ആ​റ​ള​ത്ത് ക​ടു​വ പ​ശു​വി​നെ കൊ​ന്നു; ക​ഴു​ത്തി​ന് ക​ടി​ച്ച് 100 മീ​റ്റ​റോ​ളം വ​ലി​ച്ചു​കൊ​ണ്ടു പോ​യി പിൻഭാഗം ഭക്ഷിച്ച നിലയിൽ; ഭീതിയോടെ ജനം

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ ക​ടു​വ പ​ശു​വി​നെ ക​ടി​ച്ചു​കൊ​ന്നു. ബ്ലോ​ക്ക് നാ​ലി​ലെ പാ​ടി​യി​യി​ലാ​ണ് പ​ശു​വി​നെ ക​ടു​വ ക​ടി​ച്ചു കൊ​ന്ന​ത്. പ​ശു​വി​നെ ക​ടു​വ ക​ഴു​ത്തി​ന് ക​ടി​ച്ച് 100 മീ​റ്റ​റോ​ളം വ​ലി​ച്ചു​കൊ​ണ്ടു പോ​യ​തി​ന്‍റെ ചോ​ര​പ്പാ​ടു​ക​ൾ കാ​ണാ​നു​മു​ണ്ട് ശ​രീ​ര​മാ​സ​ക​ലം ക​ടു​വ മാ​ന്തി​പ്പ​റ​ച്ച​തി​ന്‍റെ പാ​ടു​ക​ളും ഉ​ണ്ട്. ക​ടി​ച്ചു വ​ന്ന​തി​നു​ശേ​ഷം പ​ശു​വി​ന്‍റെ പി​ൻ​ഭാ​ഗം ക​ടു​വ ക​ടി​ച്ചു തി​ന്ന നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​സീ​സ് എ​ന്ന​യാ​ൾ വ​ള​ർ​ത്തു​ന്ന പ​ശു​വി​നെ ഇ​ന്ന​ലെ മു​ത​ൽ കാ​ണു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. നാ​ലാം ബ്ലോ​ക്കി​ൽ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് പ​ശു​വി​നെ ക​ടു​വ ക​ടി​ച്ചു കൊ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​സീ​സ് വ​ർ​ഷ​ങ്ങ​ളാ​യി പ​ശു​വി​നെ ഫാ​മി​ൽ അ​ഴി​ച്ചു വി​ട്ടാ​ണ് വ​ള​ർ​ത്തി​യി​രു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യാ​ണി​ത്. ഫാ​മി​ലെ ബ്ലോ​ക്കു​ക​ളി​ലെ ഒ​ന്നും അ​ഞ്ചി​ലു​മാ​യി ക​ടു​വ​യെ ക​ണ്ടി​രു​ന്നു. ക​ടു​വ​യെ ക​ള്ള് ചെ​ത്തു​തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ടു കാ​ണു​ക​യും മൊ​ബൈ​ലി​ൽ ദൃ​ശ്യം പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ക​ടു​വ വ​ന്യ ജീ​വി ​സ​ങ്കേ​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു എ​ന്ന് പ​റ​ഞ്ഞു വ​നം​വ​കു​പ്പ്…

Read More

റോ​ഡി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ വീ​ണി​ട്ടും ലോ​റി നി​ർ​ത്താ​തെ പോ​യി; വാരിയെടുത്തുകൊണ്ട് പോയി നാട്ടുകാർ; കേട്ടറിഞ്ഞെത്തിയ പോലീസ് ചെയ്തതിങ്ങനെ…

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത​മാ​യി മ​ദ്യം ക​യ​റ്റി വ​ന്ന ലോ​റി പാ​ല​ത്തി​ന്‍റെ ബീ​മി​ലി​ടി​ച്ച് മ​ദ്യ കു​പ്പി​ക​ൾ റോ​ഡി​ൽ വീ​ണി​ട്ടും ലോ​റി നി​ർ​ത്താ​തെ പോ​യി. ഫ​റോ​ക്ക് പ​ഴ​യ പാ​ല​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ല​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു​ള്ള ബീ​മി​ൽ ത​ട്ടി​യാ​ണ് മ​ദ്യ​ക്കു​പ്പി​ക​ൾ കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​യോ​ടെ റോ​ഡി​ൽ വീ​ണ​ത്. എ​ന്നാ​ൽ ഇ​ടി​ച്ച അ​ജ്ഞാ​ത ലോ​റി നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. ആ​യി​ര​ത്തി​ല​ധി​കം കു​പ്പി​ക​ളാ​ണ് റോ​ഡി​ൽ വീ​ണി​രു​ന്ന​ത്. ഇ​തി​ൽ പ്ലാ​സ​റ്റി​ക് കു​പ്പി​ക​ൾ പൊ​ട്ടാ​തി​രു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗ​വും നാ​ട്ടു​കാ​ർ കൊ​ണ്ടു​പോ​യി. ബാ​ക്കി വ​ന്ന കു​പ്പി​ക​ൾ ഫ​റോ​ക്ക് പോ​ലീ​സ് എ​ത്തി സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ഫ​റോ​ക്ക് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വം മ​ദ്യ​ക്ക​ട​ത്താ​ണോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​പ​ക​ട​മ​ര​ണം: സ്കൂളിനെതിരേ നടപടി; ബ​സി​ല്‍ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ​അ​പ​ക​ടം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു

മ​ല​പ്പു​റം: താ​നൂ​രി​ല്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​പ​ക​ട​മ​ര​ണം സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ഗു​രു​ത​ര വീ​ഴ്ച​കൊ​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. സ്കൂ​ളി​ലെ ബ​സു​ക​ളി​ല്‍ കു​ട്ടി​ക​ളെ ഇ​റ​ങ്ങാ​നും മ​റ്റും സ​ഹാ​യി​ക്കാ​ന്‍ കാ​ല​ങ്ങ​ളാ​യി ഒ​രാ​ളെ​പ്പോ​ലും വ​ച്ചി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ​ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി​യ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് സ്കൂ​ളി​നെ​തി​രേ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ള​ക്ട​ര്‍​ക്ക് ശിപാ​ര്‍​ശ ചെ​യ്തു. ഒ​മ്പ​തു​വ​യ​സു​കാ​രി​യാ​യ ഷെ​ഫ്ന ഷെ​റി​ൻ ബ​സി​റ​ങ്ങി നേ​രെ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.​ കു​ട്ടി​ക​ളെ ശ്ര​ദ്ധി​ച്ച് ഇ​റ​ക്കി​വി​ടാ​ന്‍ സ്കൂ​ള്‍ ബ​സി​ല്‍ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഈ ​അ​പ​ക​ടം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ക​ണ്ടെ​ത്തി. ന​ന്ന​മ്പ്ര എ​സ്എ​ന്‍​യു​പി സ്കൂ​ളി​ല്‍ ര​ണ്ട് ബ​സു​ക​ളു​ണ്ടെ​ന്നും ഇ​തി​ല്‍ ഒ​രി​ക്ക​ല്‍​പ്പോ​ലും ഡ്രൈ​വ​റി​ന് പു​റ​മേ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നെ വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

Read More

പാ​ര്‍​ട്ടി​യു​ടെ പേ​രി​ല്‍ ഗുണ്ടാപ്പിരി​വ്; പേ​ര് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി സ​മ്മ​തി​ച്ച് സി​പി​എം; പരാതികൾ അന്വേഷിക്കും

കോ​ഴി​ക്കോ​ട്: ക്രി​മി​ന​ല്‍​ സം​ഘ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യു​ടെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി സ​മ്മ​തി​ച്ച് സി​പി​എം. പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ ഇ​തി​നെ​ക്കുറി​ച്ച് ഗൗ​ര​വ​മാ​യിത​ന്നെ അ​ന്വേ​ഷി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം.​ സാ​ങ്കേ​തി​ക​പ്ര​തി​ബ​ന്ധ​ങ്ങ​ളു​ള്ള നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ത്തി ‘കാ​ര്യം ന​ട​ക്കാ​നു​ള്ള ക​മ്മീഷ​ന്‍ ‘ ഇ​ന​ത്തി​ലാ​ണ് അ​ഞ്ചു​മു​ത​ല്‍ 25 ല​ക്ഷം രൂ​പ​വ​രെ കൊ​ല​പാ​ത​കക്കേസ് പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ക്വ​ട്ടേ​ഷ​ന്‍ സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. തു​ക ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യും നി​ര്‍​മാ​ണപ്ര​വൃത്തിക​ള്‍ ഉ​ള്‍​പ്പെ​ടെ ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്ന​റി​യി​ക്കും. എ​ന്നി​ട്ടും വ​ഴ​ങ്ങാ​ത്ത​വ​ര്‍​ക്കെ​തി​രേ അ​ക്ര​മ-​വ​ധ ഭീ​ഷ​ണി​യാ​ണ് അ​ടു​ത്ത​ഘ​ട്ടം. നി​ര​വ​ധി പേ​രാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചു​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ ഇ​ന്ന​ലെ വി​ശ​ദീ​ക​ര​ണ​യോ​ഗം പാ​ര്‍​ട്ടി​ക്ക് സം​ഘ​ടി​പ്പി​ക്കേ​ണ്ടി വ​ന്നു.​

Read More

ന​യ​ത​ന്ത്ര സ്വ​ര്‍​ണക്ക​ടത്ത് കേ​സിൽ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വ്: സ്വ​ര്‍​ണം എ​ത്തി​യ​ത് മ​ല​പ്പു​റ​ത്തെ ജ്വ​ല്ല​റി​ക​ളി​ൽ; ഇഡിയുടെ വിളിപ്പെടുത്തൽ ഇങ്ങനെ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം.​ ശി​വ​ശ​ങ്ക​റും യുഎഇ കോ​ണ്‍​സു​ലേ​റ്റ് മുൻ ഉ​ദ്യോ​ഗ​സ്ഥ സ്വ​പ്‌​ന സു​രേ​ഷും ആ​രോ​പ​ണ​വി​ധേ​യ​രാ​യ കോ​ണ്‍​സു​ലേ​റ്റ് വ​ഴി​യു​ള്ള സ്വ​ര്‍​ണക്ക​ട​ത്ത് കേ​സി​ല്‍ വ​ഴി​ത്തി​രി​വ്. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ സ്വ​ര്‍​ണം ന​യ​ത​ന്ത്ര സ്വ​ര്‍​ണ ക​ട​ത്ത​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ന്ന് ഇ​ഡി പ​റ​യു​ന്നു. അ​ബൂ​ബ​ക്ക​ർ പ​ഴേ​ട​ത്ത് എ​ന്ന​യാ​ളു​ടെ നാ​ലു ജ്വ​ല്ല​റി​ക​ളി​ലും വീ​ട്ടി​ലു​മാ​യാ​ണ് ഇ​ഡി ​റെ​യ്ഡ് ന​ട​ത്തി​യ​ത്. അ​ഞ്ച് കി​ലോ സ്വ​ർ​ണമാ​ണ് അ​ബു​ബ​ക്ക​റി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള ഫൈ​ൻ ഗോ​ൾ​ഡ്, അ​റ്റ് ല​സ് ഗോ​ൾ​ഡ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ അ​റ​യി​ൽ നി​ന്ന് സ്വ​ർ​ണ​ത്തി​ന് പു​റ​മേ 3.79 ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തി​രു​ന്നു. വാ​ർ​ത്താ കു​റി​പ്പി​ൽ സ്വ​ർ​ണക്ക​ട​ത്തി​ലെ എം,​ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്ക് ഇ​ഡി ആ​വ​ര്‍​ത്തി​ച്ച് പ​റ​യു​ന്നു. ‍

Read More

ചു​ര​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ന് തീപി​ടി​ച്ചു;  ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ന് തീപി​ടി​ച്ചു. വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തിന​ശി​ച്ചു. ഇ​ന്നു രാ​വി​ലെ 10.15 നാ​ണ് അ​പ​ക​ടം. ചു​ര​ത്തി​ൽ ആ​റാം വ​ള​വി​നും ഏ​ഴാം വ​ള​വി​നു​മി​ട​യി​ലാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട്ടു നി​ന്ന് വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ൽ പ​തി​നൊ​ന്നു യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തോ​ടെ ഡ്രൈ​വ​ർ വാ​ഹ​നം സൈ​ഡാ​ക്കി നി​ർ​ത്തി. യാ​ത്ര​ക്കാ​രെ​ല്ലാം ഉ​ട​നെ ത​ന്നെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ർ​ക്കും പ​രി​ക്കി​ല്ല. താ​മ​ര​ശേ​രി​യി​ൽ നി​ന്ന് പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും വാ​ഹ​നം ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

Read More

പണ്ടേ തുടങ്ങിയ ത​ട്ടി​പ്പ് ; കോ​ഴി​ക്കോ​ട് കോർപറേഷന്‍റെ പണം തട്ടിയ സംഭവം; പു​റ​ത്തു​വ​രു​ന്ന​ത് വ​ന്‍ വെ​ട്ടി​പ്പ്; മകനെ കു​ടു​ക്കി​യ​തെ​ന്ന് മാ​താ​പി​താ​ക്ക​ള്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് കോ​ടി​ക​ള്‍ ത​ട്ടി​യ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് മാ​നേ​ജ​ര്‍ എം.​പി. റി​ജി​ലി​നാ​യു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു. റി​ജി​ല്‍ ഇ​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്. ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി തി​ട്ട​പ്പെ​ടു​ത്താ​നാ​യി പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ന്‍റെ ചെ​ന്നൈ സോ​ണ​ല്‍ ഓ​ഫീ​സി​ല്‍നി​ന്നെ​ത്തി​യ സം​ഘം ബാ​ങ്കി​ല്‍ ഇ​ന്നും പ​രി​ശോ​ധ​ന തു​ട​രും. 12 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ഇ​ന്ന​ലെ കോ​ര്‍​പ​റേ​ഷ​ന്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള പ​രാ​തി. ആ​ദ്യ ദി​വ​സം ന​ല്‍​കി​യ ര​ണ്ട​രക്കോ​ടി​രൂ​പ​യു​ടെ പു​റ​മേ​യാ​ണി​ത്. എന്നാൽ ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി ഓ​രോ​ദി​വ​സ​വും കൂടി​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​തുമു​ന്ന​ണി പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.​ അ​തേ​സ​മ​യം റി​ജി​ല്‍ നി​ര​പ​രാ​ധി​യെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു. മ​ക​ന്‍ അ​ങ്ങ​നെ ചെ​യ്യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെന്നും അവനെ ആ​രോ കു​ടു​ക്കി​യ​താ​കാമെന്നുമാണ് അ​ച്ഛ​ൻ ര​വീ​ന്ദ്ര​നും അ​മ്മ ശാ​ന്ത​യും പറയുന്നത്. ​ ‌ വീ​ടു​ണ്ടാ​ക്കാ​നാ​യി ബാ​ങ്കി​ല്‍നി​ന്നു ലോ​ണെ​ടു​ത്തി​രു​ന്നു. മ​റ്റ് ക​ട​ബാ​ധ്യ​ത​ക​ൾ ഒ​ന്നും ഇ​ല്ല.​ മ​ക​നെ​ക്കു​റി​ച്ച്…

Read More

സ്കൂ​ൾ സ​മ​യമാ​റ്റം അനുവദിക്കില്ല; വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ പാ​ഠ്യ​പ​ദ്ധ​തിയെ​എതിർക്കാൻ മു​സ് ലിം സം​ഘ​ട​ന​ക​ൾ.

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: സ്കൂ​ളു​ക​ളി​ൽ നടപ്പാക്കാൻ ഉദേശിച്ച ജ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി യൂ​ണി​ഫോമിനെ എതിർത്തപോലെ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യെയും എതിർക്കാൻ മു​സ് ലിം സം​ഘ​ട​ന​ക​ൾ. ​ഇട​തു സ​ർ​ക്കാ​ർ നേ​ര​ത്തെ ഉ​പേ​ക്ഷി​ച്ച പ​ല വി​ഷ​യ​ങ്ങ​ളും പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യിൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ ഏ​തുവി​ധേ​ന​യും എ​തി​ർ​ക്കു​മെ​ന്നും ഇ​കെ വി​ഭാ​ഗം പ​റ​യു​ന്നു. ആ​ധു​നി​ക പ​ഠ​നരീ​തി എ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ മ​ത​ത്തെ പൂ​ർ​ണ​മാ​യും നി​രാ​ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സ​മ​സ്ത മു​ശാ​വ​റ അം​ഗം ഉ​മ​ർ ഫൈ​സി മു​ക്കം വ്യ​ക്ത​മാ​ക്കി. സ്കൂ​ൾ സ​മ​യമാ​റ്റം ഒ​രുത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഓ​രോ മ​ത​ങ്ങ​ളും അ​വ​രു​ടെ മ​ത​പ​ഠ​നം ന​ട​ത്തു​ന്ന​ത്. അ​തി​ൽ ഭൂ​രി​ഭാ​ഗ​വും രാ​വി​ലെ സ്കൂ​ൾ തു​ട​ങ്ങു​ന്ന​തി​ന് മു​ന്പാ​ണ്. ഇ​ത്ത​രം മ​ത​പ​ഠ​ന സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ​ദ്ധ​തി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​മ​സ്ത…

Read More

കെ. ​സു​ധാ​ക​ര​നെ​തി​രേ മാ​ന​ന​ഷ്ട​ത്തിനും കോ​ട​തി​യ​ല​ക്ഷ്യത്തിനും കേസ് കൊ​ടു​ക്കു​മെ​ന്ന് സി.​കെ.​ ശ്രീ​ധ​ര​ൻ

കാ​ഞ്ഞ​ങ്ങാ​ട്: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ താ​ന്‍ സി​പി​എ​മ്മു​മാ​യി ഒ​ത്തു​ക​ളി ന​ട​ത്തി​യ​തു​മൂ​ല​മാ​ണ് പി.​ മോ​ഹ​ന​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ കേ​സി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട​തെ​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് കൊ​ടു​ക്കു​മെ​ന്ന് മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും ക​ഴി​ഞ്ഞ ദി​വ​സം സി​പി​എ​മ്മി​ൽ ചേ​രു​ക​യും ചെ​യ്ത സി.​കെ. ​ശ്രീ​ധ​ര​ന്‍. വി​ധി​പ്ര​സ്താ​വം ക​ഴി​ഞ്ഞ കേ​സി​ലെ ന​ട​പ​ടി​ക​ളെ വി​മ​ര്‍​ശി​ച്ച​തി​നു കോ​ട​തി​യ​ല​ക്ഷ്യ കേ​സും ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.ടി.​പി കേ​സി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്നു സി.​കെ.​ശ്രീ​ധ​ര​ന്‍. കേ​സി​ല്‍ സി​പി​എ​മ്മി​ലെ ഉ​ന്ന​ത നേ​താ​ക്ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​ലോ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ലോ ശ്രീ​ധ​ര​ന്‍ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ച​ത്. ഇന്നലെ ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് കെ. ​സു​ധാ​ക​ര​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ കെ.​കെ.​ ര​മ എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള ആ​ര്‍​എം​പി നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണം ആ​ര്‍​എം​പി​യും ഏ​റ്റു​പി​ടി​ച്ചാ​ല്‍ ടി.​പി കേ​സി​ല്‍…

Read More

പൊ​ന്‍​മു​ടി​ക്കോ​ട്ട​യെ ആഴ്ചകളായി വിറപ്പിച്ച ക​ടു​വ ഒടുവിൽ കൂ​ട്ടി​ൽ; പിടിയിലായത് പ​ത്തു വ​യ​സ് മ​തി​ക്കു​ന്ന പെ​ണ്‍​ക​ടു​വ

ക​ല്‍​പ്പ​റ്റ:​ വ​യ​നാ​ട് പൊ​ന്‍​മു​ടി​ക്കോ​ട്ട​യി​ല്‍ കു​ട​വ കൂ​ട്ടി​ലാ​യി. വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്. അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് പൊ​ന്‍​മു​ടി​ക്കോ​ട്ട. ആ​ഴ്ച​ക​ളാ​യി ശ​ല്യം ചെ​യ്യു​ന്ന ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നു പൊ​ന്‍​മു​ടി​ക്കോ​ട്ട ക്ഷേ​ത്ര​ത്തി​നു സ​മീ​പം ജ​ന​വാ​സ​കേ​ന്ദ്ര​ത്തോ​ടു ചേ​ര്‍​ന്നാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. പ​ത്തു വ​യ​സ് മ​തി​ക്കു​ന്ന പെ​ണ്‍​ക​ടു​വ​യാ​ണ് കൂ​ട്ടി​ലാ​യ​തെ​ന്നു സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ എ. ​ഷ​ജ്‌​ന പ​റ​ഞ്ഞു. മീ​ന​ങ്ങാ​ടി, കൃ​ഷ്ണ​ഗി​രി, റാ​ട്ട​ക്കു​ണ്ട്, മൈ​ല​മ്പാ​ടി, മ​ണ്ഡ​ക​വ​യ​ല്‍ , ആ​വ​യ​ല്‍, ചൂ​രി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് ജ​ന​ങ്ങ​ളെ ഭീ​തി​പ​ര​ത്തി​യ ക​ടു​വ​യാ​ണ് കൂ​ട്ടി​ലാ​യ​തെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ.​ അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​വ​യെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി കു​പ്പാ​ടി​യി​ലെ പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കു ക​ടു​വ​യെ മാ​റ്റും.

Read More