നാദാപുരം: പാർട്ടി നേതാക്കളെ വഴി നടക്കാൻ സമ്മതിക്കില്ലെന്ന ബിജെപി നേതാക്കളുടെ പ്രസംഗം ഇവരുടെ ആഗ്രഹ പ്രകടനമാണെന്നും കേരള ജനത ഇവരെ കളി പഠിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭീഷണി ഉയർത്തി കലാപങ്ങൾ ഉണ്ടാക്കി ക്രമസമാധാനം തകർന്നെന്ന് കാണിക്കാൻ അക്രമങ്ങളും പേക്കൂത്തുകളും നടത്താൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.വളയം കുറ്റിക്കാട്ടിൽ ആലക്കൽ കുഞ്ഞിക്കണ്ണൻ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികരിക്കുന്ന സ്ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പിന്തിരിപ്പിക്കുന്ന അവസ്ഥയിൽ ആർഎസ്എസ് എത്തി.കേന്ദ്ര ഭരണത്തിന്റെ പിൻബലത്തിലാണ് ഇതൊക്കെ ചെയ്യുന്നത്. കേരളത്തിലെ റേഷൻ സംവിധാനം അട്ടിമറിക്കാനും ഭക്ഷ്യ ക്ഷാമം സൃഷ്ടിച്ച് ജനങ്ങളെ സർക്കാറിനെതിരേ തിരിച്ചുവിടാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അരിക്ക് വില കൂടിയത് ഇതിന്റെ ഭാഗമാണ്. ഇതിന് കേരളത്തിൽ യുഡിഎഫിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. ജനക്ഷേമകരമായ പദ്ധതികളിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്. പിണറായി സർക്കാർ കേരളത്തിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്നും…
Read MoreCategory: Kozhikode
കാരായിമാർ പാവമാ, പാവം..! വധശ്രമക്കേസിൽ പ്രതികളായി ജയിലിൽ കഴിയുന്ന കാരായിമാർ നിരപരാധികളാണെന്ന പി.കെ ശ്രീമതിയുടെ പ്രസംഗം വിവാദമാകുന്നു
കണ്ണൂർ: സർക്കാർ തലത്തിൽ സംഘടിപ്പിച്ച ജയിൽ ക്ഷേമദിനാഘോഷത്തിൽ പി.കെ. ശ്രീമതി എംപി നടത്തിയ രാഷ്ട്രീയപ്രസംഗം വിവാദമാകുന്നു. വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ടതിനെ തുടർന്നു ജില്ലയിൽ പ്രവേശനം നിഷേധിക്കപ്പെട്ട സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർ നിരപരാധികളാണെന്നും ഭരണകൂടത്തിന്റെ തെറ്റായ സമീപനം കൊണ്ടാണ് ഇരുവർക്കും നാടുവിട്ട് പോകേണ്ടിവന്നതെന്നും നാലഞ്ചു വർഷമായി അവർ എറണാകുളത്തു കഴിയുകയാണെന്നുമായിരുന്നു ശ്രീമതിയുടെ പ്രസംഗം. വക്കീലൻമാരുടെ നാവിന്റെ ശക്തി പോലാണ് ഒരാൾ കുറ്റവാളിയാണോ നിരപരാധിയാണോ എന്നു പരിഗണിക്കപ്പെടുന്നതെന്നും ശ്രീമതി അഭിപ്രായപ്പെട്ടു. ജയിൽക്ഷേമ ദിനാഘോഷം കണ്ണൂർ സ്പെഷൽ സബ്ജയിലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. ജയിലിൽ കഴിയുന്നവർക്ക് സന്തോഷമാണോ സങ്കടമാണോ എന്നകാര്യം അധികൃതർ ചിന്തിക്കണം. ഏതു ഭീകര കുറ്റവാളികൾക്കുപോലും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഞാനുണ്ടെന്നു പറഞ്ഞു വാദിക്കുന്ന വക്കീലൻമാരുണ്ട്. ഇത്തരക്കാർക്കു പണം മാത്രം കിട്ടിയാൽ മതി. 16 കാരിയെ മാനഭംഗപ്പെടുത്തിയാൽ പോലും പ്രതികൾക്കുവേണ്ടി കേസെടുക്കാൻ വക്കീലന്മാരുണ്ട്. ജയിലിനകത്ത് ഒരു…
Read Moreആകാശകുടുംബത്തെക്കുറിച്ചറിയാം ..! എയർ മാർഷർ രഘുനാഥ് നമ്പ്യാർ ഇന്ന് ചുമതലയേ ൽക്കും; ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളി; വാനോളം ആഹ്ലാദവുമായി ജന്മനാട്
കണ്ണൂർ: വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ ഇന്ന് ചുമതലയേൽക്കുന്പോൾ വാനോളം ആഹ്ലാദവുമായി ജന്മനാട്. ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളിയാണ് കണ്ണൂർ കാടാച്ചിറ മാളികപറമ്പിൽ പരേതനായ സ്ക്വാഡ്രൺ ലീഡർ പത്മനാഭൻ നമ്പ്യാരുടെയും ആയില്യത്ത് രാധാ നനമ്പ്യായാരുടെയും മകനായ രഘുനാഥ് നമ്പ്യാർ. കഴിഞ്ഞവർഷം ഫെബ്രുവരി 29ന് കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ ഡോണിയർ- 228 വിമാനത്തിന്റെ പൈലറ്റ് അദ്ദേഹമായിരുന്നു. ജന്മനാട്ടിൽ ആദ്യമായി വിമാനമിറക്കി കൃത്യം ഒരു വർഷം പിന്നിടുമ്പോൾ വ്യോമസേനയുടെ അത്യുന്നത പദവികളിലൊന്ന് അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ഷില്ലോംഗിൽ കിഴക്കൻ എയർ കമാൻഡിന്റെ ചുമതലയുള്ള സീനിയർ സ്റ്റാഫ് ഓഫീസർ ആയിരിക്കേയാണ് നിയമനം. വ്യോമസേനയുടെ ബജറ്റ്, ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണം എന്നിവയുടെ ചുമതലയാണ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്റേത്. ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ വാർഷിക ബജറ്റാണ് വ്യോമസേനയ്ക്കുള്ളത്. ബംഗളൂരുവിൽ സീനിയർ എയർ സ്റ്റാഫ് ഓഫീസറായും…
Read Moreപുനർവിവാഹ പരസ്യം നൽകി മജീദ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തി ; ഇരകൾ കൂടുതലും വിവാഹമോചിതരും വിവാഹപ്രായം കഴിഞ്ഞവരും
നിലമ്പൂർ: പത്രങ്ങളിൽ പുനർവിവാഹ പരസ്യം നൽകി യുവതികളെ വിളിച്ചു വരുത്തി സ്വർണാഭരണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന കേസിൽ പിടിയിലായ പ്രതിയെ നിലന്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് പട്ടാമ്പി വലപ്പുഴ പുതിയാപ്ല മജീദി (കുട്ടി മജീദ്-42) നെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ മരിച്ചു പുനർവിവാഹം കഴിക്കാനാണെന്ന പേരിൽ പത്രങ്ങളിൽ വിവാഹ പരസ്യം നൽകിയാണ് ഇരകളെ ഇയാൾ തട്ടിപ്പിനിരയാക്കിയത്. വ്യാജ സിംകാർഡുകൾ ഉപയോഗിച്ചാണ് പത്രങ്ങളിൽ നന്പറുകൾ നൽകിയിരുന്നത്. പരസ്യം കണ്ടു വിളിക്കുന്ന യുവതികളുടെ മുഴുവൻ വിവരങ്ങളും ചോദിച്ചു മനസിലാക്കി അവരുടെ ആഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും അറിഞ്ഞശേഷം ഭാര്യ മരണപ്പെട്ടുവെന്നും ഒരു കുട്ടിയുണ്ടെന്നും ഗൾഫിൽ വലിയ ബിസിനസാണെന്നും ധരിപ്പിച്ചാണ് മജീദ് തട്ടിപ്പിനു വഴിയൊരുക്കുന്നത്. പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതി വലയിലായത്. തിങ്കളാഴ്ച ഉൗട്ടിയിലേക്കുള്ള വിനോദയാത്രക്കിടെ രാത്രി മാരുതി ആൾട്ടോ…
Read Moreഭരണം മാറുമെന്ന് ഓർക്കുക..! പിണറായി സർക്കാർ അധികാരത്തിലെത്തിയതു മുതൽ ഒഞ്ചിയത്ത് ആർഎപിഐ പ്രവർത്തകർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ
വടകര: ഒഞ്ചിയത്തും പരിസരത്തും ആർഎംപിഐ പ്രവർത്തകർക്കും വാഹനങ്ങൾക്കും സ്തൂപങ്ങൾക്കും ഓഫീസുകൾക്കും നേരെ നിരന്തരം അക്രമങ്ങൾ നടക്കുന്പോൾ പോലീസ് നിഷ്ക്രിയമാവുന്നതിൽ പ്രതിഷേധിച്ച് ചോന്പാല പോലീസ് സ്റ്റേഷനിലേക്ക് ആർഎംപിഐ മാർച്ച് നടത്തി. ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു മാർച്ച് ഉദ്ഘാടനം ചെയ്തു. പോലീസിന്റെ മൗനാനുവാദത്തോടെയാണ് ക്രിമിനലുകൾ അക്രമണം നടത്തുന്നതെന്നു വേണു പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിലെത്തിയതുമുതൽ ഒഞ്ചിയത്ത് ആർഎപിഐ പ്രവർത്തകർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ഒരു കേസിൽപോലും പ്രതികളെ പിടികൂടിയിട്ടില്ല. അക്രമികളെ കുറിച്ച് വിവരം നൽകിയിട്ടുകൂടി പൊലിസ് ഇവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാവുന്നില്ല. ഇതാണ് വീണ്ടും ഇത്തരം അതിക്രമങ്ങൾതുടരാൻ കാരണം. ഇത്തരം ഏകപക്ഷീയ ആക്രമണങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ മുഴുവൻ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ബഹുജനങ്ങളെയും അണിനിരത്തി പ്രതിരോധ നിര തീർക്കുമെന്നും വേണു പറഞ്ഞു. കെ.എസ്.ഹരിഹരൻ, കെ.കെ.രമ, സി.കെ.വിശ്വനാഥൻ, അൻവർ ഹാജി, പുത്തലത്ത് പ്രദീപൻ, കെ.പി.പ്രകാശൻ, കെ.ചന്ദ്രൻ, ടി.കെ.സിബി എന്നിവർ പ്രസംഗിച്ചു.
Read More“നൻമയുടെ സർവീസ് ’നടത്തി ഓട്ടോക്കാർ..! ഇരുവൃക്കകളും തകർന്ന സഹപ്രവർത്തകനെ സഹായിക്കാൻ ഒരു ദിവസത്തെ കളക്ഷൻ കാശ് നൽകി സുഹൃത്തുക്കൾ
മുക്കം: ഇരുവൃക്കകളും തകരാറിലായ മുക്കത്തെ ഓട്ടോ തൊഴിലാളി ഒളകര അബ്ദുനാസറിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ ഒരു ദിവസത്തെ കളക്ഷൻ മാറ്റിവച്ചു. ഏറെക്കാലം തങ്ങൾക്കൊപ്പം ഓട്ടോ ഓടിച്ച അബ്ദുനാസറിന്റെ ഇരു വൃക്കകളും മാറ്റിവയ്ക്കുന്നതിനായി 25 ലക്ഷത്തിലധികം രൂപ ചിലവ് വരും. നിർധന കുടുംബാംഗമായ നാസറിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബാധ്യതയാണ്. ചികിത്സയുടെ ആദ്യഘട്ടങ്ങളിൽ നാസർ തന്റെ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനമായിരുന്നു ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസിനും തന്റെ കുടുംബത്തിനുമായി ചിലവഴിച്ചിരുന്നത്.എന്നാൽ രോഗം മൂർഛിച്ചതോടെ ജീവിതം വഴിമുട്ടുകയായിരുന്നു. ഈ സന്ദർഭത്തിലാണ് മുക്കം ബസ് സ്റ്റാൻഡ്, ആലിൻ ചുവട് ,വില്ലേജ് ഓഫീസ് റോഡ് എന്നിവിടങ്ങളിലെ നൂറിൽപ്പരം ഓട്ടോകൾ സഹായ ഹസ്തവുമായി രംഗത്തെത്തിയത്. ഇന്നലെ ലഭിച്ച കളക് ഷനിൽ പെട്രോൾ കാശ് കഴിച്ച് ബാക്കി മുഴുവൻ തുകയും നാസറിന്റെ ചികിത്സാ ഫണ്ടിലേക്ക് നൽകും. ഓട്ടോ ചാർജിന് പുറമെ അധിക തുക നൽകിയാണ് നാട്ടുകാരും…
Read Moreഇവിടെ ഇതൊന്നും പാടില്ല..! വാഹനങ്ങളിൽ രൂപമാറ്റം വരുത്തി കറങ്ങുന്ന വിദ്യാർഥികൾക്ക് പോലീസിന്റെ പൂട്ട്; വാഹനത്തിനെതി രെയും ഓടിക്കുന്നവർക്കെതിരെയും കേസ്
ചങ്ങരംകുളം: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങൾ രൂപമാറ്റം വരുത്തി കറങ്ങുന്ന വിദ്യാർഥികൾക്ക് പോലീസിന്റെ പൂട്ട് . പ്രദേശത്ത് ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ ഓപ്പണ് ജീപ്പിൽ വിദ്യാർഥികൾ കറങ്ങുന്നത് പതിവായതോടെയാണ് പോലീസ് ഇത്തരം വാഹനങ്ങൾ നിരീക്ഷിച്ചു കസ്റ്റഡിയിൽ എടുക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ വിദ്യാർഥികൾ ഓപ്പണ് ജീപ്പിൽ അപകടകരമായ രീതിയിൽ കറങ്ങുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വിദ്യാർത്ഥികൾ കറങ്ങിയ ഓപ്പണ് ജീപ്പ് ചങ്ങരംകുളം എസ്ഐ കെപി മനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. മലബാർ ഡെന്റൽ കോളജിലെ വിദ്യാർഥികളെയാണ് ഇത്തരത്തിൽ നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ ഓപ്പണ് ജീപ്പിൽ കറങ്ങി പോലീസിന്റെ വലയിലായത്. ആർഡിഒക്ക് കൈമാറുന്ന വാഹനം പരിശോധനകൾക്ക് ശേഷമെ വിട്ടു നൽകൂ എന്ന് പോലീസ് പറഞ്ഞു. ഗതാഗത നിയമങ്ങൾ ലംഘിച്ച് നിരത്തിലിറക്കുന്ന ഇത്തരം വാഹനങ്ങൾക്കെതിരെയും അത് ഓടിക്കുന്നവർക്കെതിരെയും ആർടിഒയുടെ കൂടി നിർദേശ പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും…
Read Moreസോഷ്യൽ മീഡിയലെ വ്യാജ പ്രചാരണം..! കൊ ടുവള്ളിയിൽ രണ്ടു പുലികളിറങ്ങിയെന്ന് ചിത്രങ്ങളോടെ സോഷ്യൽ മീഡിയൽ പ്രചര ണം; പുറത്തിറങ്ങാതെ വീട്ടമ്മാരും കുട്ടികളും
കോഴിക്കോട്: കൊടുവള്ളിയിൽ കരൂഞ്ഞിമലയിൽ രണ്ട് പുലികൾ ഇറങ്ങിയതായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. വാട്സ് ആപ് വഴിയാണ് വ്യാജ ചിത്രങ്ങളടങ്ങുന്ന സന്ദേശം പ്രചരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കരൂഞ്ഞിമലയിൽ രണ്ട് പുലികൾ ഇറങ്ങിയിട്ടുണ്ടെന്നും നിങ്ങളുടെ ഒരു ഷെയർ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന തരത്തിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. ഒരു ഷെയർ മതി ജീവൻ രക്ഷിക്കാനെന്ന് വാക്കുകൾ അടങ്ങിയതിനാൽ സന്ദേശം ലഭിച്ചവർ മിനിറ്റുകൾക്കകം ഇത് ഷെയർ ചെയ്യാനും തുടങ്ങി. ഇതോടെ കോടുവള്ളി പുലി ഭീതിയിലുമായി. രാവിലെ തന്നെ സന്ദേശം പ്രചരിക്കാൻ തുടങ്ങിയതോടെ പലരും കുട്ടികളെ സ്കൂളിൽ വിടാനും മടിച്ചു. സ്ത്രീകളടക്കമുള്ളവർ പുലി ഇറങ്ങിയിട്ടുണ്ടെന്ന ഭീതിയിൽ വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല. മൂന്ന് മാസം മുന്പും കൊടുവള്ളിയിൽ പുലിയിറങ്ങിയെന്ന തരത്തിൽ വ്യാജ വാർത്ത് പ്രചരിച്ചിരുന്നു. അന്ന് രാത്രി ജനങ്ങൾ തെരച്ചിൽ നടത്തുന്നതിനും തടിച്ചുകൂടിയിരുന്നു.
Read Moreഅയ്യേ പറ്റിച്ചേ..! പൊള്ളുന്ന വെയിലിൽ അരിച്ചുപെറുക്കിയപ്പോൾ കിട്ടിയത് മൂന്ന് സ്റ്റീൽ ബോംബ്; പരിശോധനയിൽ മൂന്നും വ്യാജസ്റ്റീൽ ബോംബുകൾ; പിന്നെ സംഭവിച്ചത്
നാദാപുരം: കത്തിയെരിയുന്ന വെയിലിൽ പോലീസിനെ വട്ടം കറക്കി നരിപ്പറ്റയിലും,താനക്കോട്ടുരിലും കണ്ടെത്തിയ വ്യാജ ബോംബുകൾ പോലീസിനെ ഏറെ നേരം വട്ടംകറക്കി.താനക്കോട്ടൂരില് ബിജെപിയുടെ പൊതു യോഗ സ്ഥലത്താണ് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ പൊതുയോഗം നടക്കുന്ന വേദിയിലും പരിസരത്തും പോലീസും ബോബ് സ്ക്വാഡും നടത്തിയ തിരച്ചിലിലാണ് രണ്ട് പുതിയ സ്റ്റീൽ കണ്ടെയ്നറുകളും ഒരു പഴകിയ കണ്ടെയ്നറും കണ്ടെത്തിയത്. ചപ്പുചവറുകൾക്കിടയിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ഇവ. തുടർന്ന് പോലീസ് മേഖലയിലും പരിസരങ്ങളിലും വ്യാപകമായ പരിശോധന നടത്തുകയും ചെയ്തു. ഇതിനിടയിലാണ് നരിപ്പറ്റ കൊയ്യാലയിൽ കഴിഞ്ഞ ദിവസം ബോംബേറുണ്ടായ വീടിന് സമീപത്തെ കടയ്ക്ക് പരിസരത്ത് ബോബ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് ഐസ്ക്രീം ബോളിന്റെ രൂപത്തിലുള്ള ബോംബ് കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മൂന്ന് ബോംബുകളും വ്യാജനാണെന്ന് മനസിലായത്. സ്റ്റീൽ കണ്ടെയ്നറുകളിൽ ചാരം നിറച്ച നിർമ്മിച്ചവയായിരുന്നു. ഐസ്ക്രീം ബോളിലാവട്ടെ മണ്ണും…
Read Moreജോഷി ചതിച്ചു..! സിപിഎം കൊടിമരത്തിന് പച്ച പെയിന്റടിച്ച സംഭവം:വിദ്യാർഥി അറസ്റ്റിൽ; പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു
നാദാപുരം: കൊപ്രക്കളത്തിൽ കെ.പി.കുഞ്ഞിരാമൻ സ്മാരക കൊടിമരത്തിന് പച്ച പെയിന്റടിക്കുകയും സിപിഎം പതാക അഴിച്ചുമാറ്റി ലീഗ് പതാക ഉയർത്തുകയും ചെയ്ത കേസിൽ വിദ്യാർഥി അറസ്റ്റിൽ.വാണിമേൽ കോടിയൂറ സ്വദേശിയായ 17 കാരനായ വിദ്യാർഥിയെയാണ് കേസന്വേഷിക്കുന്ന നാദാപുരം സിഐ ജോഷി ജോസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയായ പ്രതിയെ വളയം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വൈകുന്നരം അഞ്ചോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഐപിസി 153 (എ) പ്രകാരം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു എന്ന വകുപ്പാണ് ചുമത്തിയത്. പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർഥിക്ക് പോലീസ് സ്റ്റേഷനിൽ വച്ചുതന്നെ ജാമ്യം നൽകി.
Read More