കോഴിക്കോട്: കോവിഡ് ടിപിആർ കുത്തനെ കൂടിയ പശ്ചാത്തലത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം. ബീച്ച് ,മാനാഞ്ചിറ തുടങ്ങിയ കൂടുതല്‍ പേര് എത്തുന്നിടത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ ബീച്ചില്‍ കുട്ടംകൂടി നിന്നവരെ പോലീസ് തിരിച്ചയച്ചു. കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കായി സമയനിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇനിയുള്ള ദിവസങ്ങളിൽ ടിപിആര്‍ കുറഞ്ഞില്ലെങ്കില്‍ കര്‍ശന നടപടികൾ ഉണ്ടാകും.ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കും. യാതൊരു കാരണവശാലം ആള്‍ക്കൂട്ടം അനുവദിക്കില്ല. ജില്ലിയിൽ പൊതുയോഗങ്ങൾ വിലക്കും. ബസിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇത് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കളക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. ഇന്നു മുതല്‍ കോടതികള്‍ ഓണ്‍ലൈനായാകും പ്രവര്‍ത്തിക്കുക. കോഴിക്കോട് കോവിഡ് ബാധിതരുടെ എണ്ണം ഇന്നലെ മാത്രം രണ്ടായിരം കടന്ന് കുതിക്കുകയാണ്. കഴിഞ്ഞ നാലുദിവസവും ആയിരത്തിന്…
Read MoreCategory: Kozhikode
യുവതി തൂങ്ങിമരിച്ച സംഭവം! മങ്കട സ്വദേശിയായ യുവാവ് ഷഫീലയെ മൊബൈലിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു! യുവതി മരിച്ച ദിവസം ഈ യുവാവ് രണ്ടു തവണ വീട്ടിലെത്തിയിരുന്നു
ചങ്ങരംകുളം: കാളാച്ചാലിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കാണാൻ സംഭവദിവസം കാളാച്ചാലിലെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് കാളാച്ചാലിൽ താമസിച്ചിരുന്ന അച്ചിപ്രവളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീല (28)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരിക്കുന്നതിനു മുന്‍പ് ഷഫീല കുറ്റിപ്പുറത്തുള്ള സഹോദരനു മൊബൈലിൽ വിളിച്ച് യുവാവ് ശല്യപ്പെടുത്തുന്നതായി വിവരം പറഞ്ഞിരുന്നു. പിന്നീട് മൊബൈലിൽ വിളിച്ചു കിട്ടാതെ വന്നതോടെ സംഭവം അറിയാൻ സഹോദരൻ രാത്രി ഷഫീലയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഇരുന്പു തൂണിൽ തൂങ്ങി മരിച്ച നിലയിൽ ഷഫീലയെ കണ്ടത്. മലപ്പുറം മങ്കട സ്വദേശിയായ യുവാവ് ഷഫീലയെ മൊബൈലിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഈ യുവാവ് കാളാച്ചാലിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി തന്നെ മണിക്കൂറുകൾക്കു മുന്‍പു സഹോദരനെ മൊബൈലിൽ വിളിച്ചു അറിയിച്ചിരുന്നു. യുവതി മരിച്ച ദിവസം ഈ…
Read Moreകൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കാൻ ആണുങ്ങളുണ്ടെന്ന്; സുധാകരനെതിരേ പ്രകോപനവുമായി കെ.പി. അനിൽകുമാർ
കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരേ പ്രകോപന പരാമർശവുമായി സിപിഎം നേതാവ് കെ.പി. അനിൽകുമാർ. സുധാകരനെ തല്ലിക്കൊല്ലാൻ കേരളത്തിൽ ആളുകളുണ്ട്. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടക്കുകയാണെന്നും അനിൽകുമാർ പറഞ്ഞു. കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കാൻ ആണുങ്ങളുണ്ടെന്ന് സുധാകരൻ ഓർക്കണമെന്നും അനിൽകുമാർ പറഞ്ഞു. കോൺഗ്രസ് പുനസംഘടനയിൽ ഇടഞ്ഞ അനിൽകുമാർ അടുത്തിടെയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയത്.
Read Moreരണ്ടിടങ്ങളിൽ മൂന്നുപേർ മരത്തിൽ കുടുങ്ങി; അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി
സുൽത്താൻ ബത്തേരി: രണ്ട് സ്ഥലത്ത് മരത്തിൽ കുടുങ്ങിയ മൂന്നുപേരെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. ആദ്യ സംഭവം ഇന്നലെ രാവിലെ 8.40 ഓടെയാണ്. മുത്തങ്ങക്കടുത്ത് കല്ലൂർ ചുണ്ടക്കരയിൽ 40 അടി ഉയരമുള്ള പ്ലാവിൽ ചപ്പ് വെട്ടാൻ കയറിയതായിരുന്നു 40കാരനായ ചുണ്ടക്കര ബേബി. വീടിനുസമീപമുള്ള സുഹൃത്തിന്റെ തോട്ടത്തിലെ പ്ലാവിലാണ് കയറിയത്. പ്ലാവിന്റെ മുകളിലെത്തിയ ബേബിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബോധം നഷ്ടപ്പെടാൻ തുടങ്ങി. രക്ഷപ്പെടുത്താനായി കയറിയ പ്രദേശവാസിയായ 38കാരനായ ഷൈജു മരത്തിൽ കയറി ബേബിയെ താങ്ങിപ്പിടിച്ചു. ഇരുവരും അര മണിക്കൂറോളം സമയം മരത്തിൽ കുടുങ്ങി. പ്രദേശവാസികൾ അഗ്നിശമനസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ബത്തേരിയിൽ നിന്ന് സേനാഗംങ്ങളെത്തി ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ഇരുവരെയും കയറുകൊണ്ടുണ്ടാക്കിയ കൊട്ടയിൽ താഴെയിറക്കുകയായിരുന്നു. രണ്ടാമത്തെ സംഭവം രാവിലെ 9.40ഓടെ പാപ്ലശേരി അഴീക്കോടൻ നഗറിലായിരുന്നു. ബന്ധുവിന്റെ 25 അടിയോളം ഉയരം വരുന്ന പ്ലാവിൽ ചക്കയിടാൻ കയറിയതായിരുന്നു പാപ്ലശേരിയിലെ…
Read Moreകണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥൻ മരിച്ചു! ദീർഘകാലം പ്രവാസിയായിരുന്നു ഉത്തമൻ
പഴയങ്ങാടി: എരിപുരം ചെങ്ങലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. ചെങ്ങൽ സ്വാമി കോവിൽ ക്ഷേത്രത്തിന് സമീപമുള്ള പി. ഉത്തമൻ (57) ആണ് ഇന്നു പുലർച്ചെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം മാടായി സ്വദേശിയാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പാണ് ചെങ്ങലിൽ വീടുവച്ച് താമസം തുടങ്ങിയത്. രണ്ട് വർഷം മുമ്പ് കോവിഡ് കാലത്താണ് നാട്ടിൽ എത്തിയത്. എന്നാൽ, കോവിഡ് രൂക്ഷമായതിനെ തുടർന്ന് വിദേശത്തേക്ക് ജോലിക്കായി വീണ്ടും പോകുവാൻ സാധിച്ചില്ല. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യ പ്രേമ (47)യെ വെട്ടിയതിന് ശേഷം കിടപ്പുമുറിയിൽ കയറി തൂങ്ങി മരിക്കുവാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇരുവരെയും കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ ഗുരുതര പരിക്കുകളോടെ…
Read Moreബിന്ദു അമ്മിണിക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നു; വീണ്ടും സംരക്ഷണമേർപ്പെടുത്തി പോലീസ്
കോഴിക്കോട്: ആക്ടിവിസ്റ്റും ഗവ. ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് വീണ്ടും പോലീസ് സംരക്ഷണമേർപ്പെടുത്തി. കഴിഞ്ഞയാഴ്ച കോഴിക്കോട് ബീച്ചിൽ ബിന്ദു അമ്മിണിക്കു നേരെ ക്രൂരമായ ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് വ്യാപകമായി പരാതികളുയർന്നിരുന്നു. ഇതോടെയാണ് രണ്ട് വനിതാ പോലീസുകാരെ സുരക്ഷയ്ക്കു നിയോഗിച്ചത്. പൊയിൽക്കാവിലെ വീട്ടിലും ലോ കോളജിലേക്കുള്ള യാത്രക്കിടയിലും സുരക്ഷ നൽകും. മൂന്നു വർഷം മുമ്പ് ബിന്ദു അമ്മിണിക്ക് കോടതി നിർദേശപ്രകാരം സുരക്ഷയേർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷയ്ക്കു നിയോഗിച്ച പോലീസുകാർക്കെതിരെ പരാതി നൽകിയതോടെ സംരക്ഷണംതന്നെ പിൻവലിച്ചു. പിന്നീട് പലതവണ ബിന്ദു അമ്മിണി ആക്രമണത്തിനു ഇരയായി.
Read Moreകോവിഡ് ആനുകൂല്യം മുഴുവൻ ടി.പി വധക്കേസ് പ്രതികൾക്ക്: കെ.കെ. രമ
കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരേ വിമർശനവുമായി കെ.കെ. രമ എംഎൽഎ. ജയിലുകളിൽ കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെന്നാണ് രമയുടെ വിമർശനം. ടി.പി വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് ലഹരി പാർട്ടി നടത്തിയതിന് അറസ്റ്റിലായ സംഭവത്തിലാണ് രമയുടെ പ്രതികരണം. പരോളിൽ കഴിയുന്ന പ്രതികളെ ജയിലിലേക്ക് തിരിച്ചയയ്ക്കാത്തത് സർക്കാർ അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.
Read Moreബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം; കേസില്‍ അന്വേഷണം തുടരുകയാണെന്ന് വെള്ളയില്‍ പോലീസ്
കോഴിക്കോട്: ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. കോഴിക്കോട് വെള്ളയിൽ തൊടിയിൽ ടി. മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ പോലീസ് എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മോഹന്‍ദാസ് വൈകുന്നേരം ജയിലില്‍നിന്നും പുറത്തിറങ്ങി. കേസില്‍ അന്വേഷണം തുടരുകയാണെന്ന് വെള്ളയില്‍ പോലീസ് അറിയിച്ചു. ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്നുകാട്ടി മോഹന്‍ദാസ് നല്കിയ പരാതിയും പോലീസിന്റെ പരിഗണനയിലാണ്. കീഴടങ്ങാനിരിക്കെ ഇയാളുടെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം നാലരയ്ക്കാണ് കോഴിക്കോട് ബീച്ചിൽ വച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ബിന്ദു അമ്മിണി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മോഹൻദാസ് ബീച്ചാശുപത്രിയിലും ചികിത്സ തേടിയിരുന്നു. ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീട്ടിലെത്തിയാണ് വെള്ളയിൽ സിഐ മൊഴി രേഖപ്പെടുത്തിയത്. ഒരു കേസുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് സുഹൃത്തിനെ കാണാനാണ്…
Read Moreഎന്നാലും അയാള്‍ എവിടെ ? സുരക്ഷാവേലിയും മുന്നറിയിപ്പ് ബോർഡുമില്ല; ബൈക്ക് യാത്രക്കാരൻ കുഴിയിൽ വീണു; യാത്രക്കാരനെ കാണാനില്ല
താമരശേരി: താമരശേരി ചുങ്കം -മുക്കം റോഡിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം റോഡിൽ കലുങ്ക് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രക്കാരൻ വീണു. രാത്രിയിലാണ് അപകടം സംഭവിച്ചത്. ബൈക്ക് കുഴിയിൽ കിടക്കുന്നുണ്ടെങ്കിലും യാത്രക്കാരനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. വാഹനരേഖ പ്രകാരം എകരൂൽ കണ്ണാറകുഴിയിൽ പക്രുകുട്ടിയുടെ മകൻ അബ്ദുൽ റസാഖാണ് വാഹനത്തിന്റെ ഉടമ. റോഡിന്റെ പകുതി ഭാഗം കുഴിയെടുത്തിട്ടുണ്ടെങ്കിലും ഈ ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് വീപ്പകൾ പോലും സ്ഥാപിച്ചിട്ടില്ലായിരുന്നു. യാതൊരു മുന്നറിയിപ്പ് ബോർഡുകളോ, റിഫ്ളക്ടറുകളോ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. ആകെയുണ്ടായിരുന്നത് ഒരു റിബൺ മാത്രം. യാതൊരു വെളിച്ചവുമില്ലാത്ത ഈ ഭാഗത്ത് എതിരെ വരുന്ന വാഹനത്തിന്റെ ലൈറ്റ് കണ്ണിൽ പതിച്ചാൽ റിബൺ കാണാനുള്ള സാധ്യത വളരെ കുറവാണ്. ഇതെല്ലാമാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ ഇടപെടലിനു ശേഷം രാവിലെ ഇരുഭാഗത്തും ഓരോ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ബൈക്ക് പാലം…
Read Moreകരിപ്പൂർ സ്വർണക്കവർച്ച; താമരശേരി സ്വദേശി പിടിയിൽ; ലഭിച്ചത് നിർണായക വിവരങ്ങൾ
കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ടു താമരശേരി തച്ചൻപൊയിൽ സ്വദേശി മൂലടക്കൽ അബൂബക്കർ സിദിഖി(30)നെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇന്നലെ വൈകിട്ട് കൊടുവള്ളിയിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്തതിൽ സംഭവ ദിവസം താമരശേരിയിൽ നിന്നു വന്ന സ്വർണക്കടത്ത് സംഘത്തോടൊപ്പം അബൂബക്കർ സിദിഖും ഉണ്ടായിരുന്നതായും പാലക്കാട് സംഘം വന്ന ബൊലറോ അപകടത്തിൽപ്പെട്ടു കിടക്കുന്നതു കണ്ടതായും പറയുന്നു. അറസ്റ്റിലായ അബൂബക്കർ സിദിഖിൽ നിന്നു താമരശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നു ലഭിച്ച മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽ സുപ്രധാനമായ വിവരങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. കരിപ്പൂർ എയർപോർട്ടു വഴി ദിവസവും അനധികൃതമായി സ്വർണം കടത്തികൊണ്ടു പോകുന്നതിന്റെ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനു സഹായിച്ച ചില ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് വിവരം. എയർപോർട്ടിലെ തത്കാലിക ജീവനക്കാരെയും കോവിഡ് ഡ്യൂട്ടിക്ക് എത്തിയവരെയും…
Read More