താനൂർ: മലപ്പുറം താനൂരിൽ ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു. തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് മരിച്ചത്. വട്ടത്താണി വലിയപാടത്തിന് സമീപമാണ് സംഭവം. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്. ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.
Read MoreCategory: Kozhikode
അകാലത്തിൽ പൊലിഞ്ഞ അധ്യാപകന്റെ സ്മരണയ്ക്ക് വിദ്യാലയത്തിൽ പാർക്ക് ഒരുക്കി സഹപ്രവർത്തകർ
മുക്കം: അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകന്റെ സ്മരണയ്ക്കായി വിദ്യാലയത്തിൽ കുട്ടികളുടെ പാർക്ക് ഒരുക്കി അധ്യാപകർ. നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന കെ.വി. അബ്ദുൽ നാസറിന്റെ ഓർമകൾക്കായാണ് ഈ വർഷം സേവനത്തിൽ നിന്ന് വിരമിക്കുന്ന മൂന്ന് അധ്യാപകർ ചേർന്ന് പാർക്ക് ഒരുക്കിയത്. പ്രീ പ്രൈമറി വിഭാഗവും കുട്ടികളുടെ പാർക്കും മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ.വി. അബ്ദുൽ മജീദും അറബിക് അധ്യാപിക കെ.ടി. നസീമയും ഹിന്ദി അധ്യാപിക സി. സരോജിനിയും ചേർന്നാണ് കുട്ടികളുടെ പാർക്ക് ഒരുക്കിയത്. പാർക്കിന് വർണ ചാരുതയേകാൻ ഇതേ സ്കൂളിലെ മുൻ അധ്യാപകനായ സിഗ്നിദേവരാജൻ ഹൈസ്കൂൾ കെട്ടിടത്തിന്റെ പിൻഭാഗത്തെ ചുമരിൽ മനോഹരമായ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഊഞ്ഞാലും കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ മറ്റു സംവിധാനങ്ങളുമുണ്ട്. ഈ വിദ്യാലയത്തിലെ പ്രൈമറി അധ്യാപകനായിരുന്ന കെ.വി. അബ്ദുൽ നാസർ കഴിഞ്ഞ ഓഗസ്റ്റ് 31നാണ്…
Read Moreനിര്‍ധന കുടുംബത്തിന്റെ ഏക അത്താണി! കഴിഞ്ഞ രണ്ടു വർഷക്കാലത്തെ നിയമ പോരാട്ടങ്ങൾ; സുമനസുകള്‍ കൈകോര്‍ത്തു; നിരപരാധിത്വം തെളിയിച്ച് ലാലു നാട്ടിലെത്തി
മുക്കം: കഴിഞ്ഞ രണ്ടു വർഷക്കാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി പരിപൂർണ സ്വാതന്ത്ര്യത്തോടെ ലാലുവെന്ന ലാലുപ്രസാദ് ജന്മനാട്ടിലെത്തി. ദുബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യവേയാണ് തൊഴിലുടമയുടെ ചതിയിൽപ്പെട്ട് നാടുകടത്തലിനും ആറു മാസം ജയിൽശിക്ഷയ്ക്കും കൂടെ വലിയൊരു തുക പിഴയൊടുക്കാനും വിധിക്കപ്പെട്ടത്. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി, കുറുവാടങ്ങല്‍ കേലത്ത് വീട്ടില്‍ രാമചന്ദ്രന്റേയും, ദേവകിയുടേയും മകനായ ലാലു പ്രസാദ് (29) ഇതോടെ തളര്‍ന്നു. പിന്നീട് ലാലുവിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പരിശ്രമത്തിലായി ചെറുവാടിയിലേയും പരിസരങ്ങളിലെയും ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൂട്ടായ്മ. മാസങ്ങളായുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് നിരപരാധിത്വം തെളിയിച്ച് നാട്ടിലേക്ക് മടങ്ങാനായത്. വ്യാജരേഖ ചമച്ച സ്ഥാപന ഉടമ അതിന്റെ ഉത്തരവാദിത്വം ജീവനക്കാരനായ ലാലുവില്‍ കെട്ടിവച്ചതാണ് കേസില്‍ ഉള്പ്പെടാനിടയാക്കിയത്. സ്ഥാപനത്തിന്റെ ഉടമയുടെ മകള്‍ ലാലുവിന് ഒരു ഇ-മെയില്‍ അയക്കുകയും, അത് പ്രിന്റെടുത്ത് ഒരു വിലാസത്തില്‍ കൊറിയര്‍ ചെയ്യാന്‍ സ്ഥാപനത്തിന്റെ…
Read Moreപുതുവത്സരത്തോടനുബന്ധിച്ച് മകന് കൊടുത്ത കേക്ക് തിരിച്ചു നല്കി! ഭാര്യാമാതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ; സംഭവം ഇങ്ങനെ…
നാദാപുരം: വളയം കല്ലു നിരയിൽ വീട്ടിൽ കയറി ഭാര്യാമാതാവിനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. കല്ല്നിര പുഞ്ച സ്വദേശി ഓട്ടോ ഡ്രൈവർ ചുണ്ടേമ്മൽ ലിജിൻ (25)നെ വളയം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ വളർപ്പാൻ കണ്ടി മഹിജ (46) നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. ലിജിനും ഭാര്യ വൈഗയും തമ്മിൽ കുടുംബ പ്രശ്നമുണ്ടായിരുന്നു. ഇതേ തുടർന്ന് വൈഗയും കുട്ടിയും കല്ല് നിരയിലെ വീട്ടിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസമായി താമസം. പുതുവത്സരത്തോടനുബന്ധിച്ച് ശനിയാഴ്ച്ച ലിജിൻ കേക്ക് വാങ്ങി മകന് നൽകിയിരുന്നു. എന്നാൽ വൈഗയുടെ അമ്മ മഹിജയും ബന്ധുക്കളും ചേർന്ന് കേക്ക് ലിജിന്‍ തന്നെ മടക്കി നൽകി. ഇതിന് പിന്നാലെയാണ് അക്രമ സംഭവം ഉണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ്…
Read Moreകെ-റെയില്‍ ; സമരം പൊട്ടിക്കാന്‍ സിപിഎം സമാന്തര ഇന്റലിജന്‍സ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍ക്കുന്നവരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍. ഒരോ ജില്ലയിലും പദ്ധതിയെ എതിര്‍ക്കുന്നവരെ കണ്ടെത്താനും ഇത് കൃത്യമായി രേഖപ്പെടുത്താനും ആഭ്യന്തരവകുപ്പ് തയാറായി കഴിഞ്ഞു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. സമരത്തിന് നേതൃത്വം നല്‍കുന്നവരുടെ ചരിത്രവും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. അതാത് സ്ഥലത്തെ പാര്‍ട്ടി അംഗങ്ങളുടെ സഹായത്തോടെയാണ് ‘സമാന്തര ഇന്റലിജന്‍സ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പദ്ധതിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്റെ നാടായ കണ്ണൂരില്‍ നിന്നുതന്നെ കെ-റെയില്‍ പ്രാരംഭനടപടികള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനു മുന്‍പ് തന്നെ കൃത്യമായി സമരത്തെ നേരിടേണ്ടതെങ്ങനെ എന്ന് പഠിക്കാനാണ് തീരുമാനം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലന്ന് അസനിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കോടിയേരി തിരിച്ചെത്തിയതോടെ പാര്‍ട്ടി ഘടകങ്ങള്‍ക്കുണ്ടായ ഊര്‍ജം പൂര്ണതരത്തില് ഉപയോഗപ്പെടുത്താനാണ് തീരുമാനം. നിലവില്‍ പദ്ധതിയെ കുറിച്ച് പൊതുജനങ്ങളോട് വിശദീകരിക്കുക, ഒപ്പം സമരത്തെ പൂര്‍ണമായും പിഴുതെറിയാനുള്ള…
Read Moreഒഴിവുകള്‍ നികത്തുന്നില്ല; കുതിച്ചു പായുന്ന തീവണ്ടിയ്ക്കൊപ്പം കിതച്ചു പാഞ്ഞ് ലോക്കോ പൈലറ്റുമാര്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: കുതിച്ചു പായുന്ന തീവണ്ടിയ്ക്കൊപ്പം കിതച്ചു പായേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ ലോക്കോ പൈലറ്റുമാര്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ലോക്കോ പൈലറ്റുമാരുടെ നിയമനം വെട്ടിച്ചുരുക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. തസ്തിക ഒഴിഞ്ഞു കിടക്കുമ്പോഴും കോവിഡ് നിയന്ത്രണങ്ങളുടെ പേരുപറഞ്ഞ് ഈ ഒഴിവുകളിലേക്ക് ആവശ്യത്തിന് നിയമനങ്ങള്‍ നടത്താന്‍ റെയില്‍വേ നടപടി സ്വീകരിച്ചിട്ടില്ല. പാലക്കാട് ഡിവിഷനില്‍ 68 ,തിരുവനന്തപുരം ഡിവിഷനില്‍ 61 എന്നിങ്ങനെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. പകരം ആളില്ലാത്തതു കാരണം ലീവ് എടുക്കാന്‍ കഴിയാത്ത് അവസ്ഥയിലാണെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. വാരന്ത്യത്തിലും മറ്റ് അത്യാവശ്യങ്ങള്‍ക്കും ലീവ് എടുക്കുന്നതിന് ലീവ് റിസര്‍വ് പോസ്റ്റുകള്‍ കണക്കാക്കിയാണ് റെയില്‍വേ ലോക്കോപൈലറ്റുമാരെ നിയമിക്കുന്നത്. എന്നാല്‍ നിയമനങ്ങള്‍ വെട്ടിക്കുറച്ചതോടെ ലീവ് റിസര്‍വ് പോസ്റ്റുകള്‍ ഇല്ലാത്ത അവസ്ഥയാണ്. മാത്രമല്ല സര്‍വീസുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കാനും നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ 20 ശതമാനത്തോളം ട്രെയിനുകള്‍ ഇനി…
Read Moreപശുക്കളില്‍ തൈലേറിയ രോഗം വ്യാപകം; കര്‍ഷകര്‍ ആശങ്കയില്‍
കോഴിക്കോട്: സംസ്ഥാനത്തു പശുക്കളില്‍ തൈലേറിയ എന്ന മാരക രോഗം വ്യാപകം. നൂറുകണക്കിനു പശുക്കള്‍ക്കാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധിയായ തൈലേറിയ ബാധിച്ച് ജീവന് നഷ്ടപ്പെട്ടിട്ടുള്ളത്. മൃഗസംരക്ഷണവകുപ്പ് ഈ രോഗപകര്ച്ചയ്ക്കുമുന്നില് പകച്ചുനില്‍ക്കുകയാണ്. അതിനാല്‍ ക്ഷീരകര്‍ഷകര്‍ ആശങ്കയിലുമായി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന സങ്കരയിനം പശുക്കളാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. ആരോഗ്യ പരിശോധനകളില്ലാത്ത കന്നുകാലി ഇറക്കുമതി, രോഗാണുക്കളുടെ വര്‍ധന, സങ്കരയിനം പശുക്കളൂടെ പ്രതിരോധശേഷിക്കുറവ് എന്നിവയെല്ലാമാണ് തൈലേറിയ വ്യാപകമാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ശരീരത്തിലെ രക്താണുക്കളെ ബാധിക്കുന്ന അണുബാധയാണ് മരണകാരണം. രോഗാണുക്കള്‍ ഉള്ളില്‍ കടന്നാല്‍ അവ പെരുകി പശുക്കളെ മരണത്തിലേക്ക് നയിക്കുന്നു. ഇത്തരം പശുക്കളെ കടിക്കുന്ന ഈച്ചകള്‍ മറ്റു പശുക്കളിലേക്ക് രോഗം പകരത്തുന്നു. അതുകൊണ്ടുതന്നെ ഒരു പശുവിന് തൈലേറിയ ബാധിച്ചാല്‍ ആ തൊഴുത്തിലുള്ള മറ്റു പശുക്കളിലേക്കും ഇത് വളരെ വേഗത്തില്‍ പടരും. രോഗം വന്നാല്‍ 90 ശതമാനം പശുക്കളും ചാകുമെന്നതാണ് ഈ രോഗത്തിന്‍െ്റ പ്രത്യേകത. രോഗാണു…
Read Moreകിടക്കണ കിടപ്പുകണ്ടോ..? സൗജന്യമായി ലഭിച്ച ആംബുലൻസിന് ഡ്രൈവറെ നിയമിച്ചില്ല; വാഹനം കാഴ്ചവസ്തുവായി
നിലന്പൂർ: ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് ചാലിയാർ സർവീസ് ബാങ്ക് സൗജന്യമായി നൽകിയ ആംബുലൻസ് 15 ദിവസം കഴിഞ്ഞിട്ടും സർവീസ് തുടങ്ങിയില്ല. താത്കാലിക ഡ്രൈവറെ നിയമിക്കുന്നതിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) കാണിക്കുന്ന അലംഭാവമാണ് സർവീസ് ആരംഭിക്കുന്നതിന് തടസമാകുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി കോളനികളുള്ള ചാലിയാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു ചാലിയാർ സർവീസ് സഹകരണ ബാങ്ക് 12.50 ലക്ഷം രൂപ ചെലവഴിച്ച് ആംബുലൻസ് വാങ്ങി സൗജന്യമായി നൽകിയിരുന്നു. ഡിസംബർ 14 ന് ഏറനാട് എംഎൽഎ പി.കെ. ബഷീറിന്റെ സാന്നിധ്യത്തിൽ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന് താക്കോൽ കൈമാറുകയും ചെയ്തു. എന്നാൽ എച്ച്എംസി ചേർന്ന് ഒരു ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ കണ്ടെത്താത്തതാണ് ആംബുലൻസ് ആശുപത്രിയുടെ പിറകുവശത്ത് മഴയും വെയിലുമേറ്റ് കിടക്കാൻ കാരണം. കഴിഞ്ഞ ദിവസം കോളനി ആവശ്യത്തിനു കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ…
Read Moreയു.കെയില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്ക് ഒമിക്രോണ്‍; ബസ് യാത്രക്കാരെ നിരീക്ഷണത്തിലാക്കും
കോഴിക്കോട്: യു.കെയില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥിക്കൊപ്പം യാത്രചെയ്തവരെ എല്ലാം നിരീക്ഷണത്തിലാക്കാൻ തീരുമാനം. ഇപ്പോൾ ബസ് കണ്ടക്ടര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ബസ് യാത്രക്കാരോട് ബീച്ചാശുപത്രിയുമായി ബന്ധപ്പെടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 19ന് ബംഗളുരുവില്‍ നിന്നാണ് ഈ വിദ്യാര്‍ഥി കെ.എസ്.ആര്.ടി.സി ബസില്‍ കോഴിക്കോട്ടേക്കു തിരിച്ചത്. 20 ന് രാവിലെ ഇയാള്‍ കുന്ദമംഗലത്തിറങ്ങി. ബസില്‍ ഏതാണ് പതിനഞ്ചോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.വിദ്യാര്‍ഥി കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികില്‍സയിലാണ്. യു.കെയില്‍ നിന്ന് 17നാണ് വിദ്യാര്‍ഥി ബംംളുരു വിമാനത്താവളത്തില്‍ എത്തിയത്. അസ്വസ്ഥത തോന്നിയതിനാല്‍ ബംഗളുരുവില്‍ ചികില്‍സ തേടി.20ന് കുന്ദമംഗലത്ത് എത്തിയശേഷം അന്നുതന്നെ ബീച്ചാശുപത്രിയില്‍ അഡ്മിറ്റായി. 21 വയസുള്ള ഇയാള്‍ക്ക് നിലവില്‍ ആരോഗ്യ പ്രശ്നമൊന്നുമില്ല. കോഴിക്കോട് കോര്പേറഷന് പരിധിയിലാണ് വീട്. ജില്ലയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.വിഷയം ചര്‍ച്ച ചെയ്യുന്നതിനു ഇന്ന് ഉദ്യോഗസ്ഥതലത്തില്‍ യോഗം ചേരുന്നുണ്ട്.
Read Moreകടുവ കുടുങ്ങിയില്ലെങ്കിലും നാട്ടുകാർക്ക് നേരെ കത്തിയൂരിയ വനപാലകൻ കുടങ്ങി; കുറുക്കൻമൂലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്
വയനാട്: കുറുക്കന്മൂലയില് കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച നാട്ടുകാരെ ആക്രമിക്കാന്‍ കത്തിയെടുക്കാൻ ശ്രമിച്ച വനവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്. കടുവ ട്രക്കിംഗ് ടീമിലെ ഹുസൈന് കല്‍പ്പൂരിനെതിരെയാണ് കേസ്. കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞിട്ടും പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഇതിനിടെയാണ് അരയിൽ കരുതിയ കത്തി ഇയാൾ വലിച്ചൂരാൻ ശ്രമിച്ചത്. സംഭവം കണ്ട സഹപ്രവർത്തകനാണ് ഹുസൈനെ പിന്തിരിപ്പിച്ചത്. കത്തിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാപ്പ് പറയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നേരത്തെ, വനംവകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായ മാനന്തവാടി നഗരസഭാ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകൾ ഉൾപ്പെടുത്തി പോലീസ് കേസെടുത്തിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദനം, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് നടപടി.…
Read More