നി​യ​മാ​നു​സൃ​തം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ​തെ​ന്തി​നെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍; ബാ​ർ വി​വാ​ദ​ത്തി​ലെ ‘വീ​ര്യം’ അ​ള​ക്കാ​ൻ വി​ജി​ല​ൻ​സ്

കോ​ട്ട​യം : സീ​റാം സാം​ബ​ശി​വ റാ​വു​വി​നെ എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ​ത് എ​ന്തി​നാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. നി​യ​മാ​നു​സൃ​തം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ദ്ദേ​ഹം. സാം​ബ​ശി​വ റാ​വു​വി​നെ മാ​റ്റി​യ ന​ട​പ​ടി മ​ന്ത്രി​യെ സം​ശ​യ​നി​ഴ​ലി​ല്‍ നി​ര്‍​ത്തു​ന്ന​താ​ണ്.

മ​ന്ത്രി അ​ഴി​മ​തി ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് ഇ​ക്കാ​ര്യ​ത്തി​ലു​ള്ള വ​സ്തു​ത​ക​ള്‍ പു​റു​ത്തു​വ​ന്ന​തി​നു​ശേ​ഷ​മേ വ്യ​ക്ത​മാ​കു. അ​ഴി​മ​തി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​നെ മാ​റ്റു​ന്ന ന​ട​പ​ടി​യാ​ണി​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​തു​ത​ന്നെ​യാ​ണ് വൈ​ദ്യു​തി വ​കു​പ്പി​ലും ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഇ​തൊ​ക്കെ ന​ട​ത്തു​ന്ന​തു അ​ഴി​മ​തി​ക്കു വേ​ണ്ടി​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്തെ ബാ​ർ വി​വാ​ദം; ‘വീ​ര്യം’ അ​ള​ക്കാ​ൻ വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബാ​ർ വി​വാ​ദ​ത്തി​ൽ മൂ​ന്നു വി​ഷ​യ​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വ​രും. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി ഇ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കും. തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു ക​ത്തു ന​ൽ​കും. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് മ​ന്ത്രി സം​സാ​രി​ച്ചി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ഗു​രു​ത​ര കൈ​ക്കൂ​ലി​യും മാ​സ​പ്പ​ടി​യും ഉ​ൾ​പ്പ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ടി​ൽ ക​മ്മി​ഷ​ണ​ർ അ​ക്ക​മി​ട്ടു നി​ര​ത്തു​ക​യും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ ന​ൽ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് അ​ന്വേ​ഷ​ണ​ത്തി​നു വി​ടേ​ണ്ടി വ​രും. ക​മ്മി​ഷ​ണ​ർ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ന​ട​പ​ടി​യി​ലാ​ണ് ദു​രൂ​ഹ​ത കാ​ണു​ന്ന​ത്. നേ​ര​ത്തെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ന്ത്രി​യു​ടെ വാ​ദം.

എ​ന്നാ​ൽ, സീ​റാം സാം​ബ​ശി​വ​റാ​വു എ​ക്സൈ​സ് ക​മ്മി​ഷ​ണ​റാ​യി​രി​ക്കേ സ​ർ​ക്കാ​ർ നി​ർ​ദേ​ശം മ​റി​ക​ട​ന്നു ബാ​ർ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച ന​ട​പ​ടി​യും ഇ​തോ​ടൊ​പ്പം അ​ന്വേ​ഷി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​നു​ള്ള അ​നു​മ​തി മ​റ​യാ​ക്കി സ​ർ​ക്കാ​ർ നി​ർ​ദേ​ശം മ​റി​ക​ട​ന്നു ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​താ​ണ് ര​ണ്ടാ​മ​ത്തെ വി​ഷ​യം. ഇ​തി​ൽ എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ എ​ന്ന നി​ല​യി​ലു​ള്ള സീ​റാം സാം​ബ​ശി​വ​റാ​വു​വി​ന്‍റെ ന​ട​പ​ടി​ക​ളും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ വ​രും.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​രം​മാ​റ്റി 488 ബാ​റു​ക​ൾ​ക്ക് പൊ​ടു​ന്ന​നെ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​തി​ലെ ക്ര​മ​ക്കേ​ടാ​ണ് മൂ​ന്നാ​മ​ത്തെ അ​ന്വേ​ഷ​ണ വി​ഷ​യം. ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു നി​ല​വാ​ര​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നു പൂ​ട്ടി​യ ബാ​റു​ക​ൾ, പി​ന്നീ​ട് ബി​യ​ർ- വൈ​ൻ പാ​ർ​ല​റു​ക​ളാ​ക്കി​യി​രു​ന്നു. ത്രീ ​സ്റ്റാ​ർ പ​ദ​വി​യു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​മെ​ന്ന ച​ട്ട​ഭേ​ദ​ഗ​തി​യും ഇ​തി​നു മ​റ​വി​ൽ വേ​ഗ​ത്തി​ൽ ബാ​ർ ലൈ​സ​ൻ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ അ​നു​വ​ദി​ച്ച​തു​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മാ​യി അ​ന്വേ​ഷി​ക്കു​ക. വി​ഷ​യ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മോ എ​ന്ന കാ​ര്യ​വും എ​ക്സൈ​സ് വ​കു​പ്പ് പ​രി​ശോ​ധി​ച്ചു വ​രു​ന്നു.

സ്ഥ​ലം​മാ​റ്റ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. സ​ന്തോ​ഷം എ​ന്ന പേ​രി​ൽ ബാ​റു​ട​മ​ക​ളി​ൽ​നി​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​സ​പ്പ​ടി നി​ര​ന്ത​രം കൈ​പ്പ​റ്റു​ന്ന​താ​യും 30000, 20000 രൂ​പ രൂ​പ വീ​തം കൈ​പ്പ​റ്റി​യ​തി​ന്‍റെ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നും ക​മ്മി​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ദ്യ​ന​യം: ക​ര​ട് റി​പ്പോ​ർ​ട്ട് ഈ ​ആ​ഴ്ച കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​യാ​റാ​ക്കി​യ ക​ര​ട് എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു ഈ ​ആ​ഴ്ച ത​ന്നെ മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി​യേ​ക്കും. മ​ദ്യ​ന​യം പ്ര​ഖ്യാ​പ​നം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

യു​ഡി​എ​ഫ് യോ​ഗം വി​ളി​ച്ച് മ​ദ്യ​ന​യ​ത്തി​ന്‍റെ ക​ര​ട് ച​ർ​ച്ച ചെ​യ്ത ശേ​ഷ​മാ​കും മ​ന്ത്രി​സ​ഭ​യി​ലേ​ക്കു പോ​കു​ക. സം​സ്ഥാ​ന​ത്തു പു​തി​യ ബാ​ർ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നു ക​ടു​ത്ത നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്ന അ​ഭി​പ്രാ​യം കോ​ണ്‍​ഗ്ര​സി​ലെ​യും യു​ഡി​എ​ഫി​ലെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കി​ട​യി​ലു​ണ്ട്. പു​തി​യ ബാ​ർ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ പു​തു​ക്കു​ന്ന​തി​നും മ​ദ്യ​ന​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി മ​ദ്യ​വി​രു​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ൾ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​ത​സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ അ​ഭി​പ്രാ​യം മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ൽ എ​ക്സൈ​സ് മ​ന്ത്രി തേ​ടി​യി​രു​ന്നു.

മ​ദ്യ​ന​യം വ​രു​ന്ന​തു​വ​രെ ബാ​ർ ലൈ​സ​ൻ​സ് ന​ൽ​ക​രു​തെ​ന്ന് ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം നി​ല​വി​ൽ വ​രു​ന്ന​തു​വ​രെ പു​തി​യ മ​ദ്യ​ശാ​ല ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നു നി​ർ​ദേ​ശി​ച്ച് എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് എ​ക്സൈ​സ് ക​മ്മി​ഷ​ണ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ഡീ​ഷ​ണ​ൽ ക​മ്മി​ഷ​ണ​ർ ആ​ർ. ജ​യ​ശ​ങ്ക​റി​ന്‍റെ ഉ​ത്ത​ര​വ്. മ​ദ്യ​വി​ൽ​പ​ന​യ്ക്കാ​യി സ​ർ​ക്കാ​രി​നു മു​ന്നി​ലു​ള്ള അ​പേ​ക്ഷ​ക​ളി​ലൊ​ന്നും ഇ​പ്പോ​ൾ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തി​ല്ല.

2026-27ലെ ​മ​ദ്യ​ന​യം രൂ​പീ​ക​രി​ച്ച ശേ​ഷം അ​തി​ലെ നി​ബ​ന്ധ​ന​ക​ൾ​ക്കും നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്കും വി​ധേ​യ​മാ​യി അ​പേ​ക്ഷ പു​നഃ​സ​മ​ർ​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ച​ത്. ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ സ​ർ​ക്കാ​ർ മ​ട​ക്കി ന​ൽ​കി​യി​രു​ന്നു. ബാ​ർ ലൈ​സ​ൻ​സ് ന​ൽ​കാ​ൻ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് അ​നു​മ​തി ന​ൽ​കി മു​ൻ സ​ർ​ക്കാ​ർ ച​ട്ട​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ മ​റ​വി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം വ്യാ​പ​ക​മാ​യി ബാ​ർ ലൈ​സ​ൻ​സു​ക​ൾ വി​ത​ര​ണം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലും ബാ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​രു​തെ​ന്നു നി​ർ​ദേ​ശി​ച്ച് ഡ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment