടി രാജ്യംവിട്ട തിരൂർക്കാരൻ ഹംസ വീണ്ടും ഇന്ത്യക്കാരനായി
മലപ്പുറം: തൊഴിൽ തേടി രാജ്യംവിട്ട തിരൂർക്കാരൻ ഹംസ ബിൻ സൈതാലിക്ക് ഇനി ഇന്ത്യക്കാരനായി ജീവിക്കാം. ജോലി അന്വേഷിച്ച് 1957 ൽ മലേഷ്യയിലെത്തി പൗരത്വം സ്വീകരിച്ച തിരൂർക്കാരനാണ് പിന്നീട് ഇന്ത്യക്കാരനാണെന്നു തെളിയിക്കാൻ പെടാപ്പാട് പെട്ടത്. പതിനാലാം വയസിൽ ഹംസ മലേഷ്യയിലെത്തിയപ്പോൾ അവിടെ പൗരത്വം കിട്ടാൻ എളുപ്പമായിരുന്നു. ഇടയ്ക്കിടെ സ്വന്തം നാടായ തിരൂരിലെ മൂത്തൂരിലെത്തുന്നതിനും കുടുംബത്തോടൊപ്പം താമസിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പിന്നീടാണ് പാസ്പോർട്ടും വിസയും രാജ്യം വിട്ടുള്ള യാത്രയും തിരൂരിലെ സ്ഥിരതാമസവും എല്ലാ പ്രശ്നമായി തുടങ്ങിയത്. തുടർന്നു ഇന്ത്യൻ പൗരത്വം കിട്ടാനുള്ള പരക്കം പാച്ചിലയിരുന്നു. 2001 ലാണ് ഇന്ത്യൻ പൗരത്വം തേടി കളക്ടർക്ക് ഹംസ അപേക്ഷ നൽകിയത്. ഭാഷയിലും വേഷത്തിലും പൂർണമായും ഇന്ത്യക്കാരനായിരുന്നിട്ടും ഹംസയുടെ അപേക്ഷയിലുള്ള നടപടികൾ നീണ്ടു. അവസാനം നടപടികളെല്ലാം പൂർത്തിയാക്കി മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ അമിത് മീണ ഇന്ത്യൻ പൗരത്വം ആലേഖനം ചെയ്ത സർട്ടിഫിക്കറ്റ് ഹംസക്ക്…
Read Moreചികിത്സകിട്ടാതെ ആദിവാസി മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടേതാണ് തീരുമാനം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൃത്യമായ ചികിത്സ കിട്ടാതെ ആദിവാസി മരിച്ച സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന് . എല്ലുരോഗ വിഭാഗം അസി.പ്രഫ. ഡോ.അരുണ്‍ പ്രകാശ് , സര്‍ജറി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോ.വൈശാഖ് റെമിന്‍ എന്നിവര്‍ക്കാണ് സസ്പെന്ഷന് . പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടേതാണ് തീരുമാനം. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരാണിത്. നിലമ്പൂര്‍ പൂക്കോട്ട്പാടം ചേലോട് കോളനിയിലെ കണ്ടന് (50) ആണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്.തെങ്ങില്‍ നിന്ന് വീണ കണ്ടനെ ഉടനെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ മൂന്നു മണിക്കൂറോളം അധികൃതരോ ഡോക്ടര്‍മാരോ തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുക്കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പായിരുന്നു ഈ സംഭവവും.
Read Moreഞങ്ങൾക്കും ജീവിക്കണം; കാരാപ്പുഴ പദ്ധതിക്കായി ഏറ്റെടുത്ത പാക്കം ചെറിയചീപ്രത്തുള്ള ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതമാകുന്നു; കുടിക്കാൻ വെള്ളവും വെളിച്ചവുമില്ലാതെ ബുദ്ധിമുട്ടി ആദിവാസികൾ
കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ പത്താം വാർഡിൽ കാരാപ്പുഴ പദ്ധതിക്കായി ഏറ്റെടുത്തതിൽ പാക്കം ചെറിയചീപ്രത്തുള്ള ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് മന്ദഗതി. കുടുംബങ്ങളെ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള മഠംകുന്ന്, ഞാവലംകുന്ന് എന്നിവിടങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് ഒച്ചിന്റെ വേഗതയാണ്. പുനരധിവാസ പദ്ധതി നിർവഹണത്തിനു സബ് കളക്ടർ അധ്യക്ഷനായി ആറു മാസം മുന്‍പ് സബ് കമ്മിറ്റി രൂപകരിച്ചെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല. പുനരധിവാസ പദ്ധതിയിലുള്ള ആദിവാസികളുടെ പ്രതീക്ഷ നശിക്കുകയാണ്. തലമുറകളായി താമസിക്കുന്നവർക്കു പുറമേ അണക്കെട്ട് നിർമിച്ചതോടെ വെള്ളംകയറിയതടക്കം മറ്റിടങ്ങളിൽനിന്നുള്ള ആദിവാസി കുടുംബങ്ങൾ ചെറിയ ചീപ്രത്തേക്ക് കുടിയേറിയതും പുനരധിവാസത്തെ ബാധിക്കുന്നുണ്ട്. ചെറിയ ചീപ്രത്ത് ഭൂമി കൈയേറി കുടിൽകെട്ടി താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ട ബാധ്യയില്ലെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ്. ഇവിടെ ഏകദേശം നാല് ഏക്കറിലായി നാൽപ്പതോളം കുടുംബങ്ങളാണ് താമസം. ചെറിയചീപ്രത്ത് പരന്പരാഗതമായി താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനു ഭരണകൂടം നേരത്തേ നെല്ലാറച്ചാൽ ചീപ്രംകുന്നിൽ സ്ഥലം…
Read Moreകാഴ്ചപരിമിതിയുള്ള വിദ്യാർഥിക്ക് നേരെ എസ്ഐയുടെ ക്രൂരത; കാലിനും നെഞ്ചിനും പരിക്കേറ്റ നിയാസിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു
കുറ്റ്യാടി: കാഴ്ചശക്തി കുറഞ്ഞ വിദ്യാർഥിയെ പോലീസ് മർദിച്ചതായി പരാതി. മഠത്തിൽ നിയാസി(24)നെയാണ് കുറ്റ്യാടി പ്രൊബേഷൻ എസ്ഐ മർദിച്ചത്. കാലിനും നെഞ്ചിനും പരിക്കേറ്റ നിയാസിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം വയനാട് റോഡിൽ വാഹനം ഉരസിയതിന്റെ പേരിൽ രണ്ടു പേർ തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. ഈ സമയം ഇതുവഴി വന്ന നിയാസിനെ എസ്ഐ മർദിക്കുകയായിരുന്നു. കാഴ്ച കുറവാണെന്നും തല്ലരുതെന്നും പറഞ്ഞിട്ടും എസ്ഐ വിട്ടില്ലെന്ന് നിയാസ് പറഞ്ഞു. മടപ്പള്ളി ഗവ. കോളജിൽ എംഎ രണ്ടാം വർഷ വിദ്യാർഥിയാണ് നിയാസ്.
Read Moreമിഠായിത്തെരുവ് തീപിടിത്തത്തിന് ഒരുവര്‍ഷം ; അസ്വാഭാവികതയില്ലെന്ന് കണ്ടെത്തൽ; അന്വേഷണം അവസാനിപ്പിക്കാന്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കാത്ത് പോലീസ്
സ്വന്തംലേഖകന്‍ കോഴിക്കോട്: മിഠായിത്തെരുവിലെ മോഡേണ്‍ ടെക്സ്റ്റൈല്‍സ് തീപിടിത്തം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും കേസ് അന്വേഷണം അവസാനിപ്പിക്കാനാവാതെ പോലീസ്. അസ്വാഭാവികതയില്ലെന്നു പോലീസ് കണ്ടെത്തിയെങ്കിലും ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കുന്ന ഫോറന്‍സിക് പരിശോധനാഫലം ലഭിക്കാത്തതാണ് പൊല്ലാപ്പായത്. തീപിടിത്തത്തിനു പിന്നില്‍ സംശയാസ്പദമായ ഒന്നും തന്നെ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. ഇതോടെ അന്വേഷണവും അവസാനിപ്പിച്ചു. എങ്കിലും പരിശോധനാഫലം ലഭിക്കുന്നതു വരെ കേസ് അന്വേഷണഘട്ടത്തില്‍ തന്നെയായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. കടയുടെ താഴെ നിലയില്‍ നിന്നും കത്തിച്ച ചന്ദനത്തിരി മുകളിലേക്കു കൊണ്ടുപോവുമ്പോള്‍ തീപ്പൊരി വീഴുകയും അതുപിന്നീട് കത്തിപടരുകയുമായിരുന്നുവെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ അന്വേഷണസംഘത്തെ അറിയിച്ചത്. പുറത്തു നിന്നുള്ള എന്തെങ്കിലും കാരണമാണോ തീപിടിത്തത്തിലേക്ക് നയിച്ചതെന്ന സംശയമായിരുന്നു ആദ്യം പോലീസ് അന്വേഷിച്ചത്. എന്നാല്‍ തുടക്കംമുതല്‍ തന്നെ ഇക്കാര്യം അന്വേഷണസംഘം തള്ളി. തീപിടിത്തം സംബന്ധിച്ചു അവ്യക്തത നീക്കാന്‍ അന്വേഷണസംഘം സിഡാക്കിന്റെ (സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ്) സഹായം തേടിയിരുന്നു. കടയ്ക്കുള്ളിലെ…
Read Moreഅയല്‍വീട്ടില്‍ വിരുന്നിനെത്തിയ ബന്ധു! ദളിത് ബാലികയെ കൗണ്‍സിലര്‍ പീഡിപ്പിച്ചെന്ന് പരാതി; കൗണ്‍സിലറും വീട്ടുകാരും ഒളിവില്‍
മഞ്ചേരി: പത്തുവയസുകാരിയായ ദളിത് വിദ്യാർഥിനിയെ വാർഡ് കൗണ്‍സിലർ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന് പരാതി. മഞ്ചേരി നഗരസഭയിലെ കൗണ്‍സിലർക്കെതിരെയാണ് കുട്ടിയുടെ രക്ഷിതാവ് പോലീസിൽ പരാതി നൽകിയത്. അയൽവീട്ടിൽ വിരുന്നിനെത്തിയ ബന്ധുവായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആരോപണത്തെ തുടർന്ന് കൗണ്‍സിലറും വീട്ടുകാരും ഒളിവിൽ പോയതായും പറയുന്നു. ബാലികയെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പട്ടികജാതി ക്ഷേമസമിതിയും മംഗലശേരിയിലെ ക്ലബ് പ്രവർത്തകരും കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു.
Read Moreബഡുഗ നൃത്തത്തിൽ നീലഗിരി കോളജിന് ലോക റിക്കാർഡ് ; ഒരേസമയം 1570 നർത്തകരെ അണിനിരത്തി അവതരിപ്പിച്ചാണ് റിക്കാർഡ്നേട്ടം കൈവരിച്ചത്; തമിഴ്നാട്ടിലെ ബഡുഗ സമുദായത്തിന്റെ തനത് കലാരൂപമാണ് ബഡുഗ നൃത്തം
താളൂർ: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ബഡുഗ നൃത്താവിഷ്കാരത്തിലൂടെ നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന് ലോക റിക്കാർഡ് നേട്ടം. തമിഴ്നാട്ടിലെ ബഡുഗ സമുദായത്തിന്റെ തനത് കലാരൂപം ഒരേസമയം 1570 നർത്തകരെ അണിനിരത്തി അവതരിപ്പിച്ചാണ് റിക്കാർഡ്നേട്ടം കൈവരിച്ചത്. കോളജിൽ നടക്കുന്ന നീലഗിരി എഡ്യു എക്സ്പോയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എലൈറ്റ് ബുക്ഓഫ് വേൾഡ് റിക്കാർഡ്സ് പ്രതിനിധി ലോക റിക്കാർഡ് പ്രഖ്യാപനം നടത്തി. കോളജിലെയും സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലെയും വിദ്യാർഥികൾ ദിവസങ്ങൾ നീണ്ട പരിശീലനത്തിലൂടെയാണ് നൃത്തം അഭ്യസിച്ച് അവതരിപ്പിച്ചത്.
Read Moreനട്ടപ്പാ തിരായ്ക്ക് ആരോ ഫ്ളക്സ് ബോർഡ് നശിപ്പിച്ചു; ബോർഡ് നശിപ്പിച്ചവനെ കണ്ടെത്താനുളള നേതാക്ക ന്മാരുടെ ശ്രമം വിജയം കണ്ടു; പക്ഷേ ബോർഡുമായി പോകുന്ന മുഖം മൂടിയ നേതാവിനെ കണ്ട അണികൾ ഞെട്ടി; വൈറാലായി ഫ്ളക്സ് കള്ളൻ നേതാവിനെ അറിയാം…
വടകര: ഓർക്കാട്ടേരിയിൽ ലീഗ് നേതാവ് നട്ടപ്പാതിരക്ക് ഫ്ളക്സ് ബോർഡ് നശിപ്പിക്കുന്നത് സിസിടിവിയിൽ പതിഞ്ഞതോടെ സംഭവം വിവാദമായി. വിഷയം ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. നേതാവിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ഉഗ്രൻ കമന്റുകളാണ് വരുന്നത്. സംഭവം ലീഗിനകത്തും പ്രശ്നമായിരിക്കുകയാണ്. ലീഗ് നേതാവ് എ.വി.അബൂബക്കർ മൗലവിയെ ആദരിക്കുന്ന ചടങ്ങിന്റെ ബോർഡാണ് ഓർക്കാട്ടേരി ജുമാമസ്ജിദ് പരിസരത്ത് നിന്ന് മണ്ഡലം നേതാവ് എടുത്ത് മാറ്റിയത്. പാതിരാക്ക് ആരോരുമില്ലാത്ത നേരത്ത് നേതാവ് മുഖംമറച്ച് എത്തി ഫ്ളക്സ് ബോർഡ് അടിച്ചുതകർത്ത് പള്ളിയുടെ പുറന്പോക്കിലേക്കു വലിച്ചെറിയുന്നു. താൻ ചെയ്യുന്ന കാര്യം സമീപത്തെ പള്ളിയുടെ മുറിയിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്ന അറിയുന്ന നേതാവ് പിറ്റേന്നു കാലത്ത് യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹിയേയും കൂട്ടി പള്ളിയിലെത്തുന്നു. ഇവിടത്തെ ഹാർഡ് ഡിസ്കിൽ നിന്ന് ദൃശ്യം മായ്ച്ച് കളഞ്ഞ് സമാധാനമായെന്ന ചിന്തയിൽ സ്ഥലംവിടുന്നു. എന്നാൽ ഫ്ളക്സ് ബോർഡ് നശിപ്പിച്ചത് ആരെന്ന് അറിയാൻ പള്ളിയിലെ…
Read Moreവൃക്ക വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍; രോഗിയുടെ ബന്ധുക്കളിൽ നിന്നും വാങ്ങിയത് നാലുലക്ഷം രൂപ; പരിശോധനയിൽ വാഗ്ദാനം നല്കിയ വൃക്ക രോഗിക്ക് യോജിക്കാതെ വന്നതിനെ തുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു
നാദാപുരം:വൃക്ക രോഗിയായ യുവാവിന് വൃക്ക നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റിലായ സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. കോഴിക്കോട് കോട്ടുളി സ്വദേശി മുഹമ്മദ് ബെന്‍സീര്‍ (39)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്യതത്. തൂണേരി സ്വദേശിയായ വൃക്ക രോഗിയുടെ പരാതിയിലാണ് നടപടി. മറ്റൊരു തട്ടിപ്പ് കേസില്‍ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലായ പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തി മൂന്ന് ദിവസത്തേക്ക് കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.ഇപ്പോള്‍ നാദാപുരം പോലീസ് അറസ്റ്റ് ചെയ്ത ബെന്‍സീര്‍ സമാനമായ രീതിയില്‍ മറ്റിടങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന്പോലീസ് പറഞ്ഞു. കൂടാതെ വൃക്ക വാഗ്ദാനം ചെയ്ത് ഇടനിലക്കാരായി പ്രവര്‍ത്തിച്ച് പണം തട്ടിയ സംഭവങ്ങളുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.2017 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.ഏറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ വെച്ച്…
Read More