ആലപ്പുഴ: നിരോധിത പുകയില കടത്ത് കേസിൽ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയ ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസിനെ പാർട്ടിയിൽ തിരിച്ചെടുത്തു. ജില്ലയിൽനിന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ സജി ചെറിയാന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ഡിസംബറിൽ ചേർന്ന ആശ്രമം ലോക്കൽ കമ്മിറ്റി, ആലപ്പുഴ ഏരിയ കമ്മിറ്റികളുടെ ശിപാർശ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.2023 ജനുവരിയിൽ കരുനാഗപ്പള്ളിയിൽ വച്ചാണ് ഷാനവാസിന്റെ പേരിലുള്ള ലോറിയിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. അക്കാലത്ത് ആലപ്പുഴ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു ഷാനവാസ്. മറ്റൊരാൾ തന്റെ ലോറി വാടകയ്ക്ക് എടുത്ത രേഖകൾ ഹാജരാക്കി ഷാനവാസ് കേസിൽനിന്ന് ഒഴിവായെങ്കിലും പാർട്ടിയിൽ ഇത് വലിയ ഒച്ചപ്പാടിനും വിവാദങ്ങൾക്കും ഇടയാക്കി. തന്റെ ലോറി വാടകയ്ക്ക് എടുത്തതാണെന്നും പുകയില ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ഇക്കാര്യത്തിൽ…
Read MoreCategory: Edition News
ബാറിന് മുന്നിൽ അടിപിടി; സ്റ്റേഷനിലെത്തിയപ്പോൾ പോലീസുകാരനെയും മർദിച്ചു: യുവാവ് റിമാൻഡിൽ
ഹരിപ്പാട്: ബാറിനു മുന്നിൽ സംഘർഷമുണ്ടാക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിലായി. ചിങ്ങോലി അഭിജിത്ത് ഭവനത്തിൽ അഭിജിത്ത് (24), പള്ളിപ്പാട് അകംകുടി തുണ്ടിൽ തെക്കതിൽ വിഷ്ണു (21) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുകാരനെ ആക്രമിച്ച അഭിജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി 10:15ന് സൗഗന്ധിക ബാറിനു സമീപമുള്ള പൊതുനിരത്തിലായിരുന്നു ആദ്യസംഭവം. മദ്യലഹരിയിലായിരുന്ന സംഘം പരസ്പരം ഏറ്റുമുട്ടുകയും ഗതാഗതതടസം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹരിപ്പാട് ഇൻസ്പെക്ടർ വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് അഭിജിത്തിനെയും വിഷ്ണുവിനെയും കീഴ്പ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് രാത്രി 11.35ന് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് അഭിജിത്ത് പോലീസുകാരനെ അക്രമിച്ചത്. സ്റ്റേഷനിൽ വിഷ്ണുവിനെ മർദിക്കാൻ ശ്രമിച്ച അഭിജിത്ത്, ഇത് തടയാൻ ചെന്ന പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ…
Read Moreആര് ആരോട് പറയാൻ…. മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി പാടശേഖരങ്ങളിൽ തീയിടൽ തുടരുന്നു
ഹരിപ്പാട്: വേനൽ കടുക്കുന്നതിനിടെ ഹരിപ്പാടും പരിസരങ്ങളിലും പാടശേഖരങ്ങളിൽ പുല്ലിനും കച്ചി അവശിഷ്ടങ്ങൾക്കും മനഃപൂർവം തീയിടുന്നത് ജനജീവിതം ദുസഹമാക്കുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ വഴുതാനത്ത് പാടത്തുണ്ടായ തീപിടുത്തത്തിൽ പുക ശ്വസിച്ച് നൂറു വയസുകാരി അതീവ ഗുരുതരാവസ്ഥയിലായി. പള്ളിപ്പാട്, കരുവാറ്റ, വീയപുരം, ചേപ്പാട് തുടങ്ങിയ പഞ്ചായത്തുകളിൽ പാടത്തിന് തീയിടുന്നത് ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. വയോധികയെ രക്ഷിച്ചത് അഗ്നിരക്ഷാ സേനതിങ്കളാഴ്ച രാവിലെ 11:30 ഓടെയാണ് വഴുതാനത്തെ പാടത്ത് കനത്ത തീയും പുകയും ഉയർന്നത്. പിന്നാലെ സമീപത്തെ വീടുകളിലേക്ക് പുക പടരുകയായിരുന്നു. ഇതോടെയാണ് വയോധിക അവശനിലയിലായത്. ഹരിപ്പാട്ട് നിന്നെത്തിയ അഗ്നിരക്ഷാ സംഘാണ് വയോധികയുടെ വീടിന് ചുറ്റും പടർന്ന തീയണച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. അഗ്നിരക്ഷാസേന നേരിടുന്ന വെല്ലുവിളികൾതുടർച്ചയായുണ്ടാകുന്ന തീപിടിത്തങ്ങൾ ഹരിപ്പാട് അഗ്നിരക്ഷാ സേനയെ കടുത്ത സമ്മർദ്ദത്തിലാക്കുകയാണ്. മിക്ക പാടശേഖരങ്ങളിലേക്കും അഗ്നിരക്ഷാസേന വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയില്ല. ഏറെ ദൂരം ഭാരമേറിയ ഉപകരണങ്ങളുമായി നടന്നാണ് ഉദ്യോഗസ്ഥർ…
Read Moreകൂട്ടിൽ നിന്നും കോഴികളുടെ അസാധാരണ ശബ്ദം; ഓടിയെത്തിയ വീട്ടമ്മ കണ്ടത് പത്തിവിടർത്തിയാടുന്ന മൂർഖനെ
കുമരകം: പട്ടാപ്പകൽ കോഴിക്കൂടിനുള്ളിൽ കയറിയ മൂർഖൻ പാമ്പ് സർപ്പ വോളണ്ടിയർ സംഘം എത്തുന്നതിന് മുമ്പ് പിടികൊടുക്കാതെ രക്ഷപ്പെട്ടു. കുമരകം അഞ്ചാം വാർഡിൽ വിത്തുവട്ടിൽ ഫിലിപ്പ് വി. കുര്യന്റെ വീടിനു സമീപത്തെ കോഴിക്കൂട്ടിൽ കയറിയ മൂർഖനാണ് പിടികൊടുക്കാതെ മുങ്ങിയത്. കോഴിക്കൂടിനുള്ളിൽ തീറ്റയും വെള്ളവും കൊടുക്കാൻ വച്ചിരുന്ന ബോക്സിനുള്ളിലാണ് മൂർഖൻ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടമ്മ ഷേർലി ഫിലിപ്പ് കോഴികളുടെ അസാധാരണ ശബ്ദം കേട്ടെത്തിയപ്പോഴാണ് ബോക്സിനുള്ളിൽ പത്തിവിടർത്തി നില്ക്കുന്ന മൂർഖനെ കണ്ടത്. ഉടൻതന്നെ സർപ്പ വോളണ്ടിയറെ വിവരം അറിയിച്ചു. എന്നാൽ കോട്ടയത്തുനിന്നു സ്നേക്ക് റെസ്ക്യു ടീം എത്തുന്നതിനു മുമ്പുതന്നെ മൂർഖൻ സ്ഥലം വിട്ടു. ഇതോടെ വീട്ടുകാർ ഭയാശങ്കയിലാണ്. കൊടുചൂടും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയതും പാമ്പുകൾ വ്യാപകമായി മാളം വിട്ടിറങ്ങാൻ കാരണമായി.
Read Moreചുട്ടുപൊള്ളുന്ന വെയിലിൽ ഓടിത്തളര്‍ന്ന് ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍; വിശ്രമം ഒരുക്കണമെന്ന നിർദേശം പാലിക്കിപ്പെടുന്നില്ല
കോട്ടയം: ചുട്ടുപൊള്ളുന്ന വെയിലില്‍ ഓടിത്തളര്‍ന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍. മറ്റ് തൊഴില്‍ മേഖലകളില്‍ തൊഴില്‍സമയ പുനഃക്രമീകരണമുണ്ടെങ്കിലും ഇവര്‍ കത്തുന്ന ചൂടിലും വേഗം ഒട്ടും കുറയാതെ കുതിക്കുകയാണ്. ഭക്ഷണ വിതരണം, ക്വിക്ക് കൊമേഴ്സ്, ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലായി ആയിരക്കണക്കിന് വിതരണ തൊഴിലാളികളാണ് ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്നത്. ഓണ്‍ലൈന്‍ വിതരണ തൊഴിലാളികള്‍ക്ക് സംഭരണ കേന്ദ്രങ്ങളിലും ഭക്ഷണവിതരണക്കാര്‍ക്ക് റെസ്റ്ററന്റുകളുടെ സമീപത്തും തണലോടുകൂടിയ വിശ്രമസൗകര്യം ഒരുക്കണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശമുണ്ടെങ്കിലും ഒരിടത്തു പോലും പാലിക്കപ്പെടുന്നില്ല. ഓര്‍ഡര്‍ ലഭിച്ച ഭക്ഷണത്തിനായി ഹോട്ടലുകള്‍ക്ക് വെളിയില്‍ വെയിലത്ത് വിതരണക്കാര്‍ കാത്തു നില്‍ക്കുകയാണ് പതിവ്. അസഹ്യമായ ചൂടിലും ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഈ സമയം കൂടുതല്‍ വേതനവും പൊള്ളലേല്‍ക്കാതിരിക്കാന്‍ സുരക്ഷ നല്കുന്ന മേല്‍വസ്ത്രങ്ങളും നല്‍കണമെന്ന് വിവിധ കമ്പനികളോട് തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതിവേഗം ഉത്പന്നങ്ങള്‍ കസ്റ്റമര്‍ക്ക് എത്തിച്ചുനല്‍കേണ്ട സ്ഥാപനങ്ങള്‍ക്കുവേണ്ടി ഓടുന്നവര്‍ കടുത്ത മാനസിക സമ്മര്‍ദമാണ് അനുഭവിക്കുന്നത്. കൃത്യസമയത്തിന്…
Read Moreഇനി കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങേണ്ട; മൃഗങ്ങൾക്ക് വെള്ളം കുടിക്കാൻ എരുമേലി വനത്തിൽ തടയണകൾ റെഡി
എരുമേലി: പാലക്കാട്ടുനിന്നും മാവേലിക്കരയിൽനിന്നും യുവതീയുവാക്കൾ എരുമേലിയിലെ വനത്തിൽ എത്തി മൃഗങ്ങൾക്ക് വെള്ളം കുടിക്കാൻ പ്രകൃതിസൗഹൃദമായ രണ്ട് ബ്രഷ്വുഡ് തടയണകൾ നിർമിച്ചു. ചൂടിന്റെ വറുതിയിലായ മൃഗങ്ങൾക്ക് മാത്രമല്ല, വെള്ളം കിട്ടാതെ മൃഗങ്ങൾ കാടുവിട്ട് നാട്ടിൽ ഇറങ്ങുന്നതിനെത്തുടർന്ന് ഭീതിയിലായ നാട്ടുകാർക്കും ഈ തടയണകൾ ആശ്വാസത്തിന്റെ തെളിനീരാവുകയാണ്. എരുമേലിയിൽനിന്നു ശബരിമല കാനന പാത ആരംഭിക്കുന്ന കോയിക്കക്കാവ് പിന്നിട്ട് വനത്തിനുള്ളിലാണ് തടയണകൾ കഴിഞ്ഞ ദിവസം നിർമിച്ചത്. പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നേച്ചർ ഗാർഡ് ഇനിഷ്യേറ്റീവ് എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയിലെ അംഗങ്ങൾ, മാവേലിക്കരയിലെ മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് പ്രവർത്തകർ എന്നിവരും എരുമേലി ഫോറസ്റ്റ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തടയണകൾ നിർമിച്ചത്. വേനൽച്ചൂടിൽ വരളുന്ന എരുമേലി വനത്തിലെ ഉൾക്കാടുകളിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ അങ്ങ് ദൂരെ പാലക്കാടുനിന്നും മാവേലിക്കരയിൽ നിന്നുമെത്തിയ യുവജനങ്ങളെ വനം വകുപ്പ് ആദരിക്കുകയും ചെയ്തു. നിർമാണത്തിന്റെ ഉദ്ഘാടനം എരുമേലി…
Read Moreകത്തുന്ന വെയിലേറ്റുള്ള മരണം വർധിക്കുന്നു; തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
തിരുവനന്തപുരം: സൂര്യാതപമേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ (40) ആണ് മരിച്ചത്. വെൽഡിംഗ് തൊഴിലാളിയായ ഷൈന്‍ കഴിഞ്ഞ 18നാണ് സൂര്യാതപമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Read Moreജനാധിപത്യം ഉൾക്കൊള്ളാനാകാത്തവരാണ് ഹിംസയിലേക്ക് തിരിയുന്നതെന്ന് എം.എൻ. കാരശേരി
പയ്യന്നൂര്‍: ജനാധിപത്യം ഉൾക്കൊള്ളാൻ മാനസികവികാസം ഇല്ലാത്തവരാണ് ഹിംസയിലേക്ക് അഭയം തേടുകയും ഹിംസ തങ്ങളുടെ മാർഗമായി തുടരുന്നതെന്നും എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍. കാരശേരി. രാഷ്ട്രീയ ക്രിമിനല്‍വത്കരണത്തിനും ജനാധിപത്യാവകാശ നിഷേധങ്ങള്‍ക്കുമെതിരെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ പൗരാവകാശ സംരക്ഷണ ഐക്യവേദി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എൻ. കാരശേരി. കെ.വി. രാഘവൻ അധ്യക്ഷത വഹിച്ചു. ഡോ.പി.വി. രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ.എം.പി. മത്തായി, ഡോ.എ.കെ. രാമകൃഷ്ണന്, വി.എസ് അനില്‍ കുമാര്‍, ഗണേഷ് കുമാര്‍ കുഞ്ഞിമംഗലം, എന്‍. സുബ്രഹ്മണ്യന് എന്നിവർ പ്രസംഗിച്ചു.
Read Moreചൂട് കനത്തതോടെ മൂർഖനൊപ്പം പെരുന്പാന്പും; തീരദേശം ഭീതിയിൽ
അമ്പലപ്പുഴ: ചൂടു കടുത്തതോടെ തീരദേശത്തും പെരുന്പാമ്പ്. കടൽഭിത്തിക്കുള്ളിൽനിന്ന് മൂർഖൻ കുഞ്ഞുങ്ങൾ ഇറങ്ങുന്നതിനിടയിൽ ഭയപ്പെട്ടിരുന്ന ഭാഗത്താണ് ഇന്നലെ പെരുന്പാമ്പിനെ കണ്ടെത്തിയത്. ഇതോടെ തീരദേശത്ത് ഭീതി വർധിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നർബോണ ചാപ്പലിനു പടിഞ്ഞാറാണ് മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിൽ പെരുന്പാമ്പിനെ കണ്ടെത്തിയത്. ഏകദേശം എട്ടടി നീളവും 40 കിലോ തൂക്കവും കാണും. സാധാരണ മലയോര മേഖലയിൽ മാത്രം കാണുന്ന പെരുമ്പാമ്പ് എങ്ങനെ തീരദേശത്തെ പൊഴികളിലെത്തിയെന്നുള്ളത് നാട്ടുകാരുടെയിടയിൽ ഭീതി വർധിപ്പിക്കുന്നു. പാമ്പിനെ സുരക്ഷിതമായി മത്സ്യത്തൊഴിലാളികൾ പിടകൂടിയിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. ഒരാഴ്ച മുമ്പാണ് തീരദേശത്തെ പല സ്ഥലത്തും കടൽഭിത്തിയിൽനിന്ന് മൂർഖൻ കുഞ്ഞുങ്ങളിറങ്ങിയത്. ഇത് സമീപത്തെ വീടുകളിൽ ഭീതി പരത്തിയിരുന്നു. കടൽഭിത്തി നിർമാണത്തിനായി ഇടുക്കി പോലെ പ്രദേശങ്ങളിൽ നിന്നിറക്കിയ പൂഴിയിൽ നിരവധി പാമ്പിൻമുട്ടകളാണ് കണ്ടെത്തിയത്.
Read Moreതണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും കുട്ടനാടിന് സമ്മാനിക്കുന്നത് കൃഷിനാശം മുതൽ കാൻസർ വരെ
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടെയും പ്രവർത്തനത്തിലെ പ്രശ്നങ്ങൾ കുട്ടനാടിന് സമ്മാനിക്കുന്നത് കൃഷിനാശവും കാൻസർ വരെയുള്ള മാറാവ്യാധികളും. കുട്ടനാട്ടിലെ പുഞ്ചകൃഷിയെ ഉപ്പുവെള്ളത്തിൽനിന്ന് രക്ഷിക്കാൻ ഡിസംബർ 15ന് അടച്ച് മാർച്ച് 31ന് തുറക്കേണ്ടതാണ് തണ്ണീർമുക്കം ബണ്ട്. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി യഥാക്രമം ഏപ്രിൽ 10, 11, 20 തീയതികളിലാണ് തണ്ണീർമുക്കം ബണ്ട് തുറന്നത്. തണ്ണീർമുക്കം ബണ്ടു വഴി വരുന്ന ഉപ്പുജലം കുട്ടനാട്ടിൽ കയറിയാലേ നെൽകൃഷിയിൽ നിന്നുണ്ടാകുന്ന വിഷാംശങ്ങളിൽനിന്നും മറ്റും കുട്ടനാട് ശുദ്ധീകരിക്കപ്പെടുകയുള്ളൂ. കായൽ മത്സ്യസമ്പത്തിനും കായൽ ആവാസവ്യവസ്ഥയ്ക്കും ഉപ്പുജലം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പായൽ മൂടിയ കായലിൽ മത്സ്യസമ്പത്തിന് നിലനിൽക്കാൻ സാധിക്കില്ല. ഉപ്പുജലം എത്തുമ്പോഴാണ് കായലിലെ പായൽ അഴിഞ്ഞ് അത് മത്സ്യത്തിന് ഭക്ഷണമാകുന്നത്. കൂടാതെ കായലിൽ വായൂപ്രവാഹവും ഉണ്ടാകുന്നത്. ഇങ്ങനെ ഉപ്പുജലം കയറി ശുചീകരിക്കപ്പെട്ട കായലിലേക്ക് മഴയോടുകൂടെ ശുദ്ധജലം കൂടി എത്തുന്നതോടെ ഉപ്പു കുറഞ്ഞ് ഒരു മധുരം ജലത്തിനു…
Read More