കാ​ല്‍​പാ​ടു​ക​ള്‍ ക​ണ്ടു; പ​ക്ഷെ ക​ടു​വ കാ​ണാ​മ​റ​യ​ത്ത്

ക​ല്‍​പ​റ്റ: വ​യ​നാ​ട് വാ​കേ​രി​യി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​നെ കൊ​ന്നു തി​ന്ന ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്നും വ്യാ​പ​ക തെ​ര​ച്ചി​ല്‍ തു​ട​രും. ഇ​ന്ന​ലെ​യും വ​ലി​യ​രീ​തി​യു​ള്ള തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ട​ല്ലൂ​രി​ലെ ഒ​രു വാ​ഴ​ത്തോ​ട്ട​ത്തി​ൽ ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ക​ടു​വ എ​ങ്ങോ​ട്ട് മാ​റി​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. 22 കാ​മ​റ ട്രാ​പ്പു​ക​ൾ പ​ല​യി​ട​ത്താ​യി സ്ഥാ​പി​ച്ച് ക​ടു​വ​യെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ്. കോ​ള​നി​ക്ക​വ​ല​യ്ക്ക് സ​മീ​പം കാ​പ്പി​ത്തോ​ട്ട​ത്തി​ൽ സ്ഥാ​പി​ച്ച കൂ​ടി​ന് പു​റ​മെ പു​തി​യൊ​ന്നു​കൂ​ടി കൂ​ട​ല്ലൂ​രി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലും കെ​ണി​യൊ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ന്ന​ലെ 20 അം​ഗ പ്ര​ത്യേ​ക ടീം ​ഉ​ള്‍​പ്പെ​ടെ കാ​ട്ടി​ലേ​ക്ക് ക​യ​റി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. മാ​ര​മ​ല, ഒ​മ്പ​തേ​ക്ക​ർ , ഗാ​ന്ധി​ന​ഗ​ർ മേ​ഖ​ല​യി​ൽ ആ​ണ് ഇ​ന്ന​ലെ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​രോ​ട് സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ വ​നം​വ​കു​പ്പ് അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. പ്ര​ജീ​ഷ് എ​ന്ന യു​വ ക്ഷീ​ര ക​ർ​ഷ​ക​നെ​യാ​ണ് ക​ടു​വ ക​ഴി​ഞ്ഞ ദി​വ​സം കൊ​ന്ന​ത്. പ​തി​വു​പോ​ലെ രാ​വി​ലെ പ​ശു​വി​ന്…

Read More

മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ര്‍​ണാ​യ​ക ​തെ​ളി​വു​ക​ളെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം; യു​വ​തിയുടെ ആ​ത്മ​ഹ​ത്യ:‍ ആരോപണവിധേയർ‍ ഒ​ളി​വി​ലെ​ന്നു പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​ര്‍ ഒ​ളി​വി​ലെ​ന്നുപോ​ലീ​സ്. ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തെ​തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​ചെ​യ്ത കു​ന്നു​മ്മ​ക്ക​ര സ്വ​ദേ​ശി ത​ണ്ടാ​ർ ക​ണ്ടി ഹ​മീ​ദി​ന്‍റെ ഭാ​ര്യ ഷ​ബ്ന(30) യു​ടെ കു​ടും​ബം അ​ഞ്ചു​പേ​ർ​ക്കെ​തി​രെ തെ​ളി​വു​സ​ഹി​തം പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും അ​മ്മാ​വ​ൻ ഹ​നീ​ഫ​യെ മാ​ത്ര​മാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നി​ടെ ഷബ്ന​യു​ടെ സ​ഹോ​ദ​രി​യു​ടെ ഫോ​ൺ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി സൈ​ബ​ർ സെ​ല്ലി​ന് കൈ​മാ​റി. ഭ​ർ​തൃ​വീ​ട്ടി​ലെ പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് ഷബ്ന സ​ഹോ​ദ​രി​യെ നി​ര​ന്ത​രം അ​റി​യി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ണാ​യ​ക തെ​ളി​വു​ക​ളും സ​ഹോ​ദ​രി​യു​ടെ ഫോ​ണി​ൽ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.​ഇ​തി​നി​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മെ​ല്ലെ​പ്പോ​ക്കെ​ന്നാ​രോ​പി​ച്ച് വ​ട​ക​ര ഡി​വൈ​എ​സ്പി ആ​ർ.​ഹ​രി​പ്ര​സാ​ദി​നെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ നി​ന്നു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു​ണ്ട്.​ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഷ​ബ്‌​ന​യെ വി​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഷ​ബ്‌​ന വീ​ടി​നു​ള്ളി​ല്‍ ക​യ​റി ക​ത​ക​ട​യ്ക്കു​മ്പോ​ള്‍ ബ​ന്ധു​ക്ക​ളെ​ല്ലാം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ആ​ത്മ​​ഹ​ത്യ​ചെ​യ്യു​മെ​ന്ന​റി​യി​ച്ചി​ട്ടും ആ​രും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

ജി​യോ ബേ​ബി​യെ പി​ന്തു​ണ​യ്ക്കു​ന്ന സി​പി​എം ബ​ഹു​ഭാ​ര്യ​ത്വ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം; പി.​എം. എ ​സ​ലാം

കോ​ഴി​ക്കോ​ട്: മി​ശ്ര വി​വാ​ഹ​ത്തി​നെ​തി​രേ സ​മ​സ്ത നേ​താ​വ് നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി ന​ട​ത്തി​യ പ്ര​സ്താ​വ​ന ത​ള്ളാ​തെ മു​സ്‌ ലിം ലീ​ഗ്. മി​ശ്ര​വി​വാ​ഹ​ത്തെ മു​സ്ലിം ലീ​ഗ് അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ജി​യോ ബേ​ബി​യെ പി​ന്തു​ണ​യ്ക്കു​ന്ന സി​പി​എം ബ​ഹു​ഭാ​ര്യ​ത്വ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പി.​എം. എ. ​സ​ലാം ആ​വ​ശ്യ​പ്പെ​ട്ടു.​ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് ചേ​ര്‍​ന്ന മു​സ്ലിം ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി.​എം.​എ. സ​ലാം. മി​ശ്ര​വി​വാ​ഹ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ വേ​ദി​യാ​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നാ​സ​ർ ഫൈ​സി​യു​ടെ നി​ല​പാ​ടു​ക​ളെ മു​സ്‌ലിംലീ​ഗ് പി​ന്തു​ണ​യ്ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും വാ​ക്കു​ക​ളി​ൽ പി​ടി​ച്ച് വി​ഷ​യ​ത്തെ തി​രി​ച്ച് വി​ട​ണ്ട. മി​ശ്ര​വി​വാ​ഹ​ങ്ങ​ളെ മു​സ്‌ലിം ലീ​ഗ് അം​ഗീ​ക​രി​ക്കു​ന്നി​ല്ല. ജി​യോ ബേ​ബി​യു​ടെ നി​ല​പാ​ടു​ക​ളി​ലും എ​തി​ർ​പ്പു​ണ്ട്. ഫ​റൂ​ഖ് കോ​ള​ജി​ലെ പ​രി​പാ​ടി​യി​ൽനി​ന്നു വി​ട്ട് നി​ൽ​ക്കാ​നു​ള്ള എം ​എ​സ് എ​ഫ് തീ​രു​മാ​ന​ത്തി​ലും തെ​റ്റി​ല്ലെ​ന്നും സ​ലാം പ​റ​ഞ്ഞു.

Read More

വിടമാട്ടെ; വ​യ​നാ​ട്ടി​ല്‍ ന​ര​ഭോ​ജി ക​ടു​വ​യ്ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ല്‍

വ​യ​നാ​ട്: സു​ൽ​ത്താ​ൻ ബ​ത്തേ​രി വാ​കേ​രി കൂ​ട​ല്ലൂ​രി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ന്ന ക​ടു​വ​യ്ക്കാ​യി വ​നം​വ​കു​പ്പ് തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. ഏ​ത് ക​ടു​വ​യാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​തെ​ന്ന് ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ കാ​മ​റ ട്രാ​പ്പു​ക​ൾ വ​ച്ചി​ട്ടു​ണ്ട്. 11 കാ​മ​റ​ക​ളാ​ണ് ക​ടു​വ​യെ തി​രി​ച്ച​റി​യാ​നാ​യി പ​ല​യി​ട​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് പ​രി​ശോ​ധി​ച്ചും കാ​ൽ​പ്പാ​ടു​ക​ൾ പി​ന്തു​ട​ർ​ന്നു​മാ​ണ് തെ​ര​ച്ചി​ല്‍. മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി​ട്ടാ​ണ് പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ക​ടു​വ അ​ധി​ക ദൂ​രം പോ​യി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​ള്ള​തി​നാ​ൽ ക​ന​ത്ത പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ലാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ഉ​ത്ത​ര​വ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ഡ​ൻ ഇ​റ​ക്കി​യി​രു​ന്നു. ക​ടു​വ​യെ മ​യ​ക്കു​വെ​ടി വ​ച്ചു പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ വെ​ടി​വ​ച്ചു കൊ​ല്ലാ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. പ്ര​ജീ​ഷ് എ​ന്ന യു​വാ​വി​നെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്. പ​തി​വു​പോ​ലെ രാ​വി​ലെ പ​ശു​വി​ന് പു​ല്ല​രി​യാ​ൻ പോ​യ​താ​യി​രു​ന്നു പ്ര​ജീ​ഷ്. വൈ​കിട്ട് പാ​ൽ വി​ൽ​പ​ന ന​ട​ത്തു​ന്നി​ട​ത്ത് എ​ത്താ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം…

Read More

യാത്രക്കാരുടെ വർധന; പ​ര​ശു​റാമിൽ ര​ണ്ട് കോ​ച്ചു​ക​ള്‍​കൂ​ടി പ​രി​ഗ​ണ​ന​യി​ല്‍

കോ​ഴി​ക്കോ​ട്: മംഗളൂരു-നാ​ഗ​ര്‍​കോ​വി​ല്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ​ര​ശു​റാം എ​ക്‌​സ്പ്ര​സി​ല്‍ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു പ​രി​ഗ​ണി​ച്ച് ര​ണ്ട് അ​ഡീ​ഷ​ണ​ല്‍ കോ​ച്ചു​ക​ള്‍ കൂ​ടി ചേ​ര്‍​ക്കു​ന്ന കാ​ര്യം റെ​യി​ല്‍​വേ പ​രി​ഗ​ണി​ക്കു​ന്നു. അ​സാ​ധാ​ര​ണ​മാ​യ തി​ക്കും തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ക​യും യാ​ത്ര​ക്കാ​ര്‍ തി​ര​ക്കു​സ​ഹി​ക്കാ​നാ​വാ​തെ കു​ഴ​ഞ്ഞു​വീ​ഴു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു പു​തി​യ കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. യാ​ത്രാദു​രി​തം മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യും ചെ​യ്യു​ന്ന​ത് പു​ന​രാ​ലോ​ച​ന​യ്ക്ക് റെ​യി​ല്‍​വേ​യെ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ 22 കോ​ച്ചു​ക​ളു​മാ​യാ​ണ് പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. പു​തു​താ​യി കോ​ച്ചു​ക​ള്‍ കൂ​ട്ടിച്ചേ​ര്‍​ത്താ​ല്‍ അ​വ​സാ​ന​ത്തെ സ്‌​റ്റോ​പ്പാ​യ നാ​ഗ​ര്‍​കോ​വി​ലി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. അ​വി​ടെ പ്ലാ​റ്റ​ഫോം നീ​ട്ടി നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ പ്ര​വൃ​ത്തി ന​ട​ന്നു​വ​രി​ക​യാ​ണ്. ര​ണ്ടു​മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​വു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. അ​തു ക​ഴി​ഞ്ഞാ​ല്‍ കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​കാ​ര്യ​മാ​ണ് റെ​യി​ല്‍​വേ പ​രി​ഗ​ണി​ക്കു​ന്നത്. മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ര്‍ ട്രെ​യി​ന്‍​യാ​ത്ര​യ്ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​ന​ഭ​വി​ക്കു​ന്ന​ത്. തി​ര​ക്കു​ള്ള സ​മ​യ​ത്ത് ട്രെ​യി​നു​ക​ള്‍ വ​ള​രെ കു​റ​വാ​ണ്. അ​തി​നു​പു​റ​മേ വ​ന്ദേ​ഭാ​ര​തി​നു​വേ​ണ്ടി പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ ഏ​റെ​നേ​രം…

Read More

യുവതി ജീവനൊടുക്കിയ സംഭവം: ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മാ​വ​ന്‍ കസ്റ്റഡിയിൽ‍

കോ​ഴി​ക്കോ​ട്: ഭ​ര്‍​തൃ​വീ​ട്ടി​ലെ പീ​ഡ​നം കാ​ര​ണം അ​രൂ​ര്‍ പു​ളി​യം​വീ​ട്ടി​ല്‍ അ​മ്മ​ദി​ന്‍റെ മ​ക​ള്‍ ഷ​ബ്‌​ന (30) ജീ​വ​നെ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് വ​ട​ക​ര കു​ന്നു​മ്മ​ക്ക​ര​യി​ലെ ത​ട്ടാ​ര്‍​ക​ണ്ടി ഹ​ബീ​ബി​ന്‍റെ അ​മ്മാ​വ​ന്‍ ഹ​നീ​ഫ​ അ​റ​സ്റ്റി​ല്‍. ഇ​യാ​ള്‍ യു​വ​തി​യെ മ​ര്‍​ദി​ക്കാൻ ശ്രമിക്കുന്ന സി​സി​ടി​വി​ ദൃ​ശ്യം പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഹ​ബീ​ബി​ന്‍റെ വീ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാണ് ഷബ്ന തൂ​ങ്ങി​മ​രി​ച്ച​ത്. ഹ​ബീ​ബ് ഗ​ള്‍​ഫി​ലാ​ണ്. അറസ്റ്റിലായ ഹ​നീ​ഫ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.​ വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കിയ ഇയാളെ ഇ​ന്നു​ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. തൂ​ങ്ങി മ​രി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ടു​മു​മ്പ് ഹ​നീ​ഫ യു​വ​തി​യെ മ​ര്‍​ദി​ച്ചിരുന്നുവത്രെ. ഇതിനു​ശേ​ഷം മു​റി​യി​ല്‍ പോ​യ ഷ​ബ്ന പു​റ​ത്തേ​ക്ക് വ​ന്നി​ല്ല. വീ​ട്ടു​കാ​ര്‍ തി​രി​ഞ്ഞുേ​നാ​ക്കി​യ​തു​മി​ല്ല. ഭ​ര്‍​തൃ​മാ​താ​വും ഭ​ര്‍​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​യും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. പീ​ഡ​നം സ​ഹി​ക്കാ​നാ​വാ​തെ ഷ​ബ്​ന വീ​ടു​മാ​റാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​യി വി​വാ​ഹ സ​മ​യ​ത്ത് ന​ല്‍​കി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​കെ ചോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ ഇ​തി​ന്‍റെ പേ​രി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ത​ര്‍​ക്കം ന​ട​ന്ന​ത്.​ യു​വ​തി അ​ക​ത്തു​ക​യ​റി വാ​തി​ല്‍…

Read More

കാ​മു​ക​നെ​ത്തേ​ടി കൊ​ല്ല​ത്തെ യു​വ​തി പ​ഴ​യ​ങ്ങാ​ടി​യി​ൽ എ​ത്തി; ഒടുവിൽ പോലീസും….

പ​ഴ​യ​ങ്ങാ​ടി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും പ്ര​ണ​യ​ത്തി​ലാ​വു​ക​യും ചെ​യ്ത കാ​മു​ക​നെ തേ​ടി കൊ​ല്ലം സ്വ​ദേ​ശി​നി പ​ഴ​യ​ങ്ങാ​ടി​യി​ൽ എ​ത്തി. രാ​മ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തേ​ടി​യാ​ണ് 34 കാ​രി ഇ​ന്ന​ലെ എ​ത്തി​യ​ത്. അ​പ​രി​ചി​ത​യാ​യ യു​വ​തി ഏ​റെ നേ​രം റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് യു​വ​തി സം​ഭ​വം വി​വ​രി​ച്ച​ത്. തു​ട​ർ​ന്ന് യു​വ​തി യു​വാ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലി​സ് എ​ത്തി യു​വ​തി​യി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​തി​നി​ട​യി​ൽ യു​വാ​വ് യു​വ​തി​യെ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Read More

പ​ര​ശു​റാ​മി​ല്‍ യാ​ത്ര പേ​ടി​സ്വ​പ്നം; ഈ​ ആ​ഴ്ച കു​ഴ​ഞ്ഞു​വീ​ണ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി

കോ​ഴി​ക്കോ​ട്: യാ​ത്ര​ക്കാ​ര്‍​ക്ക് കാ​ലു​കു​ത്താ​ന്‍ ഇ​ട​മി​ല്ലാ​ത്ത​വി​ധ​ത്തി​ല്‍ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ യാ​ത്ര പേ​ടി​സ്വ​പ്‌​ന​മാ​യി മാ​റു​ന്നു. തി​ക്കും തി​ര​ക്കും കാ​ര​ണം ഈ​ആ​ഴ്ച കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. മൂ​ന്നു വ​നി​താ യാ​ത്ര​ക്കാ​രാ​ണ് പ​രു​ശു​റാ​മി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​ത്. ഇ​ന്ന​ലെ വ​ട​ക​ര​യി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു വ​രി​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രി വെ​സ്റ്റ്ഹി​ല്ലി​ല്‍​വ​ച്ചാ​ണ് ട്രെ​യി​നി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. വ​ന്ദേ​ഭാ​ര​തി​നു ക​ട​ന്നു​പോ​കാ​ന്‍ ഇ​ന്ന​ലെ വെ​സ്റ്റ്ഹി​ല്ലി​ല്‍ ഇ​രു​പ​തു​മി​നി​റ്റ് പ​ര​ശു​റാം എ​ക​സ്പ്ര​സ് പി​ടി​ച്ചി​ട്ട സ​മ​യ​ത്താ​ണ് യു​വ​തി കു​ഴ​ഞ്ഞു​വീ​ണ​ത്. സ​ഹ​യാ​ത്രി​ക​ര്‍ പ​രി​ച​രി​ച്ച​ശേ​ഷം കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഇ​റ​ക്കി. വ​ട​ക​ര​യി​ല്‍ നി​ന്നു ക​യ​റി​യ​തു​മു​ത​ല്‍ ഇ​വ​ര്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​റ്റു യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വ​ട​ക​ര​യി​ല്‍ നി​ന്നും കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്നും ക​യ​റി​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ഈ ​ട്രെ​യി​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണി​രു​ന്നു. രാ​വി​ലെ 8.40ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തു​ന്ന മം​ഗ​ലാ​പു​രം-​നാ​ഗ​ര്‍കോവി​ല്‍ പ​ര​ശു​റാ​മി​നെയാ ണ് രാ​വി​ലെ ഓ​ഫീ​സു​ക​ളി​ലെ​ത്താ​നു​ള്ള​വ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മെ​ല്ലാം ആ​ശ്ര​യി​ക്കു​ന്ന​ത്. പു​ല​ര്‍​ച്ചെ 5.05നാ​ണ് മം​ഗ​ലാ​പ​രു​ത്തു​നി​ന്ന് ട്രെ​യി​ന്‍ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ലെ​ത്തു​മ്പോ​ള്‍​ത​ന്നെ നി​ല്ല തി​ര​ക്കാ​യി​രി​ക്കു​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു.…

Read More

പോ​ക്‌​സോ കേ​സ്: ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ന് 50 വ​ര്‍​ഷം ത​ട​വും മൂ​ന്നുല​ക്ഷം പി​ഴ​യും

മ​ഞ്ചേ​രി: എ​ട്ടു​വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യെ​ന്ന കേ​സി​ല്‍ 22കാ​ര​ന് മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി അ​മ്പ​തു വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും മൂ​ന്ന് ല​ക്ഷം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷ വി​ധി​ച്ചു. ക​ണ്ണ​മം​ഗ​ലം ചേ​റേ​ക്കാ​ട് പൂ​വ്വ​ക്ക​ണ്ട​ന്‍ ഫ​ജ​റു​ദ്ദീ​നെ (22) യാ​ണ് ജ​ഡ്ജി എ.​എം. അ​ഷ്‌​റ​ഫ് ശി​ക്ഷി​ച്ച​ത്. 2021 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ബ​ന്ധു​വാ​യ പ്ര​തി കി​ട​പ്പു​മു​റി​യി​ല്‍ വ​ച്ചാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. മൂ​ന്നു വ​കു​പ്പു​ക​ളി​ലാ​യാ​ണു ശി​ക്ഷ. ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന​തി​നാ​ല്‍ ഫ​ല​ത്തി​ല്‍ 20 വ​ര്‍​ഷ​ത്തെ ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യാ​കും. പി​ഴ​ത്തു​ക പ​രാ​തി​ക്കാ​ര​നാ​യ കു​ട്ടി​ക്ക് ന​ല്‍​ക​ണം. പി​ഴ​യ​ട​യ്ക്കാ​ത്ത പ​ക്ഷം മൂ​ന്നു വ​കു​പ്പു​ക​ളി​ലും മൂ​ന്നു മാ​സം വീ​തം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കു മാ​റ്റി.

Read More

കോ​ഴി​ക്കോ​ട്ട് ആ​ന​ക്കൊ​മ്പ് വേ​ട്ട: മൂ​ന്നു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍; സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ന​ക്കൊ​മ്പ് വേ​ട്ട​

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍നി​ന്ന് ഇ​ന്ന​ലെ വൈ​കി​ട്ട് വ​നം വ​കു​പ്പു​കാ​ര്‍ പി​ടി​കൂ​ടി​യ നാലു കോടിയുടെ ആ​ന​ക്കൊ​മ്പുകൾ കൊ​ണ്ടു​വ​ന്ന​ത് നി​ല​മ്പൂ​ര്‍ ക​രു​ളാ​യി വ​ന​ത്തി​ല്‍നി​ന്ന്. സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​രെ ഇ​ന്ന​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ ഇ​ന്നു രാ​വി​ലെ മൂ​ന്നു​പേ​രെ​കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി ഉ​യ​ര്‍​ന്നു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ന​ക്കൊ​മ്പ് വേ​ട്ട​യാ​ണി​ത്. നി​ല​മ്പൂ​ര്‍ ക​രു​ളാ​യി വ​ന​ത്തി​ലെ കാ​ട്ടാ​ന​യു​ടേ​താ​ണ് പിടികൂടിയ കൊ​മ്പെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ന​ക്കൊ​മ്പ് കാ​ട്ടി​നു​ള്ളി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന മോ​ഹ​ന​ന്‍ എ​ന്ന​യാ​ളെയും ര​ണ്ടു കൂ​ട്ടാ​ളി​ക​ളെ​യുമാണ് ഇ​ന്നു രാ​വി​ലെ പി​ടി​കൂ​ടി​യത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​ര്‍​ക്ക് ആ​ന​ക്കൊ​മ്പ് ന​ല്‍​കി​യ ആ​ളെ ക​ണ്ടെ​ത്താ​നു​ള്ള ്ര​ശ​മ​വും ന​ട​ക്കു​ന്നു. ആ​ന​യെ വെ​ടി​വ​ച്ചു​കൊ​ന്ന​വ​രെ​യും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. നി​ല​മ്പൂര്‍ വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി വ​ലി​യ​പ​റ​മ്പ് മു​ഹ​മ്മ​ദ് അ​ന​സ്, താ​മ​ര​ശേ​രി സ്വ​ദേ​ശി ചു​ണ്ട​ക​പൊ​യി​ല്‍ ദീ​പേ​ഷ്, തി​രു​വ​ണ്ണൂ​ര്‍ പു​തി​യ വീ​ട്ടി​ല്‍ സ​ലിം, ബെ​ലി​യ​ചാ​ല്‍ പേ​ട്ട സ്വ​ദേ​ശി മു​ഹ​മ്മ​ദ് മൊ​ബീ​ന്‍, ചെ​റു​കു​ളം മ​ക്ക​ട…

Read More