ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ൽ വ​ൻ ഇ​ടി​വ്; ഇ​ന്ത്യ​യി​ലും പെ​ട്രോ​ൾ വി​ല കു​റ​ച്ചേ​ക്കും; വി​ല​ക്കു​റ​വ് ജനുവരിയോടെ

കോ​ഴി​ക്കോ​ട്: ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ ഉ​ട​ൻത​ന്നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ണ്ണ​വി​ല​യി​ൽ കു​റ​വ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റ​വു​ണ്ടാ​യേ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. അതേസമയം, ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യെ​ങ്കി​ലും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ അ​ടു​ത്തി​ടെ ഉ​ണ്ടാ​യ ഇ​ടി​വ് വി​ല​യി​ൽ വ​ലിയ കു​റ​വു വ​രു​ത്തു​ന്ന​തി​ന് ത​ട​സ​മാ​യേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി​യോ​ടെ പെ​ട്രോ​ളി​ന് 100 രൂ​പ​യി​ൽ താ​ഴെ​യാ​യി ഒ​രു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പാ​ച​ക​വാ​ത​ക​ത്തി​ന് കേ​ന്ദ്രം വി​ല കു​റ​ച്ചി​രു​ന്നു. ആ​റു മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യാ​ണി​പ്പോ​ൾ ക്രൂ​ഡ് ഓ​യി​ലി​ന്. 74.30 ഡോ​ള​റാ​ണ് ഒ​രു ബാ​ര​ൽ എ​ണ്ണ​യു​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ഇ​പ്പോ​ഴ​ത്തെ വി​ല. 2022 മാ​ർ​ച്ചി​ൽ ഒ​രു ബാ​ര​ൽ എ​ണ്ണ​യ്ക്ക് 117ഡോ​ള​റും 2022 ജൂ​ണി​ൽ 122.71 ഡോ​ള​റാ​യി​രു​ന്നു അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വി​ല. ഓ​പ്പെ​ക്ക് രാ​ജ്യ​ങ്ങ​ൾ പ്ര​തി​ദി​ന ഉ​ത്പാ​ദ​ന​ത്തി​ൽ നി​ന്ന്…

Read More

താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ക​ടു​വ; യാ​ത്ര​ക്കാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ക​ടു​വ​യി​റ​ങ്ങി. ചു​രം ഒ​ന്‍​പ​താം വ​ള​വി​ന് താ​ഴെ ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ക​ടു​വ​യെ ക​ണ്ട ലോ​റി ഡ്രൈ​വ​ര്‍ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ച്ചു.ക​ടു​വ പി​ന്നീ​ട് റോ​ഡ് മു​റി​ച്ചു ക​ട​ന്ന് വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് പോ​യി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​യ​നാ​ട് ല​ക്കി​ടി അ​തി​ര്‍​ത്തി​യോ​ടു​ള്ള ഭാ​ഗ​മാ​യ​തി​നാ​ല്‍ത​ന്നെ ഇ​വി​ടെ​നി​ന്നാ​യി​രി​ക്കാം ചു​രം ഒ​മ്പ​താം വ​ള​വി​ലേ​ക്ക് ക​ടു​വ​യെ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. ക​ടു​വ​യി​റ​ങ്ങി​യ​തി​നാ​ല്‍ താ​മ​ര​ശേ​രി ചു​ര​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് വ​നം​വ​കു​പ്പും പോ​ലീ​സും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ടു​വ ചു​ര​ത്തി​ലെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത് വീ​ണ്ടും എ​ത്താ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. രാ​ത്രി​യി​ല്‍ ഉ​ള്‍​പ്പെടെ ചു​ര​ത്തി​ലൂ​ടെ പോ​കു​ന്ന 

Read More

വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാം…പ​ര​സ്യ​ത്തി​ന് പി​ന്നി​ല്‍ ത​ട്ടി​പ്പു​കാ​രാകാമെ​ന്ന് പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാം… എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പി​നെക്കുറി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്.​വീ​ട്ടി​ലി​രു​ന്ന് പ​ണം സ​മ്പാ​ദി​ക്കാം. അ​ല്ലെ​ങ്കി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലി​നോ​ടൊ​പ്പം കൂ​ടു​ത​ൽ നേ​രം ജോ​ലി ചെ​യ്ത് അ​ധി​ക വ​രു​മാ​നം ഉ​ണ്ടാ​ക്കാം എ​ന്നൊ​ക്കെ​യു​ള്ള പ​ര​സ്യ​ങ്ങ​ൾ നാം ​ധാ​രാ​ളം കാ​ണാ​റു​ണ്ട്. എ​ന്നാ​ൽ ഇ​തി​ൽ പ​ല​തും ത​ട്ടി​പ്പ് ആ​യി​രി​ക്കും എ​ന്ന​താ​ണ് സ​ത്യ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​ ജോ​ലി അ​വ​സ​ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ തെ​ര​യു​ന്ന​വ​രു​ടെ​യും പ​ണ​ത്തി​ന് ആ​വ​ശ്യ​മു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ് ത​ട്ടി​പ്പി​ന്‍റെ ആ​ദ്യ​പ​ടി. തു​ട​ർ​ന്ന് അ​വ​രെ ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​ര​ത്തി​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു. ഇ​തി​ൽ വീ​ഴു​ന്ന​വ​രു​ടെ കൈ​യി​ൽ നി​ന്ന് ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും വാ​ങ്ങു​ക​യോ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഇ​ന​ത്തി​ൽ തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്യു​ന്നു.​ ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും ജോ​ലി ന​ൽ​കു​മെ​ങ്കി​ലും പ്ര​തി​ഫ​ല​മാ​യി വ​ള​രെ കു​റ​ഞ്ഞ തു​ക ന​ൽ​കു​ക​യോ പ​ണം ന​ൽ​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്നു. നി​താ​ന്ത​ജാ​ഗ്ര​ത പു​ല​ർ​ത്തി​യാ​ൽ മാ​ത്ര​മേ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ നി​ന്ന്…

Read More

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന്  കളഞ്ഞ് കി​ട്ടി​യ പണം ഉടമയ്ക്ക്  കൈ​മാ​റി മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം അ​ട​ങ്ങി​യ പേ​ഴ്സ് ഉ​ട​മ​യാ​യ വ​യോ​ധി​ക​യ്ക് തി​രി​ച്ചു ന​ൽ​കി മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​യി. തി​രൂ​ര​ങ്ങാ​ടി ചെ​റു​മു​ക്ക് പ​ങ്ങ​ണി​ക്കാ​ട​ൻ അ​ബ്ദു​ൽ റ​ഷീ​ദി​നാ​ണ് 20,000 രൂ​പ​യോ​ളം വ​രു​ന്ന പ​ണം അ​ട​ങ്ങി​യ പേ​ഴ്സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം ന​മ്പ​ർ ഫ്ലാ​റ്റ്ഫോ​മി​ലെ ഇ​രി​പ്പി​ട​ത്തി​ൽ നി​ന്ന് ക​ള​ഞ്ഞു കി​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് കൊ​യി​ലാ​ണ്ടി​യി​ൽ മ​ത​പ​ഠ​നം ന​ട​ത്തു​ന്ന മ​ക​നെ ക​ണ്ടു മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ബ്ദു​ൽ റ​ഷീ​ദ്. നാ​ട്ടി​ലേ​ക്കു​ള്ള വ​ണ്ടി വ​രു​ന്ന​തും കാ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന അ​ദ്ദേ​ഹം.​ആ സ​മ​യ​ത്താ​ണ് ഉ​ട​മ​സ്ഥ​ൻ ഇ​ല്ലാ​തെ ഇ​രി​പ്പി​ട​ത്തി​ൽ ഒ​രു പേ​ഴ്സ് കി​ട​ക്കു​ന്ന​ത് അ​ബ്ദു​ൽ റ​ഷീ​ദ് കാ​ണു​ന്ന​ത്. പേ​ഴ്സി​ൽ പ​ണ​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ അ​ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ര​വീ​ന്ദ്ര​ൻ മ​ഠ​ത്തി​ലി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ പേ​ഴ്സി​ൽ നി​ന്ന് ല​ഭി​ച്ച മൊ​ബൈ​ൽ ന​മ്പ​റി​ലൂ​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ന​മ്പ്ര​ത്തു​ക​ര സ്വ​ദേ​ശി പ്രേ​മ​യു​ടെ​താ​യി​രു​ന്നു പേ​ഴ്സ് .സ്റ്റേ​ഷ​ൻ…

Read More

പ​രീ​ക്ഷാ​ഹാ​ളി​ൽ വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ അ​ധ്യാ​പ​ക​ന് ക​ഠി​ന​ത​ട​വും പി​ഴ​യും

നാ​ദാ​പു​രം: പ്ല​സ്ടു പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഹാ​ളി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ അ​ധ്യാ​പ​ക​ന് ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും. മേ​മു​ണ്ട ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​ഞ്ചു പു​ര​യി​ൽ ലാ​ലു (45) നെ​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി (പോ​ക്സോ)​ജ​ഡ്ജ് എം. ​സു​ഹൈ​ബ് ശി​ക്ഷി​ച്ച​ത്.​ അ​ഴി​യൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2023 ഫെ​ബ്രു​വ​രി 22 ന് ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്ന് പി​ടി​ച്ച് പ​രീ​ക്ഷ​യു​ടെ ഇ​ൻ​വി​ജി​ലേ​റ്റ​റാ​യ പ്ര​തി മാ​ന​ഭം​ഗ​പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ചോ​ന്പാ​ല പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സി​ഐ ശി​വ​ൻ ചാ​ടോ​ത്താ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്ത് നി​ന്നു 13 സാ​ക്ഷി​ക​ളെ​യും 21 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

Read More

ന​വ​കേ​ര​ള​സ​ദ​സ് ക​ഴി​ഞ്ഞാ​ലും പ​രാ​തി​ക​ളു​ടെ സ്ഥി​തി ത​ഥൈ​വ…വെ​ബ്‌​സൈ​റ്റി​ല്‍ ഒ​രു വി​വ​ര​വു​മി​ല്ല

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രിസ​ഭ​യു​ടെ സം​സ്ഥാ​ന പ​ര്യ​ട​നം പൂര്‍​ത്തി​യാ​യാ​ലും പ​രാ​തി​ക​ളി​ല്‍ മി​ക്ക​തും ഫ​യ​ലി​ലു​റ​ങ്ങു​മെ​ന്ന് ആ​ശ​ങ്ക. ഇ​തു​വ​രെ മി​ക്ക പ​രാ​തി​ക​ളു​ടെ​യും സ്റ്റാ​റ്റ​സ് www.nacakeralasadas.kerala.gov.in ല​ഭ്യ​മാ​യി​ട്ടി​ല്ല. ന​വ​കേ​ര​ള സ​ദ​സി​ന്‍റെ സൈ​റ്റി​ല്‍ ക​യ​റി ഫോ​ണ്‍ ന​മ്പ​റും അ​പേ​ക്ഷാ ന​മ്പ​റും ന​ല്‍​കി​യാ​ല്‍ പ​രാ​തി​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ അ​റി​യു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും മി​ക്ക​യി​ട​ത്തും സൈ​റ്റി​ല്‍ അ​പ്ഡ​ഡേ​ഷ​ന്‍ വ​ന്നി​ട്ടി​ല്ല. പ​ല​പ​രാ​തി​ക​ളും അ​താ​ത് ഓ​ഫീ​സു​ക​ളി​ലേ​ക്ക് അ​യ​ച്ചു​ തു​ട​ങ്ങി​യി​ട്ടേ​യു​ള്ളു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഒ​രു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല ഉ​ദ്യോ​ഗ​സ്ഥ​രും തി​ര​ക്കി​ലാ​യി​രു​ന്നു. ന​വ​കേ​ര​ള സ​ദ​സ് അ​താ​ത് ജി​ല്ല​ക​ള്‍ വി​ട്ട​തോ​ടെ പ​ല​രും “ലീ​വി’​ലാ​ണ്.​വ​ര്‍​ഷാ​വ​സാ​നം കൂ​ടി കൂ​ടി​യാ​ണെ​ന്ന​തും ഫ​യ​ല്‍ മെ​ല്ലെ​പ്പോ​ക്കി​ന് കാ​ര​ണ​മാ​കു​ന്നു.​അ​തേ​സ​മ​യം ല​ഭി​ച്ച​ പ​രാ​തി​ക​ളി​ല്‍ മി​ക്ക​തും നേ​ര​ത്തെ​ത​ന്നെ അ​താ​ത് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നു മ​റു​പ​ടി ല​ഭി​ച്ച​വ​യാ​ണെ​ന്നും വീ​ണ്ടും സ​മാ​ന​പ​രാ​തി​ക​ള്‍ ത​ന്നെ​യാ​ണ് ല​ഭി​ച്ച​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. ചി​ല​പ​രാ​തി​ക​ളാ​ക​ട്ടെ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ അ​റ്റാ​ച്ച് ചെ​യ്യാ​തെ​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട…

Read More

അ​തി​ർ​ത്തിത്തർ​ക്കം; അ​ച്ഛ​നും മ​ക​നും വെ​ട്ടേ​റ്റു, അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ച്ഛ​നും മ​ക​നും വെ​ട്ടേ​റ്റു. കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി മൈ​ക്കാ​വ് കാ​ഞ്ഞി​രാ​ട് അ​ശോ​ക് കു​മാ​ർ, ശ​ര​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. അ​യ​ൽ​വാ​സി​യാ​യ ബൈ​ജു​വാ​ണ് ഇ​വ​രെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.​ രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. ഇ​ന്ന് രാ​വി​ലെ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും പ്ര​കോ​പി​ത​നാ​യ ബൈ​ജു​അ​യ​ൽ​വാ​സി​യായ ഇരുവരെയും വെട്ടുകയായിരുന്നു. ഇ​രു​വ​രേ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​ര​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബൈ​ജു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ര്‍​ഷ​ങ്ങ​ളാ​യി ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ അ​തി​ര്‍​ത്തി​ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സു​ര​ക്ഷാവീ​ഴ്ച; അന്വേഷണം ആരംഭിച്ച് പോലീസ്

മാ​ന​ന്ത​വാ​ടി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സു​ര​ക്ഷാ വീ​ഴ്ച. മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ പോ​ലീ​സ് പൈ​ല​റ്റി​ന് പി​റ​കെ പോ​വാ​തെ, രാ​ഹു​ൽ ഗാ​ന്ധി സ​ഞ്ച​രി​ച്ച വാ​ഹ​നം റ​സ്റ്റ് ഹൗ​സി​ലേ​ക്ക് പോ​യി. ക​ള​ക്ടറേറ്റി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യാ​ത്ര മാ​ന​ന്താ​വാ​ടി​യി​ലേ​ക്കെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വ​ഴി​യൊ​രു​ക്കി ര​ണ്ട് പൈ​ല​റ്റ് വാ​ഹ​ന​ങ്ങ​ൾ മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​യി.​ പ​ക്ഷേ, രാ​ഹു​ൽ ഗാ​ന്ധി​യും എ​സ്കോ​ർ​ട്ട് വാ​ഹ​ന​വും നേ​രെ റ​സ്റ്റ് ഹൗ​സി​ലേ​ക്കാ​ണ് പോ​യ​ത്. ബൈ​പാ​സ് ജ​ംഗ്ഷ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ്, രാ​ഹു​ലി​ന്‍റെ കാ​ർ പി​റ​കെ​യി​ല്ലെ​ന്ന കാ​ര്യം പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക് മ​ന​സി​ലാ​യ​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ഹ​നം എ​സ്പി ഓ​ഫീ​സി​ന് അ​ടു​ത്തു​ള്ള റ​സ്റ്റ് ഹൗ​സി​ൽ എ​ത്തി​യെ​ങ്കി​ലും ഇ​റ​ങ്ങി​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ബാ​ഗെ​ടു​ത്ത് തി​രി​കെ വാ​ഹ​ന​ത്തി​ൽ ക​യ​റി. ഏ​ഴു​മി​നി​റ്റോ​ളം വാ​ഹ​നം റ​സ്റ്റ്ഹൗ​സി​ല്‍ നി​ർ​ത്തി​യി​ട്ടു. ഇ​തി​നി​യി​ൽ പൈ​ല്റ്റ് വാ​ഹ​നം വീ​ണ്ടു​മെ​ത്തി​യ ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് ത​ന്നെ പു​റ​പ്പെ​ട്ടു.​ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Read More

ട്രെ​യി​നു​ക​ളി​ൽ ഇ​ത​ര ​സം​സ്ഥാ​ന​ക്കാ​രു​ടെ വി​ള​യാ​ട്ടം; കണ്ണടച്ച് റെ​യി​ൽ​വേ; റി​സ​ർ​വേ​ഷ​ൻ യാ​ത്ര​ക്കാ​ർ​ക്കും സീ​റ്റു​കി​ട്ടാ​ൻ പെ​ടാ​പ്പാ​ട്

കോ​ഴി​ക്കോ​ട്: ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ലെ സീ​റ്റു​ക​ൾ കൈ​യ​ട​ക്കി ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ. റി​സ​ർ​വ് ചെ​യ്ത​ സീറ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പോലും പെ​ടാ​പ്പാ​ടുപെ​ട​ണം. ആ​ർ​പി​എ​ഫും ടി​ടി​ആ​റും ഇ​വ​രു​ടെ സം​ഘ​ടി​ത ശ​ക്തി​ക്കു മു​ന്നി​ൽ പലപ്പോഴും നി​ശ​ബ്ദ​രാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽനി​ന്ന് ചേ​ർ​ത്ത​ല​യി​ലേ​ക്കുള്ള ധ​ൻ​ബാ​ദ്-​ആ​ല​പ്പി എ​ക്സ്പ്ര​സി​ലെ യാ​ത്രക്കാരി ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി റി​സ​ർ​വ് ചെ​യ്ത സീ​റ്റു കി​ട്ടാ​നു​ണ്ടാ​യ ബു​ദ്ധി​മു​ട്ടുകളെക്കുറിച്ചും ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ സൃ​ഷ്ടി​ക്കു​ന്ന ഭീ​ക​രാ​വ​സ്ഥ​യെക്കുറിച്ചും വി​വ​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ ശ​ല്യം മൂ​ലം സ്ത്രീ​ക​ൾ​ക്ക് ശുചിമുറികളിൽ പോലും പോകാ​ൻ കഴിയാത്ത അ​വ​സ്ഥ​യാ​ണ്. മി​ക്ക ട്രെ​യി​നു​ക​ളി​ലും ഇ​താ​ണ​വ​സ്ഥ. ര​ണ്ടു ക​ന്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ മു​ഴു​വ​ൻ കൈ​യ​ട​ക്കി​യി​ട്ടും റെ​യി​ൽ​വേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടാ​യി​ട്ടു​ണ്ട്. കഴിഞ്ഞ ദീ​പാ​വ​ലിക്കു രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ എ​റ​ണാ​കു​ളം സൗ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന മ​രു​സാ​ഗ​ർ എ​ക്സ്പ്ര​സി​ലാ​ണ് ര​ണ്ടു ജ​ന​റ​ൽ കോ​ച്ചു​ക​ൾ അ​ജ്മീ​ർ മു​ത​ൽ എ​റ​ണാ​കു​ളം വ​രെ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ കൈ​യ​ട​ക്കി​യ​ത്. ക​ളി​ച്ചെ​ണ്ട ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​ര​ത്ത​ടി​ക​ൾ ആ​ണ് ഇ​വ​ർ ര​ണ്ടു ബോ​ഗി​ക​ളി​ലാ​യി കു​ത്തി​നി​റ​ച്ച​ത്. ല​ഗേ​ജ് ക​ന്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലും സീ​റ്റു​ക​ൾ​ക്ക​ടി​യി​ലും…

Read More

വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

കോ​ഴി​ക്കോ​ട്: വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ്എം​വി​ഡി മു​ന്ന​റി​യി​പ്പ്. കൊ​ല്ല​ത്തു​നി​ന്നു കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ വാ​ഹ​നം നി​ല​മ്പൂ​ർ പ​രി​ധി​യി​ൽ ഉ​ണ്ട് എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ നി​ന്നു കു​റ്റം കൃ​ത്യം ചെ​യ്യാ​ൻ വേ​ണ്ടി ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ന​മ്പ​റി​ൽ ഉ​ള്ള ഒ​രു വാ​ഹ​നം മ​ല​പ്പു​റ​ത്ത് നി​ല​മ്പൂ​രി​ലു​ണ്ടെ​ന്നു ക​ണ്ടെ​ത്തി. എ​ന്നാ​ൽ ആ ​കാ​റ​ല്ല കു​റ്റ​കൃ​ത്യം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നും കാ​റി​ന്‍റെ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു കാ​റി​ലാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും എം​വി​ഡി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വാ​ഹ​ന​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. രാ​ജ്യ​ത്ത് 2019 ഏ​പ്രി​ൽ ഒ​ന്നി​ന് ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും അ​തി സു​ര​ക്ഷാ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ (HSRP)ആ​ണ് ഉ​ള്ള​ത്.…

Read More