വടകര: ചീട്ടുകളിച്ചും പലിശക്കു കൊടുത്തും കോടികണക്കിന് രൂപയുടെ അനധികൃത സമ്പാദ്യം സ്വന്തമാക്കിയ ആളെ വടകര ഡിവൈഎസ്പി കെ.സുദർശനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പതിയാരക്കര മാങ്ങിൽകൈയിൽ ആഷിഖ് മഹലിൽ നാസർ (49) ആണ് വലയിലായത്. ലക്ഷക്കണക്കിനു രൂപയും രണ്ടു കോടിയുടെ സ്ഥിരനിക്ഷേപ രേഖകളും പിടിച്ചെടുത്തു. മുമ്പുചുമട്ടു തൊഴിലെടുത്ത ഇയാളുടെ പക്കൽ ഇത്രയേറെ സമ്പാദ്യമുണ്ടെന്നത് ഏവരേയും അന്പരപ്പിച്ചു. ഡിവൈഎസ്പിയുടെ ഷാഡോ പോലീസ് സംഘത്തെ കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് ഇയാൾ കുടുങ്ങിയതും കോടികളുടെ സന്പാദ്യം കണ്ടെത്തിയതും. വടകര റെയിൽവെ സ്റ്റേഷനു സമീപത്തെ ഐസ് റോഡിലൂടെ മഫ്റ്റിയിലുള്ള ഷാഡോ പോലീസുകാരായ രണ്ടു പേർ നടന്നു വരുന്നതു കണ്ടപ്പോൾ ഇയാൾ ഓടുകയായിരുന്നു. സംശയം തോന്നിയ പോലിസ് പിന്തുടർന്നു പിടികൂടിയപ്പോൾ ഇയാളുടെ പക്കൽ നിന്നു രണ്ടു ലക്ഷത്തി പതിനായിരം രൂപ കണ്ടെടുത്തു. താൻ ബാങ്കിൽ നിന്നു പിൻവലിച്ചതാണെന്നായിരുന്നു വിശദീകരണം. ഇതു സംബന്ധിച്ച രേഖകൾ ചോദിച്ചപ്പോൾ നാസർ…
Read MoreCategory: Kozhikode
ജീവിത നായികയും സിനിമയിലെ വില്ലനും കണ്ടുമുട്ടി..! എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചന മാലയെ കാണാൻ കൊല്ലം അജിത്ത് മുക്കത്ത് എത്തിയ പ്പോൾ
മുക്കം: “എന്ന് നിന്റെ മൊയ്തീൻ’ എന്ന സിനിമയിലൂടെ മുക്കം എന്ന ഗ്രാമത്തെ ലോകത്തിന് പരിചയപ്പെടുത്തിയ കാഞ്ചന മാലയെ കാണാൻ കൊല്ലം അജിത്ത് മുക്കത്തെ ബി.പി.മൊയ്തീൻ സേവാ മന്ദിറിലെത്തിയപ്പോൾ അത് ജീവിതത്തിലെ നായികയും സിനിമകളിലെ വില്ലനും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചയായി. തന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതിനും സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനുമൊക്കെയായി മുക്കത്തെ സുഹൃത്ത് നിഷാബ് മുല്ലോളിയെ കാണാനെത്തിയപ്പോഴാണ് അജിത്ത് കാഞ്ചന മാലയേയും സന്ദർശിച്ചത്. യഥാർത്ഥ പ്രണയവും അത് എത്രത്തോളം ആത്മാർത്ഥവുമാണെന്ന് കാഞ്ചന മാല തന്റെ ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണന്ന് അജിത്ത് പറഞ്ഞു. സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച തന്റെ “പകൽ പോലെ’ എന്ന സിനിമയെക്കുറിച്ചും അജിത്ത് വാചാലനായി. രാജ്യസ്നേഹം പ്രമേയമാക്കി താൻ സംവിധാനം ചെയ്ത സിനിമ രാജ്യദ്രോഹമായി കാണുന്നത് ദുഖകരമാണെന്ന് അജിത്ത് പറഞ്ഞു. സെൻസർ ബോർഡ് അകാരണമായാണ് തന്റെ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. തൊഴിലന്വേഷിച്ച് ഒരു യുവാവ് മുംബൈയിൽ…
Read Moreജിന്നിനെ തുരത്തും ഭാനുത്താത്ത..! വെള്ളം മന്ത്രിച്ചൂതി ചികിത്സ നടത്തുന്ന സിദ്ധയെ പോലീസ് പിടികൂടി; വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തു
വടകര: വെള്ളം മന്ത്രിച്ച് ഉൗതി ചികിത്സ നടത്തുന്ന സിദ്ധ ഒടുവിൽ പോലീസ് പിടിയിലായി. പുറമേരിയിൽ മന്ത്രവാദത്തിനിടെ യുവതി തീപ്പൊള്ളലേറ്റ സംഭവത്തെ തുടർന്ന് പോലീസ് സജീവമായി രംഗത്തു വന്നതോടെയാണ് വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കര അഴിത്തല സാന്റ്ബാങ്ക്സിനു സമീപം കാളിയത്ത് ഹൗസിൽ ഭാനുത്ത (50) കുടുങ്ങിയത്. വ്യാജചികിത്സ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന പരാതിയിൽ ഇവരെ പോലിസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് വടകര എസ്ഐ കെ.പി.ജിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സാ ക്രേന്ദത്തിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടത് മന്ത്രവാദത്തിന്റെ സാമഗ്രികളായിരുന്നു. വിവിധതരം എണ്ണകൾ, പൊടി, കടലാസ് പൊതികൾ, വെള്ളി ആഭരണങ്ങൾ, ഉറുക്ക്, തകിട്, കുറെ ഡബ്ബകൾ എന്നിവ പോലിസ് കസ്റ്റഡിയിലെടുത്തു. വിവിധ പൊതികളിലാക്കിയ കറൻസിയും കണ്ടെടുത്തു. വെളളത്തിലൂതിയും ഭസ്മം കൊടുത്തും മരുന്ന് പുകച്ചും രോഗം മാറ്റുന്ന സിദ്ധിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് രോഗികളെ ചികിത്സാകേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത്. പത്തു വർഷത്തോളമായി ഇവർ വ്യാജ ചികിത്സ…
Read Moreപിരിവിന് ജാതിയില്ലാ..! പാർട്ടി ഗ്രാമങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ജാതി വിവേചനം പാർട്ടി യുടെ അധഃപതനമെന്ന് സി.കെ.ജാനു
കോഴിക്കോട്: കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ജാതിവിവേചനം പാർട്ടിയുടെ അധ:പതനമാണ് കാണിക്കുന്നതെന്ന് സി.കെ ജാനു.നമുക്ക് ജാതിയില്ലാ എന്ന് പുറത്ത് പ്രചരിപ്പിക്കുന്ന പാർട്ടി കണ്ണൂർ പാർട്ടിഗ്രാമങ്ങളിൽ വ്യക്തമായ ജാതിവിവേചനമാണ് നടത്തുന്നത്. പാർട്ടി ഗ്രാമങ്ങളിലെ മിക്ക അമ്പലങ്ങളിലും പുലയജാതിക്കാർക്ക അയിത്തം കൽപ്പിച്ചിരിക്കുകയാണ്. മിക്ക അമ്പലങ്ങളുടെയും ഭരണസമിതി പാർട്ടിയാണ്. എന്നാൽ അമ്പലത്തിലേക്ക് പിരിവും മറ്റ് സാധനങ്ങളും വാങ്ങുന്നതിൽ ഈ വേർതിരിവ് പാർട്ടി കാണി്ക്കാറില്ലെന്നും അവർ പറഞ്ഞു. കണ്ണൂർ ബക്കളത്ത് നാല് പട്ടികജാതി കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ പഞ്ചായത്തിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടനകൾ നടത്തിയ പ്രവർത്തനം പാർട്ടിക്കാർ തടഞ്ഞു. കൂടാതെ മലപ്പുറം ജില്ലയിൽ കിണറ്റിൽ മുടി നിക്ഷേപിച്ച സംഭവം, പാലക്കാട് ജില്ലയിൽ കിണറ്റിൽ വിഷം കലർത്തിയ സംഭവം, വിവിധ കോളജുകളിൽ അടുത്ത കാലത്ത് നടന്ന അനിഷ്ട സംഭവങ്ങൾ എന്നിവയിലെല്ലാം സിപിഐഎം, സിപിഐ. എസ്എഫ്ഐ,ഡിവൈഎഫ്ഐ എന്നീ പാർട്ടികൾക്ക്…
Read Moreഇരുവരുടെയും ലക്ഷ്യം പണം..! നാട്ടിൻപുറങ്ങളിൽ ആഭിചാര കർമ്മങ്ങൾ നടത്തുന്ന ആത്മീയകേന്ദ്രങ്ങൾ പെരുകുന്നു. പോലീസ് അന്വേഷണം തുടങ്ങി; ഇരകളിലേറെയും സ്ത്രീകൾ
നാദാപുരം: ആഭിചാര കർമ്മങ്ങൾ നടത്തുന്ന ആത്മീയകേന്ദ്രങ്ങൾ നാട്ടിൻപുറങ്ങളിൽ പെരുകുന്നു. വീടുകൾ കേന്ദ്രീകരിച്ചും ചില സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുമാണ് കർമ്മങ്ങളും ദുർമന്ത്രവാദങ്ങളും നടക്കുന്നത്. നാട്ടിൻപുറങ്ങളിലെ സ്ത്രീകളാണ് ഇത്തരം ചികിത്സാ കേന്ദ്രങ്ങളിൽ എത്തുന്നത്. സ്വർണ്ണവും,പണവും ലക്ഷ്യമിട്ടാണ് ഈ സംഘങ്ങളുടെ പ്രവർത്തനം.പന്ത്രണ്ടോളം ആത്മീയകേന്ദ്രങ്ങളാണ് നാദാപുരം, കുറ്റ്യാടി മേഖലകളിലായി പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെ ചികിത്സകരെയും മന്ത്രവാദികളെയും ചുറ്റിപ്പറ്റിയുള്ള ഉപജാപക സംഘങ്ങളുമുണ്ട്. ചികിത്സയിലൂടെ ഗുണം ലഭിച്ചെന്ന പ്രചാരണം നാട്ടിൽ പറഞ്ഞുപരത്തുന്നത് ഇവരാണ്. ഇത് ചികിത്സയ്ക്കെത്തുന്നവർക്ക് ഏറെ പ്രചോദനമാകുന്നുമുണ്ട്. വന്ധ്യതാ ചികിത്സയ്ക്കും മാനസിക വിഭ്രാന്തിക്കുമാണ് പ്രധാനമായും ഈ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. നാട്ടുകാരുടെയും അധികൃതരുടെയും കണ്ണുവെട്ടിച്ച് പുലർകാലങ്ങളിലാണ് മിക്കയിടങ്ങളിലും ചികിത്സയും പൂജയും നടത്തുന്നത്. കണ്ണൂർ ജില്ലയോട് ചേർന്നുകിടക്കുന്ന പെരിങ്ങത്തൂരിൽ ഇതിനായി വൻസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്.അതിരാവിലെ ഇവിടെയെത്തി ടോക്കണ് നൽകിയാണ് പ്രവേശനം.1990 ൽ പുറമേരിക്കടുത്ത വിലാതപുരത്ത് ആത്മീയതയുടെ പേരിൽ ലക്ഷങ്ങളുടെ നിധി തട്ടിപ്പ് അരങ്ങേറിയിരുന്നു. കുറ്റ്യാടി ദേവർകോവിൽ സ്വദേശിയും,നാദാപുരം കക്കംവെള്ളി സ്വദേശിയും…
Read Moreതീപിടിത്തത്തിൽ രക്ഷകനായി “പാന്തർ’; 80 മീറ്റർ ഉയരത്തിൽ വെള്ളം ചീറ്റും; കരിപ്പൂരിൽ നിന്നും കോഴിക്കോട്ടേക്ക് 25 മിനിറ്റ്; പാന്തറിനെക്കുറിച്ച് കൂടുതലറിയാം
സ്വന്തം ലേഖകൻ കോഴിക്കോട്: ഇവൻ പുലിയാണ് കേട്ടോ… കോഴിക്കോട് മിഠായിത്തെരുവിൽ കട കത്തിയമരുന്പോൾ ആശ്വാസമായി എത്തിയ വിമാനത്താവള അഗ്നിശമന സേനാവിഭാഗത്തിന്റെ പാന്തർ എന്ന വാഹനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 25 മിനിറ്റു കൊണ്ടെത്തിയ റോസെൻ ബൗവ്വർ പാന്തർ എന്ന വാഹനമാണ് ഇന്നലെ നഗരത്തിലെ ശ്രദ്ധാകേന്ദ്രമായത്. 80 മീറ്റർ വരെ ഉയരത്തിൽ വെള്ളം ചീറ്റാൻ കഴിയുന്ന വാഹനമാണിത്. മിനിറ്റിൽ 4000 ലിറ്റർ വെള്ളം ചീറ്റാൻ കഴിയുന്നു എന്നതാണ് പ്രധാന പ്രത്യേകത. എട്ടുകോടിയോളം വിലവരും. വിമാനങ്ങളിൽ തീപിടിത്തമുണ്ടാകുന്പോൾ രണ്ടുമിനിറ്റിനുള്ളിൽ തീയണയ്ക്കുക എന്നതാണ് ഇവരുടെ ദൗത്യം.അതിനു പറ്റുന്ന രീതിയിലുള്ള സജ്ജീകരണങ്ങളാണ് വാഹനത്തിലുള്ളത്. വളരെ അടിയന്തരമായ സാഹചര്യത്തിൽ മാത്രമേ ഈ വാഹനം എയർപോർട്ട് പരിധിവിട്ട് പുറത്തേക്ക് കൊണ്ടുപേകാറുള്ളു. ഇന്നലെ തീപിടിത്തമുണ്ടായപ്പോൾ എം.കെ.രാഘവൻ എംപി ഇടപെടുകയും ജില്ലാ കളക്ടർ, ആർഡിഒ എന്നിവരുടെ പ്രത്യേക അനുമതിയോടുകൂടി വാഹനം വിട്ടുതരാൻ അഭ്യർത്ഥിക്കുകയുമായിരുന്നു. ഇൻഷുറൻസ്, നികുതി എന്നിവയൊന്നുമില്ലാത്തതാണ്…
Read Moreനൂറുശതമാനം വിജയത്തിലെ തട്ടിപ്പിങ്ങനെ..! വിജയിക്കാൻ സാധ്യതയില്ലാത്ത കുട്ടികൾക്ക് പഠനവൈകല്യം ഉണ്ടെന്ന് കാട്ടി പരീക്ഷയെഴു താൻ പ്രത്യേക അനുമതി നേടി
തളിപ്പറമ്പ്: പഠനവൈകല്യം കാണിച്ച് പ്രത്യേക പരിഗണനക്ക് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഈ വർഷവും വർദ്ധനവ്. സർക്കാർ നൽകുന്ന സൗകര്യം ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ മിടുക്കൻമാരെ സൃഷ്ടിക്കാനുള്ള ചില വിദ്യാലയങ്ങളുടെ നീക്കങ്ങളാണ് ഇത്തവണ തളിപ്പറന്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുള്ള അപേക്ഷകരുടെ എണ്ണം വർദ്ധിപ്പിച്ചതെന്നാണ് ആക്ഷേപം. വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരവും എല്ലാവർക്കും എ പ്ലസ് നേടിയെടുക്കണമെന്ന ചിന്തയുമാണ് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠനവൈകല്യമുണ്ടെന്ന് അപേക്ഷ നൽകി സഹായിയെ വെച്ച് പരീക്ഷയെഴുതിപ്പിച്ച് ഉയർന്ന വിജയം നേടിയെടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് ആക്ഷേപം. തളിപ്പറന്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഇത്തരം അപേക്ഷകരുടെ എണ്ണം നാനൂറ് കവിഞ്ഞു. കൂടുതൽ പരിശോധനകളൊന്നും നടത്താതെ അപേക്ഷകളിൽ മേൽ തീരുമാനമെടുക്കുന്നതിനെതിരെ വിദ്യാഭ്യാസ പ്രവർത്തകർ തന്നെ മുന്നോട്ടു വന്നിട്ടുണ്ട്. കഴിഞ്ഞ തവണ വഴിവിട്ട രീതിയിൽ ഇത്തരത്തിൽ നിരവധി അപേക്ഷകൾ നൽകിയ ഒരു വിദ്യാലയത്തിനെതിരെ അന്വേഷണം നടന്നിരുന്നു. എന്നാൽ ഇത്തവണയും നിയമം…
Read Moreമാർച്ച് 31 വരെ വരേണ്ട..! ബന്ദിപ്പുര ദേശീയോദ്യാനത്തിലെ തീപിടിത്തം; മുത്തങ്ങയിലും തോൽപ്പെട്ടിയിലും വിനോദസഞ്ചാരം നിർത്തിവച്ചു
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി റേഞ്ചുകളിൽ വിനോദസഞ്ചാരം ഇന്ന് മുതൽ മാർച്ച് 31 വരെ നിർത്തിവച്ചു. കർണാടകയിലെ ബന്ദിപ്പുര വനത്തിൽ കഴിഞ്ഞദിവസം ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദേശിച്ചതനുസരിച്ചാണ് നിരോധനമെന്ന് വയനാട് വൈൽഡ് ലൈഫ് വാർഡൻ പി. ധനേഷ്കുമാർ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ വനത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരെ അനുവദിക്കുന്നത് വന്യജീവികൾക്ക് അലോസരമാകുന്നതിനു പുറമേ സന്ദർശകകരുടെ സുരക്ഷയെയും ബാധിക്കും-വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
Read Moreഅന്ധവിശ്വാസത്തിന്റെ പേരിലുള്ള നെറികേട് അവസാനിപ്പിക്കണം; ആത്മീയ വാണിഭകേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് കെ.കെ ലതിക
കുറ്റ്യാടി: മന്ത്രവാദ ചികിത്സക്കിടെ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അന്ധവിശ്വാസത്തിന്റെ പേരിലുള്ള നെറികേടുകൾ അവസാനിപ്പിക്കണമെന്നും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎ യുമായിരുന്ന കെ.കെ ലതിക പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിശ്വാസികളെ ചൂഷണം ചെയ്ത് പ്രവർത്തിക്കുന്ന ഇത്തരം ആത്മീയ വാണിഭകേന്ദ്രങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇവക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പുകേന്ദ്രങ്ങൾക്കെതിരെ ജനം ഒറ്റക്കെട്ടായി നിൽക്കണം. ഇങ്ങനെ ഒരു സംഭവം കേരളത്തിൽ ഇനി ആവർത്തിക്കാതിരിക്കാനും മരിച്ച യുവതിയുടെ കുടുംബത്തിന് നീതികിട്ടാനും ബോധവൽകരണം സംഘടിപ്പിക്കുമെന്നും അവർ കൂട്ടിചേർത്തു.
Read Moreവിദ്യാസമ്പന്നനായ മാവോയിസ്റ്റ്..! കഴിഞ്ഞ ദിവസം പിടിയിലായ മാവോയിസ്റ്റ് അയ്യപ്പന്റെ തുടക്കം ചെന്നൈ കോയമേട് മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി അഭിനയിച്ച്
നിലമ്പൂര്: കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച മാവോയിസ്റ്റ് പ്രവർത്തകൻ അയ്യപ്പന്റെ തുടക്കം ചെന്നൈ കോയമേട് മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായിട്ടായിരുന്നുവെന്ന് സൂചന. പാർട്ടിയുടെ നിർദേശമനുസരിച്ചാണ് ചുമട്ടുതൊഴിലാളിയുടെ വേഷമണിഞ്ഞത്. പ്ലസ്ടു പൂർത്തിയാക്കിയതിനു ശേഷം ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ഡിപ്ലോാമ നേടിയിട്ടാണ് അയ്യപ്പൻ ബിഎസ്സി മാത്സ് പ്രധാനവിഷയമായി പഠിച്ച് ബിരുദവും നേടിയത്. പാർട്ടിയുടെ കേഡർ പ്രവർത്തകനായാണ് അയ്യപ്പൻ അറിയപ്പെടുന്നത്. എന്നാൽ കരുളായി വനമേഖലയിൽ ഇയാൾ വന്നിട്ട് ആറുമാസമായിട്ടുള്ളുവെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. സംഘത്തിലുള്ള അക്ബർ എന്ന മാവോയിസ്റ്റുകളുടെ വക്താവ് സോമനാണെന്നും അയ്യപ്പൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മണ്ണള ആദിവാസി കോളനിയിൽ വന്ന മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ അയ്യപ്പൻ ഉണ്ടായിരുന്നുവെന്ന പോലീസ് കേസ് അയ്യപ്പന്റെ പേരിൽ ഉണ്ട്. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കോളനി നിവാസികളെ പ്രേരിപ്പിച്ചതും മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തതും ജനങ്ങളെ സമരത്തിന് ആഹ്വാനം ചെയ്തതും അയ്യപ്പന്റെ പേരിലുള്ള കുറ്റങ്ങളാണ്. തമിഴ്നാട്ടിൽ…
Read More