തിരൂരങ്ങാടി: മലയാളികൾ കൈയൊഴിഞ്ഞ വയലേലകളിൽ ചോളവും എള്ളും നിലക്കടലയും കൃഷിയിറക്കി തമിഴ്നാട് അരിയല്ലൂർ സ്വദേശി അർജുനൻ വിജയം കൊയ്യുന്നു. നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് പള്ളിക്കത്തായം വയലിലാണ് അർജുനൻ ചോള കൃഷിയും എള്ളും നിലക്കടലയും മറ്റു പച്ചക്കറികളും വിളയിക്കുന്നത്. തിരുരങ്ങാടി താഴെച്ചിന തടത്തിൽ ഹംസയുടെ കീഴിലാണ് അർജുനൻ കൃഷിയിൽ തുടക്കം കുറിക്കുന്നത്. വെഞ്ചാലിപാടത്ത് നെൽ കൃഷിയിറക്കാൻ വെള്ളമില്ലാതെ നാട്ടിലെ കർഷകർ ബുദ്ധിമുട്ടുന്പോൾ അർജുനൻ അവ വകവയ്ക്കാതെ നെൽ കൃഷിയിൽ നിന്ന് പിൻമാറി ചോളം, എള്ള് തുടങ്ങിയ കൃഷിയിലേക്കു ശ്രദ്ധതിരിക്കുകയായിരുന്നു. പതിനഞ്ചു വർഷം മുന്പ് തിരുരങ്ങാടി ചെറുമുക്ക് ഭാഗത്ത് കൂലി പണി തേടിയെത്തിയതാണ് തമിഴ്നാട്ടുകാരനായ അർജുനൻ. കൂലിപണി കഴിഞ്ഞാണ് കൃഷിയിലേക്കു തിരിഞ്ഞത്. തികച്ചും ജൈവ കൃഷിയാണിത്. ചാണകമാണ് കുടുതലും ഉപയോഗിക്കുന്നതെന്നും നെൽകൃഷിയേക്കാൾ എളുപ്പം ഇതാണെന്നും അർജുൻ പറയുന്നു. ചോളം, എള്ള് എന്നിവക്ക് പുറമേ നിലക്കട, വെണ്ട, വെള്ളരി എന്നിവയും…
Read MoreCategory: Kozhikode
കഴിക്കാൻപുഴു, കുടിക്കാൻ കലക്കവെള്ളം..! കെഎംസിടി നഴ്സിംഗ് വിദ്യാർഥികൾ സമരരംഗത്ത്; കോളജ് അടച്ചു പൂട്ടിയതായി എസ്എഫ്ഐ
മുക്കം: മുക്കം നഗരസഭയിലെ മണാശേരിയിൽ പ്രവർത്തിക്കുന്ന കഐംസിടി നഴ്സിംഗ് കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടത്തിയതോടെ വിദ്യാർഥികൾ സമര രംഗത്തിറങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി ഹോസ്റ്റൽ കാന്റീനിൽ നിന് ലഭിച്ച ഭക്ഷണത്തിലാണ് ചത്ത പുഴുവിനെ കണ്ടത്തിയത്. ഇതിന് പുറമെ ഇന്നലെ വിദ്യാർഥികൾക്ക് കുടിക്കാൻനൽകിയ വെള്ളം കലക്കവെള്ളമായിരുന്നന്നും വിദ്യാർഥികൾ പറഞ്ഞു. നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലന്നും വിദ്യാർത്ഥികൾ പറയുന്നു. കുടിക്കാൻ നൽകിയ വെള്ളവും മുന്നിൽവച്ച് വിദ്യാർഥികൾ നഴ്സിംഗ് കോളജിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു. വിദ്യാർഥികൾക്ക് പിന്തുണയുമായി എസ്എഫ്ഐ പ്രവർത്തകരും നഴ്സിംഗ് കോളജിലെത്തി. വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ മാനേജ്മെന്റ് അടിയന്തിരമായി ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 10 ദിവസം കോളജ് അടച്ചു പൂട്ടിയതായി വിദ്യാർഥി സംഘടന നേതാക്കൾ പറഞ്ഞു.
Read Moreഓണക്കോടിയോ എങ്കിൽ സെൻട്രൽ ജയിൽ തന്നെ..!ചപ്പാത്തിക്കും ചിപ്സിനും പുറമേ വസ്ത്രങ്ങളും റെഡി; കണ്ണൂർ സെൻട്രൽ ജയിലിൽ വിഷുവിന് തയ്യൽ കട ആരംഭിക്കുന്നു
പി. ജയകൃഷ്ണൻ കണ്ണൂർ: ചപ്പാത്തിയുടെയും ചിപ്സിന്റേയും വിജയത്തിനു പിന്നാലെ സെൻട്രൽ ജയിലിലെ അന്തേവാസികൾക്കായി തയ്യൽ കടയും ഒരുക്കുന്നു. പൊതുജനങ്ങൾക്ക് വിഷു മുതൽ ഇവിടെ നിന്നും വസ്ത്രങ്ങൾ തയ്യിച്ചു കൊടുക്കുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ധർമശാലയിൽ പ്രവർത്തിക്കുന്ന നിഫ്റ്റിന്റെ സഹകരണത്തോടെ തടവുകാർക്കു പരിശീലനം നല്കുന്നത്. നിലവിൽ 20 തടവുകാർക്കാണ് പരിശീലനം കൊടുക്കുന്നത്. ഇതിൽ ഒന്പതു പേർ നിലവിൽ തയ്യൽ ജോലി അറിയുന്നവരാണ്. അവശേഷിക്കുന്ന 11 പേർക്കാണ് ഇപ്പോൾ പരിശീലനം നല്കുന്നത്. 20 ആധുനിക തയ്യൽ മെഷീനുകൾ ഇപ്പോൾ ജയിലിലുണ്ട്. നിലവിലുള്ളതിലും കുറഞ്ഞ കൂലിക്ക് പൊതുജനങ്ങൾക്ക് ഇവിടെനിന്നും വസ്ത്രങ്ങൾ തയ്യിക്കാം. പാന്റ്, ഷർട്ട്, ചൂരിദാർ, കുർത്ത, സ്കൂൾ യൂണിഫോം എന്നിവയാണ് ജയിലിൽനിന്നും തയ്യിക്കുക. തുണികൾ തയ്യിക്കുന്നത് ജയിലനകത്തു നിന്നാണെങ്കിലും പൊതുജനങ്ങൾക്ക് തുണികളും മറ്റും എത്തിച്ചു നല്കാൻ ജയിലിനു പുറത്ത് പ്രത്യേക കൗണ്ടർ ഒരുക്കുമെന്ന് സൂപ്രണ്ട് അശോക് കുമാർ പറഞ്ഞു. ഇതിനു…
Read Moreമൂന്നുവർഷം അഴിയെണ്ണേണ്ടി വരും..! കുട്ടികൾ ബൈക്കിൽ വിലസിയാൽ രക്ഷിതാക്കൾ കുടുങ്ങും; ജാമ്യമില്ലാ വകുപ്പ് പ്രകാരം 3 വർഷം തടവ് ലഭിക്കാമെന്ന കുറ്റം ചുമത്തും
കോഴിക്കോട്: സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ലൈസൻസില്ലാതെ ബൈക്കിൽ വിലസുന്നതു തടയാൻ കർശന നടപടിക്കൊരുങ്ങി പോലീസ്. രക്ഷിതാക്കൾക്കെതിരേ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കാനാണ് തീരുമാനം. മൂന്നുവർഷം വരെ തടവുലഭിക്കാവുന്നകുറ്റമായിരിക്കും ഇവർക്കെതിരേ ചുമത്തുക. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടിയെടുക്കുകയെന്ന് ട്രാഫിക് അസി. കമ്മീഷണർ എ.കെ. ബാബു അറിയിച്ചു. നഗരത്തിൽ സ്കൂൾ കുട്ടികൾ യുണിഫോമിലും മറ്റും ബൈക്കിൽ കറങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് തീരുമാനം. നിരവധിതവണ നിർദേശം നൽകിയിട്ടും സ്കൂൾ അധികൃതരോ, രക്ഷിതാക്കളോ നിയമലംഘനത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നില്ല എന്ന ആക്ഷേപം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് കർശനമായി നിയമം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന സ്കൂളുകൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുക. ഇതിനായി ഓരോ സ്കൂളിലും പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തും. പ്രായപൂർത്തിയാകാത്തവർ ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് നേരത്തെ തന്നെ നിർദേശമുണ്ടായിരുന്നുവെങ്കിലും സ്കൂളിനു പുറത്തുള്ള കാര്യത്തിൽ ഇടപെടില്ലെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്.…
Read Moreഎല്ലാം മറന്ന് മുതലാളിമാർക്കൊപ്പം..! പാവങ്ങളെ പൂർണമായി മറന്ന് പിണറായി പണക്കാരുടെ പിന്നാലെ; ജിഷ്ണുവി ന്റെ വീട്ടിൽ പോകാതിരുന്നതിനു പിന്നിലിതെന്ന് മുല്ലപ്പള്ളി
വടകര: മുഖ്യമന്ത്രി പിണറായി വിജയൻ പാവങ്ങളെ പൂർണമായി മറന്ന് പണക്കാരുടെ പിന്നാലെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. എവിടെ ചെന്നാലും ആതിഥ്യമരുളുന്നത് വൻകിടക്കാരാണ്. അതു കൊണ്ടാണ് പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ വീട്ടിൽ പോകാതിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വടകരയിൽ കോണ്ഗ്രസ് സംഘടിപ്പിച്ച പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഇ.നാരായണൻ നായർ, ഐ.മൂസ, എൻ. സുബ്രഹ്മണ്യൻ, കെ.സി.അബു, അഡ്വ.കെ.പ്രവീണ്കുമാർ, കെ.സുരേന്ദ്രൻ, അബ്ദുൽറഷീദ് കണ്ണൂർ, ശശിധരൻ കരിന്പനപ്പാലം എന്നിവർ പ്രസംഗിച്ചു.
Read Moreപ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്
ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ സംസ്ഥാനവ്യാപകമായി നാളെ സൂചനപണിമുടക്ക് നടത്തും. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയ്ക്കെതിരേയാണ് സൂചനാപണിമുടക്ക് നടത്തുന്നത്. യുജി കഴിയുന്നവർക്കു ഒരു വർഷവും പിജിയും സൂപ്പർസപെഷ്യാലിറ്റി കഴിയുന്നവർക്കു മൂന്നുവർഷം വീതവും ബോണ്ട് വ്യവ്സഥയിൽ ജോലി ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ഇത് പാലിക്കപ്പെടുന്പോൾ പ്രായം കഴിഞ്ഞുപോകുന്നതിനാൽ പിഎസ്സി പരീക്ഷകളൊന്നും എഴുതാൻ കഴിയില്ലെന്ന് ജൂണിയർ ഡോക്ടർമാർ പറയുന്നു. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി സൂചനപണിമുടക്ക് നടത്തുന്നതെന്ന് പിജി അസോസിയേഷൻ ഭാരവാഹിയായ ക്രിസ്റ്റഫർ ഉദയൻ പറഞ്ഞു. അത്യാഹിത വിഭാഗം, ശസ്ത്രക്രീയ, തീവ്രപരിചരണവിഭാഗം, ലേബർ റൂം എന്നീവിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Read Moreസേവനത്തിന്റെ വേറിട്ട മുഖം..! പറവകൾക്ക് ദാഹജലവുമായി കാരുണ്യ കൂട്ടായ്മ; കളക്ടറേറ്റ് വളപ്പിലെ മരങ്ങളിൽ കുടിനീർ പാത്രങ്ങൾ വച്ചാണ് ഇവർ മാതൃകയായത്
മലപ്പുറം: വേനൽ ചൂടിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് കുടിനീരുമായി കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ പ്രവർത്തകർ രംഗത്തെത്തി. മലപ്പുറം കളക്ടറേറ്റ് വളപ്പിലെ മരങ്ങളിൽ പക്ഷികൾക്കായി കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചാണ് ഇവർ സേവനത്തിന്റെ വേറിട്ട മുഖമായത്. കാരുണ്യ കൂട്ടായ്മയുടെ പ്രവർത്തകരായ ചുക്കാൻ ചെറിയ ബിച്ചു, ചുണ്ടക്കാടൻ മുഹമ്മദ് മഹ്സൂം എന്നിവർ ചേർന്നാണ് കളക്ടറേറ്റിൽ ഈ പദ്ധതിക്ക് തുടക്കമിട്ടത്. മരങ്ങളിൽ തൂക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ച് കളക്ടർ അമിത് മീണ ഉദ്ഘാടനം നിർവഹിച്ചു. എഡിഎംഎ പി.സയ്യിദലി പങ്കെടുത്തു.
Read Moreമലക്കം മറിഞ്ഞ് പോലീസ്..! മുബാറക്കിന്റെ ദുരൂഹമരണം; അപകടമെന്ന് വരുത്തിത്തീർക്കാൻ പോലീസിന്റെ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് കർമ്മസമിതി
പയ്യോളി: തുറയൂർ കീരങ്കൈ തൊണ്ടിയാംപറന്പത്ത് മൂബാറക്കിന്റെ(26)ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ സർവ്വകക്ഷി കർമ്മസമിതി രൂപികരിച്ചു. മുബാറക്കിന്റെ മരണത്തിൽ പേരിനു പോലും അന്വേഷണം നടത്താത്ത പോലീസ് നടപടിയിലും ദുരൂഹത നിഴലിക്കുന്നതായി കർമ്മസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. സുഹ്യത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിച്ച മുബാറക്കിനെ ചോരവാർന്ന് അബോധാവസ്ഥയിൽ നാട്ടുകാരാണ് മെഡിക്കൽകോളജ് ആശുപത്രിയിലെത്തിക്കുന്നത്. ഫിബ്രവരി 20ന് രാത്രി എട്ടോടെ കീരങ്കൈ ജുമാമസ്ജിദിനടുത്തെ പറന്പിലാണ് കാറിനുസമീപം മുബാറക്കിന്റെ മൃതദേഹം കമിഴ്ന്ന്കിടന്ന നിലയിൽ കണ്ടെത്തിയത്കാർ മതിലിനോട് ഇടിച്ച ശബ്ദംകേട്ടാണ് പരിസരവാസികളെത്തുന്നത്. കാറിന് മുൻവശത്തെ ടയറിന് സമീപമായിരുന്നു മുബാറക്ക് കിടന്നിരുന്നത്. കഴുത്തിലാണ് മുറിവ് ഉണ്ടായിരുന്നത്.ചെവിയിൽകൂടി രക്തം ഒഴുകിയ നിലയിലായിരുന്നു. കാറിന്റെ ടയറിൽ രക്തമൊന്നും പറ്റിയിരുന്നില്ല. കൂടെയുണ്ടായിരുന്ന രണ്ട് സുഹ്യത്തുകളുടെ ശരീരത്തിൽ ഒരു പോറൽ പോലുമുണ്ടായിരുന്നില്ല.ഇതിൽ ഒരാൾ മറ്റൊരാളുടെ മോട്ടോർബൈക്കിന് പിറകിൽ കയറി സ്ഥലംവിട്ടു.സ്ഥലത്തുണ്ടായിരുന്ന സുഹ്യത്ത് പറഞ്ഞത് താനും മുബാറക്കും പിന്നിലിരിക്കുകയായിരുന്നുവെന്നും സംഭവിച്ചതൊന്നും ഓർമ്മയില്ലെന്നുമാണ്. ഇയാളെ അന്ന് രാത്രിതന്നെ…
Read Moreഞങ്ങളെ ആരും വിളിക്കുന്നില്ല..! പിങ്ക് പോലീസ് നഗരത്തിൽ കറങ്ങുന്നു; സ്ത്രീ സുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതിയാ ണിതെങ്കിലും ആരും വിളിക്കുന്നില്ലെന്ന്
കോഴിക്കോട്: സ്ത്രീകളുടെ സംരക്ഷണാർഥം ആരംഭിച്ച പിങ്ക് പോലീസ് പട്രോളിംഗ് സംവിധാനത്തിന് ആവശ്യക്കാരില്ല.വേണ്ടത്ര പ്രചാരണം ലഭിക്കാത്തതും പിങ്ക് പോലീസിനെകുറിച്ചുള്ള അജ്ഞതയുമാണ് കാരണം. പിങ്ക് നിറത്തിലുള്ള വാഹനത്തിൽ വനിതാപോലീസ് നഗരത്തിലൂടെ കറങ്ങുന്നത് ആളുകൾക്ക് കൗതുകകാഴ്ചയാകുന്നതല്ലാതെ ആരും അവരുടെ സേവനം പ്രയോജനപ്പെടുത്തി തുടങ്ങിയില്ല. സ്ത്രീസുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതിയെക്കുറിച്ച് നഗരത്തിലെ സ്ത്രീകൾ പോലും അറിഞ്ഞിട്ടില്ല. പിങ്ക് വാഹനത്തിൽ നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിൽ പട്രോളിംഗിനെത്തുന്ന വനിതാ പോലീസുകാർ തന്നെയാണ് പിങ്ക് പോലീസ് എന്തെന്ന് ജനങ്ങൾക്ക് വിശദീകരിക്കുന്നത്. ബസ്സ്റ്റാൻഡ്, ബീച്ച് തുടങ്ങി പലയിടങ്ങളിലും ആളുകൾ വാഹനം കാണുന്പോൾ കാര്യമന്വേഷിച്ച് എത്താറുണ്ടെന്ന് വനിതാപോലീസുകാർ പറയുന്നു. 22 വനിതാപോലീസുകാർ വ്യത്യസ്തഷിഫ്റ്റുകളിലായി ദിവസങ്ങളായി പട്രോളിംഗ് നടത്തിവരികയാണ് . എന്നാൽ ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിൽ തുടങ്ങിയിട്ടേയുള്ളുവെന്നും അതിനാൽ കാര്യക്ഷമമായ പ്രവർത്തനങ്ങളൊന്നും ഇത് വരെ നടന്നിട്ടില്ലെന്നുമാണ് വനിതാ സിഐ ഷാന്റി സിറിയക് പറയുന്നത്. സിഡാക്കിൽ നിന്നും കംപ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങൾ ലഭിക്കാൻ…
Read Moreജീവിതശൈലീ രോഗം: എടവണ്ണയിൽ ബോധവത്കരണത്തിന് കൂട്ടയോട്ടവും ഫുട്ബോളും; എടവണ്ണ സിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ എല്ലാമാസവും മെഡിക്കൽ ക്യാമ്പും
എടവണ്ണ: ജീവിത ശൈലി രോഗം നേരിടാൻ എടവണ്ണ സിഎച്ച്സി ബോധവത്കരണത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരവും കൂട്ടയോട്ടവും നടത്തുന്നു. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. ചിട്ടയായ വ്യായാമവും ഭക്ഷണ നിയന്ത്രണത്തിലൂടെയും കൂടുതൽ സങ്കീർണമാകാതെ ഇത്തരം രോഗങ്ങൾ പിടിച്ചു നിർത്താം. ഇതിനായി എടവണ്ണ സിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ എല്ലാമാസവും വിവിധയിടങ്ങളിൽ ചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നാലിന് രാവിലെ ഒമ്പതര മുതൽ ഉച്ച വരെ എടവണ്ണ സലഫി മദ്രസയിൽ ജനങ്ങൾക്കായി സ്കീനിംഗ് ക്യാമ്പ് നടത്തും. രോഗനിയന്ത്രണത്തിനു വ്യായാമത്തിന്റെ പ്രാധാന്യം പകർന്നു നൽകുവാൻ അന്നേദിവസം വൈകുന്നേരം കൂട്ടയോട്ടവും സൗഹൃദ ഫുട്ബോൾ മത്സരവും നടത്തും. എടവണ്ണ വെറ്ററൻസും സാമൂഹികാരോഗ്യ കേന്ദ്രവും തമ്മിലാണ് ഫുട്ബോൾ മത്സരം. താരങ്ങളെ എടവണ്ണ സീതിഹാജി പാലം മുതൽ സ്റ്റേഡിയം വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ സ്വീകരിച്ചാനയിക്കുമെന്നു സംഘാടകർ അറിയിച്ചു. എടവണ്ണ സിഎച്ച്സി…
Read More