പരവൂർ: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും രാത്രി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി നിലയ്ക്കുന്ന സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. ഈ വിഷത്തിൽ അധികൃതരുടെ അറിയിപ്പ് ഇങ്ങനെ: പ്രിയ ഉപഭോക്താക്കളെ,രാത്രികാലകളിൽ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷൻ ഓഫീസുകളിൽ പൊതു ജനങ്ങളും ജീവനക്കാരും തമ്മിൽ വലിയ സംഘർഷങ്ങൾ ഉണ്ടാകുന്നതിന്റെ വെളിച്ചത്തിൽ എന്ത് കൊണ്ട് ലോഡ് നിയന്ത്രണം ആവശ്യമായി വരുന്നു എന്നതിനെകുറിച്ച് ചെറിയ വിവരണമാണിത്. നിങ്ങളുടെ പ്രയാസം ഞങ്ങൾ മനസിലാക്കുന്നു. ജനങ്ങൾ നേരിട്ട് സംവദിക്കുന്നത് സെക്ഷൻ ഓഫീസുമായാണ്. എന്നാൽ കെഎസ്ഇബിയിൽ ജനറേഷൻ, ട്രാൻസ്മിഷൻ ,ഡിസ്ട്രിബൂഷൻ എന്നിങ്ങനെ മൂന്ന് വിഭാഗം ഉണ്ട്. അനിയിത്രിതമായ ചുട് കാരണം ഈ വർഷം ബോർഡ് പ്രതീക്ഷിച്ചതിലും 25 ശതമാനം ലോഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് നിലവിലെ ലൈനുകൾക്ക് താങ്ങാൻ കഴിയാതെ വരുന്ന സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. നമ്മുടെ ട്രാൻസ്ഫോമറുകളിലേക്കുള്ള വൈദ്യുതി എത്തുന്നത് സബ് സ്റ്റേഷനുകളിൽ നിന്നാണ്. ഇത് ട്രാൻസ്മിഷൻ…
Read MoreCategory: Edition News
വനിതാ ജീവനക്കാർക്ക് ഇനി റെയിൽവേയിൽ ‘കരുതൽ’; രാജ്യത്തുടനീളം പ്രത്യേക വിശ്രമമുറികൾ സജ്ജമാകുന്നു
പരവൂർ: ഇന്ത്യൻ റെയിൽവേയിലെ വനിതാ ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലിംഗസമത്വം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് നിർണായക നീക്കവുമായി റെയിൽവേ മന്ത്രാലയം.രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ വനിതാ ജീവനക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക വിശ്രമമുറികൾ സജ്ജമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സ്റ്റേഷൻ പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ, മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വനിതകൾക്ക് സുരക്ഷിതവും ശുചിത്വവുമുള്ള തൊഴിലിടം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദീർഘകാലമായി വനിതാ ജീവനക്കാർ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. പലപ്പോഴും പുരുഷാധിപത്യം നിലനിൽക്കുന്ന തൊഴിൽ മേഖലയെന്ന നിലയിൽ, റെയിൽവേ സ്റ്റേഷനുകളിൽ സ്ത്രീകൾക്ക് മതിയായ സ്വകാര്യതയോ ശുചിമുറി സൗകര്യങ്ങളോ ലഭ്യമല്ലാത്ത സാഹചര്യം നിലനിന്നിരുന്നു. പുതിയ വിശ്രമമുറികൾ നിലവിൽ വരുന്നതോടെ സ്റ്റേഷൻ മാസ്റ്റർമാർ, ടിക്കറ്റ് കളക്ടർമാർ, മെയിന്റനൻസ് സ്റ്റാഫ് തുടങ്ങി ആയിരക്കണക്കിന് വനിതാ ജീവനക്കാർക്ക് ഇത് വലിയ ആശ്വാസമാകും. സ്ത്രീകളുടെ ആരോഗ്യവും സ്വകാര്യതയും കണക്കിലെടുത്ത് പ്രത്യേകമായി രൂപകൽപന ചെയ്തതാണ് ഈ…
Read Moreബുള്ളറ്റ് ട്രെയിൻ കോച്ച് നിർമാണ പ്ലാന്റ് ബംഗളൂരുവിൽ ആരംഭിച്ചു
പരവൂർ: ഭാരതത്തിന്റെ അതിവേഗ റെയിൽ സ്വപ്നങ്ങൾക്ക് ചിറകു നൽകി ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ നിർമാണത്തിന് ബംഗളൂരുവിൽ അത്യാധുനിക പ്ലാന്റ് സജ്ജമായി. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിലെ (ബെമൽ) “ആദിത്യ’ പ്ലാന്റിന്റെ ഉദ്ഘാടനം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർവഹിച്ചു. ബെമലിന്റെ തിപ്പസാന്ദ്ര കാമ്പസിലാണ് ആഭ്യന്തര സാങ്കേതികവിദ്യയിൽ കോച്ചുകൾ നിർമിക്കാനുള്ള ഈ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അതിവേഗ റെയിൽ സാങ്കേതികവിദ്യയുടെ വികസനം രാജ്യത്തെ തദ്ദേശീയ എൻജിനീയറിംഗ് രംഗത്തെ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു. അതിവേഗ റെയിൽ സർവീസുകൾക്കായി ബി-28 വിഭാഗത്തിൽപ്പെട്ട കോച്ചുകളാണ് ഈ പ്ലാന്റിൽ നിർമിക്കുന്നത്. ബുള്ളറ്റ് ട്രെയിനുകളുടെ വരവോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി യാഥാർഥ്യമാകുന്നതോടെ ചെന്നൈക്കും ബംഗളൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 73 മിനിറ്റായി ചുരുങ്ങും. ഇത് രണ്ട് നഗരങ്ങളെയും ഒരൊറ്റ സാമ്പത്തിക ഹബിന്റെ ഭാഗമായി മാറ്റാൻ…
Read Moreസപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ നിര്‍ത്തലാക്കാന്‍ നീക്കം: സ്റ്റോറിന്റെ താക്കോല്‍ അധികൃതര്‍ തിരിച്ചെടുത്തു
കല്ലൂര്‍ക്കാട്: പഞ്ചായത്താഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ നിര്‍ത്തലാക്കാന്‍ അടിയന്തര നീക്കം. ജീവനക്കാരില്‍ നിന്ന് സ്റ്റോറിന്റെ താക്കോല്‍ ഇന്നലെ അധികൃതര്‍ പിടിച്ചെടുത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ സപ്ലെകോ അസിസ്റ്റന്റ് മാനേജരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തി അടച്ചിടല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവച്ചു. അടച്ചു പൂട്ടല്‍ നടപടിക്ക് അധികൃതര്‍ തയാറെടുക്കുന്നുവെന്ന വിവരം ഒരാഴ്ച മുമ്പാണ് അറിഞ്ഞത്. ഇതറിഞ്ഞ് കല്ലൂര്‍ക്കാട് സ്വദേശിനി അടിയന്തര പ്രാധാന്യത്തോടെ ഹൈക്കോടതിയില്‍ ഇതിനെതിരേ റിട്ട് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റീസ് പി.കൃഷ്ണകുമാര്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.റിട്ട് പരാതിയിന്മേല് അന്തിമ തീരുമാനമാകും വരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി, എംഡി, മെഡിസിന് വിഭാഗം മാനേജര്‍, സപ്ലൈകോ മൂവാറ്റുപുഴ ഡിപ്പോ മാനേജര്‍ എന്നിവര്‍ക്ക് ഇതേ ഉത്തരവിന്റെ പകര്‍പ്പു ലഭ്യമാക്കിയിട്ടുമുണ്ട്. ഹൈക്കോടതിയുടെ ഈ…
Read Moreലോഡ് ഷെഡ്ഡിംഗ് ഉണ്ടാകി; വൈദ്യുതി ചാർജ് കൂടുമോയെന്ന കാര്യത്തിൽ മറുപടി പറയാതെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പുറത്തുനിന്നു വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 250 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്നു വാങ്ങും. യൂണിറ്റിന് പത്ത് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങും. വൈദ്യുതി വാങ്ങുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും. വൈദ്യുതി ബില്‍ കുടുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കോര്‍കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreമുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു; ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 17
തൃശൂർ: നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. കുണ്ടന്നൂർ സ്വദേശി ചീരാത്ത് രാജന്റെ മകൻ രാഗേഷാണ് (29) ഇന്ന് രാവിലെ ഒൻപതോടെ അന്തരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 17 ആയി ഉയർന്നു. പുലികളി കലാകരൻ കൂടിയായിരുന്നു. വെടിക്കെട്ട് അപകടത്തിൽ 90 ശതമാനവും പൊള്ളലേറ്റ് അതീവഗുരുതരയിൽ കഴിഞ്ഞിരുന്ന രാഗേഷ് വെന്റിലേറ്ററിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പൊള്ളലേറ്റത്തിനെ തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം വരെ നിലച്ച യുവാവിന്റെ കിഡ്നി ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം വരെ നിലക്കുകയും ഡയാലിസിസ് ചെയ്തത് വരികയുമായിരുന്നു. ഇതിനിടെ മരുന്നുകളോടുംപ്രതികരിക്കാതെ ആകുകയായിരുന്നു. ഇന്നലെ വൈകിട്ട് എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണനും മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന ഒരാളുടെ സ്ഥിതി കൂടി ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു മൃതദേഹം ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അപകടസ്ഥലത്തെ തിരച്ചിലിൽ കണ്ടെടുത്ത 140 ശരീരഭാഗങ്ങളുടെ ഡിഎൻഎ…
Read Moreപെയ്തു തീരാത്ത നൊമ്പരങ്ങൾക്ക് മധ്യേ ഭഗവതിമാർ ഉപചാരംചൊല്ലി പിരിഞ്ഞു; ഇനി ഒരുവർഷത്തെ കാത്തിരിപ്പ്
തൃശൂർ: ആചാര അനുഷ്ഠാനങ്ങൾക്ക് ഇടനൽകി ആഘോഷ പൊലിമ കുറച്ച് നടത്തി ചരിത്രത്തിലേക്ക് ഇടംപിടിച്ച ഈ വർഷത്തെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് പകൽ പൂരത്തോടെ ഉപചാരം ചൊല്ലി സമാപനം. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ മുഖാമുഖം നിന്ന് ഇനി അടുത്ത പൂരത്തിന് കാണാം എന്ന് പറഞ്ഞ് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ വെടിക്കെട്ടും ആഘോഷങ്ങളും ആചാര അനുഷ്ഠാനപൂർണിമയും ഉള്ള അടുത്ത തൃശൂർ പൂരത്തിനായി പൂരക്കമ്പക്കാർ കൗണ്ട് ഡൗൺ തുടങ്ങി. ഇന്നലെ പൂരം കാണാൻ കഴിയാതിരുന്ന വീട്ടമ്മമാർക്ക് വേണ്ടിയുള്ള പൂരം എന്ന് വിശേഷണമുള്ള പകൽ പൂരത്തിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാത്രി വൈകിയും പൂരപ്പറമ്പിൽ അലഞ്ഞ പൂര പ്രേമികൾ ഇന്ന് രാവിലെ തന്നെ പകൽ പൂരത്തിന് സത്യം വഹിക്കാൻ എത്തി. രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും ശ്രീമൂല സ്ഥാനത്തേക്ക്…
Read Moreമലയോര മേഖലയിൽ കുടിവെള്ളം കിട്ടാക്കനി: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
ചെറുതോണി: പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്നതിനാൽ ആഴ്ചകളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. ജലവിതരണ അഥോറിട്ടിയുടെ മൂക്കിന് താഴെയാണ് പൈപ്പ് പൊട്ടിയൊഴുകുന്നത്. വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം – അഗസ്ത്യപുരത്താണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ മലമുകളിലുള്ള കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന കുടിവെള്ള സംവിധാനമാണ് ഇതോടെ താറുമാറായത്. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിന്റെ ജോയിന്റ് ഇളകിമാറിയാണ് വെള്ളം നഷ്ടമാകുന്നത്. വൈദ്യുതി കണക്ഷൻ ഉൾപ്പെടെ എന്തു സഹായവും ചെയ്തുതരാമെന്ന് സമീപവാസികൾ അറിയിച്ചെങ്കിലും കരാറുകാരൻ പൈപ്പ് നന്നാക്കാൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടെ വെള്ളം പാഴാകുന്നതിനാൽ മുകൾഭാഗത്തുള്ള വീടുകളിലേക്ക് വെള്ളമെത്തുന്നില്ല. ആഴ്ചകളായി പ്രദേശവാസികൾ ലിറ്ററിന് 50 പൈസ ചെലവാക്കിയാണ് വീട്ടാവശ്യങ്ങൾക്കായി വെള്ളം എത്തിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി കുടിവെളളം നഷ്ടപ്പെടുന്നുണ്ട്. കരാറുകാർക്ക് ലാഭമുണ്ടാക്കാൻ ജലവിതരണ അഥോറിറ്റി ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതാണ് ചെറിയ തോതിലുള്ള കേടുപാടുകൾ പരിഹരിക്കാതെ കൂടുതൽ വഷളാകുംവരെ നീട്ടാൻ…
Read Moreവണ്ടിപ്പെരിയാറിലെ തേയില തോട്ടങ്ങൾ കൈയ്യടക്കി കാട്ടുപോത്തുകൾ; ജോലിക്ക് പോകാനാവാതെ പ്രദേശവാസികൾ
വണ്ടിപ്പെരിയാർ: കാട്ടുപോത്തുകളുടെ ആക്രമണഭീതിയിൽ ജനങ്ങൾ. ഇതുമൂലം തൊഴിലാളികൾക്കോ പ്രദേശവാസികൾക്കോ ധൈര്യമായി ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി കാട്ടുപോത്ത് കൃഷിദേഹണ്ഡങ്ങളും മറ്റും വ്യാപകമായി നശിപ്പിക്കുന്നത് പതിവാകുന്നു. അരണക്കൽ എസ്റ്റേറ്റിന്റെയും പോബ്സ് ഗ്രൂപ്പിന്റെയും കാട് വളർന്ന് പന്തലിച്ചുകിടക്കുന്ന ഭാഗത്താണ് കാട്ടുപോത്തുകളും മ്ലാവുകളും വിലസുന്നത്. ഈ ഭാഗത്ത് ഇതിന് മുൻപ് കാട്ടുപോത്ത്, മ്ലാവ് എന്നിവയുടെ ആക്രമണത്തിൽ സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. പെരിയാർ കടുവ സങ്കേതത്തിൽനിന്ന് കാടിറങ്ങിവരുന്ന വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ എത്തിയാൽ പിന്നീട് തിരികെപ്പോകാതെ ഇവിടത്തെ കാടുകളിൽ തമ്പടിക്കുകയാണ് പതിവ്. ഇവയാണ് തൊഴിലാളികളെ ആക്രമിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് അരണക്കൽ എസ്റ്റേറ്റിലെ കാട് വളർന്നു നിൽക്കുന്ന ചില പ്രദേശങ്ങൾ വെട്ടിത്തെളിച്ചിരുന്നു. എന്നാൽ മറ്റ് തോട്ടങ്ങളിൽ ഇപ്പോഴും കാടുകൾ വളർന്ന് നിൽക്കുകയാണ്. ഈ വിഷയവും മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് തയാറാക്കുന്ന മാസ്റ്റർ പ്ലാൻ പദ്ധിയിൽ…
Read Moreകനത്ത ചൂടിൽ പപഴം, പച്ചക്കറി വ്യാപാരം പ്രതിസന്ധിയിൽ; ലക്ഷങ്ങളുടെ നഷ്ടം
കറുകച്ചാൽ: കനത്ത ചൂടിൽ പഴം, പച്ചക്കറി, വ്യാപാരികൾക്ക് കനത്ത നഷ്ടം. ചൂട് വർധിച്ചതോടെ ലക്ഷക്കണക്കിനു രൂപയുടെ പഴം, പച്ചക്കറി സാധനങ്ങളാണ് ദിവസേന ഉപയോഗശൂന്യമാവുന്നത്. ഇതോടെ ഈ മേഖലയിലെ വ്യാപാരികൾ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മൊത്തവ്യാപാരികളെക്കാൾ ചെറുകിട കച്ചവടക്കാരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. വർധിച്ച ചൂടുമൂലം ടൺ കണക്കിനു പച്ചക്കറി സാധനങ്ങളും വിവിധയിനത്തിലുള്ള പഴങ്ങളുമാണ് ദിവസേന ഉപയോഗശൂന്യമാകുന്നതെന്ന് കച്ചവടക്കാർ പറയുന്നു. കാരറ്റ്, ബീൻസ്, പാവയ്ക്ക, വെണ്ടയ്ക്ക, അച്ചിങ്ങപ്പയർ, കുക്കുമ്പർ, തക്കാളി തുടങ്ങിയവയെല്ലാം വൻതോതിലാണ് നശിക്കുന്നത്. ചൂട് മൂലം പാവയ്ക്ക, ബീൻസ്, അച്ചിങ്ങാപ്പയർ എന്നിവയിൽ മണിക്കൂറുകൾക്കുള്ളിൽ മഞ്ഞളിപ്പ് ബാധിക്കുന്നു. കാരറ്റിൽ തുണികളിലെ കരിമ്പൻ പോലെ കറുപ്പ് വ്യാപിച്ചും ബീറ്റ്റൂട്ട്, പച്ച മാങ്ങ, കുക്കുമ്പർ തുടങ്ങിയവ ജലാംശം വലിഞ്ഞ് ശോഷിച്ചും ആണ് ഉപയോഗശൂന്യമാകുന്നത്. വാഴപ്പഴങ്ങളിൽ ഞാലിപ്പൂവൻ, ഏത്തയ്ക്കാ, റോബസ്റ്റ തുടങ്ങിയവയുടെ പുറംതൊലിയിൽ വേഗം കറുപ്പുനിറം വ്യാപിക്കുന്നു. ഉള്ളിലെ ഫലത്തിനു കുഴപ്പം ഇല്ലെങ്കിലും പുറംതൊലി കറുത്തതിനാൽ…
Read More