കൊല്ലം : ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ മണിയത്ത് മുക്കിന് സമീപം അനധികൃത വിൽപ്പനക്കായി സൈക്കിളിൽ കൊണ്ടുവന്ന 38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്ക്കനെ പോലീസ് പിടികൂടി. നീണ്ട കര വിശാഖത്തിൽഹരീന്ദ്രൻ(57) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.പലപ്പോഴായി ബിവറേജസ് കോർപ്പറേഷന്റെ വിവിധ ഔട്ട് ലെറ്റ്കളിൽ നിന്നും വാങ്ങിശേഖരിച്ചു വന്നിരുന്ന മദ്യം ഇരട്ടി വിലക്ക് വിൽപ്പന നടത്തി വരികയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ 11.640 ലിറ്റർ വിദേശ മദ്യവും, മദ്യ വിൽപ്പനയിലൂടെ അനധികൃതമായി സന്പാദിച്ച 2190 രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗ്ഗീസിന്റെ നിർദ്ദേശാനുസരണം എസ്.ഐ മാരായ ആശ. ഐ.വി , രാജീവൻ, അജയൻ, എസ്.സി.പി.ഓ അബു താഹിർ, സി.പി.ഓ ക്രിസ്റ്റഫർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Read MoreCategory: Kozhikode
കെ. സുധാകരന് എന്തുപറ്റി? ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണം; രാഹുൽ ഗാന്ധി പറഞ്ഞതോർമിപ്പിച്ച് എം.കെ.മുനീർ
കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ആര്‍എസ്എസ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. കെ. സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുനീർ പറഞ്ഞു. സുധാകരന്റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ് ലിം ലീഗിന് ആയിട്ടില്ല. ഇക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യണം. ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീർ തുറന്നടിച്ചു. സുധാകരന്റെ പരാമർശം വളരെ നേരിട്ട് ആയിപ്പോയി.ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നു. പരാമര്‍ശം കോൺഗ്രസ് ചർച്ച ചെയ്യണം. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. വിവാദ പ്രസ്താവനയിൽ കെ.സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്ന സൂചനയും മുനീര്‍ നൽകി. പൊതുവിഷയങ്ങളിൽ കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയരുത്. മുന്നണിയിലും പാർട്ടിയിലും കൂടിയാലോചന ഇല്ലാത്തതിനാൽ ആണ് ഇത് സംഭവിക്കുന്നതെന്ന് മുനീർ പറഞ്ഞു.…
Read Moreതാമസിച്ചു മതപഠനം നടത്തിയ പന്ത്രണ്ടു വയസുകാരനെ പീഡിപ്പിച്ചു: പള്ളിമുക്രിക്ക് 15 വർഷം കഠിനതടവും പിഴയും
കൊയിലാണ്ടി: പന്ത്രണ്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പള്ളിമുക്രിക്കു പതിനഞ്ചു വർഷം കഠിന തടവും 2,50,000 രൂപ പിഴയും. ഉണ്ണികുളം സ്വദേശി എംഎം പറമ്പ് വിളഞ്ഞിപിലാൻ വി.പി. ഉസ്താദ് എന്ന അബൂബക്കറിനെ (53) യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. 2019-ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്. പ്രതി മുക്രി ആയി ജോലി ചെയ്തിരുന്ന പള്ളിയിൽ നടക്കുന്ന മതപഠന ക്ലാസിൽ രാത്രി താമസിച്ചു പഠിച്ചിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, കുട്ടി പിന്നീട് സ്ഥാപനത്തിൽ വന്ന ചൈൽഡ് ലൈൻ പ്രവർത്തകരോട് പീഡന വിവരം വെളിപ്പെടുത്തി. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണനാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.
Read Moreവിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ! നാറാത്ത് സ്വദേശി കുടുങ്ങി; പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
തലശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ കേരളത്തിലെ വിവിധിയിടങ്ങളിലും കർണാടകയിലും കൊണ്ടു പോയി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ കണ്ണൂർ നാറാത്ത് സ്വദേശിക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബാലുശേരിയിൽ താമസക്കാരനായ നാറാത്ത് പാലേരി വീട്ടിൽ ലിതിനെതിരെയാണ് ബലാൽസംഗത്തിന് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 19 മുതൽ ഈ മാസം രണ്ട് വരെ കോഴിക്കോട്, വയനാട്, സുള്ള്യ, ഗുരുവായൂർ , പേരാമ്പ്ര എന്നിവടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഭർത്താവുമായി അകന്നു കഴിയുന്ന യുവതി വിവാഹ മോചനത്തിനുളള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പീഡന പരാതി. പ്രതിയും വിവാഹിതനാണ്.
Read Moreകനിമൊഴി,ആനന്ദി..! ടാര്‍ജറ്റ് സ്വര്ണകടകള് മാത്രം; കേരളത്തില്‍ യുവതികളടങ്ങിയ ക്വട്ടേഷന്‍സംഘം എത്തി
കൊയിലാണ്ടി: സ്വര്ണകടകളില് മാത്രം മോഷണം നടത്തുന്നതിന് കേരളത്തില്‍ യുവതികളടങ്ങിയ ക്വട്ടേഷന്‍സംഘം എത്തിയതായി പോലീസ്. എജന്റുമാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. മോഷണം നടത്താന്‍ സാഹചര്യമുള്ള ജ്വല്ലറികള്‍ കണ്ടുവയ്ക്കുകയും അതിനുശേഷം ഇവിടങ്ങളില്‍ മോഷണം നടത്തുകയും ചെയ്യുന്നതാണ് രീതി. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നും മോഷണം നടത്തിയ സ്ത്രീകളെ കൊയിലാണ്ടിയിൽ വച്ചാണ് മോഷണശ്രമത്തിനിടെ പിടികൂടിയത്. ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40)എന്നിവരാണ് കസ്റ്റഡിയിലായത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു. ജ്വല്ലറി ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകൻ ഇവർ കടയിലെക്ക് കയറിയപ്പോൾ സംശയം തോന്നി പിടികൂടുകയായിരുന്നു. ഒരു സ്ത്രീ ഓടി രക്ഷപ്പെട്ടു. കണ്ണൂർ തളിപ്പറമ്പിൽ ജ്വല്ലറിയിൽ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. ഇതാണ് ഇവരെ വലയിലാക്കുന്നതിന് സഹായകരമായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് പോലീസിന്…
Read Moreഅടിവസ്ത്രം പോലും സ്വര്‍ണം! കരിപ്പൂരില്‍ ‘ഗോള്‍ഡ് ലേഡി’പിടിയില്‍; കടത്താന്‍ ശ്രമിച്ചത് അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണം
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട. അരക്കോടിയോളം വിലമതിക്കുന്ന സ്വർണവുമായി 57കാരിയെ പിടികൂടി. നിലമ്പൂർ സ്വദേശിനി ഫാത്തിമയാണ് സ്വർണവുമായി പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിലാക്കി വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നുഅടിവസ്ത്രത്തിൽ ഉൾപ്പെടെ ഇവർ സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു. ഇതിന് പുറമേ കെെയിൽ മോതിരവും ധരിച്ചിരുന്നു. ആകെ 2.121 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇത് വേർതിരിച്ച് എടുത്തപ്പോൾ 939 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. ഇതിന് പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽ നിന്നും കണ്ടെടുത്തു. ആകെ 968 ഗ്രാം സ്വർണം ആണ് ഫാത്തിമയിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. ഇതിന്റെ അഭ്യന്തര വിപണി മൂല്യം 49.42 ലക്ഷം രൂപ വരും.…
Read Moreതലയ്ക്കു മീതെ ഫുട്ബോള്‍, അലയടിച്ച് ആവേശം! ഫുട്ബോള്‍ ജ്വരം തലയ്ക്കു പിടിക്കുമ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഓടുന്ന ബസിന്റെ ചില്ലിലേക്കു ചാടിക്കയറി തല കൊണ്ട് ചില്ലടിച്ചു പൊട്ടിക്കുക … ഫുട്ബോള്‍ ജ്വരം തലയ്ക്കു പിടിക്കുമ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്ക്. ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മാറിന്റെ കടുത്ത ആരാധകനാണെന്നും ബസിന് അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ നിറമായതുകൊണ്ട് ഹെഡ് ചെയ്തതാണെന്നുമാണ് സംഭവ സ്ഥലത്ത് കൂടിയവരോട് യുവാവ് പറഞ്ഞത്. മലപ്പുറം പെരിന്തല്‍മണ്ണയിലുണ്ടായ സംഭവം വൈറലായിരുന്നു. ഇഷ്ട താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച് യുദ്ധം കൊഴുക്കുന്നതിനിടയിലാണ് ആവേശത്തിന്റെ സകല സീമകളും ലംഘിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ കപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളു.പരമ്പരാഗത വൈരികളായ ബ്രസീലും അര്‍ജന്റീനയും തന്നെയാണ് ഫ്ളക്സ് ബോര്‍ഡുകളില്‍ നിറയുന്നത്. പോര്‍ച്ചുഗലും സ്പെയിനും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയ്ക്കുമെല്ലാം ആരാധകര്‍ക്ക് പഞ്ഞമില്ല. പക്ഷേ, താരങ്ങളോടുള്ള ആരാധനയാണ് കടും കട്ടി. പച്ചപുതച്ച മൈതാനത്ത് അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ കാണാന്‍…
Read Moreമകള്‍ ആ കാര്യം പറഞ്ഞില്ലായിരുന്നെങ്കില്‍..! ഭര്‍ത്താവുമായി പിണങ്ങി വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒടുവില്‍…
നാദാപുരം: ഭര്‍ത്താവുമായി പിണങ്ങി മകളുമായി വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വളയം സ്വദേശിനിയായ യുവതിയാണ് പോലീസ് സ്റ്റേഷനില്‍ ഹാജരാവുന്നതിന് മുമ്പ് വിഷം കഴിച്ചത്. ചൊവ്വാഴ്ച്ച രാവിലയാണ് യുവതിയും മകളും ഭര്‍തൃ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടില്‍ തിരികെ എത്താതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ കാണാതായ സംഭവത്തില്‍പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുവതിയുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു . മൊബൈല്‍ ലൊക്കേഷന്‍ കോഴിക്കോട് ടൗണില്‍ കണ്ടെത്തിയതോടെ ടൗണ്‍ പോലിസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ യുവതി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പോലീസ് അന്വേഷണം തുടരുന്നതിനിടെ ബുധനാഴ്ച്ച വൈകുന്നേരം യുവതി മകള്‍ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തി. സ്ഥലത്തെത്തിയ യുവതിയുടെ മാതാവിനോട് അമ്മ വിഷം കഴിച്ചതായി മകള്‍ പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ പോലീസ്…
Read Moreകിണറ്റില്‍ ചത്ത എലി, പഴകിയ ഭക്ഷണം! പേരോടിൽ ഹോട്ടൽ പൂട്ടിച്ചു; ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ്
നാദാപുരം: ആരോഗ്യ ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നാദാപുരം മേഖലയിൽ ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ കിണറിൽ ചത്ത എലി, പഴകിയ ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവ കണ്ടെത്തി. നാദാപുരം പേരോടിൽ ഹോട്ടൽ പൂട്ടിച്ചു. പേരോട് ടൗണിലെ അൽ മദീന ഹോട്ടലാണ് അധികൃതർ പൂട്ടിച്ചത്. ഹോട്ടലിൽ നിന്നും കാലാവധി കഴിഞ്ഞ പാൽ, പഴകിയ മയോണൈസ്, അഞ്ച് കിലോ പഴകിയ പൊരിച്ച ചിക്കൻ, മൂന്ന് കിലോ പാകം ചെയ്ത ബീഫ്, രണ്ട് കിലോ പഴകിയ കാട പൊരിച്ചത്, അഞ്ച് കിലോ പഴകിയ അൽഫാം, വേവിക്കാത്തതും വൃത്തിഹീനവുമായ പഴകിയ ചിക്കൻ, പൂപ്പൽ പിടിച്ച അച്ചാറുകൾ, കിസ്മിസ്, ജ്യൂസിന് വേണ്ടി സൂക്ഷിച്ച പഴകിയതും ഫംഗസ് ബാധിച്ചതുമായ ഫ്രൂട്ട്സുകൾ, ദിവസങ്ങളോളം പഴക്കമുള്ള പരിപ്പ് കറി എന്നിവ ഹോട്ടലിൽ നിന്നും പിടിച്ചെടുത്തു നശിപ്പിച്ചു. മാസങ്ങളോളം പഴക്കമുള്ള വിവിധതരം മാലിന്യങ്ങൾ അടുക്കളക്ക് സമീപം സൂക്ഷിച്ച കല്ലാച്ചിയിലെ ദോശാ ഡോ…
Read Moreകെ.എം. ഷാജി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: തുകയുടെ കണക്കുകളില്‍ സുതാര്യതയില്ല; റിപ്പോര്‍ട്ട് നൽകി വിജിലൻസ്
സ്വന്തം ലേഖകന്‍കോഴിക്കോട്: മുസ് ലിംലീഗ് നേതാവ് കെ.എം. ഷാജി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ചട്ടം പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. ഇവിടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തിപ്പോള്‍ പിരിച്ചെടുത്തു തുകയുടെ കണക്കുകളില്‍ സുതാര്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഷാജിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. പണം തിരികെ കിട്ടണമെന്നാവ്യപ്പെട്ട് ഷാജി നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. 2021 ഏപ്രിലിലാണ് ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍നിന്ന് വിജിലന്‍സ് വിഭാഗം പണം പിടിച്ചെടുത്തിരുന്നത്. ഇത് തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് വന്ന തുകയാണെന്നായിരുന്നു ഷാജിയുടെ വാദം. പണം ലീഗ് മണ്ഡലം കമ്മിറ്റികളില്‍നിന്ന് അടക്കം പിരിച്ചെടുത്തതാണെന്നാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയിരുന്നത്. പതിനായിരം രൂപയില്‍ അധികമുള്ള…
Read More