ചേര്‍ത്തല: സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് നാലേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ പോലീസിന്റെ പിടിയിലായി. ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് അച്ചു നിവാസിൽ അർജുൻ (30), മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പിൽ നസിൽ (35) എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല വടക്കേ അങ്ങാടിക്കവലയ്ക്കു സമീപമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ രണ്ടു ദിവസങ്ങളിലായാണ് മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയത്. ചേർത്തല പോലീസ് ഇൻസ്പെക്ടർ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ധനീഷ്, എഎസ്ഐ ഷൈജു, സീനിയർ സിപിഒമാരായ സതീഷ്, ജോമോൻ, സന്തോഷ്, സുധീഷ്, സിപിഒമാരായ അജയ്, അരുൺകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read MoreCategory: Edition News
രക്ഷപ്പെട്ടത് മരണത്തിൽനിന്ന്; അന്വേഷണ മികവിൽ പാലാ പോലീസിന് നന്ദി പറഞ്ഞ് അനോജ്
എരുമേലി: വൈകിയാണെങ്കിലും നീതി കിട്ടിയതിന് കേരള പോലീസിന്റെ അന്വേഷണ മികവിന് നന്ദി പറയുകയാണ് എരുമേലി ശ്രീനിപുരം കോളനി സ്വദേശി പഴയറോഡ് അനോജ് (ഇല്ലിക്കൻ -41). റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചുവീണ അനോജിനെ കാർ യാത്രക്കാർ കാറിൽ കയറ്റി ആശുപത്രിയുടെ സമീപത്ത് റോഡിൽ ഉപേക്ഷിച്ചു കടന്നുപോയി. ബോധരഹിതനായി കിടന്ന അനോജ് ഒരു മാസത്തോളം ചികിത്സയിലായിരുന്നു. വഴിയിൽ ഉപേക്ഷിച്ചു പോയ കാർയാത്രക്കാരെ മാസങ്ങൾ നീണ്ട അന്വേഷണത്തിൽ കഴിഞ്ഞ ദിവസം പാലാ പോലീസ് കണ്ടെത്തി. പോലീസിന്റെ അന്വേഷണമികവ് മൂലം തനിക്ക് നീതിലഭിക്കുമെന്നു പറയുന്നു അനോജ്. കഴിഞ്ഞ ഡിസംബർ 24ന് രാത്രി 11 നാണ് സംഭവം നടന്നത്. ലോറി ക്ലീനറായ അനോജ് പാലാ റൂട്ടിൽ പൈക ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ലോറിക്ക് അരികിലേക്ക് പോകുമ്പോൾ ഒരു കാർ വേഗത്തിലെത്തി ഇടിച്ചുവീഴ്ത്തിയെന്ന് അനോജ് പറയുന്നു. എന്നാൽ, ഈ വിവരം ഡ്രൈവർ ജിതിൻ അറിഞ്ഞിരുന്നില്ല. പിന്നെ…
Read Moreതലയോലപ്പറമ്പിലെ വീട്ടമ്മയ്ക്ക് ആശങ്കയില്ല; ബീനയുടെ അടുക്കളയിൽ പാചകവാതകം സുലഭം!
തലയോലപ്പറമ്പ്: പാചകവാതകത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ വീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്റെ പിൻബലത്തിൽ കൂളായിരിക്കുകയാണ് തലയോലപ്പറമ്പ് ചേമ്പാല ഭവനിലെ ഗൃഹനാഥ ബീനാ പുരുഷോത്തമൻ. വീട്ടിലെയും സമീപത്തെ അങ്കണവാടിയിലെയും ആഹാര അവശിഷ്ടങ്ങൾ സംസ്കരിക്കാൻ നിർമിച്ച ബയോഗ്യാസ് പ്ലാന്റാണ് പാചകവാതക ക്ഷാമത്തിൽ കുടുംബത്തിന് രക്ഷയായത്. ബന്ധുവീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രയോജനം നേരിൽക്കണ്ട് മനസിലാക്കിയതിനെ തുടർന്നാണ് ഒരു വർഷം മുൻപ് ബയോഗ്യാസ് പ്ലാന്റ് നിർമിച്ചതെന്ന് പുരുഷോത്തമൻ പറഞ്ഞു. വീട്ടിലെ ആഹാര അവശിഷ്ടങ്ങൾക്കൊപ്പം തൊട്ടടുത്തുള്ള അങ്കണവാടിയിലെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാന്റിൽ നിക്ഷേപിക്കുന്നുണ്ട്. ദിവസേന രാവിലെയും വൈകുന്നേരവുമായി മൂന്നു മണിക്കൂറോളം സമയം പാചകവാതകം ഇതിൽനിന്ന് ലഭിക്കുന്നുണ്ട്.
Read Moreകോടികളുടെ വീസ തട്ടിപ്പ്; ഒളിവിൽപ്പോയ കരുവഞ്ചാൽ സ്വദേശി സൂരജ് ഹിമാചൽ പ്രദേശിൽ പിടിയിൽ
കണ്ണൂർ: കോടികളുടെ വീസ തട്ടിപ്പ് നടത്തിയ ആലക്കോട് സ്വദേശിയെ ഹിമാചൽപ്രദേശിൽ നിന്നും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി കരുവഞ്ചാൽ സ്വദേശി സൂരജ് എന്ന ജോസഫിനെയാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. യുകെ റീഗൾ എന്ന പേരിൽ മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലൂടെ യുകെ ജോബ് വീസ നൽകാമെന്ന വാഗ്ദാനം നൽകി 17 ലക്ഷം രൂപ വീതം വിവിധ വ്യക്തികളിൽ നിന്നായി വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. ശാസ്ത്രീയവും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അ ന്വേഷണത്തിലൂടെ ഹിമാചൽ പ്രദേശിലെ കുളുവിൽ വച്ചാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ബി. അനീഷും സംഘവും സാഹസികമായി പ്രതിയെ പിടികൂടിയത്. കേരളത്തിൽ വിവിധ ജില്ലകളിലായി 38 ഉം കർണാടകയിൽ രണ്ടും കേസുകൾ ഇയാൾക്കെതിരേ നിലവിലുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി വിദേശത്തും വിവിധ സംസ്ഥാനങ്ങളിലും ഒളിവിൽ ക ഴിഞ്ഞ് വരികയായിരുന്നു. സാമ്പത്തിക-കുറ്റാന്വേഷണവി…
Read Moreപയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദം: വിമർശിച്ചവരോട് വിശദീകരണം തേടാൻ സിപിഎം; മുതിർന്ന നേതാക്കൾ പുറത്തേക്കോ..?
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് നേതൃത്വത്തെ വിമർശിച്ച സിപിഎം അംഗങ്ങളിൽ നിന്ന് വിശദീകരണം തേടാൻ സിപിഎം. വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മണ്ഡലതല യോഗങ്ങളിലുൾപ്പെടെ വിമർശനം ഉന്നയിച്ചവരിൽ നിന്നാണ് വിശദീകരണം തേടുന്നത്. തേസമയം മുതിർന്ന നേതാക്കളുൾപ്പെടെയുള്ള ചിലർ പാർട്ടിയിൽനിന്നും പുറത്തേക്ക് പോകാനൊരുങ്ങുന്നതായുള്ള സൂചനയുമുണ്ട്. പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വെട്ടിപ്പിന്റെ കണക്കുകളുൾപ്പെടെ നിരത്തിയ നേതാക്കളെ അണികൾ തിരുത്തണമെന്ന കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നാണ് പാർട്ടി വിശദീകരണം തേടുന്നത്. അതോടൊപ്പം ടി.ഐ. മധുസൂദനന്റെ സ്ഥാനാർഥിത്വത്തെ യോഗങ്ങളിൽ വിമർശിച്ചവരിൽനിന്നും വിശദീകരണം തേടുന്നുണ്ട്. മണ്ഡലതല യോഗങ്ങളിലുൾപ്പെടെ ടി.ഐ. മധുസുദനന്റെ സ്ഥാനാർഥിത്വത്തിനെതിരെ വിമർശനങ്ങളുയർന്നിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളിലെ സംശയങ്ങൾ ദുരീകരിക്കാനായി വ്യക്തമായ കണക്കുകൾ അവതരിപ്പിക്കണമെന്ന ആവശ്യവുമുയർന്നിരുന്നു. ഇതെല്ലാം വാഗ്വാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുതിർന്ന നേതാക്കൾക്കെതിരെ ചിലർ തട്ടിക്കയറുന്ന അവസ്ഥയുമുണ്ടായെന്നാണ് വിവരം. ഇതിലെല്ലാം മാനസിക…
Read Moreനാടും നഗരവും വെന്തുരുകുന്നു; നിളാനദി വറ്റിത്തുടങ്ങി; മൂന്നു ജില്ലകളിലെ കൂടിവെള്ള പദ്ധതികൾ താളം തെറ്റും
ഒറ്റപ്പാലം: വേനല്‍ കനത്തതോടെ ഭാരതപ്പുഴ വറ്റിത്തുടങ്ങി. പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും വറ്റിവരണ്ട സ്ഥിതിയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 444 കുടിവെള്ള പദ്ധതികള്‍ പ്രവർത്തിക്കുന്ന ഭാരതപ്പുഴ വറ്റിയതോടെ ഇതിനെ ആശ്രയിച്ചു കഴിയുന്നവര്‍ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈ നില തുടർന്നാൽ ഭൂരിഭാഗം കുടിവെള്ള പദ്ധതികള്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇനി വെള്ളം എടുക്കാന്‍ കഴിയുകയുള്ളുവെന്നാണ് സൂചന. ഇങ്ങനെ വന്നാൽ കുടിവെള്ളത്തിന് ജനങ്ങൾ ശരിക്കും വലയും. മൂന്ന് ജില്ലകളിലായി 175 പഞ്ചായത്തുകള്‍, എട്ട് മുനിസിപ്പാലിറ്റികള്‍, 444 കുടിവെള്ള പദ്ധതികള്‍, ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറച്ചല്ല. കൃഷിക്കായി നാനൂറിലധികം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുണ്ട്. കന്നുകാലികളും മൃഗങ്ങളും ഭാരതപ്പുഴയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ പുഴയുടെ അവസ്ഥ ഇപ്പോള്‍ തന്നെ ദയനീയമാണ്. ഇനി വേനൽമഴ കഴിഞ്ഞാൽ മാത്രമേ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നാടും നഗരവും എത്തിച്ചേരാതിരിക്കൂ. മണല്കോരിയ ചെറിയ ചാലുകളിലും തടയണകള്‍ കെട്ടിയ…
Read Moreപോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകൾക്കെതിരേ നടപടി വേണമെന്ന് കേരള പോലീസ് പെൻഷനേഴ്സ്
വടക്കഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾക്ക് കർശന ശിക്ഷാനടപടിയുണ്ടാകണമെന്നു കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി.ജെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ലാൽ മുഖ്യപ്രഭാഷണം നടത്തി. വണ്ടാഴി പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് മെംബർ ഹംസയേയും ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത വടക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസർ ടി.എസ്. ശ്രീകലയേയും യോഗത്തിൽ ആദരിച്ചു. ഗോപാലകൃഷ്ണൻ, മുജീബ് റഹിമാൻ, സണ്ണി ജോസഫ്, പ്രസാദ് വർക്കി പ്രസംഗിച്ചു.
Read Moreസീബ്രാലൈനിൽ വാഹനങ്ങൾ നിർത്തിത്തരുന്നില്ല; ജില്ലാ കളക്ടറോട് പരാതി പറഞ്ഞ് വിദ്യാർഥികൾ
തൃശൂർ: റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനിൽ വാഹനങ്ങൾ നിർത്തിത്തരുന്നില്ലെന്നു മീറ്റ് യുവർ കളക്ടർ പരിപാടിയിൽ പരാതി ഉന്നയിച്ച് അരിന്പൂർ ഗവ. യുപി സ്കൂൾ വിദ്യാർഥികൾ. നാലുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന 26 കുട്ടികളും അധ്യാപകരുമാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനെ കാണാനെത്തിയത്. വരാനിരിക്കുന്ന വാർഷികപരീക്ഷയെക്കുറിച്ചു ചോദിച്ചറിഞ്ഞ് ആരംഭിച്ച സംവാദപരിപാടിയിൽ സിവിൽ സർവീസ് പരീക്ഷ, കളക്ടർ എന്ന നിലയിലുള്ള ചുമതലകൾ, യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം തുടങ്ങിയവ ചർച്ചാവിഷയങ്ങളായി. സ്കൂളിലെ ക്രിയേറ്റീവ് കോർണർ സ്കിൽ ട്രെയിനിംഗിന്റെ ഭാഗമായി കുട്ടികൾ തയാറാക്കിയ ബൾബ്, ഫയൽ, ജാം തുടങ്ങിയവ സ്കൂൾലീഡർ കളക്ടർക്കു കൈമാറി. കുട്ടികൾക്കായി കളക്ടർ ഗാനമാലപിച്ചു. കുട്ടികൾ തയാറാക്കിയ കേക്ക് മുറിച്ച് സ്വീപിന്റെ ഭാഗമായി ഒരുക്കിയ വോട്ടിംഗ് മെഷീൻ പരിചയപ്പെട്ടും മോക്ക് പോൾ ചെയ്തും സിവിൽ സ്റ്റേഷൻ ചുറ്റിക്കറങ്ങിയുമാണു വിദ്യാർഥികൾ മടങ്ങിയത്. പ്രധാന അധ്യാപിക ഷാലി സി.ജി. കാതറിൻ, അധ്യാപകരായ ഒ.കെ. ഷൈജു,…
Read Moreആകാശപ്പാത പ്രയോജനപ്പെടുത്താതെ യാത്രക്കാർ; ശക്തൻ നഗറിലെ ഗതാഗതക്കുരുക്കിനു പരിഹാരംതേടി ചർച്ചകൾ
തൃശൂർ: ശക്തൻ നഗറിലെ ഗതാഗതക്കുരുക്കിനു പരിഹാരം തേടിയുള്ള ചർച്ചകൾ സജീവമാകുന്നു. കോടികൾ ചെലവഴിച്ചു നിർമിച്ച ആകാശപ്പാത പ്രയോജനപ്പെടുത്താതെ യാത്രക്കാർ അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങൾക്കു വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് ഗതാഗതപരിഷ്കാരങ്ങളെക്കുറിച്ച് പുനർചിന്തനം നടക്കുന്നത്. പ്രത്യേകിച്ച്, മത്സ്യ മാർക്കറ്റിനു മുന്പിലെ മീഡിയനുകൾ തുറന്നുകൊടുക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. മുൻ ഭരണസമിതിയുടെ കാലത്തു നടപ്പിലാക്കിയ ട്രാഫിക് പരിഷ്കാരം യാത്രക്കാർക്കും വ്യാപാരികൾക്കും വൻതിരിച്ചടിയാണെന്നാണ് പരാതി. ശക്തൻ തമ്പുരാൻ പ്രതിമയുള്ള റൗണ്ട് ചുറ്റി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകേണ്ടിവരുന്നത് വലിയ സമയനഷ്ടത്തിനും കുരുക്കിനും കാരണമാകുന്നുണ്ട്. ഈ സംവിധാനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് ബസ് ജീവനക്കാരും വ്യാപാരികളും നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. മീഡിയനുകൾ സ്ഥാപിച്ച് അടച്ചുകെട്ടിയതോടെ പലരും അപകടകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കുകയാണ്. കാൽനടയാത്രക്കാർക്കായി നിർമിച്ച ആകാശപ്പാത ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതും വലിയ ആശങ്കയുണ്ടാക്കുന്നു. കൗൺസിൽ യോഗങ്ങളിൽ ഡിവിഷൻ കൗൺസിലർ വിൻഷി അരുൺകുമാർ ഈ വിഷയം തുടർച്ചയായി ഉന്നയിച്ചതിനെത്തുടർന്നാണ് ഇപ്പോൾ…
Read More‘ഗ്യാസ് എവിടെ മോദി’; കേന്ദ്ര ഓഫീസിനു മുന്നിൽ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങി സമരം ചെയ്തു മഹിളാ കോൺഗ്രസ്
കൊല്ലം: ഗ്യാസ് എവിടെ മോദി എന്ന മുദ്രാവാക്യവുമായി മഹിള കോൺഗ്രസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നിൽ വീട്ടമ്മമാർ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങി നാട്ടുകാർക്ക് വിതരണം ചെയ്ത് സമരം നടത്തി. അടുപ്പു കൂട്ടി സമരം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ ഫേബ സുദർശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അഡ്വ യു.വഹീദ, പ്രഭാ അനിൽ, ഡിസിസി സെക്രട്ടറി കൃഷ്ണ വേണി ശർമ്മ, ജില്ലാ ഭാരവാഹികളായ ജലജ മുണ്ടക്കൽ. സുബി നുജ്ഉം,സുവർണ, രാഗിണി, സമീന, ഹക്കീമ,സുനിത നിസാർ, റാണി, മഞ്ജു, ശാലിനി, സന്ധ്യ, ഇന്ദിര മീരാ രാജീവ്, ജയന്തി എന്നിവർ നേതൃത്വം നൽകി.ബ്ലോക്ക്, മണ്ഡലം കേന്ദ്രങ്ങളിൽ ഗ്യാസ് എജൻസികളുടെ മുന്നിൽ അടുപ്പു കൂട്ടി സമരം നടത്തുമെന്നു മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അറിയിച്ചു.
Read More