കൊച്ചി: ശബരിമല സ്വര്‍ണ കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം റദ്ദാക്കണം. ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങള്‍ തെളിവായി കണ്ടെത്തി. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയതാണ് എന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നാല്‍ ചെമ്പെന്ന് എഴുതിയ മഹസറില്‍ തന്ത്രി ഒപ്പുവെച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. കൊല്ലം വിജിലന്‍സ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഹര്‍ജി അടുത്ത ദിവസം പരിഗണിക്കും. ക്ഷേത്രത്തിലെ പവിത്രമായ വസ്തുക്കളില്‍ നടന്ന തട്ടിപ്പില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണത്തെ ബാധിക്കുന്ന നിരീക്ഷണങ്ങളാണ് ജാമ്യ ഉത്തരവിലുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരത്തെ മുറിപ്പെടുത്തിയ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണിതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.…
Read MoreCategory: Edition News
ഹാള്‍ മാര്‍ക്കിംഗ്; രാജ്യത്ത് ഹാള്‍ മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍
കൊച്ചി: രാജ്യത്ത് ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതിനുശേഷം 2026 മാര്‍ച്ച് വരെ ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍. സംസ്ഥാനത്ത് മാത്രം 15 കോടി ആഭരണങ്ങളില്‍ മാത്രം എച്ച്യുഐഡി മുദ്രപതിച്ചു. 2021 ജൂണ്‍ 16നാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക് നിര്‍ബന്ധമാക്കിയത്. 2021 ജൂലൈ 17ന് ഹാള്‍മാര്‍ക്കിംഗ് എച്ച്യുഐഡിയിലേക്ക് മാറി. ആറ് അക്ക ആല്‍ഫ ന്യൂമറിക് നമ്പര്‍ സ്വര്‍ണാഭരണങ്ങള്‍ പതിക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഉത്തരവിട്ടു. 9,14,18,20,22,23,24 എന്നീ കാരറ്റുകളിലുള്ള ആഭരണങ്ങളിലാണ് പരിശുദ്ധിയുടെ ആറ് അക്ക ആല്‍ഫ ന്യൂമറിക് നമ്പര്‍ മുദ്ര പതിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമ്പോള്‍ രാജ്യത്തെ 256 ജില്ലകളില്‍ മാത്രമാണ് ഇത് നടപ്പാക്കിയത്. ഇപ്പോള്‍ 380 ജില്ലകളില്‍ ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, രാജ്യത്തെ 380 ജില്ലകളില്‍ മാത്രമാണ് ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമായിട്ടുള്ളത്. 800 ഓളം ജില്ലകളുള്ള ഇന്ത്യയില്‍ പകുതിയോളം ജില്ലകളില്‍ പോലും ഇതുവരെ…
Read Moreവാണിജ്യ എല്‍പിജി പ്രതിസന്ധി രൂക്ഷം; കൊച്ചിയില്‍ 70 ശതമാനം ഹോട്ടലുകളും പൂട്ടി
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എല്‍പിജി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി. ഗ്യാസ് സിലിണ്ടര്‍ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില ഹോട്ടലുകള്‍ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. എറണാകുളം ഉദയംപേരൂരിലുള്ള പ്ലാന്റില്‍ നിന്നാണ് സിലിണ്ടര്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടര്‍ വിതരണം ചെയ്തിരുന്നുവെങ്കിലും അതും ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്.പാചകവാതക ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ സ്വകാര്യ ഹോസ്റ്റലുകളും പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജില്ലയിലെ 2,500 ഓളം സ്ഥാപനങ്ങളില്‍ കഴിയുന്ന ഒന്നര ലക്ഷത്തോളം ആളുകള്‍ ഇതോടെ പ്രതിസന്ധിയിലാകും. പാചകവാതകം തീര്‍ന്നതോടെ പലയിടങ്ങളിലെയും അടുക്കള അടച്ചുതുടങ്ങി. പ്രതിസന്ധി തുടര്‍ന്നാണ് ഹോസ്റ്റലുകളും അടച്ചിടേണ്ട അവസ്ഥവരുമെന്ന് ഹോസ്റ്റല്‍ ഉടമകള്‍ പറയുന്നു. പരീക്ഷ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ അയല്‍ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പ്രശ്നം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സമൃദ്ധിയില്‍ വിറക് അടുപ്പ്; ഊണ് മുടങ്ങില്ലവാണിജ്യ…
Read Moreകോന്നി മെഡിക്കൽ കോളജിൽ നോട്ടീസ് പതിച്ചത് താനല്ലെന്ന് ഡോ. ശിവപ്രസാദ്
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സർജറി വിഭാഗത്തിന് മുന്നിൽ നോട്ടീസ് പതിച്ചത് താനല്ലെന്ന് വകുപ്പ് മേധാവി ഡോ. ശിവപ്രസാദ്. ഇന്നലെ പ്രിൻസിപ്പലിന് ഇ മെയിലായി അയച്ച മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. തന്റെ ഓഫീസിൽ തയാറാക്കി വച്ചിരുന്ന സമ്മതപത്രം ആരോ സർജറി വിഭാഗം നോട്ടീസ് ബോർഡിൽ പതിച്ചതാകുമെന്നാണ് മറുപടിയിൽ പറയുന്നത്. നോട്ടീസ് പതിച്ചത് ആരെന്ന കാര്യത്തിൽ ആശുപത്രി അധികൃതർ ഇതേത്തുടർന്ന് അന്വേഷണം തുടങ്ങി. ശസ്ത്രക്രിയ വിഭാഗത്തിൽ ഉപകരണങ്ങളില്ലാത്തതിനാൽ സർജറി ചെയ്താൽ രോഗികൾക്ക് ജീവഹാനി ഉണ്ടായേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് പതിച്ചത്. ആശുപത്രിയിലെ എട്ട് പോരായ്മകൾ എണ്ണിപ്പറഞ്ഞാണ് സർജറി ചെയ്യേണ്ട രോഗികൾക്കുള്ള സമ്മതപത്രം തയാറാക്കിയത്.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് ; പിന്നാക്ക വിഭാഗക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് ശിവഗിരി മഠം ട്രസ്റ്റ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് മുന്‍വര്‍ഷത്തെക്കാള്‍ കുടുതല്‍ പരിഗണന നല്‍കണമെന്ന് ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. വിജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക വിഭാഗക്കാരായവര്‍ക്ക് നല്‍കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. പിന്നാക്ക വിഭാഗക്കാര്‍ക്ക് കുടുതല്‍ പരിഗണന നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreസംസ്ഥാനത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസാക്കി റെയിൽവേ
പരവൂർ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷൽ തീവണ്ടികൾ സ്ഥിരം സർവീസ് ആക്കി റെയിൽവേ. ഇത് കൂടാതെ ചില ലോക്കൽ പാസഞ്ചർ ട്രെയിനുകളും സ്ഥിരം സർവീസ് ആക്കാനും അധികൃതർ തീരുമാനിച്ചു. തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ്, കണ്ണൂര്‍ – കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, പാലക്കാട് – കണ്ണൂര്‍ എക്സ്പ്രസ്, കൊല്ലം – എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്‍, എറണാകുളം ജംഗ്ഷൻ – വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് എന്നിവയാണ് സ്ഥിരം സർവീസായി അനുവദിച്ചത്. മംഗളൂരു സെന്‍ട്രല്‍ – കോഴിക്കോട് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടാനും തീരുമാനിച്ചു. ട്രെയിന്‍ നമ്പര്‍ 16313 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മാര്‍ച്ച് 16 മുതലും ട്രെയിന്‍ നമ്പര്‍ 16314 മംഗളൂരു…
Read Moreകെ.കരുണാകരനോട് അനീതി കാണിച്ചവര്‍ കെ. സുധാകരനോടും കാട്ടുന്നു; കെ. സുധാകരനു ബിജെപിയിലേക്കു സ്വാഗതം ചെയ്ത് പദ്മജ
തൃശൂര്‍: കെ. സുധാകരൻ എംപിയെ ബിജെപിയിലേക്കു ക്ഷണിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗം പദ്മജ വേണുഗോപാല്‍.സുധാകരന് വഴിയാധാരമാകില്ല. നിരവധിപേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയാറായി നില്‍ക്കുകയാണെന്നും കെ. കരുണാകരനോട് അനീതി കാണിച്ചവര്‍ കെ. സുധാകരനോട് അനീതി കാട്ടുന്നതില്‍ അതിശയമില്ലെന്നും പദ്മജ പറഞ്ഞു. കോൺഗ്രസും മുന്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തമ്മിലുള്ള കണ്ണൂരിലെ സീറ്റ് തർക്കത്തിനിടെയാണു പദ്മജയുടെ ക്ഷണം.”നിലവിലെ സാഹചര്യത്തില്‍, സുധാകരേട്ടന് ഉള്‍പ്പടെയുള്ളവര്‍ക്കു കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. മരണംവരെ തൃശൂരിലെ തോല്‍വിയില്‍ കരുണാകരനു വേദനയായിരുന്നു. സുധാകരനെപ്പോലുള്ള ആളുകള്‍ ബിജെപിയിലേക്കു വരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്.കോണ്‍ഗ്രസ് ഉണ്ടാക്കിയ കെ. കരുണാകരന്റെ മകളോട് ഇങ്ങനെ കാണിക്കാമെങ്കില്‍ കെ. സുധാകരനോട് ഇങ്ങനെ കാണിക്കുന്നതില്‍ എന്താണ് അതിശയം. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോഴും വളരെ അടുപ്പമുണ്ടായിരുന്ന ആളാണു സുധാകരേട്ടൻ”- പദ്മജ പറഞ്ഞു.
Read Moreതിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ടിനെതിരെയുള്ള പീഡനപരാതി; ഹണി ട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്കുമാറിനെതിരെയുള്ള പീഡനപരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം.പരാതിക്കാരിക്കെതിരേ നേരത്തെ ഡോക്ടറുടെ കുടുംബം വനിതാ കമ്മീഷനിലും വനിതാ സെല്ലിലും പരാതി നല്‍കിയിരുന്നുവെന്നും ഡോക്ടറുടെ ഭാര്യ പറഞ്ഞു. ഡോക്ടറുമായി സൗഹൃദം നടിച്ച് പലതവണ പണം വാങ്ങിയ പരാതിക്കാരി കുടുതല്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആത്മഹത്യപ്രവണതയുള്ള ഇവര്‍ പലപ്പോഴും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ഡോക്ടര്‍ പുതുതായി വാങ്ങുന്ന ഫ്ളാറ്റ് പരാതിക്കാരിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാത്തതാണ് പരാതിക്ക് കാരണമെന്നും ഡോക്ടറുടെ ഭാര്യ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയാണ് ഡോക്ടര്‍ക്കെതിരേ മെഡിക്കല്‍ കോളജ് പോലീസില്‍ പീഡന പരാതി നല്‍കിയത്. ഡോക്ടറും യുവതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതികളും പോലീസ് അന്വേഷിക്കുകയാണ്.
Read Moreഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിനുശേഷം രണ്ട് പ്രതികൾ കണ്ണൂർ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
കണ്ണൂർ: ഇരിക്കൂറിൽ വീട്ടിൽ കയറി വയോധികയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിലെ രണ്ട് പ്രതികൾ 10 വർഷത്തിനു ശേഷം അറസ്റ്റിൽ. ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂര്‍ മൊയ്തീന്റെ ഭാര്യ സബീന മന്‍സിലില്‍ കുഞ്ഞാമിന കൊല്ലപ്പെട്ട സംഭവത്തിലാണ് മധ്യപ്രദേശ് ഉജ്ജയിൻ സ്വദേശിനികളായ പർവീൺ ബാനു (55), മകൾ സക്കീന ഫാത്തിമ (32) എന്നിവരെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പർവീൺ ബാനുവിന്റെ മകൻ അബാസ് അലിയാണ് ഇനി പിടിയിലാകാനുള്ളത്. കണ്ണൂർ ക്രൈം ബ്രാഞ്ചിലെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം എസ്പി എ. ബാലകൃഷ്ണൻ നായർ, ഡിവൈഎസ്പി സുധീർ കല്ലൻ, സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ റൗഫ്, ഗിരീഷ്, സുധീഷ് എഎസ്ഐ മഞ്ജുള എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് ഉജ്ജയിനിൽ വച്ചാണ് ഇവർ പിടിയിലായത്. പ്രതികളെ കണ്ണൂരിൽ എത്തിച്ചു. 2016 ഏപ്രിൽ 30നാണ് ഇരിക്കൂർ സിദ്ദീഖ് നഗർ സ്വദേശിനി…
Read Moreകോയിപ്രം ഗ്രാമപഞ്ചായത്തിലെ ബലിദാനികളുടെ പേരിലെ പ്രതിജ്ഞ: ഡിജിറ്റൽ തെളിവുകൾ ഹാജരാക്കണം
കോഴഞ്ചേരി: ത്രിതല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോയിപ്രം ഗ്രാമപഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാവേളയില്‍ ബലിദാനികളുടെ പേരില്‍ നടന്ന പ്രതിജ്ഞയുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം.സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി മെംബര്‍ എ.കെ. സന്തോഷ് കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ പരാതിയും ഇതിനു സമാനമായി കേരള ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയും എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം 17നു രാവിലെ 11 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ പരാതിക്കാർ ഡിജിറ്റല്‍ തെളിവുകള്‍ നൽകണമെന്നാണ് നിർദേശം.കോയിപ്രം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗങ്ങളായ ഉണ്ണികൃഷ്ണന് (വാര്‍ഡ് നാല്), അശ്വതി (വാര്‍ഡ് അഞ്ച്), ജ്യോതി ലക്ഷ്മി (വാര്‍ഡ് ഒന്‍പത്), പി.വി. ബിജു (വാര്‍ഡ് 11), ശരണ്യവിജയന് (വാര്‍ഡ് 12) എന്നിവര്‍ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ രണ്ടാം പട്ടികയില്‍ സത്യപ്രതിജ്ഞയ്ക്ക് നിശ്ചയിച്ച ഫോറത്തില്‍ നിന്നും വ്യതിചലിച്ചുവെന്ന പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതേത്തുടർന്നു…
Read More