കോഴിക്കോട്: ഏയ്ഞ്ചൽ സ്റ്റാറിന്റെ ഒൻപതാം വാർഷികം ‘ചങ്ങാത്തപ്പന്തൽ’ ചേമഞ്ചേരിയിലെ അഭയം സ്പെഷ്യൽ സ്കൂൾ അങ്കണത്തിൽ നടന്നു. കോവിഡ് പ്രതിസന്ധി കാരണം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പാട്ടുപാടിയും കൂട്ടു കൂടിയും സന്തോഷം പങ്കുവെച്ചും അവർ ഒരിക്കൽ കൂടി ഒത്തുചേർന്നു. ശാരീരിക അവശതകൾ കാരണം വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്ന ഇവർക്കെല്ലാം കൂട്ടായ്മ പകർന്നത് അവിസ്മരണീയമായ അനുഭവം. ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ അഭയം സ്പെഷ്യൽ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ചലച്ചിത്ര നടൻ നവാസ് വള്ളിക്കുന്ന്, ജാനു താമാശ ഫെയിം ലിധി ലാൽ തുടങ്ങിയവർ അതിഥികളായെത്തി. ഏയ്ഞ്ചൽ സ്റ്റാർസ് പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി സാബിറ, ചലച്ചിത്ര സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം, മധുലാൽ കൊയിലാണ്ടി, ഷൈജു പേരാമ്പ്ര, അശോകൻ കോട്ട്, ബിനേഷ് ചേമഞ്ചേരി, സത്യനാഥൻ മാടഞ്ചേരി, പ്രകാശൻ, കോയ, മിനി എന്നിവർ പരിപാടിക്ക് നേതൃത്വം…
Read MoreCategory: Kozhikode
കുപ്പാടിയിൽ വിട്ട കുട്ടികടുവയാണോ ഇത് ? വയനാട്ടിൽ ദേശീയ പാതയിൽ കടുവയുടെ സാന്നിധ്യം; ചിത്രം പുറത്ത്
സുൽത്താൻ ബത്തേരി: കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ ബത്തേരിക്കുസമീപം നായ്ക്കട്ടി നെല്ലിച്ചുവടിൽ കടുവയുടെ സാന്നിധ്യം. റോഡിലൂടെ നടന്നുപോകുന്ന കടുവയെ യാത്രക്കാരാണ് കണ്ടത്. കടുവയുടെ ചിത്രവും പുറത്തുവന്നു. മന്ദംകൊല്ലി ഭാഗത്ത് കുഴിയിൽ വീണ കുട്ടികടുവയെ വനം വകുപ്പ് കുപ്പാടി വനത്തിൽ കൊണ്ടുവന്ന് വിട്ടിരുന്നു. അമ്മ കടുവയുടെ അടുത്തെത്താനാണ് കുപ്പാടിയിൽ വിട്ടതെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് കടുവയെ കുറിച്ച് വിവരമൊന്നുമില്ല. അതിനിടെയാണ് ഇല്ലിച്ചുവട് ഭാഗത്ത് റോഡിലൂടെ നടന്നുപോകുന്ന കടുവയെ കണ്ടത്. കുപ്പാടിയിൽ വിട്ട കുട്ടികടുവയാണോ ഇതെന്ന് സംശയിക്കുന്നു. കടുവയുടെ കാലിന് പരിക്കുണ്ട്. ചെറിയ ഞൊണ്ടലോടെയാണ് മുന്നോട്ടു പോകുന്നത്. ജനവാസ കേന്ദ്രമായ ഈ ഭാഗങ്ങളിൽ കടുവയെ കണ്ടത് ജനങ്ങളിൽ ഭീതി പരത്തിയിരിക്കുകയാണ്.
Read Moreവിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചു! ആൽബം ഗായകൻ അറസ്റ്റിൽ
പൊന്നാനി: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ അറസ്റ്റിൽ. പുത്തനത്താണി പുന്നത്തല കുറുന്പത്തൂർ സ്വദേശി മൻസൂറലി (28)യെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. ആൽബം ഗാനങ്ങൾ പാടുന്നതിനും പഠിക്കുന്നതിനുമായി എത്തിയ കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് മാപ്പിള ആൽബം ഗായകനായ മൻസൂറലിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreറാഗിംഗ് ചോദ്യം ചെയ്യാനെത്തി! സ്കൂളിൽ പുറത്തു നിന്നെത്തിയ സംഘവും വിദ്യാർഥികളും കൂട്ടയടി; സംഭവം മലപ്പുറം ജില്ലയിലെ മാറഞ്ചേരി മുക്കാല സ്കൂളില്‍
മാറഞ്ചേരി: സ്കൂളിൽ റാഗിംഗ് ചോദ്യം ചെയ്യാൻ പുറത്തു നിന്നെത്തിയ സംഘവും വിദ്യാർഥികളും തമ്മിൽ സംഘർഷം. മലപ്പുറം ജില്ലയിലെ മാറഞ്ചേരി മുക്കാല സ്കൂളിലാണ് സംഭവം. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾ ഒന്നാം വർഷ വിദ്യാർഥികളെ മർദിച്ചിരുന്നു. നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മർദനം. വെളിയങ്കോട്ടു നിന്നുള്ള ഒന്നാം വർഷ വിദ്യാർഥികൾക്ക് മർദനത്തിൽ പരിക്കേറ്റതിനു പകരം ചോദിക്കാനാണ് ബന്ധുക്കളെന്നു പറഞ്ഞു ആറോളം പേർ സ്കൂളിലെത്തിയത്. ഇവർ സ്കൂളിലെത്തി അധ്യാപകരുമായി സംസാരിക്കുന്നതിനിടയിൽ ഒരു വിഭാഗം ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളെ തെരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നു. ഇതു സ്കൂളിൽ കൂട്ടയടിക്ക് വഴിവച്ചു. അധ്യാപകർ പോലീസിൽ പരാതി നൽകി. വിദ്യാർഥികൾ തന്നെ ചിത്രീകരിച്ച വിഡിയോകളിൽ മർദിച്ച വിദ്യാർഥികളെയും പുറത്തുനിന്നു വന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം പൊന്നാനി സ്റ്റാൻഡിലും വിദ്യാർഥികൾ തമ്മിൽ അടി നടന്നിരുന്നു. നാട്ടുകാർ ഇടപെടുകയായിരുന്നു.…
Read Moreഅഭയം നൽകിയവനെ ഒടുവിൽ പടമാക്കി…നിലമ്പൂരിലെ ദണ്ഡപാണിയുടെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; കൂടെ താമസിച്ചിരുന്ന ചന്ദ്രനെ കുടുക്കി പോലീസ്
നിലന്പൂർ: നിലന്പൂർ ടൗണിനോടു ചേർന്ന വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട ദണ്ഡപാണി (70) എന്നയാളുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ നിലന്പൂർ കല്ലേന്പാടം ചെറുവത്ത്കുന്ന് വീട്ടിൽ ചന്ദ്രനെ (51) നിലന്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ടൗണിൽ കെ.എൻ.ജി. പാതയോരത്തിനു ചേർന്ന ഓടിട്ട വീട്ടിൽ തനിച്ചു താമസിച്ചിരുന്ന ദണ്ഡപാണിയുടെ മൃതദേഹം അഴുകിയ നിലയിൽ വീടിനകത്ത് കാണപ്പെട്ടത് കഴിഞ്ഞ 13 നാണ്. വീട് സ്ഥിരമായി പൂട്ടി കിടക്കുന്നതിനാൽ അയൽവാസികളാരും ശ്രദ്ധിക്കാറില്ല. ഇയാളുടെ ഭാര്യ മരിച്ചിട്ട് രണ്ടു വർഷമായി. രണ്ടു മക്കളിൽ ഒരാൾ കോഴിക്കോടും മറ്റൊരാൾ കുടുംബസമേതം നിലന്പൂരിലെ ഫ്ളാറ്റിലുമാണ് താമസം. കുറച്ചു ദിവസമായി അച്ഛനെ കാണാത്തതിനാൽ മകൻ ബാബു വീടിനടുത്ത് വന്നു നോക്കിയെങ്കിലും വീടു പൂട്ടികിടക്കുന്നതിനാൽ ക്ഷേത്ര ദർശനത്തിനു പോയിക്കാണുമെന്നാണ് വിചാരിച്ചത്. ദണ്ഡപാണിക്ക് ആയുർവേദ പച്ചമരുന്ന് കച്ചവടവുമുണ്ടായിരുന്നു. തുടർന്നു മകൻ ബാബുവാണ്…
Read Moreഅസറ്റിക് ആസിഡ് കണ്ടെത്തി! ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്. കടകളിൽ നടത്തിയ പരിശോധനയിൽ അസറ്റിക് ആസിഡ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്ന് നടത്തിയ പരിശോധനയിൽ 17 കടകളിൽനിന്നായി 35 ലിറ്റർ അസറ്റിക് ആസിഡ് കണ്ടെത്തിയിരുന്നു. ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് രാസവസ്തു കുടിച്ച് രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റ സംഭവത്തെ തുടർന്നാണ് വ്യാപക പരിശോധന നടന്നത്. പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ വിദ്യാർഥികൾക്കാണ് പൊള്ളലേറ്റത്. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു. കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണു പൊള്ളലേറ്റത്.
Read Moreഎന്നാലും എന്റെ ശരണ്യേ…! സ്ഥിരം കസ്റ്റമര്‍ എല്ലാം തുറന്നുപറഞ്ഞു; ബസിൽ വന്നിറങ്ങിയ യുവതിയെ പോലീസ് പൊക്കി
കുറ്റ്യാടി: മയക്കു മരുന്നുമായി എത്തിയ യുവതി അറസ്റ്റിൽ. പാലേരി കുന്നത്ത് ശരണ്യ (26)യെ കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ യുവതിയെ കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്നും സ്ഥിരമായി മയക്ക് മരുന്ന് വാങ്ങിക്കുന്നയാളെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വിവരം കിട്ടിയത്. തുടർന്ന് ഇയാൾ മുഖേന യുവതിയെ മൊകേരിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ബസിൽ വന്നിറങ്ങിയ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരിൽ നിന്ന് 740 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തു. കുറ്റ്യാടി പോലീസ് എസ്ഐമാരായ പി. സമീർ, ബാബു മമ്പാട്ടിൽ, എഎസ്ഐ മനോജ് സിപിഒമാരായ ലതീഷ്, സബിഷ്, അനിൽ കുമാർ എന്നിവർ ഉൾപെട്ട പോലീസ് സംഘമാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്.
Read Moreആര്യ എന്തിന് ഇത് ചെയ്തു ? നവവധു പുഴയിൽ മരിച്ച നിലയിൽ; ശനിയാഴ്ച വീട്ടിലെത്തിയത് ആദ്യവിരുന്നിനായി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തേഞ്ഞിപ്പലം: കടലുണ്ടി പുഴയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തറോൽ രാമൻ ( കുട്ടന്റെ ) മകൾ ആര്യ(26)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. ആദ്യവിരുന്നിനായി ശനിയാഴ്ചയാണ് ആര്യയും ഭർത്താവും ആര്യയുടെ വീടായ വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്. വൈകീട്ട് വീട്ടിൽ നിന്നു ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്ത് പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പുഴയ്ക്ക് സമീപം റോഡരിൽ ആര്യയുടെ സ്കൂട്ടറും ചെരുപ്പും നാട്ടുകാർ കാണപ്പെട്ടു. ഇതോടെ രാത്രി ഏറെ വൈകിയും പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കടലുണ്ടിപുഴയിലെ കോട്ടക്കടവ് കാൽവരി ഹിൽസിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreമേസ്തിരി തൊഴിലാളികളുടെ കൂലി കൊടുക്കേണ്ട രൂപയായിരുന്നു..! എടക്കാട് നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും 17000 രൂപ കവർന്നു
എടക്കാട്: എടക്കാട് ഊർപഴശികാവിന്റെ സമീപത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും 17000 രൂപ മോഷണം പോയതായി പരാതി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മേസ്തിരി തൊഴിലാളികളുടെ കൂലി കൊടുക്കാനായി കൊണ്ടുവന്ന പണമാണ് മോഷണം പോയത്. ഷർട്ട് ഊരി വച്ച് പോയ സമയത്താണ് മോഷ്ടാവ് പണം കവർന്നത്. പണി കഴിഞ്ഞ് തിരികെയെത്തി തൊഴിലാളികളുടെ കൂലി കൊടുക്കാനായി നോക്കിയപ്പോഴാണ് പണം മോഷണം പോയതായി കണ്ടത്. ഓട്ടോ ഡ്രൈവർ എന്ന് തോന്നിക്കുന്ന ഒരാൾ വന്നിറങ്ങി പണം കവരുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുന്‍പ് 25000 രൂപ ഇവിടെ നിന്നും ഇതുപോലെ മോഷണം പോയിരുന്നു. എന്നാൽ അന്ന് പോലീസിൽ പരാതി നൽകിയിരുന്നില്ല. സംഭവത്തിൽ ഉടമ ഓട്ടുകുന്നേൽ ബാബുവിന്റെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreമേലിൽ ലഹരി വിൽപ്പന പാടില്ലെന്നു താക്കീത് നൽകി വിട്ടയച്ചതാ… എന്നിട്ടും..! മദ്യവിൽപ്പനക്കാരനെ പോലീസ് ഓടിച്ചിട്ടു പിടിച്ചു
ചക്കിട്ടപാറ: കരിഞ്ചന്തയിൽ വിൽക്കാനായി മദ്യക്കുപ്പികളുമായി ചക്കിട്ടപാറ ടൗണിനു സമീപമുള്ള മൈതാനത്ത് എത്തിയ ലഹരി ഏജന്റ് ജനകീയ സമിതിയുടെ പിടിയിൽ. മേലിൽ ലഹരി വിൽപ്പന പാടില്ലെന്നു താക്കീത് നൽകി വിട്ടയക്കപ്പെട്ട ഇയാൾ സമീപത്തെ കടയുടെ പിന്നാമ്പുറത്ത് വെച്ച് മദ്യം വിൽക്കുന്നതിനിടയിൽ പോലീസ് ഓടിച്ചിട്ടു പിടിച്ചു. കഴിഞ്ഞ ദിവസം ചക്കിട്ടപാറ ടൗണിലാണു സംഭവം. സാമൂഹ്യവിരുദ്ധ വിളയാട്ടത്തിനെതിരെ ഇവിടെ ഒരു പറ്റം യുവാക്കൾ രംഗത്തു വന്നതോടെയാണു ലഹരി വിൽപ്പന ഏജന്റുമാരുടെയും പരസ്യ മദ്യപാനികളുടെയും ശനിദശ തുടങ്ങിയത്. നാട്ടുകാർക്കു വലിയ ശല്യമാണു ഇവർ സൃഷ്ടിച്ചു കൊണ്ടിരുന്നത്. യുവാക്കളെ ലഹരിക്കടിമകളാക്കുന്ന, കഞ്ചാവുൾപ്പടെ ലഹരി വസ്തുക്കൾ പുറമെ നിന്നു സുലഭമായി എത്തിക്കുന്ന ഏജന്റുമാരെയും ജനകീയ സമിതി നോട്ടമിട്ടിട്ടുണ്ട്. കല്യാണ വീടുകളുടെ പരിസരം കേന്ദ്രമാക്കി വാഴുന്ന ലഹരി മാഫിയകളെയും പുള്ളിവെട്ടു ചീട്ടുകളിക്കാരെയും അമർച്ച ചെയ്യാനും പദ്ധതിയുണ്ട്. ടൗണിൽ നിന്നു മാറി ബിഎഡ് കോളജ് റോഡിലാണു ലോബി കേന്ദ്രീകരിച്ചിരിക്കുന്നത്.…
Read More