മകള്‍ ആ കാര്യം പറഞ്ഞില്ലായിരുന്നെങ്കില്‍..! ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി വീ​ട് വി​ട്ടി​റ​ങ്ങി​യ യുവതി വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു; ഒടുവില്‍…

നാ​ദാ​പു​രം: ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി മ​ക​ളു​മാ​യി വീ​ട് വി​ട്ടി​റ​ങ്ങി​യ യു​വ​തി വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു.

വ​ള​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വു​ന്ന​തി​ന് മു​മ്പ് വി​ഷം ക​ഴി​ച്ച​ത്.

ചൊ​വ്വാ​ഴ്ച്ച രാ​വി​ല​യാ​ണ് യു​വ​തി​യും മ​ക​ളും ഭ​ര്‍​തൃ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​ത്. വീ​ട്ടി​ല്‍ തി​രി​കെ എ​ത്താ​താ​യ​തോ​ടെ ഭ​ര്‍​ത്താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍​പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ട​വ​ര്‍ ലോ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു .

മൊ​ബൈ​ല്‍ ലൊ​ക്കേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ടൗ​ണി​ല്‍ ക​ണ്ടെ​ത്തി​യ​തോ​ടെ ടൗ​ണ്‍ പോ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​തി​നി​ടെ യു​വ​തി മൊ​ബൈ​ല്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തു.​ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം യു​വ​തി മ​ക​ള്‍​ക്കൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ എ​ത്തി.

സ്ഥ​ല​ത്തെ​ത്തി​യ യു​വ​തി​യു​ടെ മാ​താ​വി​നോ​ട് അ​മ്മ വി​ഷം ക​ഴി​ച്ച​താ​യി മ​ക​ള്‍ പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ യു​വ​തി​യെ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ഗ​വ.​ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന്കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​

യു​വ​തി അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ​ള​യം പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

 

Related posts

Leave a Comment