മഞ്ചേരി : പതിനാറുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ മഞ്ചേരി സ്പെഷൽ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കോടതിയുടെ അനുമതിയോടെ ബംഗാൾ പോലീസ് ചോദ്യം ചെയ്തു. വെസ്റ്റ് ബംഗാൾ പർഗനാസ് ജില്ല മഹേസ്തല ബോഗനോവപാറ നസീറുദീൻ ലാസ്കറി (36) നെയാണ് വെസ്റ്റ് ബംഗാൾ ദോലാഹട്ട് പോലീസ് ചോദ്യം ചെയ്തത്. ഭാര്യ മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയതോടെയാണ് നസീറുദീൻ ലാസ്കർ പതിനാറുകാരിയുമായി പ്രണയത്തിലാകുന്നത്. നവംബർ മൂന്നിനു ബംഗാളിൽ നിന്നു ഒളിച്ചോടിയ ഇവർ നവംബർ ഏഴിനു കേരളത്തിലെത്തി. വാഴക്കാട് നൂഞ്ഞിക്കര റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ച് കെട്ടിട നിർമാണ ജോലി ചെയ്തുവരികയായിരുന്നു പ്രതി. ഇതിനിടെ പെണ്‍കുട്ടി ഗർഭിണിയായി. ഗർഭഛിദ്രത്തിനായി ആശുപത്രിയെ സമീപിച്ചതോടെയാണ് വിവരം പുറത്താകുന്നത്. മലപ്പുറം ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2022 ജനുവരി 22ന് വാഴക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായ പ്രതി…
Read MoreCategory: Kozhikode
ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി; പെണ്‍കുട്ടികൾക്ക് ബാഹ്യസഹായം ലഭിച്ചെന്ന് പോലീസ്
മലപ്പുറം: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തി. പിടിയിലാകാനുണ്ടായിരുന്ന നാല് പേരെ രാവിലെ മലപ്പുറം എടക്കരയിലെ ബസ് സ്റ്റാൻഡിൽ നിന്നുമാണ് പിടിച്ചത്. ഇവർ നിലവിൽ എടക്കര പോലീസ് സ്റ്റേഷനിലാണ്. വൈകിട്ടോടെ കോഴിക്കോട്ട് എത്തിക്കും. രണ്ടുപേരെ നേരത്തെ ബംഗളൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു. സംഘത്തിലെ രണ്ടുപേർ പിടിയിലായതോടെ ശേഷിച്ച നാല് പേർ വ്യാഴാഴ്ച വൈകിട്ട് ബംഗളൂരുവിൽ നിന്നും ഐലൻഡ് എക്സ്പ്രസിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. പിന്നീട് നാലംഗ സംഘത്തിലെ ഒരാളുടെ എടക്കരയിലുള്ള കാമുകനെ ഫോണിൽ വിളിച്ചു. തുടർന്ന് ഇവർ ബസിൽ എടക്കരയിൽ എത്തി. എന്നാൽ കാമുകൻ ചിക്കൻപോക്സ് പിടിപെട്ട് ചികിത്സയിലായതിനാൽ കാണാൻ കഴിഞ്ഞില്ല. ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. അതിനിടെ പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂർ,…
Read Moreകോഴിക്കോട് ഇരട്ട സ്ഫോടനം: വിചാരണ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെ വെറുതെവിട്ടു ഹൈക്കോടതി
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ വിചാരണ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച തടിയന്റവിട നസീറിനെയും കൂട്ടുപ്രതി ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒൻപതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് എന്‍ഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തു. കേസില്‍ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും സ്ഫോടനത്തിന് ഗുഢാലോചന നടത്തിയെന്ന കണ്ടെത്തൽ തെറ്റാണെന്നുമായിരുന്നു പ്രതികളുടെ വാദം. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും സ്ഫോടനം നടന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് 2009-ലാണ് എന്‍ഐഎ ഏറ്റെടുത്തത്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച ആദ്യ തീവ്രവാദ കേസ് എന്ന പ്രത്യേകയും കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിനുണ്ടായിരുന്നു.
Read Moreനിയമവിരുദ്ധ റോപ് വേ പൊളിക്കാനുള്ള ഉത്തരവ് രണ്ടാംതവണയും നടപ്പാക്കാതെ പഞ്ചായത്ത്;പി.വി.അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ളതാണ് റോപ് വേ
നിലന്പൂർ: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാനുള്ള തദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ ഉത്തരവ് രണ്ടാം തവണയും ഉൗർങ്ങാട്ടിരി പഞ്ചായത്ത് നടപ്പാക്കിയില്ല. റോപ് വേ അടക്കമുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി നടപടിക്രമങ്ങൾ 25 ന് റിപ്പോർട്ട് ചെയ്യണമെന്നു ഉൗർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സമാന്റെ നവംബർ 30 ലെ ഉത്തരവാണ് നടപ്പാക്കാത്തത്. നിലന്പൂർ സ്വദേശി എം.പി. വിനോദിന്റെ പരാതിയിലായിരുന്നു നടപടി. നേരത്തെ കഴിഞ്ഞ നവംബർ 30 തിനകം റോപ് വേയും അനധികൃത നിർമാണങ്ങളും പൊളിക്കാൻ സെപ്റ്റംബർ 22 ന് ഉത്തരവ് നൽകിയിരുന്നെങ്കിലും ആ ഉത്തരവും നടപ്പാക്കിയിരുന്നില്ല. അതേസമയം റോപ് വേ പൊളിക്കാൻ 1,48,000 രൂപയുടെ അടങ്കൽ തയാറാക്കി ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഇ.ആർ. ഓമന അമ്മാളുവിന്റെ വിശദീകരണം. ഉൗർങ്ങാട്ടിരി പഞ്ചായത്തിലെ…
Read Moreഫാര്‍മിസിസ്റ്റ് ലീവ് ആയതിനാല്‍ മരുന്ന് വിതരണം ഉണ്ടാവുന്നതല്ല! കോവിഡ് പിടിമുറുക്കുമ്പോഴും ഫാര്‍മസിസ്റ്റില്ലാതെ ഒരു ആതുരാലയം
വടകര: കോവിഡ് പിടിമുറുക്കുന്ന ഇക്കാലത്തും മരുന്നു വിതരണത്തിനു ഫാര്‍മസിസ്റ്റില്ലാതെ ഒരു ആതുരാലയം. ദിവസം മുന്നൂറിലേറെ രോഗികള്‍ ചികിത്സ തേടി എത്തുന്ന വടകര താഴെഅങ്ങാടി മുകച്ചേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ പ്രവര്‍ത്തിക്കുന്ന ഇവിടെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചാലും രക്ഷയില്ല. മരുന്നു കിട്ടില്ല. അത് നല്‍കേണ്ട ഫാര്‍മസിസ്റ്റ് നാലു ദിവസമായി ലീവിലാണ്. ശാരിരിക അവശത കാരണം 12 ദിവസത്തേക്കാണ് അദ്ദേഹം അവധിയെടുത്തിരിക്കുന്നത്. അതായത് ഇനിയും ഒരാഴ്ച ഈ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അദ്ദേഹത്തിന്റെ കൈകൊണ്ടു രോഗികള്‍ക്കു മരുന്ന് കിട്ടില്ലെന്ന് ചുരുക്കം. ഫാര്‍മസിയില്‍ ആവശ്യത്തിന് മരുന്ന് ഉണ്ടെങ്കിലും രോഗികള്‍ അത് പ്രതീക്ഷിക്കേണ്ട. ഫാര്‍മസിസ്റ്റ് ലീവായതിനാല്‍ മരുന്ന് വിതരണം ഉണ്ടാവുന്നതല്ലെന്ന ബോര്‍ഡ് വായിച്ച് മിണ്ടാതെ സ്ഥലം വിട്ടുകൊള്ളുകയാണ് ചെയ്യാനുള്ള ഏക കാര്യം. ഇത്രയേറെ ദിവസം ഫാര്‍മസിസ്റ്റ് അവധിയാകുമ്പോള്‍ പകരം സംവിധാനം ഒരുക്കണമെന്ന ബോധ്യം…
Read Moreഹരജിക്കാരിയില് നിന്ന് എടുത്തു പറ്റിയ മുതലുകള്‍, പണം, നഷ്ടപരിഹാരം! ഗാര്‍ഹിക പീഡന കേസ്; 23,45,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി
മുക്കം: ഗാര്‍ഹിക പീഡന കേസില്‍ ഹരജിക്കാരിക്കു 23,45,000 രൂപ നഷ്ട പരിഹാരം നല്കാന് കോടതി വിധി. അദ്ധ്യാപികയായിരുന്ന കൊടിയത്തൂര്‍ ‘മിഥിലയില്‍’ സോഫിയ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ പിതാവിനും എതിരെ താമരശ്ശേരി ജൂഡിഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) മുന്‍പാകെ സമര്‍പിച്ച ഹര്‍ജിയിലാണ് വിധി. ഭര്‍ത്താവായിരുന്ന കൊടിയത്തൂര്‍ പൂളക്കമണ്ണില്‍ മന്‍സൂര്‍ അലി,പിതാവ് അഹമ്മദ് എന്നിവര്‍ തന്നെ മാനസികവും ശാരീരികവുമായ പീഡന ങ്ങള്‍ക്കു വിധേയയാക്കുകയും സ്വര്‍ണാഭരണങ്ങളും പണവും ദുര്‍വിനിയോഗം ചെയ്യുകയും വിവാഹബന്ധത്തില്‍ പിറന്ന കുട്ടിയെ ചെലവിനു നല്‍കാതെ ബുദ്ധിമുട്ടിക്കുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു ഹരജി. അതേസമയം താന്‍ സോഫിയയെ തലാക്കു ചൊല്ലിയെന്നും പുനര്‍വിവാഹം ചെയ്തെന്നും മന്‍സൂര്‍ അലി വാദിച്ചു. എന്നാല്‍ മന്‍സൂര്‍ അലി മാസം പ്രതി 7000 രൂപ കുട്ടിക്ക് ചിലവിനു നല്‍കണമെന്നും ഹരജിക്കാരിയില് നിന്ന് എടുത്തു പറ്റിയ മുതലുകള്‍, പണം, നഷ്ടപരിഹാരം എന്നീ നിലകളില്‍ 23,45,000 രൂപ നല്‍കണമെന്നുമാണ് വിധി.…
Read Moreഅവള് മരിക്കുന്നതിന് മുമ്പ് അവസാനമായി ഫോണില്‍ സംസാരിച്ച യുവാവ്! തേഞ്ഞിപ്പാലം പോക്സോ കേസ്; പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും
മലപ്പുറം: തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെണ്‍കുട്ടി ആത്മഹത്യ ചെയത സംഭവത്തില്‍ പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് അവസാനമായി ഫോണില്‍ സംസാരിച്ചത് ഈ യുവാവുമായാണ്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും വിദഗ്ധ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. അവസാന കോള്‍ സംഭാഷണം, വാട്സപ്പ് ചാറ്റുകള്‍ എന്നിവയാണ് പരിശോധിക്കുന്നത്. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പോലീസിന് വീഴ്ച്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോക്സോ കേസില്‍ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഈ കേസില്‍ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതെന്നും റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2017-ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്സോ കേസ് രജിസ്റ്റര്‍…
Read Moreബന്ധുവായ കുട്ടിയെ പീഡിപ്പിച്ചു! പോക്സോ കേസില്‍ ഒളിവില്‍ പോയ സിപിഎം നേതാവ് കീഴടങ്ങി; കീഴടങ്ങിയ വിവരവും, റിമാന്‍ഡു ചെയ്ത വിവരവും ആരും അറിഞ്ഞില്ല
കൊയിലാണ്ടി: പോക്സോ കേസില്‍ ഒളിവില്‍ പോയ സിപിഎം.പുളിയഞ്ചേരി. മുന്‍ ബ്രാഞ്ച് സെക്രട്ടറി വലിയാട്ടില്‍ സുരേഷ് കീഴടങ്ങി. ഇന്നലെ വൈകീട്ടാണ് ഇയാള്‍ കീഴടങ്ങിയത്. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കുന്നതില്‍ വിമുഖത കാണിച്ചതായി പരാതിയുണ്ട് ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. എന്നാല്‍ കീഴടങ്ങിയ വിവരവും, റിമാന്‍ഡു ചെയ്ത വിവരവും കൊയിലാണ്ടി പോലീസ് പുറത്തുവിട്ടിരുന്നില്ല. ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലാണ് സെക്രട്ടറിയായി സുരേഷ് തെരഞ്ഞെടുത്തത്.വിവാദമായപ്പോള്‍ മാറ്റി നിര്‍ത്തുകയായിരുന്നു.
Read Moreജോസ് ആന്ധ്രയിലുണ്ടെന്നുള്ള രഹസ്യ വിവരം ശരിയായിരുന്നു! എവിടേയും സ്ഥിരമായി താമസിക്കാതെ കറങ്ങി നടന്ന് “ഓപ്പറേഷൻ”; മൂന്നുപേർ അറസ്റ്റിൽ; രഹസ്യ അറകളുള്ള കാറും പിടിച്ചെടുത്തു
സുൽത്താൻ ബത്തേരി: കഞ്ചാവ്, ഹൈവേ പിടിച്ചുപറി അടക്കം നിരവധി കേസുകളിലെ പ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ബത്തേരി ദൊട്ടപ്പൻകുളം പുൽപാറയിൽ പി.യു. ജോസ് എന്ന സിസി ജോസ് (51), മലപ്പുറം അയ്യായ മുണ്ടക്കര സൗക്കത്തുള്ള എന്ന ഷൗക്കത്ത് (44), വെല്ലൂർ കീഴാചൂൽ ബുധർ നഗർ കാർത്തിക് മോഹൻ (32) എന്നിവരെയാണ് ആന്ധ്രയിലെ കാക്കിനാടിയിൽ നിന്നും സാഹസികമായി പോലീസ് പിടികൂടിയത്. ഇവർ ഉപയോഗിച്ചിരുന്ന പ്രത്യേക രഹസ്യ അറകളുള്ള കാറും പിടിച്ചെടുത്തു. വയനാട് എസ്പിയുടെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ ബത്തേരി എസ്ഐയും സംഘവുമാണ് കാക്കിനാട പോലീസിന്റെ സഹായത്തെടെ പ്രതികളെ പിടികൂടിയത്. ജോസിന്റെ പേരിൽ 19 കേസുകളുണ്ടെന്ന് വയനാട് എസ്പി അർവിന്ദ് സുകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഷൗക്കത്തിന്റെ പേരിൽ തിരുനെല്ലി സ്റ്റേഷനിൽ കേസുണ്ട്. ജോസിന്റെ പേരിൽ ബത്തേരി പോലീസ് സ്റ്റേഷനിൽ 14 കേസുകളും പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലും…
Read Moreശെൽവൻ പാടും, യാത്രക്കാരുടെ മനം നിറയും! ചലർ കൂടെ മൂളും, ചിലർ താളംപിടിക്കും; കബനിയിൽ നിന്ന് ഒരു വൈറൽ പാട്ട്
സ്വന്തം ലേഖകൻ പുൽപ്പള്ളി: കടത്തുകാരൻ ഓളത്തിന്റെ താളത്തിൽ പാടുന്പോൾ യാത്രക്കാർ അത് കേട്ടിരുന്നുപോകും. ചലർ കൂടെ മൂളും. ചിലർ താളംപിടിക്കും. സംഗീത സത്ക്കാരം കഴിയുന്പോഴേക്കും യാത്ര തീർന്നിരിക്കും. എല്ലാവരുടെയും മനംനിറഞ്ഞാകും യാത്ര അവസാനിക്കുക. കേരള-കർണാടക അതിർത്തിയിലെ കബനീനദിയിൽ ഒരു കടത്തുകരനുണ്ട്. പേര് സെൽവൻ. പെരിക്കല്ലൂർ തോണിക്കടവിലെ പ്രധാന കടത്തുകാരിലൊരാളാണ് സെൽവൻ. തോണിയിൽ യാത്ര ചെയ്യുന്നവരെ പാട്ടുപാടി ആനന്ദിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സെൽവന്റെ പാട്ടുകൾ വൈറലാകുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് അക്കരെ ബൈരക്കുപ്പയിലേക്കുള്ള തോണി സർവീസ് നിലച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ പെരിക്കല്ലൂരിലെത്തുന്ന സന്ദർശകരെ കേരള ഭാഗത്തു കൂടി കബനീനദിയിലൂടെ തോണിയിൽ കൊണ്ടുപോകാറുണ്ട്. ഈ സമയത്താണ് ശെൽവൻ തുഴച്ചിലിനൊപ്പം പാട്ടുപാടി സഞ്ചാരികളെ ആഹ്ലാദിപ്പിക്കുന്നത്. വളരെ ചെറുപ്പം മുതൽ പാട്ടുകളെ ഇഷ്ടപ്പെട്ടിരുന്ന സെൽവൻ സംഗീതമൊന്നും അഭ്യസിച്ചിട്ടില്ല. എന്നാൽ ആരും കേട്ടിരുന്നുപോകുന്ന വിധത്തിൽ ഇന്പമായി സെൽവൻ പാടും. മണൽ വാരലായിരുന്നു ആദ്യം…
Read More